Sunday, September 19, 2010

വിവാദങ്ങളില്ലാതെ എന്ത് അവാര്‍ഡ്

അവാര്‍ഡ് എന്ന വാചകം പോലും അന്വര്‍ഥമാകുന്നത് അതു അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുമ്പോഴാണു അല്ലെങ്കില്‍ നല്കുമ്പോഴാണ്.57മത് ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപനമാണു കഴിഞ്ഞു പോയത് .മലയാളികള്‍ക്ക് വൈകികിട്ടിയ ഓണസദ്യയായിരുന്നു കേരളത്തിനു ലഭിച്ച ഓരോ അവാര്‍ഡും .വിഭവസമ്രിദ്ധമായ സദ്യ ലഭിച്ചപ്പോള്‍ കേരളത്തിലെ വിവേചന ബുദ്ധി നഷ്ടപെട്ടിട്ടില്ലാത്ത നിഷപക്ഷരായ ജനങ്ങള്‍ വിഷമിച്ചു ആ സദ്യ ഉഷാറാവുന്നതിനു അത്യാവശ്യമായ ചോറില്ലാത്ത സദ്യ പോലെയായല്ലോ ഇന്ത്യന്‍ പ്രേക്ഷകര്‍ മുഴുവന്‍ മുന്‍കൂറായി വിധിയെഴുതിയ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്കെന്ന പ്രവചനം ഫലിച്ചില്ലല്ലോ എന്നോര്‍ത്ത്.ലഭിചതോര്‍ത്തു സന്തോഷിക്കുകയും ലഭിക്കാതെ പോയതോര്‍ത്ത് ദുഖിക്കുകയും ചെയ്യുന്ന മലയാളിയെന്നഭിമാനിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് കുറെ വിവാദങ്ങലാണു യഥാര്‍ഥ മലയാളികള്‍ക്ക് ലഭിച്ച സദ്യയോദൊപ്പമുള്ള പപ്പടമോ പപ്പടം പൊരിക്കുന്ന മണമോ പോലും ആസ്വധിക്കാന്‍ വിധിയില്ലാതെ പോയവര്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ബുദ്ധി പണയം വെച്ചിട്ടില്ലാത്ത മലയാളി പ്രേക്ഷകര്‍ മുഴുവനും മലയാളസിനിമക്കു കിട്ടിയ അവാര്‍ഡുകള്‍ അര്‍ഹിക്കുന്നതു തന്നെയെന്നും അര്‍ഹിക്കുന്ന അംഗീകാരം മമ്മൂട്ടിയെ തേടിയെത്തിയില്ലല്ലോ അല്ലേങ്കില്‍ നല്കിയില്ലല്ലോ എന്നു വിഷമിക്കുക്കയാണു ചെയ്തത്.കേരള ജനങ്ങളെ പോലെ തന്നെ രഞ്ജിതും ഷാജിയും മമ്മുട്ടിക്കു നല്കാത്തതിന്റെ പേരില്‍ വിഷമിക്കുകയും ബച്ചനു നല്കിയതിനെതിരെ പ്രതികരിക്കുകയും ചെയ്തു.അവരുടെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചതു കൊണ്ടു മാത്രമല്ല അവര്‍ മമ്മൂട്ടിക്കു അനുകൂലമായി നിന്നതു എന്നു ദേശീയ അവാര്‍ഡ് നേടിയ ബച്ചനും ഇവിടുത്തെ മലയാളികള്‍ക്കുമറിയാം .കാരണം മലയാളി പ്രേക്ഷകര്‍ പായും പലേരിമാണിക്യവും കുട്ടിസ്രാങ്കുമൊക്കെ കണ്ടതാണ്.അവര്‍ക്കു ഈ അവാര്‍ഡ് സിനിമകള്‍ ഒരു ഫെസ്റ്റിവല്‍ മൂടൊന്നും നല്കിയില്ലെങ്കിലും അവര്‍ വാനോളം പ്രശംസിച്ചതാണു മമ്മൂട്ടിയെന്ന നടന്റെ കഥാപാത്രങ്ങളെ കുറിച്ചും അഭിനയത്തെ കുറിച്ചും.ആര്‍ക്കൊക്കെയോ വേണ്ടി ഓശാന പാടുന്ന ചിലര്‍ മലയാളികളെ നാണിപ്പിക്കുന്ന വിധമാണു രഞ്ജിത്തിനെതിരെയും ഷാജിക്കെതിരെയും പ്രതികരിച്ചതു.ഒരാള്‍ പറഞ്ഞതു ബച്ചനു ദേശീയ അവാര്‍ഡ് അര്‍ഹതപെട്ടതാണെന്നും മേക്കുപ്പാണു പ്രശ്നമെങ്കില്‍ ഇന്ത്യനെന്ന സിനിമയില്‍ കമലഹാസന്‍ ഇതേ മെക്കപ്പിട്ടാണു ദേശീയ അവാര്‍ഡ് നേടിയതെന്നും പറഞ്ഞു കമല്‍ഹാസനെയും ബച്ചനെയും താരതമ്യം ചെയ്താണു മമ്മൂട്ടിക്കു അവാര്‍ഡു കൊടുത്തില്ലെന്ന രഞ്ജിത്തിന്റെ വാചകത്തോട് പ്രതികരിച്ചു കൈയ്യടി നേടാനെത്തിയതു.മേക്കപ്പിന്റെ അതിപ്രസരമൊന്നും കൂടാതെ തന്റെ രണ്ടു സിനിമകളും അഭിനയിച്ചു എതിരില്ലാതെ നില്ക്കുമ്പോഴാണു മമ്മൂട്ടിയുടെ അഭിനയത്തിനു മുന്നില്‍ റോഷനും ദേശീയ ജുറിയും കണ്ണടച്ചതു.

