Wednesday, January 5, 2011

ബെസ്റ്റ് ആക്റ്റര്‍ക്ക് "സ്നേഹപൂര്‍വ്വം"

"s_Ìv BIvSÀ' aebmf kn\na¡v Hcp ]pXnb A\p`hw Xs¶bmbn amdpIbmWv. 1965þ ]pd¯nd§nb sN½o\nse kenw NuZcn CuWan«v a¶m tU ]mSnb "am\k ssat\ hcp...a[pcw \pÅn Xcp' F¶ Km\¯nsâ l½nwKn XpS§p¶ s_Ìv BIvSdnsâ ssSän ImÀU,v Ne¨n{X temIs¯ ImeL«§fpsS HmÀ½IfneqsS ]m«pw kw`mjW§fpambn ISp¶phcp¶p. ssh¡w apl½Zv _jodnsâ `mÀ¤hn \nebsa¶ Nn{X¯nse ""F\n¡mbn Im¯ncp¶ kpµcnbmb bphXnsb t]mse F\n¡mbn C{Xbpw Imew Im¯ncp¶ kpµc `h\ta \n\¡v hµ\sa¶'' kw`mjW¯nse¯pt¼mÄ IY kw`mjWw amÀ«n³ {]¡m«v F¶v ssSän ImÀUv Ahkm\n¡p¶p. Cu ssSänÂImÀUv Ahkm\n¡pt¼mÄ Xs¶ C\n ImWm\pÅXv kpµcamb Hcp ImgvNbmbncn¡psa¶v Htcm t{]£I\pw Dd¸n¨p Ignªncn¡Ww. t{]£IÀ¡v kpµcamb Hcp BImw£ XpS¡¯nte \ÂIm³ Ignªpsh¶XmWv amÀ«n³ {]¡m«nsâ hnPbw.
s_Ìv BIvSÀ kn\na¡pÅnse IY ]dbp¶ Nn{XaÃ. adn¨v kn\nabn \S\mIWsa¶ B{Klhpw t]dn \m«nepw ho«nepw adhpIfnÃmsX Pohn¡p¶ taml³ F¶ A[ym]Isâ IYbmWv. Ahkc§Ä¡mbn ]e kwhn[mbcpsSbpw ap¼n taml³ F¯pt¼mÄ AhnsS em tPmkpw, cRvPn¯pw, {ioIpamdpw, tamtU¬kn\na Ip«nIfpw AhcpsSsbms¡ ImgvN¸mSpIÄ hyXykvXamb coXnbn tamlt\mSv D]tZin¡p¶p. s\KäohmsW¦nepw t]mknäohmsW¦nepw FÃmhcpsSbpw hm¡pIÄ¡v taml³ hnesImSp¡p¶pWvSv F¶XmWv IYm]m{X¯nsâ {]tXyIX.

Cu bm{X¡nSbn ]n´ncntbWvSn hcp¶ ]eL«§fnepw, "\n§Ä \S\mIWsa¶v \n§Ä B{Kln¨n«psWvS¦n AXv Bbncn¡pw' F¶ kwhn[mbI³ cRvPn¯nsâ hm¡pIÄ hoWvSpw hoWvSpw tamlsâ ImXpIfn a{´n¡p¶p.

Xmc¯nsâ ta³a thjhn[m\¯nepw icoc`mjbnepw hcp¯ns¡mWvSv PohnX¯nsâ hgnbn H¶pIn kn\na Asæn PohnXw F¶ e£yhpambn bm{X Xncn¡p¶ taml³ ImWm³ B{Kln¡m¯ Hcp]mSv ImgvNIÄ ImWp¶pWvSv. Ahkm\w PohnXw Hcp kn\nam¡Y t]mse sXcphn Gäpap«pt¼mÄ, B kwLÀjw Hcp kn\nam jq«nwKv t]mse `mcy¡pw aI\pw ImtWWvSn hcpt¼mÄ, PohnX¯nse IemImcs\ Xncn¨dnbpIbmWv taml³amÌdneqsS \½Ä.

s_Ìv BIvSÀ Hcp ^manen FâÀsSbn\dmWv. GXv Xcw t{]£Iscbpw BIÀjn¡m³ thWvS LSI§Ä Cu kn\nabnepWvSv. Izt«j³ kwL¯nsâ tImaUnIfn IS¶phcp¶ Bt£]lmky§fn \nehnse kn\nasbbpw ]cnlkn¨p hnSp¶p. kn\na "ASnbpw CSnbpw shSnbpw' amsW¶v ]dbp¶ kenwIpamdnsâ ImcIvSÀ kn\nabpsS AcmPIXzs¯ Hcp \nanjsa¦nepw ]cnlkn¡p¶pWvSv. AXn\p ap¼n X«pIS¡mcnbpsS PohnXw Hcp DZmlcWsa¶t]mse ImgvNbmhpIbpw sN¿¶p.

Xmc\nÀ®b¯nemWv s_Ìv BIvSÀ Gähpw {]iwkn\obamIp¶Xv. a½q«n, s\SpapSn thWp, emÂ, kenwIpamÀ XpS§n A`nt\Xm¡Ä F{X at\mlcambmWv Cu Nn{X¯n IYm]m{X§fmbn amdnbncn¡p¶Xv.

_p²nPohn kn\nam temIs¯ Ipdn¡psImÅp¶ `mjbn ]cnlkn¡p¼Ä F´mWv bYmÀY kn\nasb¶ hniZoIcWw IqSnbmhp¶pWvSv s_Ìv BIvSÀ. s_Ìv BIvSÀ R§fpsS IYbmsW¶v t{]£Is\ tXm¶n¸n¡p¶ coXnbn Hcp¡m³ ]änbXmWv kwhn[mbIsâ hnPbw. Hcp]s£ kn\nasb kvt\ln¨ ASp¡m³ {ian¨ Hcp sNdp¸¡mcsâ kz]v\§Ä amÀ«nsâ PohnX¯neqsSbpw IS¶p t]mbncn¡mw.

N§\mticn Fkv._n tImfPn \mSIthZnIfnse s_Ìv BIvSdmbncp¶ amÀ«n³ ap¼p Xs¶ t^mt«m{Km^nbnepsS aebmfnIfpsS a\kn Ibdn¸änb IemImc\mWv. F´mbmepw kn\nasb kn\nabmbn IWvSpsImWvSv PohnXapÅ IY IsWvS¯ns¡mWvSv Hcp kn\nasbmcp¡nb amÀ«n\v A`n\µ\§Ä.

Ahkm\s¯ ImgvN s_Ìv BIvSdns\ t{]£IcpsS H¸w sImWvSpt]mIm³ t]m¶XmWv. aIsâ kz]v\ambncp¶ Aѳ ]d¡Wsa¶pÅXv. Ahkm\w ]d¡m³ NndIpIÄ t\Sn¡gnªv aIsâ Hmt«m{Km^n kvt\l]qÀÆw Fs¶gpXn \ÂIp¶ Aѳ. t{]£IcpsS I®n \n¶pw Cu ImgvN DSs\sbm¶pw ambnsöv XoÀ¨.

Labels: , ,

ഡബിള്‍സ് ചിത്രീകരണം പുരോഗമിക്കുന്നു


നവാഗതനായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയും നദിയാമൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ നാരായണദാസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിചെരിയില്‍ പുരോഗമിക്കുന്നു.ടൌണില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള ബംഗ്ളാവിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.


kpcmPv shªmdaqSv, sskPpIpdp¸v, kenwIpamÀ, _nPp¡p«³, A\q]v N{µ³, A_pkenw, kptcjv, Ahnt\jv, \mcmbW³Ip«n, X]Ên XpS§nbhcmWv Nn{X¯nse aäp Xmc§Ä.

Cc«Ifmb KncnbpsSbpw KucnbpsSbpw lrZb_Ô¯nsâ kw`h_lpeamb PohnX aplqÀ¯§fmWv U_nÄkv F¶ Nn{X¯n ko\p tkml³em AhXcn¸n¡p¶Xv.

t]cnse kmayt¯¡mÄ hfsc Xo{hamb lrZb_ÔamWv ChÀ X½nepÅXv. Hcp hml\m]IS¯n A½bpw AÑ\pw aäp _Ôp¡fpw \jvSs¸«t¸mÄ \t¶ sNdp¸w apX Häs¸« Kncnbpw Kucnbpw Hscmä a\kmbn«mWv Ignbp¶Xv. ChÀ¡nSbn aq¶masXmcmÄ IS¶p hcp¶Xv cWvSpt]À¡pw CjvSaÃ. Ccphcpw hnhmls¯¡pdn¨pw CXphsc Nn´n¨n«nÃ.

Pn Bâv Pn Atkmkntbävkv. Kncnbpw Kucnbpw tNÀ¶v \S¯p¶ Øm]\amWXv. hml\m]IS¯n acn¨ A½bpsSbpw AÑsâbpw HmÀ½bv¡mbn \S¯p¶ Øm]\amWXv. hml\m]I¯nÂs¸Sp¶hsc c£n¡pIbmWv Øm]\¯nsâ e£yw. A]ISapWvSmIp¶nS¯v PnBâvPn Atkmkntbävknsâ tkh\w Ft¸mgapWvSmIpw. bmsXmcp {]Xn^ehpw hm§msXbmWv ChÀ Cu Øm]\w \S¯p¶Xv.

Hcn¡Â \mjW sslthbnepWvSmb Hcp A]IS¯n \n¶pw kpµcnbmb sskdm`m\p F¶ s]¬Ip«nsb Kncn c£s]Sp¯p¶p. Hcp {]tXyI kmlNcy¯n sskdbpsS kwc£W NpaXe Kncn¡v GsäSpt¡WvSn h¶p. AtXmsS KncnþKucnbpsS PohnX¯n aq¶masXmcmfmb sskd IS¶phcp¶p. AhfpsS t]cn BZyambn Kucn KncntbmSv ]nW§p¶p. XpSÀ¶v ChcpsS PohnX¯nepWvSmIp¶ {]iv\§fmWv tkml³ko\pem U_nÄkneqsS Nn{XoIcn¡p¶Xv.

Kncnbmbn a½q«n {]Xy£s¸Spt¼mÄ sskdm`m\phmbn Xm]Ên aebmf¯n A`n\bn¡ms\¯p¶p. t\ms¡¯m Zqc¯v I®pw\«v F¶ Nn{X¯neqsS {]nb¦cnbmbn amdnb \Znbm sambvXphmWv Kucnbmbn F¯p¶Xv. hÀj§fpsS CSthf¡v tijw aebmf¯nte¡v \ZnbbpsS aS§nhchv IqSnbmWv U_nÄkv.

a½q«ntbmsSm¸w iyma F¶ Nn{X¯nemWv \Znb Ahkm\ambn A`n\bn¨Xv. AXn\p tijw h[p tUmIvSdmWv F¶ Nn{X¯n\p tijw aebmf kn\nabn \Znb A`n\bn¨n«nÃ.

k¨n þ tkXp cN\ \nÀhln¡p¶ Cu Nn{X¯nsâ Imad ]n.kpIpamÀ \nÀhln¡p¶p. hbemÀ icXvN{µhÀ½bpsS hcnIÄ¡v CuWw ]Icp¶Xv sPbnwkv hk´mWv.

Ie þ tKmIpÂZmkv, ÌnÂkv þ A`nemjv \mcmbW³, FUnäÀ þ hn.kmP³, ]ckyIe þ tImfn³entbm^nÂ, hnUntbm ta¡nwKv þ AaoÀ Xm\qÀ, s{]mU£³ I¬t{SmfÀ þ AeIvkv. C.Ipcy³, FIvknIyp«ohv s{]mUyqkÀ þ k^oÀ tk«v. þF.Fkv Znt\iv.

Labels: , ,

Thursday, December 9, 2010

‘മികച്ച നടന്‍’ മമ്മൂട്ടി, മികച്ച ചിത്രം ബെസ്റ്റ് ആക്ടര്‍! Best actor: Mammootty, Best Film:Best actor



‘ചന്ദ്രലേഖ’യിലെ മോഹന്‍ലാല്‍ ആദ്യത്തെ സീനില്‍ ട്രെയിനില്‍ നിന്നു പുറത്തിറങ്ങി റയില്‍‌വെ സ്റ്റേഷനുപുറത്തെത്താന്‍ കാണിക്കുന്ന സാഹസങ്ങള്‍ ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ‘മാന്ത്രികം’ എന്ന സിനിമയില്‍ മോഹന്‍ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍? ഇന്ന് അതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ കണ്ടു, തിരുവനന്തപുരത്തൊരു തിയേറ്റര്‍മുറ്റത്ത്.



ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്‍. അവര്‍ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്‍...അടിപിടി. കൂര്‍ത്ത കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്‍. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക കീ...മോഹന്‍ മാസ്റ്റര്‍ കീ...മാര്‍ട്ടിന്‍ കീ....



മാധ്യമപ്രവര്‍ത്തക എന്ന സൌകര്യത്തില്‍ ഈ കഷ്ടപ്പാടൊന്നും കൂടാതെ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ കാണാനെത്തിയ ഞാന്‍ തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്‍ രസം പിടിച്ചു നിന്നു. ‘മോഹന്‍ലാലിന്‍റെ കുത്തക’ എന്ന് കേളികേട്ട ഒരു നാട്ടില്‍ മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്‍പ്പം അത്ഭുതം കലര്‍ന്നാണ് എന്‍റെ നില്‍പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ സിനിമ. അദ്ദേഹത്തിന്‍റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്‍ എത്തിയിരിക്കുന്നു.



നസീര്‍ - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്‍ കാര്‍ഡുകള്‍ തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്‍ സന്ദേശം മനസില്‍ പാഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്‍ സിനിമകള്‍ പോലെ, സത്യന്‍ അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കളി മാറുകയാണ്. മമ്മൂട്ടി ഉഗ്രന്‍ ഫോമില്‍.



ഞാന്‍ സത്യത്തില്‍ ‘ഡാഡി കൂള്‍’ പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്‍ കാണാന്‍ പോയത്. ‘സ്വപ്നമൊരു ചാക്ക്’ എന്ന ഗാനരംഗം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് അത്തരമൊരു ഇം‌പ്രഷനാണ്. എന്നാല്‍ കുടുംബത്തേക്കാള്‍, സിനിമയെ സ്നേഹിക്കുന്ന മോഹന്‍ മാഷിനെ കണ്ടപ്പോള്‍ മനസിലായി ഇതില്‍ പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചിലത്.



സിനിമാനടനാകാനുള്ള മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്‍റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്‍ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ) മോഹന്‍ മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്‍ നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്‍പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്‍ കിട്ടാനായി അയാള്‍ സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.



ഡെന്‍‌വര്‍ ആശാനും സംഘവും(നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍...) വിരാജിക്കുന്ന നാട്ടില്‍ അവര്‍ക്കൊപ്പമാണ് മോഹന്‍റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്‍ മാഷ് എന്ന സാധാരണക്കാരന്‍ എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്‍റെ ഹൈലൈറ്റ്. ഇന്‍റര്‍വെല്‍ മുതല്‍ ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു നദിപോലെ ഒഴുകിയെങ്കില്‍ ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്‍റെ ഓര്‍മ്മയില്‍ ‘ഉദയനാണ് താരം’ ആണ്.



തന്‍റെ അഭിനയജീവിതത്തില്‍ ‘രാജമാണിക്യം’ ഒരു വഴിമാറി നടത്തമായിരുന്നെങ്കില്‍ മമ്മൂട്ടി ബെസ്റ്റ് ആക്ടറിലൂടെ ഒരു പുതുവഴി തേടുകയാണ്. ഒരു തകര്‍പ്പന്‍ സിനിമയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും മമ്മൂട്ടിയും ചേര്‍ന്ന് സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന കാഴ്ചയാണ് തിയേറ്ററില്‍ കാണാനായത്. സംവിധായകന്‍ ലാല്‍ ജോസിന്‍റെ വീട്ടിലെത്തിയ മോഹന്‍ മാഷോട് “ആരാ...” എന്ന് കുളപ്പുള്ളീ ലീല അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നു. “മോഹന്‍” എന്ന് മറുപടി. “ദേ..മോഹന്‍ലാല്‍ കാണാന്‍ വന്നിരിക്കുന്നു” എന്നാണ് ലീല വീടിനുള്ളിലേക്കുനോക്കി വിളിച്ചുപറയുന്നത്. തിയേറ്റര്‍ ഇളകിമറിഞ്ഞു അക്ഷരാര്‍ത്ഥത്തില്‍.



മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മോഹന്‍. ഉജ്ജ്വലമായാണ് അദ്ദേഹം അതിന് ജീവന്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സാവിത്രിയായി അഭിനയിക്കുന്നത് കന്നഡ താരം ശ്രുതി രാമകൃഷ്ണനാണ്. അധികം പെര്‍ഫോം ചെയ്യാന്‍ ഇല്ലെങ്കിലും ശ്രുതി കിട്ടിയ വേഷം നന്നാക്കി. നെടുമുടി വേണുവിന് ‘എല്‍‌സമ്മ’യ്ക്ക് ശേഷം കിട്ടുന്ന നല്ല കഥാപാത്രമാണ് ഡെന്‍‌വര്‍ ആശാന്‍. വേണു അത് പൊലിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ഈ കാലത്ത് മങ്ങിപ്പോയ സലിം കുമാറിന്‍റെ അതിഗംഭീര തിരിച്ചുവരവ് കൂടിയാണ് ബെസ്റ്റ് ആക്ടര്‍. സലിം നിറഞ്ഞാടിയിരിക്കുകയാണ്. ബിജുക്കുട്ടനും തനിക്കു ലഭിച്ച കഥാപാത്രത്തെ ഗംഭീരമാക്കി. എടുത്തുപറയേണ്ട മറ്റു പല പ്രകടനങ്ങളുമുണ്ട്. ക്ലൈമാക്സിന്‍റെ രഹസ്യം പൊളിയുമെന്നതിനാല്‍ അത് പരാമര്‍ശിക്കുന്നില്ല.



ഗാനങ്ങളില്‍ “സ്വപ്നമൊരു ചാക്ക്” തന്നെയാണ് മുന്നില്‍. മറ്റെല്ലാം ശ്രവണസുന്ദരമായ പാട്ടുകളാണെങ്കിലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഏവരും മൂളിയതും തലയില്‍ താങ്ങിക്കൊണ്ടുപോയതും സ്വപ്നമൊരു ചാക്ക് തന്നെയായിരുന്നു. അജയന്‍ വിന്‍‌സന്‍റിന്‍റെ ക്യാമറ രണ്ടു വ്യത്യസ്തമായ ലോകങ്ങളെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. മോഹന്‍ മാഷിന്‍റെ കുടുംബ ജീവിതവും ഗുണ്ടകള്‍ക്കൊപ്പമുള്ള അയാളുടെ ജീവിതവും അജയന്‍റെ ക്യാമറ പ്രേക്ഷക ഹൃദയത്തില്‍ പതിപ്പിച്ചു. സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ രംഗങ്ങളൊക്കെ അജയന്‍റെ ഛായാഗ്രഹണ മികവ് തെളിയിക്കുന്നുണ്ട്.



മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമയില്‍ തന്‍റെ തുടക്കം അവിസ്മരണീയമാക്കി. മമ്മൂട്ടി എന്ന നടന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെയും രസകരവും ലളിതവുമായ ഒരു സിനിമയെയുമാണ് മാര്‍ട്ടിന്‍ നല്‍കിയിരിക്കുന്നത്. ഒരു ഷോ കണ്ടുകഴിഞ്ഞ് അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുന്ന ഒരാള്‍ എന്നോടു പറഞ്ഞു - “ഞാന്‍ മമ്മൂട്ടിയുടെ ആരാധകനല്ല..പക്ഷേ ഈ സിനിമയുടെ ആരാധകനായിപ്പോയി” എന്നാണ്. പ്രേക്ഷകര്‍ക്ക് ഏറെക്കാലം കൂടി ലഭിക്കുന്ന നല്ലൊരു എന്‍റര്‍ടെയ്നറാ‍ണ് ബെസ്റ്റ് ആക്ടര്‍. പ്രാഞ്ചിയേട്ടനു ശേഷം മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കുന്നു. കാണുക, ആസ്വദിക്കുക.


Labels: , , , ,

Tuesday, December 7, 2010

ബെസ്റ്റ് ആക്ടര്‍ മോഹന്‍


മനസ്സിന്റെ ചെപ്പിനകത്ത് അഭിനയമോഹം. പക്ഷേ, ചെയ്യുന്ന ജോലി യു.—പി. സ്‌കൂള്‍ അധ്യാപനം. സിനിമാനടനാകണമെന്ന് അദമ്യമായ ആഗ്രഹമുളള ഒരു അധ്യാപകന്റെ ജീവിതചിത്രത്തിലേക്കാണ് 'ബെസ്റ്റ് ആക്ടര്‍' ഫോക്കസ് ചെയ്യുന്നത്. ആ അധ്യാപകന്റെ സിനിമയിലെത്താന്‍ കഴിയാത്തതിന്റെ മാനസികസംഘര്‍ഷങ്ങളും തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബെസ്റ്റ് ആക്ടറില്‍ കന്നട താരം ശ്രുതി രാമകൃഷ്ണനാണ് നായിക. നെടുമുടി വേണു, സലിംകുമാര്‍, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, സുകുമാരി, മാസ്റ്റര്‍ വിവാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബിപിന്‍ ചന്ദ്രന്‍ സംഭാഷണമെഴുതിയ ചിത്രം നവംബര്‍ 26-ന് പ്രദര്‍ശനത്തിനെത്തും. 70-ലേറെ കേന്ദ്രങ്ങളിലാണ് റിലീസ്.—

നവാഗത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ ആദ്യ ചലച്ചിത്രസംരംഭം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ''ചിത്രത്തെക്കുറിച്ച് ഒരു അവകാശവാദവും ഞാന്‍ ഉന്നയിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണിത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരമായ മമ്മുക്ക (മമ്മൂട്ടി), മലയാളത്തിലെ പ്രശസ്തരായ എട്ട് സംവിധായകര്‍. അവരുടെയെല്ലാം അഭിനയത്തിന് ആക്ഷന്‍, കട്ട് പറഞ്ഞ് ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചുവെന്നത് വിശ്വസിക്കാന്‍തന്നെ പ്രയാസം. ആ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും മാറിയിട്ടില്ല. അതിനെല്ലാം ഞാന്‍ മമ്മൂട്ടിയെന്ന വലിയ നടനോട് കടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം എനിക്ക് ഒരു അവസരം തന്നിട്ടില്ലെങ്കില്‍ ബെസ്റ്റ് ആക്ടറിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല'' മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.—

ഭാര്യയും മകനുമായി കഴിയുന്ന മോഹന്‍മാസ്റ്റര്‍. അദ്ദേഹത്തിന്റെ സിനിമാമോഹം വരുത്തിവെക്കുന്ന ചില പ്രശ്‌നങ്ങള്‍ സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് വിലനല്‍കി അവതരിപ്പിക്കുകയാണ്. തന്റെ ജീവിതവീക്ഷണവും ആദര്‍ശവുമെല്ലാം പുതിയ രീതിയിലേക്ക് കൊണ്ടുവരാന്‍ മോഹന്‍മാസ്റ്റര്‍ ശ്രമിക്കുന്നതും അതിനിടയില്‍ കുടുംബജീവിതം വഴിമാറുന്നതുമൊക്കെ ചിത്രം ദൃശ്യവത്കരിക്കുന്നു. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മിച്ചത്.—

സിനിമയ്ക്കു പുറത്തെ സിനിമയുടെ കഥ

സിനിമയെ പരാര്‍മശിച്ചു കടന്നുപോകുന്ന ബെസ്റ്റ് ആക്ടര്‍, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയല്ല പറയുന്നത്. സിനിമയ്ക്കു പുറത്തെ സിനിമയുടെ കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്. സാധാരണക്കാരന്റെ സിനിമാസ്വപ്‌നങ്ങളുടെ നിറത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ലാല്‍ ജോസ്, ബ്ലെസി, രഞ്ജിത്, ശ്രീനിവാസന്‍, ലാല്‍, വിപിന്‍ മോഹന്‍, കെ.—കെ. രാജീവ് എന്നീ സംവിധായകര്‍ ചെറുവേഷങ്ങളില്‍ വരുന്നു.—

