Sunday, May 2, 2010

ടി എ റസാഖ് സംവിധായകന്‍, നായകന്‍ മമ്മൂട്ടി



ടി എ റസാഖിന് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. കാണാക്കിനാവ്, ഉത്തമന്‍, പെരുമഴക്കാലം, വേഷം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ റസാഖിന് ‘നല്ല സിനിമയുടെ വക്താവ്’ എന്നൊരു പരിവേഷമാണുള്ളത്. എന്തായാലും റസാഖ് സംവിധായകന്‍റെ കുപ്പായം അണിയുകയാണ്. ആദ്യചിത്രത്തില്‍ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി.



മമ്മൂട്ടിക്ക് ഇതുവരെ ലഭിക്കാത്ത ഒരു കഥാപാത്രത്തെ നല്‍കാനുള്ള ഒരുക്കത്തിലാണ് റസാഖ്. കുടുംബബന്ധങ്ങളുടെ തീവ്രത അനുഭവിപ്പിക്കുന്ന സിനിമയായിരിക്കും ഇത്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.



അതേസമയം, മറ്റ് സംവിധായകര്‍ക്കു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചനയിലാണ് റസാഖ് ഇപ്പോള്‍. അതില്‍ ഒരുചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയാണ്. സംവിധാനം കമല്‍. മമ്മൂട്ടി ഈ ചിത്രത്തില്‍ കായികാധ്യാപകനായാണ് അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.



റസാഖ് തിരക്കഥയെഴുതുന്ന മറ്റൊരു ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. സി എസ് സുധേഷ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പേര് ‘പകരം വന്ന രാജാവ്’.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home