Thursday, December 3, 2009

പഴശ്ശിരാജ - അഭ്രപാളികളിലെ ഇതിഹാസം

ഒരിയ്‌ക്കലും വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ട ഒന്നല്ല ചരിത്രം. അങ്ങനെ ചെയ്‌താല്‍ മണ്‍മറഞ്ഞു പോയ തലമുറയോടും ഇനിയും ഇവിടെ പിറക്കാനിരിയ്‌ക്കുന്ന ഒരുപാട്‌ തലമുറകളോടും നാം ചെയ്‌ത്‌ പോകുന്ന വലിയൊരു പാതകമായിരിക്കും അത്‌. എന്നാല്‍ ഇതേ ചരിത്രത്തിന്‌ കൂടുതല്‍ തിളക്കമേകാന്‍ നമുക്ക്‌ കഴിയും. അഭ്രപാളികളില്‍ രചിയ്‌ക്കപ്പെട്ട പഴശ്ശിരാജയെന്ന ഇതിഹാസം ആ കടമയാണ്‌ പൂര്‍ത്തിയാക്കുന്നത്‌. ലോകചലച്ചിത്ര വേദിയില്‍ മലയാളത്തിന്‌ ഇനി തലയുര്‍ത്തിപ്പിടിയ്‌ക്കാം, ആരുടെ മുന്നിലും ശിരസ്സ്‌കുനിയക്കാന്‍ തയാറല്ലാത്ത പഴശ്ശിരാജയെപ്പോലെ.....പഴശ്ശിരാജയെന്ന ചിത്രം പൂര്‍ണമായും ആസ്വദിച്ച്‌ വിലയിരുത്താന്‍ കഴിയുന്ന അവസ്ഥയിലല്ല സിനിമ കാണേണ്ടി വന്നതെന്ന്‌ പറയുന്നതില്‍ കുറച്ച്‌ നിരാശയുണ്ട്‌. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലെത്തിയ പഴശ്ശിരാജയുടെ വരവ്‌ മമ്മൂട്ടി ആരാധകര്‍ തിയറ്ററിനകത്തും പുറത്തും അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മലയാള സിനിമയിലെ താരാരാധന എവിടെയെത്തിയെന്നതിന്റെ ഉത്തമോദാഹരണം കൂടിയായിരുന്നു റിലീസ്‌ ആഘോഷങ്ങള്‍. നൂറുകണക്കിന്‌ വമ്പന്‍ ഫ്‌ളക്‌സുകളും ആനയും കുതിരയും വാദ്യമേളങ്ങളുമൊക്കെയായി അവര്‍ ആഘോഷങ്ങള്‍ കൊഴുപ്പിച്ചു. മലയാളത്തിലെ മറ്റേതൊരു നടനും തന്റെ സിനിമയ്‌ക്ക്‌ അസൂയയോടെ ആഗ്രഹിയ്‌ക്കുന്നൊരു വരവേല്‍പ്‌ അതായിരുന്നു പഴശ്ശിരാജയ്‌ക്ക്‌ ലഭിച്ചത്‌. എന്നാല്‍ സിനിമ തുടങ്ങിയിട്ടും തുടര്‍ന്ന ഘോഷങ്ങള്‍ ചെറിയൊരു അലോസരം സൃഷ്ടിച്ചു.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home