ബെസ്റ്റ് ആക്ടറില്‍ വില്ലനില്ല

നായകന്റെ തോള്‍പ്പൊക്കമുള്ള പ്രതിനായകന്മാരെ തുല്യപ്രാധാന്യത്തോടെ അവതരിപ്പിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും എത്തുന്നത്. ബെസ്റ്റ് ആക്ടറില്‍ നായകനെ എതിരിടാന്‍ ഒരു വില്ലന്‍ കഥാപാത്രമില്ല. അദ്ദേഹത്തിന്റെ ജീവിതവഴിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് നായകനായ മോഹന്റെ പ്രതിനായകനായി വരുന്നത്. അല്ലെങ്കില്‍ വിധിയാണ് മോഹന്റെ ജീവിതത്തില്‍ വില്ലനാകുന്നതെന്നു പറയാം.—

ഫോട്ടോഗ്രാഫറില്‍ നിന്ന് സംവിധായകനിലേക്ക്
ഫാഷന്‍ ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമാസംവിധായകനാകുന്നത് തികച്ചും യാദൃച്ഛികമായാണ്. മമ്മൂട്ടിയുടെ ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടയില്‍ ഞങ്ങള്‍ക്കും ഒരു ഡേറ്റു തരുമോ എന്ന മാര്‍ട്ടിന്റെ ചോദ്യത്തിന് നല്ല കഥ കൊണ്ടുവന്നാല്‍ തരാമെന്നായിരുന്നു മറുപടി. അങ്ങനെ ഒരു കഥയുടെ സ്​പാര്‍ക്കു കിട്ടിയപ്പോള്‍ മമ്മൂട്ടിയുമായി മാര്‍ട്ടിന്‍ പങ്കുവെച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായപ്പോള്‍ മാര്‍ട്ടിനോട് എഴുതാന്‍ പറഞ്ഞു. അങ്ങനെയാണ് ബെസ്റ്റ് ആക്ടറിന്റെ തുടക്കം. നമുക്ക് ഒരു സിനിമ ചെയ്യാം എന്ന് ഒരു താരത്തിന്റെ വാക്കുകിട്ടിയശേഷം സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ മനസ്സിലാക്കാന്‍ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച കലാകാരന്‍ കൂടിയാണ് മാര്‍ട്ടിന്‍. ആ ദിനങ്ങളിലേക്ക് മാര്‍ട്ടിന്‍ ഇങ്ങനെ തിരിഞ്ഞുനോക്കുന്നു.—

''സിനിമ
സംവിധാനം ചെയ്യണമെന്നത് ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, അത് മമ്മൂട്ടിയെന്ന വലിയ നടനിലൂടെ സാക്ഷാത്കരിക്കുമെന്ന് കരുതിയിരുന്നില്ല. മമ്മുക്ക നമുക്ക് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞതിനു ശേഷം എന്നെ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ലൗ ഇന്‍ സിംഗപ്പോറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളാക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. സിനിമയിലെ ആദ്യത്തെ എക്‌സ്​പീരിയന്‍സ് അതാണ്. 25 ദിവസം ആ സെറ്റില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. പിന്നെ അന്‍വര്‍ റഷീദ് കേരള കഫേയില്‍ ബ്രിഡ്ജ് എന്ന ചിത്രം ചെയ്യുമ്പോള്‍ എട്ടു ദിവസം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. അപ്പോള്‍ സിനിമയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.—
അന്‍വര്‍ റഷീദാണ് എനിക്ക് ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് മമ്മുക്കയെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് മമ്മുക്കയില്‍ നിന്ന് കിട്ടിയ വലിയ സഹകരണം, അതാണ് എന്നെ ഇവിടെവരെ എത്തിച്ചത്.—

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രശസ്തനായ അജയന്‍ വിന്‍സെന്റാണ്. ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു കോംപ്രമൈസും ചെയ്യാത്ത ഛായാഗ്രാഹകനാണ് അദ്ദേഹം. നമ്മള്‍ സിനിമയെക്കുറിച്ച് അറിയാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് അജയന്‍ വിന്‍സെന്റ്. അത്രയും സീനിയറായ ഛായാഗ്രാഹകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്ന് പൂര്‍ണ സഹകരണം ലഭിച്ചിരുന്നു. നമ്മള്‍ മനസ്സില്‍ കണ്ട ദൃശ്യങ്ങള്‍ അദ്ദേഹം ഏറ്റവും മനോഹരമായി ഒരുക്കിത്തന്നു. അദ്ദേഹം ഉള്‍പ്പെടെയുള്ള എല്ലാ യൂണിറ്റംഗങ്ങളുടെയും ആത്മാര്‍ഥമായ സഹകരണം ബെസ്റ്റ് ആക്ടറിന്റെ പിന്നിലുണ്ട്. ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന സിനിമയാണ് ബെസ്റ്റ് ആക്ടര്‍.—

