Monday, August 16, 2010

Sethuramayyer C.B.I comes again.


സിബിഐയിലെ സേതുരാമയ്യരെ ഒരിയ്ക്കല്‍ കൂടി രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും തുടക്കം കുറിച്ചിരിയ്ക്കുന്നത്.

അടുത്ത വര്‍ഷാവസാനം സിനിമ പുറത്തിറക്കുന്ന തരത്തിലുള്ള ആലോചനകളാണ് നടക്കുന്നത്. കെ മധുവിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ക്രൈം സ്റ്റോറികളുടെ തലതൊട്ടപ്പനായ എസ്എന്‍ സ്വാമി പുതിയ സിബിഐ സിനിമയുടെ കടലാസ് ജോലികള് ആരംഭിച്ചതായും സൂചനകളുണ്ട്.

മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ലോകസിനിമയില്‍ തന്നെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതപ്പെടുന്നത്.

ഹോളിവുഡിലും മറ്റു ഭാഷകളിലും ഒട്ടേറെ സിനിമകള്‍ക്ക് അഞ്ചാം ഭാഗം വന്നിട്ടുണ്ടെങ്കിലും സംവിധായകന്‍-നടന്‍, തിരക്കഥാകൃത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എപ്പോഴും മാറ്റങ്ങള്‍ വരാറുണ്ട്. എന്നാല്‍ 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം മുതല്‍ മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ മാറ്റമുണ്ടായിട്ടില്ല. അഞ്ചാം തവണയും ഇതാവര്‍ത്തിയ്ക്കുന്നതോടെ സിബിഐ പരമ്പര സിനിമകള്‍ പുതിയൊരു ചരിത്രമെഴുതും.

ദുരൂഹമായ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കുകയെന്ന നിയോഗമാണ് നാലു സിനിമകളിലും പ്രധാന കഥാപാത്രമായ സേതുരാമയര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ആക്ഷനും ഡയലോഗുകളുമില്ലാതെ ബുദ്ധിപരമായ നീക്കങ്ങളും അന്വേഷണങ്ങളും ഹരം പിടിപ്പിയ്ക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെയാണ് സിബിഐ ചിത്രങ്ങളുടെ വിജയസമവാക്യം. സിബിഐ സിനിമകള്‍ ഹിറ്റായത് ജനങ്ങള്‍ക്കിടയില്‍ ഈ കേന്ദ്ര അന്വേഷണ ഏജന്‍സിയെക്കുറിച്ചുള്ള മതിപ്പ് ഉയരുന്നതിന് ഇടയാക്കിയിരുന്നു.

ജാഗ്രത, സേതുരാമയ്യര്‍ ഫ്രം സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ സീരിസിലെ മറ്റു
ചിത്രങ്ങള്‍.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home