Sunday, December 20, 2009

മമ്മൂട്ടിയും ഗള്‍ഫുകാരനാകുന്നു

സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ പെടാപ്പാടുപെടുന്ന പ്രവാസിയുടെ ജീവിത ദു:ഖങ്ങള്‍ മലയാള സിനിമയ്ക്ക് പുതുമയല്ല. വരവേല്‍പ്പിലും മാമ്പഴക്കാലത്തിലുമെല്ലാം മോഹന്‍‌ലാല്‍ അവതരിപ്പിച്ച പ്രവാസിവ്യഥ ഏറ്റെടുക്കാന്‍ ഇപ്പോഴിതാ മമ്മൂട്ടിയും ഒരുങ്ങുന്നു. ബ്ലെസിയുടെ കഥയില്‍ സെബാസ്റ്റിയന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഗള്‍ഫുകാരനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സെബാസ്റ്റിയന്‍ മുന്‍പ് മായാബസാര്‍ എന്ന ചിത്രമൊരുക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മലയാളികളുടെ വാഗ്ദത്ത ഭൂമിയായ ഗള്‍ഫ് വിടേണ്ടി വന്ന ഒരു സാധാരണക്കാരന്‍റെ കഥയാണ് ബ്ലെസ്സി മമ്മൂട്ടിയ്ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.സാമ്പത്തിക പരാധീനതകള്‍ തീര്‍ക്കാനായാണ് അയാള്‍ ഗള്‍ഫിലെത്തിയത്. എന്നാല്‍ കുറഞ്ഞ ശമ്പളത്തില്‍ ഒതുങ്ങിക്കൂടിയുള്ള ജീവിതം തന്നെയായിരുന്നു അയാളെ ഗള്‍ഫിലും കാത്തിരുന്നത്. മിച്ചം പിടിച്ച സമ്പാദ്യംകൊണ്ട് വീടിനൊരു തറകെട്ടാനേ അയാള്‍ക്ക് ഇതുവരേ കഴിഞ്ഞിട്ടുള്ളു. വളര്‍ന്നുവരുന്നത് രണ്ട് പെണ്‍കുട്ടികളാണ്. തന്‍റെ വിയര്‍പ്പിന്‍റെ വിലയായിരിക്കും ഭാവിയില്‍ അവര്‍ക്ക് നല്ലൊരു ജീവിതം ലഭിക്കുമോ എന്ന് തീരുമാനിക്കുക എന്നും അയാള്‍ തിരിച്ചറിയുന്നുണ്ട്.ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘം അയാളെയും മൂടുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അയാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ബ്ലെസ്സി ഇത്തവണ പറയുന്നത്. ബ്ലെസ്സിയുടെ കഥയ്ക്ക് ‘കയം’ ഫെയിം വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കുന്നത്.ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ചയിലും മൂന്നാമത്തെ ചിത്രമായ പളുങ്കിലും മമ്മൂട്ടിയായിരുന്നു നായകന്‍.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home