Labels: , ,

Saturday, November 20, 2010

മമ്മുട്ടി - തിളങ്ങും നക്ഷത്രം


സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരില്ല. എന്നാല്‍ അസാധ്യമായതെന്തും സാധ്യമാക്കുന്ന ഒരു അവസ്ഥയാണ്‌ സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്നത്. സ്വപ്നം കാണാത്തവര്‍ വിരളം എന്ന് തന്നെ പറയാം. ഉറങ്ങുമ്പോള്‍ കാണുന്നതിനേക്കാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം എന്നും മനുഷ്യന്റെ ചിന്താശക്തിയെയും, കാഴ്ച്ചപ്പാടിനെയും, ദര്‍ശനത്തെയും വെളിപ്പെടുത്തുന്നു. എം.ടി. എന്ന മഹാ പ്രതിഭ സംവിധാനം ചെയ്ത "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍" എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമക്ക്‌ മമ്മുട്ടി എന്ന പൌരുഷത്തെ യാദൃശ്ചികമായി അല്ല ഒരു സൗഭാഗ്യമായി കിട്ടിയത്. എന്നെങ്കിലും നടക്കാവുന്ന അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത ഒത്തിരി സ്വപ്‌നങ്ങള്‍ മാത്രം കണ്ട്, ശുഭാപ്തി വിശ്വാസം ഒട്ടും ചോര്‍ന്നു പോവാതെ, മനസ്സില്‍ ആശയും, ആഗ്രഹങ്ങളും നെയ്തെടുക്കുന്ന ഗള്‍ഫ്‌ മലയാളി സമൂഹത്തിന്റെ ഒരു "true portrayal" ആയിരുന്നു "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍".
മൃഗയ
മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത് "മൃഗയ" എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേളയില്‍ ആയിരുന്നു. പ്രസാദ്‌ സ്റ്റുഡിയോയില്‍ വെച്ച്. ശങ്കരാടി ചേട്ടന്‍, ഭീമന്‍ രഘു, അലിയാര്‍, പിന്നെ ഒരു ഡബ്ബിംഗ് (female) ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു അവിടെ. മമ്മുക്കയെ ഒന്ന് പരിചയപ്പെടണം എന്ന് ഒരു വലിയ ആഗ്രഹം. ആ സമയത്ത് മമ്മുക്ക ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു താരമായി മാറിക്കഴിഞ്ഞിരുന്നു. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ പ്രസാദിലും, AVM ലും ഒരു സന്ദര്‍ശനം നടത്താറുണ്ട്. പ്രസാദില്‍ ആനന്ദ്‌ എന്ന സൌണ്ട് എഞ്ചിനീയറും, എ.വി.എം.ല്‍ ശങ്കുണ്ണി ചേട്ടനെയും പതിവായ്‌ കാണും. അങ്ങനെ ഒരു ദിവസം പോയപ്പോഴാണ് "മൃഗയ" യുടെ ഡബ്ബിംഗ് നടക്കുന്ന വിവരം മനസ്സിലായത്‌. മമ്മുക്കയെ ഒന്ന് കണ്ട് പരിചയപ്പെടണം എന്ന് തീരുമാനിച്ചു. സത്യത്തില്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പരിചയപ്പെടാന്‍ പോയാല്‍ മമ്മുക്ക മൂഡ്‌ ഓഫ് ആയി തിരിച്ചു പോയാല്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരുമെന്ന് അവിടെ നിന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു. എനിക്ക് ശരിക്കും പേടിയായി. ഡബ്ബിംഗ് നടന്നാലും ഇല്ലെങ്കിലും ഞാന്‍ ഒരു തീരുമാനം എടുത്തു. സൂപ്പര്‍ സ്റ്റാറിനെ കണ്ടേ പറ്റൂ എന്ന് എന്നോട് തന്നെ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരു മൂലയില്‍ ഇരുന്ന് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ വളരെ ആസ്വദിച്ച് ബീഡി വലിക്കുന്നു. മമ്മുക്കയെ ഞാന്‍ ദൂരെ നിന്ന് കണ്ട്. അല്പം ഭയന്നാണെങ്കിലും ഇടിച്ച് കയറി കൈ കൊടുത്തു ഹലോ പറഞ്ഞു. മമ്മുക്കയും ഹലോ പറഞ്ഞു. പിന്നെ രണ്ടു മിനിറ്റ്‌ ആര്‍ട്ട് ഫിലിം പോലെയായിരുന്നു. എന്റെ പേര് മമ്മുട്ടി ചോദിക്കുന്നത് വരെ ഞാന്‍ മിണ്ടാതിരുന്നു. പേടിച്ച് പോയത്‌ കൊണ്ട്. നിശ്ശബ്ദതയ്ക്ക് ശേഷം വീണ്ടും മമ്മുക്ക സംസാരിച്ചു. സ്നേഹത്തോടെ. ഒരു give and take വ്യവസ്ഥയില്‍. അസൂയാലുക്കള്‍ പലതും പറയും. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഈ ലോകത്ത്‌ കാഴ്ചക്കപ്പുറം വിധിയെഴുതുന്ന സാധാരണ മനുഷ്യരെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുക്ക എന്ന വ്യക്തി അറിവിന്റെ ഭണ്ഡാരമാണ്. എന്നോട് നന്നായി വളരെ ഭംഗിയായി സംസാരിച്ചു. ഒരു സൂപ്പര്‍ താരത്തെ കണ്ട ആശ്വാസത്തോടെ അന്നത്തെ ഡബ്ബിംഗ് മുഴുവന്‍ കണ്ടതിന് ശേഷം ഞാന്‍ തിരിച്ച് പോയി. A respectable personality. ആ കലാകാരനെ കുറിച്ച് വല്ലാത്ത മതിപ്പ്‌ തോന്നി. ഇന്നും മമ്മുക്കയെ ഒരു നോക്ക് ദൂരെ നിന്നാണെങ്കിലും കാണാന്‍ കൊതിക്കാറുണ്ട്. ഭൂമിയില്‍ നില്‍ക്കുന്നവന് ആകാശത്തിലെ നക്ഷത്രങ്ങളോട് തോന്നാറുള്ള കൌതുകം. എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍ മമ്മുക്ക ഇനിയും പരന്നുയരട്ടെ. മംമുക്കയ്ക്ക് തലക്കനമാണ്, അഹങ്കാരമാണ് എന്ന് പറയുന്നവരോട് ഒരു വാക്ക്‌. സാധാരണ മലയാളിയുടെ നൂറിലൊരംശം ജാഡ മമ്മുട്ടിക്കില്ല എന്ന് മാത്രമല്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അത്തരം അഹങ്കാരികളുടെ പരുഷ വാക്കുകള്‍ തടയുവാനുള്ള ഒരു പരിചയായി അതിനെ എടുത്താല്‍ മതി. മലയാളി പൊതുവേ ego കൊണ്ട് നടക്കുന്നവരാണ്. "ദി കിംഗ്‌" എന്ന ചിത്രത്തിലെ ജില്ലാ കലക്ടര്‍ ജോസഫിനെ കാണുമ്പോള്‍ നമുക്ക്‌ ജാഡ തോന്നുന്നുവെങ്കില്‍ മനസ്സിലാകും, ഓരോ മലയാളിയും ഒരു പരിധി വരെ ഈഗോയുടെ കൂടാരം ആണെന്ന്.
ദി കിംഗ്‌
ഒരു ഐ.എ.എസ്. കാരന്റെ നടപ്പും, സംസാരവും, ശരീര ഭാഷയും പ്രത്യേകിച്ച് ഒരു aggressive ആയ കലക്ടറുടെ എല്ലാ ജാടയും മമ്മുക്ക നന്നായി വരച്ചു കാട്ടി ആ ചിത്രത്തിലൂടെ. ആ കലക്ടര്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞു പോകില്ല. അങ്ങനെ എത്രയെത്ര അനശ്വര കഥാപാത്രങ്ങള്‍. മമ്മുക്ക എവിടെയും അനാവശ്യമായി സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു പാട് വായിക്കുന്ന വ്യക്തിയും, എല്ലാം സുസൂക്ഷ്മം വീക്ഷിക്കുന്ന വ്യക്തിയുമാണ്. നിരീക്ഷണങ്ങളിലൂടെയാണ് ഒരു നടന്റെ വളര്‍ച്ച എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ഒരു നടനാണ് മമ്മുട്ടി. മമ്മുട്ടി ഒന്ന് ചിരിച്ചാല്‍, ഒന്ന് സംസാരിച്ചാല്‍ അതില്‍ കൃത്രിമത്വം ഉണ്ടാവില്ല. അത നേരിട്ട് പരിചയം ഉള്ളവര്‍ക്ക്‌ നിസ്സംശയം പറയുവാന്‍ സാധിക്കും. എം.ടി. എന്ന മഹാനായ എഴുത്തുകാരന്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. വളരെ serious ആണെന്ന് തോന്നും. എന്നാല്‍ എം.ടി. യെ പോലെ മനുഷ്യനെ സ്നേഹിക്കുന്ന അഥവാ സഹജീവികളോട് ഇത്രയും സ്നേഹമുള്ള വ്യക്തി ആരുണ്ട്‌? വാസ്തവത്തില്‍ എം.ടി. നമുക്ക്‌ സമ്മാനിച്ച ഒരു പ്രതിഭയാണ് മമ്മുട്ടി എന്ന നടന്‍. "അക്ഷരങ്ങ" ളിലെയും, "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തിലെയും ശക്തമായ കഥാപാത്രങ്ങള്‍ മമ്മുട്ടി എന്ന നടന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. എഴുതി തുടങ്ങിയപ്പോഴും, ഉയരങ്ങളില്‍ എത്തിയപ്പോഴും ജീവിതം എവിടെയോ കൈവിട്ട് പോയി, എവിടെ നിന്നൊക്കെയോ ഒരു കടിഞ്ഞാണ്‍ തന്നെ വലിച്ച് മുറുക്കി, തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന ഒരു തരാം complex തോന്നി തുടങ്ങിയപ്പോള്‍ തന്നെ ചിന്നഭിന്നമായ കുടുംബ ജീവിതം. ഒരു എഴുത്തുകാരന്റെ പച്ചയായ ജീവിതം വളരെ ഭംഗിയായി മമ്മുട്ടി കൈകാര്യം ചെയ്തു "അക്ഷരങ്ങളില്‍".
അക്ഷരങ്ങള്‍
ഭാര്യയെ ഉപേക്ഷിച്ച് സമാധാനത്തിന്റെ മേച്ചില്‍പ്പുറം തേടി ഒരിടം കണ്ടെത്തുകയും വീണ്ടും പഴയ ഫോമില്‍ തന്നെ നായകനെ ഭാര്യയുടെ കയ്യില്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ കാമുകി പറയുന്ന ആ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ മറന്നില്ലെങ്കില്‍ ശക്തമായ എം.ടി. ചിത്രത്തിന്റെ ആവിഷ്കാര മേന്മ ഒന്ന് കൊണ്ട് മാത്രമാണ്. "കുപ്പയില്‍ നിന്ന് ഞാന്‍ എടുത്തത്‌ മാണിക്യം അല്ലെന്ന്" കുറിക്ക് കൊള്ളുന്ന ഇത്തരം സംഭാഷണം ആണ് എം.ടി. യുടെ ഒരു സവിശേഷത. അത് പോലെ സ്വന്തം അച്ഛന്റെ മരണവും കാത്ത് ബന്ധു മിത്രാദികള്‍ ഒത്തു കൂടിയപ്പോള്‍ നായകന്‍ ചേച്ചിയോട് പറയുന്ന ഒരു രംഗം ഓര്‍മ്മ വരുന്നു - "എക്സിക്യൂട്ടിവ് കസേരയില്‍ ഇരിക്കുമ്പോഴും ഞാന്‍ മാധവന്‍ നായരുടെ മകനാണെന്ന് ഓര്‍ക്കാറുണ്ട്" എന്ന്.
ആള്‍ക്കൂട്ടത്തില്‍ തനിയെ
"ആള്‍ക്കൂട്ടത്തില്‍ തനിയെ" മമ്മുട്ടിയുടെ ഒരു അനശ്വര കഥാപാത്രമായിരുന്നു. ജീവിത മൂല്യങ്ങളും, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കൂട്ടുകുടുംബത്തിന്റെ അനുഭൂതി തരുന്ന നിമിഷങ്ങളും ആണ് കുടുംബങ്ങളിലെ പിരിമുറുക്കവും എം.ടി. "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തില്‍ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ഐ.വി. ശശിയുടെ കൈകളില്‍ ഈ ചിത്രം ഭദ്രമായിരുന്നു. ശശിയുടെ നല്ല ചിത്രങ്ങളായിരുന്നു "അക്ഷരങ്ങളും", "ആള്‍ക്കൂട്ടത്തില്‍ തനിയെ"യും, അടിയൊഴുക്കുകളും", "അനുബന്ധവും". അടിയോഴുക്കുകളിലെ കരുണന്‍, പരുക്കനായ മനുഷ്യനുള്ളിലെ ഹിമാകണം പോലുരുകുന്ന മനസ്സിനുടമ.
അടിയൊഴുക്കുകള്‍
"മറക്കില്ല മാഷേ" എന്ന ഡയലോഗ് ഓരോ പ്രേക്ഷകനും മമ്മുക്കയോട് ഇന്നും മനസ്സുകളില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് ഭംഗിയായി കരുണനെ അവതരിപ്പിച്ചു മമ്മുട്ടി.
യവനിക
യവനികയിലെ പോലീസ്‌ ഓഫീസറായി ചിത്രത്തില്‍ ഉടനീളം നടത്തുന്ന probing അതി മനോഹരമായി ചെയ്തു. കെ. ജി. ജോര്‍ജ്ജിന്റെ യവനികയുടെ പ്രധാനപ്പെട്ട ഹൈലൈറ്റ്‌ മമ്മുട്ടിയുടെ പോലീസ്‌ ഓഫീസറും ഗോപിയുടെ അയ്യപ്പനുമായിരുന്നു (തബലിസ്റ്റ്).
സി.ബി.ഐ. ഡയറിക്കുറിപ്പ്
സി.ബി.ഐ. ഡയറി ക്കുറിപ്പിലെ സി.ബി.ഐ. ഓഫീസര്‍ സ്വാമി അതി ഗംഭീരമായി മമ്മുട്ടി ചെയ്തു. എനിക്ക് വ്യക്തി പരമായി അറിയുന്ന ഒത്തിരി സി.ബി.ഐ. ഓഫീസേഴ്സിന്റെ മാനറിസം മമ്മുട്ടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ജനത്തിന് സി.ബി.ഐ. യും ഡമ്മിയും ഒരു പരിധി വരെ മനസ്സിലാക്കി തന്ന ചിത്രമായിരുന്നു സി.ബി.ഐ. യും അതിനു ശേഷം റിലീസ്‌ ചെയ്ത "ജാഗ്രത" എന്ന ചിത്രവും. ആവര്‍ത്തന വിരസത മലയാളിക്ക്‌ സഹിക്കാന്‍ പറ്റാത്തത് കൊണ്ട് മൂന്നാം ഭാഗം അത്ര വിജയിച്ചില്ല.
അതിരാത്രം
കണ്ണൂരും പരിസരത്തും ചിത്രീകരണം ചെയ്ത, ഐ.വി. ശശി സംവിധാനം ചെയ്ത "അതിരാത്രം" ആയിരുന്നു മറ്റൊരു അനശ്വര ചിത്രം. ഒരു ആക്ഷന്‍ ചിത്രം ഇത്രയും ഭംഗിയായി (ഏതു ചിത്രമായാലും ശശിയുടെ ഒരു ക്രാഫ്റ്റ്‌) സംവിധാനം ചെയ്യാന്‍ ശശിക്ക് മാത്രമേ സാധിക്കൂ. ഈ ചിത്രം ഹോളിവുഡില്‍ ആയിരുന്നെങ്കില്‍ ശശിയും താരാദാസും സംസാര വിഷയമായേനെ. ജെയിംസ് ബോണ്ട്‌ ചിത്രങ്ങളിലെ നായകന്മാരെ പോല്‍ , റോജര്‍ മൂര്‍ സ്റ്റൈല്‍ ആയിരുന്നു മമ്മുട്ടിയുടെ താരാദാസ്. ക്യാപ്ടന്‍ രാജുവിനോട് "I am not just Das, I am Thara Das" എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരിക്കല്‍ പോലും കൊച്ചിക്കാരനായ മമ്മുട്ടി കടന്നു വരില്ല എന്ന് തീര്‍ച്ച.
കൂടെവിടെ
ഒരു അമ്മയുടെ സ്നേഹം നല്‍കി, ഒരു അദ്ധ്യാപികയുടെ ഉപദേശം നല്‍കി ഒരു കുട്ടിയെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ ഒരു അദ്ധ്യാപിക നടത്തുന്ന പരിശ്രമമായിരുന്നു ഒടുവില്‍ highly possessive ആയ നായകന്‍ കൊടും ക്രൂരതയില്‍ ചെന്നവസാനിക്കുന്നതായിരുന്നു കൂടെവിടെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കാഞ്ഞിരപ്പള്ളിക്കാരന്‍ കൃസ്ത്യാനിയുടെ വേഷത്തില്‍ മമ്മുട്ടി നന്നായി അഭിനയിച്ചു.
കാണാമറയത്ത്
സന്ധ്യക്ക് വിരിഞ്ഞ പൂവിലെ വക്കീല്‍, യാത്ര, നിറക്കൂട്ട്‌ എന്നാ ചിത്രങ്ങളിലെ കുറ്റവാളി, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നാ ചിത്രത്തിലെ പ്രതികാര ദാഹിയായ നായകന്‍, അയ്യര്‍ ദ ഗ്രെയിറ്റ്‌, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍, കാണാമറയത്തിലെ സ്പോണ്സര്‍, മനസ്സിന്റെ സമനില തെറ്റിയ തനിയാവര്‍ത്തനത്തിലെ മാഷ്‌, അങ്ങനെ എല്ലാ കഥാപാത്രങ്ങളെയും മമ്മുട്ടി അനശ്വരനാക്കി. രാഷ്ട്രീയവും ജീവിതവും കൂട്ടിക്കുഴച്ച്, ജീവിതവും കുടുംബ ജീവിതവും താറുമാറാക്കി, ഒടുവില്‍ എല്ലാറ്റിലും വലുത് സമാധാനവും കുടുംബവുമാണെന്ന് മനസ്സിലാക്കിയ നായകന്‍റെ വേഷം - നയം വ്യക്തമാക്കുന്നു എന്ന ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.
നയം വ്യക്തമാക്കുന്നു
രമേശന്‍ നായരും, വാവയും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. മമ്മുട്ടിയും ശാന്തി കൃഷ്ണയും കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉടനീളം ജീവിക്കുകയായിരുന്നു. ടെലഫോണ്‍ ബില്‍ അടക്കാന്‍ കൈയ്യിലെ വളയൂരി ഭര്‍ത്താവിന് കൊടുക്കുന്ന നിസ്സഹായയായ ഭാര്യ. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ഒരു രാഷ്ട്രീയക്കാരന്റെ വേഷം മമ്മുട്ടിക്ക് നന്നായി ചേരും എന്ന ഈ ചിത്രം തെളിയിച്ചു. ന്യൂഡല്‍ഹിയും വാര്‍ത്തയും മമ്മുട്ടിയുടെ ചലച്ചിത്ര ജീവിതത്തിലെ രണ്ടു നല്ല ചിത്രങ്ങളായിരുന്നു. ന്യൂഡല്‍ഹി ഒരര്‍ത്ഥത്തില്‍ മമ്മുക്കയുടെ ഒരു turning point തന്നെയായിരുന്നു എന്ന് പറയാം. ലോക സിനിമയില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമകളില്‍ ചിലപ്പോള്‍ മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളായിരിക്കും. വയസ്സ് മുഖത്ത് തീരെ അറിയിക്കാതെ ഇന്നും ചലച്ചിത്ര രംഗത്ത്‌ തിളങ്ങുന്ന താരം മമ്മുട്ടി തന്നെ. നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ സ്വന്തം ഇമേജിന് കോട്ടം തട്ടുന്ന ചിത്രങ്ങള്‍ എത്ര തന്നെ സാമ്പത്തിക നേട്ടം ഉണ്ടായാലും മമ്മുട്ടിയെ പോലെയുള്ള നടന്‍ കൂടുതല്‍ സെലക്ടീവ് ആവുന്നത് കൂടുതല്‍ ഗുണം ചെയ്യുക മമ്മുട്ടിയുടെ ആരാധകര്‍ക്കും ചലച്ചിത്ര മേഖലക്കും ആയിരിക്കും. മമ്മുട്ടിയുടെ ഒരു വിഭാഗം പ്രേക്ഷകരെ അടുത്തയിടെ നിരാശപ്പെടുത്തുന്നതായി തോന്നുന്നു. മമ്മുട്ടിക്ക് പറ്റിയ ചിത്രങ്ങളില്‍ പെടില്ല പട്ടണത്തില്‍ ഭൂതം പോലുള്ള ചിത്രം. എന്നാല്‍ അതേസമയം രാജമാണിക്യം എന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി എന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു clean entertainer ആയിരുന്നു. പഴയ പ്രേം നസീര്‍ ഭാസി ചിത്രങ്ങള്‍ അനുസ്മരിപ്പിച്ച് കൊണ്ടാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇനിയുള്ള നാളുകള്‍ മമ്മുട്ടിയുടെ നല്ല ചിത്രങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. മമ്മുട്ടിയുടെ സംഭാവനകള്‍ വീണ്ടും അയവിറക്കാന്‍ ഇനിയുള്ള ചിത്രങ്ങളും ഉപകരിക്കട്ടെ എന്ന് നമുക്ക്‌ പ്രത്യാശിക്കാം. മമ്മുട്ടിക്ക് പകരം മമ്മുട്ടി മാത്രം. ഇനിയുള്ള എല്ലാ മമ്മുട്ടി ചിത്രങ്ങള്‍ക്കും മംഗളങ്ങള്‍ നേരട്ടെ.
mammootty-yugapurushan യുഗപുരുഷന്‍
സിനിമയെയും, നാടകത്തെയും, ലോക സിനിമയിലെ പരിവര്‍ത്തനങ്ങളെ കുറിച്ചും സസൂക്ഷ്മം വിശകലനം ചെയ്യുന്ന, വാതോരാതെ സംസാരിക്കുന്ന മമ്മുക്ക ലോക സിനിമയിലും മലയാളത്തിന്റെ സാന്നിദ്ധ്യം അറിയിക്കട്ടെ. അടുക്കി വെച്ച പെട്ടികള്‍ക്ക് നടുവിലിരുന്നു മദ്രാസ്‌ മെയിലിന്റെ സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്ത് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച മമ്മുട്ടിക്ക് ദൈവം ഇന്ന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുന്നു. "എവിടെ നീ താഴ്ത്തപ്പെടുന്നുവോ അവിടെ നീ ഉയര്‍ത്തപ്പെടും" എന്നാ ബൈബിള്‍ വചനം ഓര്‍മ്മ വരുന്നു. സ്വന്തമായി ഇഷ്ടം പോലെ യാത്ര ചെയ്യാന്‍ ഒരു മദ്രാസ്‌ മെയില്‍ തന്നെ No. 20 മദ്രാസ്‌ മെയിലില്‍ കിട്ടി. ഇത് ഒരു നിമിത്തമാണ്. യാത്രച്ചിലവ് പോലുമില്ലാതെ ഈ യാത്ര ഇനിയും തുടരട്ടെ, പുതിയ അഭിനയ സാദ്ധ്യതയും, കഥാപാത്രങ്ങളും തേടി. - ജോയ്‌ സി., ഷാര്‍ജ