മമ്മൂട്ടിക്ക് ഈ അവഗണന പുതുമയുള്ളതല്ല.എത്രയോ കാലമായി അദ്ധേഹവും അദ്ധേഹത്തിന്റെ സിനിമകളും പല കുറി അവഗണിക്കപ്പെട്ടിട്ടുണ്ട്.ഇപ്പോഴും ഞാനഭിനയിച്ച സിനിമകള്‍ക്കു 12 അവാര്‍ഡുകള്‍ ലഭിച്ചല്ലോ എന്നു അഭിമാനിച്ചാണു അദ്ധേഹം ത്രിപ്തിപെടുന്നത്. മലയാളി പ്രേക്ഷകര്‍ മുഴുവന്‍ മമ്മൂട്ടിയോട് കാണിച്ച അവഗണനയില്‍ സഹതപിക്കുമ്പോഴും ഇന്നലെ പെയ്ത മഴയില്‍ കുരുത്ത റോഷനാണു രഞ്ജിത്തിനോട് മറുപടി പറഞ്ഞതു.കേരളത്തില്‍ കുട്ടിസ്രാങ്ക് അവഗണിക്കപെട്ടപ്പോള്‍ മികച്ച ചിത്രത്തിനും തിരകഥക്കും വസ്ത്രാലങ്കാരത്തിനും വരെ ദേശീയ അവാര്‍ഡ് നേടി.അതിന്റെ സന്തോഷവും സ്വന്തം നാട്ടില്‍ അംഗീകരിക്കാതെ പോയതിന്റെ വിഷമവും പങ്കുവെച്ചപ്പോള്‍ അദ്ധേഹത്തോട് മോഹനന്‍ സംസാരിച്ചതു റിലയന്‍സെടുത്ത സിനിമ അവാര്‍ഡ് സങ്കടിപ്പിചതാണെന്ന രീതിയിലായിലായിരുന്നു.മമ്മൂട്ടി സിനിമകളോട് അല്ലെങ്കില്‍ മമ്മൂട്ടിയോട് എന്തോ വര്‍ഗീയത മുളച്ചു വരുന്നുണ്ടിവിടെ എന്നു നാം ഭയക്കേണ്ടിയിരിക്കുന്നു.ബച്ചന്‍ അവാര്‍ഡ് സങ്കടിപ്പിച്ചതാണെന്നു സമ്മതിക്കാന്‍ മടിയുള്ളവരാണു കുട്ടിസ്രാങ്ക് എന്ന സിനിമ അവാര്‍ഡ് സങ്കടിപ്പിച്ചതാണെന്നു പറയുന്നത്.മമ്മൂട്ടി നേടിയാലും നേടാനൊരുങ്ങിയാലും അതിനോട് എതിരു പ്രവര്‍ത്തിക്കുന്നതും പ്രഖ്യാപിക്കുന്നതും ഇന്നും ഇന്നലേയും തുടങ്ങിയതല്ല.ആരാണു മോഹനന്‍ എന്നറിയണ്ടെ,വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ ജുറി അംഗമായി പോയിട്ട് അന്നത്തെ മമ്മൂട്ടി ചിത്രമായ ഡാനി ഇതു പോലെ അവഗണിക്കപെട്ടെന്ന വിവാദങ്ങള്‍ ചൂടു പിടിച്ചപ്പോള്‍ ഞാന്‍ മലയാളസിനിമയെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടിയല്ല പോയതെന്നു പറഞ്ഞു കൈയ്യൊയിഞ്ഞ ആളാണു മോഹനന്‍. അതിനേക്കാള്‍ എത്രയോ നല്ലവരാണു ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ചത്.അവര്‍ പറഞ്ഞതിങ്ങനെയാണു അവസാന റൌണ്ടിലും മമ്മുട്ടി ബച്ചനോടൊപ്പം പൊരുതിയിരുന്നു കൂടുതല്‍ ആളുകള്‍ ബച്ചനെയാണു അനുകൂലിച്ചതു എന്നാണ്.ഇവരും മമ്മൂട്ടിയെ അനുകൂലിച്ചെന്നെങ്കിലും നമുക്കു കരുതാമല്ലോ.

തുടരും Writed by share4you

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home