Labels: ,

Thursday, November 18, 2010

കുഞ്ഞച്ചന്റെ വാമൊഴിവഴക്കങ്ങള്‍



കോട്ടയം നഗരമധ്യത്തില്‍ ഒരു കോമ്പസ് കുത്തിനിര്‍ത്തി പത്തുപതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വൃത്തം വരക്കുന്നുവെന്നിരിക്കട്ടെ ആ വൃത്തത്തിനുള്ളില്‍ അതിന്റേതായ ഒരു തനത് ഭാഷയുണ്ട്. ചങ്ങനാശ്ശേരി പരിസരവും ഏറ്റുമാനൂരും കുമരകവുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശത്തിന്റേതായ ഒരു ഭാഷ. ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വിവേചനമില്ലാതെ, ഏതാണ്ടെല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യവഹാരത്തിലുള്ള സമാനഭാഷ. ആഹാരരീതിയില്‍ പോലും ഏറെയൊന്നും വൈജാത്യങ്ങളില്ലാത്ത ഈ ഏകീകൃതസമൂഹത്തിന്റെ ഭാഷ മാത്രമായിരുന്നില്ല കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമക്കു വേണ്ടി നിശ്ചയിച്ചത്. കറകളഞ്ഞ കോട്ടയം ഭാഷ സംസാരിക്കുന്ന ചില കഥാപാത്രങ്ങള്‍ക്കിടയില്‍ നായകന്റെ പേരിന് വിശേഷണമായി കോട്ടയം എന്ന സ്ഥലനാമം കൂടി ചേര്‍ക്കുമ്പോള്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു പക്ഷേ വിപണിയിലധിഷ്ഠിതമായ കാഴ്ചപ്പാടും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ പല ദേശങ്ങളും ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ജയിലിലും എത്തിപ്പെട്ട കുഞ്ഞച്ചന്റെ ഏറിയും കുറഞ്ഞുമിരിക്കുന്ന മധ്യതിരുവിതാംകൂറിലെ സമ്മിശ്രഭാഷയുടെ ആദേശത്തിന് കോട്ടയം എന്ന നാമവിശേഷണം ശക്തമായ അച്ചുതണ്ടൊരുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

മീനച്ചില്‍, മണിമല,മൂവാറ്റുപുഴ എന്നീ നദികള്‍ ഒഴുകുന്ന മലയോരമേഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ജില്ലയിലെ കാര്‍ഷികവൃത്തിക്കുമേല്‍ക്കൈയുള്ള ജനതയുടെ നാട്ടുഭാഷ അതേപടി പകര്‍ത്തുന്ന കഥാപാത്രങ്ങള്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ നിരവധിയുണ്ട്. ഏലിയാമ്മച്ചേടത്തിയും,മിഖായേലും,കോരയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. നാണ്യവിളകളുടെ നാട്ടിലെ ഒരു ശരാശരി റബ്ബര്‍ അച്ചായന്റെ സംഭാഷണപ്രകൃതം നമുക്കുവരില്‍ നിഷ്പ്രയാസം ആരോപിക്കാം. മകള്‍ക്കു കല്യാണാലോചനയുമായെത്തിയ ചെറുക്കനെ കളിയാക്കി പിന്തിരിപ്പിച്ച കുഞ്ഞച്ചനോടുള്ള ഏലിയാമ്മയുടെ പരിഭവവും ശകാരവും തന്നെ ഉദാഹരണം. 'എനിക്കാ കോട്ടയം കൊജ്ഞാണനോട് രണ്ട് വര്‍ത്താനം ചോദിക്കാതെന്റെ നാക്കിന്റെ ചൊറിച്ചില്‍ മാറത്തില്ല... കുഞ്ഞച്ചോ അവിടെ നിന്നേ;അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചത് ?'

ഇത്തരം തനി കോട്ടയം ഭാഷ മാത്രം പറഞ്ഞുതീര്‍ക്കുന്നതല്ല കുഞ്ഞച്ചന്റെ വാമൊഴിപ്പെരുമ .സംഘത്തിലും നസ്രാണിയിലും മറ്റും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും കുഞ്ഞച്ചന്‍ വിഭിന്നനാകുന്നതിന്റെ ഒരു കാരണവും ഇതുതന്നെയാണ്. വ്യവഹരിക്കുന്ന ചെറുഭൂപ്രകൃതിയുടെ അതിരുകള്‍ക്കുള്ളില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ സ്വത്വം നിലനിര്‍ത്തുമ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ വാമൊഴിവഴക്കത്തിന്റെ ഭൂമിക കുറേക്കൂടി വിപുലപ്പെട്ടിരിക്കുന്നു. നീളന്‍ ജുബ്ബയുമിട്ട് വേഷ്ടിയുടെ കോന്തലുമുയര്‍ത്തിയുള്ള ആ നില്‍പ്പില്‍പ്പോലും ഒരു പത്തനംതിട്ട-തിരുവല്ലക്കാരനെക്കൂടി ആരോപിക്കാന്‍ കഴിയും

ആകാരപരമായി കോട്ടയം എന്ന 'ഠ' വട്ടത്തിനപ്പുറത്തേക്ക് നായകകഥാപാത്രം നേടിയ സ്വീകാര്യത ഭാഷയുടെ കാര്യത്തിലും ശരിയെന്നു കാണാന്‍ ചിത്രത്തില്‍ കുഞ്ഞച്ചനായെത്തുന്ന മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രം മതി. വ്യത്യസ്തമായ അഭിനയ-ഭാഷണശൈലിക്ക് മമ്മൂട്ടി തുടക്കമിടുന്നത് ഈ സംഭാഷണശകലങ്ങളിലൂടെയാണ്.

കുഞ്ഞച്ചന്‍ : എടോ... കഴിഞ്ഞ കൊല്ലം ക്രിസ്മസിന് ഞാന്‍ പരോളി വന്നപ്പോ താനെന്നാ പറഞ്ഞെ. അന്നും ചന്ത കൊച്ചിക്കു പോയിട്ടൊല്ലോടോ. അന്ന് നാഷണല്‍ ഹൈവേയുല്ലോടോ.അന്നു താനെന്നാ പറഞ്ഞേ.നിന്നെയെറങ്ങിയിങ്ങോട്ടു കെട്ടിയെടറാ;നെനക്കു വര്‍ക്കുഷാപ്പല്ല വണ്ടിക്കമ്പനി തൊടങ്ങാനുള്ള കാശുതരാമെന്ന്.തനിക്കുവേണ്ടിയല്ലിയോടോ ഞാനവനെ കുത്തിമലത്തിയത്.
മുതലാളി : കൊല്ലാനൊന്നും പറഞ്ഞില്ലല്ലോ.ഒരെണ്ണം കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ.

കുഞ്ഞച്ചന്‍ : അതുശരി...അടിപിടിയാവുമ്പോ അടി ചെലപ്പോ കുത്തിലെത്തിയെന്നു വരും. കുത്തുകൊണ്ടവന്‍ ചെലപ്പോ ചത്തെന്നും വരും.
മുതലാളി : നിന്റെ കേസിന് ഞാന്‍ രൂപ ഒന്നും രണ്ടുമല്ലല്ലോ ചെലവാക്കിയത്. അതൊന്നും കുഞ്ഞച്ചന്‍ മറന്നിട്ടില്ലല്ലോ.
കുഞ്ഞച്ചന്‍ : ഓ ഇയാളങ്ങൊലത്തിച്ചെലവാക്കി എന്നെയങ്ങ് രച്ചപ്പെടുത്തി. കൊല്ലമഞ്ചെട്ട് അതിനകത്തു കെടന്നിട്ടാടോ ഞാന്‍ വരുന്നത്.
ഈ സംഭാഷണം വിശദമായി പരിശോധിച്ചാല്‍ അതില്‍ കോട്ടയത്തിന്റെയും സമീപപ്രദേശങ്ങളുടെയും മധ്യതിരുവിതാംകൂറിലെ തന്നെ മറ്റു പ്രദേശങ്ങളുടെയും ഭാഷണവൈവിധ്യത്തിന്റെ സാന്നിധ്യം പ്രകടമാണ്.


കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ പ്ലോട്ടൊരുങ്ങിയത് ജനപ്രിയനോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആധാരമാക്കിയായിരുന്നു. വേലിയില്‍ നിന്നും ചില അംശങ്ങള്‍ സ്വീകരിച്ചപ്പോള്‍ തന്നെ അതില്‍ വില്ലനായ കുഞ്ഞച്ചനെ സിനിമയില്‍ നായകസ്ഥാനത്തേക്ക് അവരോധിച്ചു. നൂറു ശതമാനം വാണിജ്യപ്രധാനമായ സിനിമയില്‍ വ്യവസ്ഥാപിതനായകനു നിരക്കാത്ത റിയലിസ്റ്റിക് സമീപനവും സ്വീകരിച്ചു. കുഞ്ഞച്ചനടക്കം കഥാപാത്രങ്ങളെ അച്ചായന്‍ഭാഷ സംസാരിപ്പിക്കുന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ നോവല്‍.

സാഹിത്യ രചനയില്‍ ചന്തുമേനോനും മറ്റും അനുവര്‍ത്തിച്ച പ്രാദേശികഭാഷാവഴക്കം ഒരിടവേളക്കു ശേഷം തിരിച്ചുപിടിച്ച മുട്ടത്തു വര്‍ക്കികൃതികളുടെ മണവും ഗുണവും തന്നെയായിരുന്നു വേലിയിലും പ്രകടമായത്. പാടാത്ത പൈങ്കിളിയിലൂടെ വാമൊഴിവഴക്കത്തോടടുത്തുനില്‍ക്കുന്ന ഒരു സാഹിത്യശൈലിക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മയിലാടും കുന്ന് എന്ന നോവലിലെ ചെറിയൊരുസന്ദര്‍ഭം തന്നെയെടുക്കാം:
'ജോയിച്ചന്‍ പോയോ ഏല്യേ?'
ബോധം തിരിച്ചെത്തിയപ്പോള്‍ കൊച്ചുമറിയത്തിന്റെ ചുണ്ടുകള്‍ അനങ്ങി.
'അവന്‍ പോയി ചേടത്തീ.' ഏലി സാന്ത്വനപ്പെടുത്തി.
'അവന്‍ എവിടെ നിന്നെങ്കിലും ലിസാമ്മയെ കൂട്ടിക്കൊണ്ട് വരും .ചേടത്തി അതോര്‍ത്തു ദു;ഖിക്ക. ദൈവം അവള്‍ക്കൊന്നും വരുത്തത്തില്ല.'
'എങ്കിലും ന്റേലീ ഞാനെങ്ങനെ സഹിക്കുമെടീ?'
കൊച്ചുമറിയം ഓര്‍ത്തോര്‍ത്തു പറഞ്ഞു.
'എങ്ങനെ സഹിക്കും; എന്റെ പെറ്റ വയറെരിയുന്നല്ലോടീ...ഏല്യേ,എന്റേലീ'
ഏലിയുടെ തോളത്തു മുഖം അടുപ്പിച്ചു കൊണ്ട് കൊച്ചുമറിയം പിന്നെയും ഏങ്ങിയേങ്ങിക്കരയുകയാണ്
'ഇനി ഞാനെന്തിനാടീ ജീവിച്ചിരിക്കുന്നെ?'
'ചേടത്തി ചുമ്മാ വല്ലതുമൊക്കെ പറയാതെ '
കൊച്ചുമറിയത്തിന്റെ പതറിക്കിടന്ന തലമുടി ഒതുക്കിക്കൊണ്ട് ഏലി പറഞ്ഞു.
' ദൈവം തരുന്ന സങ്കടോം ദുരിതോമൊക്കെ രണ്ടു കയ്യും നീട്ടിമേടിക്കാണ്ടൊക്കുമോ.ചേടത്തീ നമ്മളെക്കൊണ്ടുതന്നെ വല്ലോം സാധിക്കുമോ.?'
ഇത് കോട്ടയത്തും പാലയിലും മറ്റുമുമുള്ള നസ്രാണി ഭാഷയുടെ കൃത്യമായ മാതൃകയാണ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വാമൊഴിവഴക്കങ്ങള്‍ വര്‍ക്കി സ്വീകരിച്ചതുപോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലേക്കും ആവിഷ്‌കരിക്കുകയായിരുന്നു.


മുതിര്‍ന്നവരെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അല്ലെങ്കില്‍ നസ്രാണികള്‍ക്കിടയില്‍ പൊതുവെ സംബോധന ചെയ്യുന്നത് 'അച്ചായന്‍' എന്നാണ്. കോട്ടയം,പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളിലെല്ലാം നസ്രാണികള്‍ക്കിടയില്‍ ഇതു തന്നെയാണ് പ്രചാരത്തിലുള്ളത്. അതേ സമയം ഇതിനുള്ള അപവാദങ്ങള്‍ ചുരുക്കം ചിലയിടങ്ങളില്‍ പ്രാദേശികമായി കെണ്ടത്താം. കോട്ടയം ചുറ്റുവട്ടത്തില്‍ (വേളൂര്‍,കുമരകം പോലെയുള്ള സ്ഥലങ്ങള്‍ ഉദാഹരണം) 'അച്ചായന്‍' സംബോധനപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള 'ചേട്ടന്‍' എന്ന പദം പരിശോധിക്കാം.ഏലിയാമ്മച്ചേടത്തിയുടെ പെണ്‍മക്കള്‍ രണ്ടുപേരും കുഞ്ഞച്ചനെ 'ചേട്ട'നെന്ന് സംബോധനചെയ്യുമ്പോള്‍ തനി കോട്ടയത്തുകാര്‍ ആയിമാറുന്നു. അതേസമയം മിഖായേലിനെ 'ചേട്ടാ' എന്നു വിളിച്ചുകൊണ്ട് കോട്ടയത്തുകാരനാകാനും 'എന്തോന്നാ' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അച്ചായന്‍നാടിന്റെ അതിരുകള്‍ക്കൊപ്പം മധ്യതിരുവിതാംകൂറിന്റെ ശബ്ദമാകാനും കുഞ്ഞച്ചന് കഴിയുന്നു.

ജന്മം കൊണ്ട് കോട്ടയത്തുകാരനായ മമ്മൂട്ടിയുടെ അനായാസമായ ഭാഷാപ്രയോഗനൈപുണ്യവും കൂടിച്ചേര്‍ന്നതോടെ കോട്ടയം കുഞ്ഞച്ചന്‍ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായി.മിഖായേലിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി കോപവും താപവും അവമാനവും സഹിക്കാതെ വെല്ലുവിളി നടത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ വാക്കുകള്‍ തന്നെ നോക്കൂ.
'എറങ്ങിവാടാ കോരക്കഴുവെറടാമോനേ. എടാ പാപ്പീ... അപ്പീ...മാത്താ...പോത്താ...എവിടറാ.നിന്റെ ചേട്ടന്‍ ചത്തോടാ.ഏറക്കിവിടറാ അവനെ.ഇന്നവന്റെ കൊടലെടുത്ത് മപ്പാസടിച്ചിട്ടുതന്നെ കാര്യം.കോട്ടയം കുഞ്ഞച്ചനെ തല്ലാന്‍ ചങ്കൊറപ്പുള്ള ഏത് ഉപ്പുകണ്ടം ചട്ടമ്പിയാടാ ഉള്ളത്.കണ്ണീ മണ്ണു വാരിയിട്ടിട്ടാണോടാ ആമ്പിള്ളേരെ തല്ലുന്നെ.ഇതെന്നാടാ പൂഴിക്കടകനടിയോ.നീയാരാടാ തച്ചോളി ഒതേനനോ പന്നക്കഴുവെറടാമോനെ.എറങ്ങി വരികേലെടാ...എറങ്ങിവരികേല...എനിക്കറിയാം;നീയൊക്കെ എട്ടും പത്തും പേരും കൂടി ഓര്‍ക്കാപ്പുറത്തുവന്നു തല്ലും.നിന്റെ വീട്ടുമുറ്റത്താടാ നിക്കുന്നെ.ധൈര്യമൊണ്ടേ ആണാണേയെറങ്ങിവാടാ കോരക്കഴുവേറീ.'
വാമൊഴി വഴക്കത്തിലും അതിന്റെ ആവിഷ്‌കരണത്തിലും തികഞ്ഞ പൂര്‍ണ്ണതയാണ് മമ്മൂട്ടി ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആ കയ്യടക്കമാണ് കോട്ടയത്തും ചുറ്റുവട്ടത്തുമുള്ള ഭാഷയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമാക്കിയതും.

'മധ്യതിരുവിതാംകൂര്‍ എന്നു പറയുമ്പോള്‍ അതിനെന്തെങ്കിലും മാറ്റം വരുന്നത് ശരിക്കും ഓണാട്ടുകരക്ക് പോകുമ്പോഴാണ്. കായലിന് ചുറ്റുമുള്ള കരകളില്‍ ഭാഷയില്‍ വ്യത്യാസം വരും. ഓണാട്ടുകര വരെ ഇതിന്റെ വേരിയേഷന്‍സ് ആണ് .മധ്യതിരുവിതാംകൂറിലാണ് കുറച്ചുകൂടെ സ്​പഷ്ടവും സ്ഫുടവുമായ മലയാളം.പിന്നെ അവരുടെ ചില എക്‌സ്​പ്രഷന്‍സാണ്...എന്തുവാടേ എന്നൊക്കെ...അതു മാത്രമേ മാറുന്നുള്ളൂ.ഞാനിപ്പോ സാധാരണ സംസാരിക്കുന്ന ഭാഷയുടെ ഒരു ഏറ്റക്കുറച്ചിലുണ്ടല്ലോ...അതുതന്നെ .ഞാന്‍ ശരിക്കും കോട്ടയത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകാരനാണ്.അതുകൊണ്ടുതന്നെ കോട്ടയം ഭാഷ എന്നെ സ്വാധീനിച്ചിട്ടില്ല. അതേ സമയം ആ ഭാഷ ഞാന്‍ സ്വാംശീകരിച്ചിട്ടുണ്ട്.-മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

സംസാരിക്കുന്നവരുടെ സാമൂഹ്യസ്ഥിതി അനുസരിച്ച്് ഭാഷക്ക് ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കപ്പെടുന്നത് സാധാരണമാണ്. കോട്ടയം,ചങ്ങനാശ്ശേരി,പാലാ എന്നിവിടങ്ങളിലൊക്കെ ഭാഷയില്‍ കത്തോലിക്കരുടെയും ക്‌നാനായക്കാരുടെയും ആധിപത്യമാണുള്ളത്.സാമ്പത്തികമായും അധീശത്വപരമായും മേല്‍ക്കൈയുള്ളതുകൊണ്ട് അവരുടെ ഭാഷയും ആധിപത്യം പുലര്‍ത്തുന്നുവെന്നു പറയാം.തിരുവല്ല,കോഴഞ്‌ചേരി,പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വരുമ്പോള്‍ പ്രസ്തുതഭാഷയില്‍ പ്രകടമായ വ്യത്യാസം സംഭവിക്കുന്നു.ഹിന്ദു സംസ്‌കാരത്തോട് അതിന് കൂടുതല്‍ അടുപ്പമുണ്ട്. ഭാഷാപരമായ പങ്കുവക്കല്‍ ഇവിടെ വേണ്ടുവോളം നടക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സ്വാധീനമേഖലയിലെത്തുമ്പോഴേക്കും ഭാഷയുടെ കാര്യത്തിലുള്ള യാഥാസ്ഥിതികനില മാറുകയും അത് കൂടുതല്‍ വശഗമാകുകയും ചെയ്യുന്നു. മതം മാറിയുള്ള കല്യാണമടക്കം പൊതുധാരയിലുള്ള അവര്‍ കുറേക്കൂടി ഭാഷാപരമായ കൊണ്ടുകൊടുക്കലുകള്‍ക്ക് തയ്യാറാവുന്നു.അതേ സമയം റോമന്‍ കാത്തലിക് വിഭാഗത്തിനിടയില്‍ മതം മാറിയുള്ള വിവാഹവും മറ്റും അനുവദനീയമല്ല. അവരുടെയിടയിലാണ് 'അച്ചായന്‍ഭാഷ' പരമാവധി പ്രാദേശികസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ളതും.

സ്വന്തം കുലത്തില്‍ നിന്നല്ലാതെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് വിവാഹം അനുവദനീയമല്ലാത്ത ഒരു ജനതക്കിടയില്‍ കുഞ്ഞച്ചനിലെ അച്ചായന്‍ ഭാഷ വിതുമ്പുന്നതിപ്രകാരമാണ്.
കുഞ്ഞച്ചന്‍ : ഞാനൊരനാഥനും പോക്രീമായതുകൊണ്ട് എനിക്കാരും പെണ്ണു തരികേലന്നേ.ഞാനെന്നാ ചെയ്യാനാ...?'
മിഖായേല്‍ : എന്നാലും ഒരു പെണ്ണൊക്കെ വേണ്ടേ?
കുഞ്ഞച്ചന്‍ : ഓ;രണ്ടുമൂന്നു പെണ്ണുങ്ങടെ കൂടെ ഞാന്‍ പൊറുത്തതാ.ഒന്നും കൊണമില്ല.കൊറേയെണ്ണം എന്നെയിട്ടേച്ചും പോയി.ബാക്കിയൊള്ളതിനെ ഇട്ടേച്ചു ഞാനുമിങ്ങുപോന്നു.



കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ തിരക്കഥാകൃത്ത് ഡന്നീസ് ജോസഫ് തീര്‍ത്തും പരിചിതമായ ഒരു വാമൊഴിവഴക്കത്തിനകത്ത് നിന്നുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചത്.കോട്ടയത്തിന്റെ നാട്ടുഭാഷാവഴക്കങ്ങളുടെ മിനിയേച്ചറായ കുറുവിലങ്ങാട് ദേവമാതാ കോളജിലെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസവും അവിടുത്തെ ഹോസ്റ്റല്‍ ജീവിതവും രചനാഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നെന്നും സംഘമെന്ന സിനിമയിലെ കുട്ടപ്പായിയെ സൃഷ്ടിച്ചതും ഭാഷാപരമായി ഇതേ പാറ്റേണില്‍ തന്നെയായിരുന്നെന്നും ഡെന്നീസ് ജോസഫ് ഓര്‍ക്കുന്നു.
'പടം തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി മുഴുവന്‍ സ്‌ക്രിപ്റ്റും വാങ്ങിയിരുന്നു.അതിലഭിനയിച്ച പല ആളുകളെയും കോട്ടയം ഭാഷ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. '-ഡന്നീസ് ജോസഫ് പറയുന്നു.


ലേക്ക്‌സ്,ലാറ്റക്‌സ്,ലെറ്റേഴ്‌സ് എന്നിവയുടെ ജില്ലയെന്നാണ് കോട്ടയം അറിയപ്പെടുന്നതുതന്നെ.1991ലെ സെന്‍സസ് അനുസരിച്ച്് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം കോട്ടയമാണ്. 1962 ല്‍ സാര്‍വത്രികസഭയുടെ ഇരുപതാം വത്തിക്കാന്‍ സുന്നഹദോസ് ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്് അതത് രാജ്യങ്ങളുടെയും ദേശങ്ങളുടെയും സാംസ്‌കാരികസ്ഥിതിയുമായി സമരസപ്പെട്ട് സഭാപ്രവര്‍ത്തനവും ആരാധനാരീതിയും ക്രമീകരിക്കുക എന്നതായിരുന്നു. പൊതുആരാധനയുടെ നിര്‍ദ്ദിഷ്ടമുറകള്‍ വരെ മലയാളഭാഷയുടെ പ്രാദേശികസ്വഭാവം സ്വീകരിച്ചതങ്ങനെയാണ്.എങ്കില്‍പ്പോലും വിഭിന്നമായ എക്‌സ്​പ്രഷന്റെ, നീട്ടലിന്റെയും കുറുക്കലിന്റെയും ,പുറംചട്ട അതില്‍ അന്തര്‍ലീനമായിരുന്നു.

നിയോജകങ്ങളുടെ ഉപയോഗത്തിലാണ് ഈ പ്രാദേശിക ഭാഷാഭേദത്തിന്റെ മറ്റൊരു സവിശേഷത പ്രകടമാകുന്നത്.ബഹുമാനസൂചക നിയോജകങ്ങളായ വരൂ,തരൂ എന്നിവ സാധാരണ സംഭാഷണങ്ങളില്‍ കടന്നുവരാറില്ല. പകരം ഏകവചന നിയോജകങ്ങളാണ് ഉപയോഗിക്കുന്നത്.ഭയത്തിന് പകരം ഫയമെന്നു പറയുക.വാക്കുകള്‍ക്ക് പൊതുവെ ദീര്‍ഘം കൂടുതല്‍ ഉപയോഗിക്കുക(പ്രത്യേകിച്ചും കോട്ടയം ജില്ലയിലെ പാലയിലും മറ്റുമെത്തുമ്പോള്‍ ഭാഷയിലെ നീട്ടലുകള്‍ വര്‍ദ്ധിക്കും) 'ഓ;എന്നതാ മറിയക്കൊച്ചേ 'എന്നും മറ്റുമുള്ള ഉച്ചാരണങ്ങളും വരാറണ്ട്

പറയുന്ന ഭാഷാഭേദത്തില്‍ത്തന്നെ ചിലരെങ്കിലും എഴുതുക,പൊന്തക്കാടെന്നും കുറ്റിക്കാടെന്നുമൊക്കെപ്പറയുന്നതിന്് പകരം പൊള്ളക്കാടെന്ന തരത്തില്‍ ഒറ്റപ്പെട്ട തീര്‍ത്തും പ്രദേശികമായ വാക്കുകള്‍ക്ക് രൂപം നല്‍കുക തുടങ്ങി നിരവധി കൗതുകങ്ങളും ഈ വാമൊഴിവഴക്കത്തിന്റെ ഭാഗമാണ്. നസ്രാണി,മാപ്പിള എന്നിങ്ങനെയുള്ള സാധാരണ വിശേഷണങ്ങള്‍ കൂടാതെ താരിഫ് എന്ന പദവുമായി ബന്ധപ്പെട്ട തരകന്‍,മിലിട്ടറി ട്രെയിനിംഗിലെ പ്രാവീണ്യം മുന്‍നിര്‍ത്തി പണിക്കര്‍ തുടങ്ങിയ പ്രത്യേകപദങ്ങളും ഈ ഭാഷയുടേതായി ചൂണ്ടിക്കാട്ടാനുണ്ട്.


'കോട്ടയത്തിന്റെ കഥ പറയുന്ന സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആവശ്യം.നെയ്യാറ്റിന്‍കരക്കടുത്തുള്ള അമ്പൂരി കോട്ടയം പറിച്ചുനട്ടതു പോലെയുള്ള സ്ഥലമാണ്.സ്‌ക്രിപ്റ്റില്‍ എന്തെല്ലാമുണ്ടോ അതെല്ലാമവിടെയുണ്ട്. റബര്‍-കുരുമുളക് കൃഷി, വലിയ പള്ളി,താറിടാത്ത റോഡ്... എല്ലാം കൂടൊരു നല്ല ലുക്ക് ... ആ സ്ഥലമാണ് ഓടാങ്കര എന്ന ഗ്രാമമാക്കി മാറ്റിയെടുത്തത് .ക്രിസ്ത്യന്‍സ്ലാങ്ങും കള്‍ച്ചറും പശ്ചാത്തലമാക്കിയ ചിത്രങ്ങള്‍ പൊതുവെ ഓടാറുണ്ടായിരുന്നില്ല.കോട്ടയം,ചങ്ങനാശ്ശേരി ഏരിയ സിനിമാ ചരിത്രത്തില്‍ത്തന്നെ ക്ലിക്കായിട്ടില്ലന്നു പറയാം. ആ ചരിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍ തിരുത്തിയത്' -സംവിധായകന്‍ ടി എസ് സുരേഷ് ബാബു പറയുന്നു.

പ്രാദേശികഭാഷാവിനിമയം പരിചിതമാക്കുന്നതില്‍ കോട്ടയം കുഞ്ഞച്ചന്‍ നേടിയത് അസൂയാവഹമായ വിജയമായിരുന്നു.ചലച്ചിത്രത്തിന്റെ ജയാപജയങ്ങളെക്കുറിച്ചുള്ള മുന്‍വിധികളെയെല്ലാം അപ്രസക്തമാക്കിയതിന് പ്രധാനകാരണം മമ്മൂട്ടിയുടെ താരസാന്നിധ്യം തന്നെയാണ് .ഉറച്ച ആത്മവിശ്വാസത്തോടെ ചിത്രത്തിലോരിടത്ത് കുഞ്ഞച്ചനുയര്‍ത്തുന്ന വെല്ലുവിളിയില്ലേ;'കോട്ടയമെവിടെക്കെടക്കുന്നു ഉപ്പുകണ്ടമെവിടെക്കെടക്കുന്നു. കുഞ്ഞച്ചനോടാണോടാ കളി.'എന്നിങ്ങനെ.വാമൊഴിവഴക്കത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിലും പുനരാവിഷ്‌കരിക്കുന്നതിലും മമ്മൂട്ടി എന്ന നടന്റെ അപ്രതിരോധ്യമായ അധീശത്വത്തെ ഈ വാക്കുകള്‍ പോലും പ്രതീകവല്‍ക്കരിക്കുന്നുണ്ട്.

Labels:

Saturday, October 23, 2010

അരിപ്രാഞ്ചിയില്‍ നിന്ന് പുണ്യവാളനിലേക്കുള്ള ദൂരം




വിചിത്രവും സങ്കീര്‍ണവുമാണ് മലയാളിയുടെ മാനസികലോകം. അരിക്കച്ചവടക്കാരന് അധ്യാത്മരാമായണമെഴുതി മഹാകവിയാവാന്‍ മോഹം; കവിക്ക് സിനിമയില്‍ പാട്ടെഴുതാന്‍ കമ്പം, പാട്ടെഴുത്തുകാരന് കവിത അച്ചടിച്ചുവരാനും കഥാകൃത്തിന് തിരക്കഥാകൃത്താവണം, തിരക്കഥാകൃത്തിന് സംവിധായകന്റെ തൊപ്പി വെക്കണം, വ്യവസായിക്ക് സാംസ്‌കാരിക നായകനാവണം, രാഷ്ട്രീയക്കാരന് നോവലെഴുതുകയോ പാട്ടുകാരനാവുകയോ വേണം, പത്രപ്രവര്‍ത്തകര്‍ക്കെല്ലാം സര്‍ഗാത്മക സാഹിത്യമെഴുതണം, ശാസ്ത്രജ്ഞനും ഡോക്ടര്‍ക്കും കാവ്യപുസ്തകം ഇറക്കണം, ഗള്‍ഫ് പ്രവാസിക്ക് ആത്മകഥയോ അനുഭവക്കുറിപ്പുകളോ എഴുതിയേ തീരൂ.

സാഹിത്യകാരന്മാര്‍ക്ക് പ്രാസംഗികരായി നിത്യവും പത്രത്തില്‍ പേരും ചിത്രവും അച്ചടിച്ചുവരണം. സ്വന്തം തട്ടകത്തില്‍ നിന്നുകൊണ്ട് മറ്റൊരു മേല്‍വിലാസമാണ് ഓരോ മലയാളിയും തേടുകയും ആഗ്രഹിക്കുകയും ചെയ്യുന്നത്. പണക്കാരന്‍ പ്രശസ്തിക്കും പ്രശസ്തിക്കാരന്‍ പണത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. അതിനുവേണ്ടി എന്ത് കോമാളിത്തവും ചെയ്യുന്നു. ദൈവത്തെ സൂത്രത്തില്‍ കൂട്ടുപിടിക്കുന്നു. അസഹ്യമായ ഈ സാമൂഹികാവസ്ഥയ്ക്ക് നേരെയാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് കണ്ണാടി പിടിക്കുന്നത്. ഈ കണ്ണാടിയില്‍ ഓരോരുത്തരും അവനവനെത്തന്നെ കാണുന്നു. തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് ഞെട്ടുകയോ ചമ്മുകയോ സ്വയം ലജ്ജിക്കുകയോ ചെയ്യുന്നു.

അരിക്കച്ചടവും ചെയ്ത് സമ്പന്നനായ ചിറമ്മല്‍ പ്രാഞ്ചിയുടെ പ്രധാനപ്പെട്ട പ്രാണവേദന ഒരു പേരില്ല എന്നതാണ്. സാംസ്‌കാരിക രംഗത്താണ് കക്ഷിയുടെ കണ്ണ്. ക്ലബ്ബ് പ്രസിഡന്റ് മുതല്‍ പത്മശ്രീക്ക് വരെ പ്രാഞ്ചി ശ്രമിക്കുന്നു. എല്ലാറ്റിനും സൂത്രധാരനായി വാസുമേനോന്‍ (ഇന്നസെന്റ്) എന്ന ഉപഗ്രഹവുമുണ്ട് കൂടെ.

''അരിപ്രാഞ്ചിമാര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. അത് കേവലം ഒരു വ്യക്തിയല്ല. പലരിലും ഉള്ള മനോഭാവമാണ്. ഞാന്‍ കൂടി ജീവിക്കുന്ന സമൂഹത്തെയാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതില്‍ നിന്ന് രഞ്ജിത്ത് എന്ന ഞാന്‍ മാറി നില്‍ക്കുന്നില്ല. എന്നെക്കൂടിയാണ് ഞാന്‍ കളിയാക്കുന്നതും വിമര്‍ശിക്കുന്നതും എന്നിലുമുണ്ടാവാം പ്രാഞ്ചി'' -രഞ്ജിത്ത് പറയുന്നു.
അരിപ്രാഞ്ചി അസീസിയിലെ ഫ്രാന്‍സിസിസ് പുണ്യവാളനോട് നേരിട്ട് സംസാരിക്കുന്നതിലൂടെയാണ് രഞ്ജിത്ത് തന്റെ സിനിമ സങ്കല്പിച്ചെടുത്തതും യഥാര്‍ഥ്യമാക്കിയതും. തനി തൃശ്ശൂര്‍ ഭാഷ സംസാരിക്കുകയും കാരുണ്യത്തിനുപകരം കുസൃതി നിറഞ്ഞ കണ്ണുകളുള്ളവനുമായ ഫ്രാന്‍സിസ് പുണ്യവാളനെ സൃഷ്ടിക്കുന്നതിലൂടെ രഞ്ജിത്ത് മലയാളിയുടെ മറ്റൊരു മനോരോഗത്തെയാണ് മറനീക്കിക്കാണിക്കുന്നത്. ദൈവങ്ങളുമായുള്ള ഇടപാടുകള്‍.

''പല കാലങ്ങളിലൂടെ ദൈവസങ്കല്പം മാറിമാറിവന്നവനാണ് ഞാന്‍. കോളേജ് പഠനകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷം ഒന്നുമാവാതെ ബ്ലാങ്ക് ആയി നടക്കുന്ന കാലം എനിക്കുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒന്ന് മൂകാംബികയില്‍ പോയി. അത് ഒരു പവര്‍ പോയന്റ് ആണ് എന്ന് എനിക്ക് തോന്നി. പിന്നീടുള്ള സിനിമാക്കാലത്ത് ഈയൊരു ദൈവസങ്കല്പം ഞാന്‍ കൊണ്ടുനടന്നു. 'നന്ദനം' എന്ന സിനിമയിലൂടെ ആ ഘട്ടം പൂര്‍ണമായി. ക്ഷേത്രങ്ങള്‍ ഇല്ലാതായി, വേണ്ടെന്നായി. ദൈവം ആകാശത്തോ, കാണാമറയത്തോ അല്ല എന്ന് ഇന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മണ്ണില്‍ മനുഷ്യനോടൊപ്പമാണ് ദൈവം. കരുണയും സ്‌നേഹവുമാണ് ദൈവത്തിന്റെ മുഖം. എന്നിലുണ്ടായ ഈ മാറ്റം പ്രാഞ്ചിയുടെ അവസാനം കാണാം. ഞാന്‍ മാത്രം അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ഈ അവസ്ഥയെ സിനിമയിലൂടെ സ്വയം തുറന്നു വിടുകയായിരുന്നു.''
പോളി എന്ന കുട്ടിയും പ്രാഞ്ചിയും തമ്മിലുള്ള അപൂര്‍വമായ ബന്ധത്തിലൂടെയാണ് രഞ്ജിത്ത് പരമ്പരാഗത ദൈവസങ്കല്പങ്ങള്‍ക്കു പിറകെ പരക്കംപായുന്ന മലയാളിക്ക് മുന്നില്‍ വിശുദ്ധമായ ദൈവസംഗീതം കേള്‍പ്പിക്കുന്നത്.

'ചട്ടമ്പിനാട്ടി'ലെ 'പോക്കിരിരാജ'യായി വാണിരുന്ന മമ്മൂട്ടി എന്നതാരത്തെ മണ്ണിലേക്കിറക്കി അതിന്റെ എല്ലാവിധ പുറംപകിട്ടുകളും അഴിച്ചുകളയുക എന്ന 'ധീര'കൃത്യവും പ്രാഞ്ചിയേട്ടനിലൂടെ രഞ്ജിത്ത്‌ചെയ്തിരിക്കുന്നു. അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് താരങ്ങളെ പടുത്തുയര്‍ത്തിയ പേനകൊണ്ടുതന്നെ അവരെ താഴേക്കിറക്കുകയും ചെയ്തു എന്ന കൗതുകം കലര്‍ന്ന ക്രെഡിറ്റും രഞ്ജിത്തിന് സ്വന്തം.

മമ്മൂട്ടിക്ക് മാത്രം ചെയ്യാവുന്നത് എന്ന് രഞ്ജിത്ത് പറഞ്ഞ പ്രാഞ്ചിയെ മമ്മൂട്ടി മനോഹരമായും ഒരു തുള്ളി തുളുമ്പാതെയും അവതരിപ്പിച്ചിരിക്കുന്നു. പ്രാഞ്ചിയില്‍ താരം നല്ല കഥാപാത്രമാവുന്നതിനേക്കാള്‍ നല്ല കഥാപാത്രം താരമാവുകയാണ്.
അസീസിയിലെ പുണ്യവാളനെപ്പറ്റി വിശ്വപ്രസിദ്ധ ഗ്രീക്ക് എഴുത്തുകാരനായ നിക്കോസ് കസാന്ത്‌സാക്കീസ് എഴുതിയ 'ഗോഡ്‌സ് പാംബര്‍' എന്ന നോവലിന്റെ ഓരോ താളും വേദനയോടെ മാത്രമേ വായിച്ച് മറിക്കുക സാധ്യമാകൂ. എന്നാല്‍ രഞ്ജിത്തിന്റെ ഫ്രാന്‍സിന് പുണ്യവാളനും പ്രാഞ്ചിയും തമ്മിലുള്ള രണ്ടുമണിക്കൂര്‍ നീണ്ട ഈ ആത്മഭാഷണം തീരുമ്പോള്‍ ഉള്ളില്‍ ഊറുക സുഖമുള്ള ഒരു ചിരിയും മനുഷ്യന്റെ ആത്യന്തികമായ നേട്ടങ്ങളെയും നഷ്ടങ്ങളെയും കുറിച്ചുള്ള പരിപാകം വന്ന ഒരുപിടി ബോധ്യങ്ങളുമാണ്. ആത്മാവിലെ അനുകമ്പകൊണ്ടും സ്‌നേഹം കൊണ്ടുമാണ് രഞ്ജിത്ത് അരിപ്രാഞ്ചിയില്‍ നിന്നും അസീസ്സിയിലെ പുണ്യവാളനിലേക്കുള്ള ദൂരമളക്കുന്നത്. അതാണ് ഈ പ്രാഞ്ചി പരത്തുന്ന പ്രകാശം.


thanks to ശ്രീകാന്ത് കോട്ടയ്ക്കല്‍ mathrubhumi

Labels:

Wednesday, October 13, 2010

നടപ്പുദീനങ്ങള്‍ക്ക് കിഴുക്കുചികിത്സ


തൊലിപ്പുറമെ ഇക്കിളിയാക്കാന്‍ ശ്രമിക്കുന്ന ടെലിവിഷന്‍തുടരുകളുടെ പന്തിയിലാണ് ഈയിടെയായി മലയാളസിനിമയുടെ തിരക്കഥകള്‍ക്കു സ്ഥാനം.ആലോചനാശീലമില്ലാത്തവരാണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന മട്ടില്‍ അത്തരം സിനിമകളെ വിജയിപ്പിക്കുന്നതില്‍ കേരളീയപ്രേക്ഷകര്‍ അത്യുത്സാഹം കാട്ടുന്നുമുണ്ട്.മമ്മി-മോള്‍,ഡാഡി-മോന്‍,ഹസ്ബന്‍ഡ്-കള്ളക്കാമുകി,വൈഫ്-ജാരന്‍ എന്നിങ്ങനെ ടി.വി സീരിയലുകര്‍ക്ക് ചില സ്ഥിരം കഥാപാത്രങ്ങളുണ്ട്. അതൊക്കെ വെള്ളിത്തിരയിലേക്കും പകര്‍ത്തിവെക്കുന്നതാണ് പുതിയ ശീലം. ഇതൊക്കെ കാണുന്ന ആര്‍ക്കും തോന്നും മലയാളികള്‍ക്ക് എന്തോ മനോരോഗം ബാധിച്ചിട്ടുണ്ടെന്ന്. ഇക്കാഴ്ചകളില്‍ അഭിരമിക്കുന്നവരെ കഴമ്പുള്ള വല്ലതും കാട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാനിയാണ് സംവിധായകന്‍ രഞ്ജിത്.

വീട്ടില്‍ രണ്ടുപേര്‍ക്കെന്ന കണക്കിന് അവിഹിതഗര്‍ഭമുള്ള പരമ്പരകള്‍ സ്വീകരണമുറിയില്‍ കുടുംബസമേതം കാണുന്ന പല മലയാളികള്‍ക്കും പക്ഷേ, രഞ്ജിത്തിന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' കണ്ടിട്ട് നാണം വന്നുപോലും. ''അതിലെ ചീരുവായ ശ്വേതാമേനോന്റെ പ്രകടനവും ബലാത്സംഗകൊലപാതകം ഉള്‍പ്പെടെയുള്ള സംഗതികളും കുടുംബവുമൊത്തിരുന്ന് മാനമുള്ളവര്‍ക്ക് കാണാന്‍ പറ്റ്വോ''ന്നായിരുന്നുവത്രേ കുലജനങ്ങളുടെ ശങ്ക.

പ്രേക്ഷകരുടെ ഇത്തരം ഇരട്ടത്താപ്പുകളെ പേടിക്കുന്നില്ലെന്നതാണ് രഞ്ജിത്തിനെ ഇക്കാലത്തിന്റെ സംവിധായകനാക്കുന്നത്. സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടിയാല്‍ ഫാന്‍സിനുരസിക്കുംപടി പാട്ടും ആട്ടവും ഫൈറ്റും മിക്‌സ്‌ചെയ്തിറക്കുന്ന നവാഗത സംവിധാനശിങ്കങ്ങള്‍ കുറസോവമാരായി പ്രശംസിക്കപ്പെടുന്ന കാലത്ത്, വ്യത്യസ്തമായ ഏതു സിനിമയും വലിയ ആശ്വാസമാണ്.ആരാധകവൃന്ദങ്ങള്‍ക്ക് അര്‍മാദിക്കാനുള്ള വക കുറവാണെന്നറിഞ്ഞിട്ടും ഇത്തരം ചിത്രങ്ങളെ സ്വീകരിക്കുന്ന താരവും വലിയ കാര്യമാണ് ചെയ്യുന്നത്. 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്' എന്ന ചിത്രത്തിലൂടെ രഞ്ജിത്തും മമ്മൂട്ടിയും പ്രേക്ഷകര്‍ക്കു നല്കുന്ന സന്ദേശം വളരെ വ്യക്തമാണ്.നിലവാരമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന ഈ പ്രഖ്യാപനത്തോട് കാണികള്‍ കൃതജ്ഞതാഭരിതരാകേണ്ടതുണ്ട്.

തട്ടുപൊളിപ്പന്‍ സിനിമകളുടെ മസാലക്കൂട്ട് അറിയാത്ത സംവിധായകനല്ല രഞ്ജിത്.അത്തരമൊന്ന് വളരെയെളുപ്പത്തില്‍ ചുട്ടെടുക്കാന്‍ ഒരു പ്രയാസവുമില്ല അദ്ദേഹത്തിന്.എന്നിട്ടും അതു ചെയ്യാതെ, ഓരോ സിനിമയും വ്യത്യാസമുള്ളതാക്കാന്‍ ശ്രമിക്കുന്നുവെന്നതിനാലാണ് സംവിധായകരുടെ വംശം കുറ്റിയറ്റുപോകാത്തത്. പ്രാഞ്ചിയേട്ടന്റെ വരവ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പലരും അതിലൊരു അഴകിയരാവണനെയാണ് പ്രതീക്ഷിച്ചത്. അഴകിയ രാവണന്‍ മാത്രമല്ല, പലരാലും ചതിക്കപ്പെട്ട ചന്തുവുമാണല്ലോ താനെന്ന തിരിച്ചറിവുള്ള സൂപ്പര്‍താരം പക്ഷേ, സംഗതി ഗംഭീരമാക്കി.

തൃശ്ശൂര്‍ ഭാഷയെന്നത് ഈ ചിത്രത്തിലേക്കുള്ളൊരു താക്കോല്‍ മാത്രമാണ്. ആ താക്കോല്‍ കൊണ്ട് നമ്മുടെയൊക്കെ മനസ്സുതുറന്ന് പണ്ടേ ഇരിപ്പുറപ്പിച്ച സാക്ഷാല്‍ ഇന്നസെന്റ് ഈ ചിത്രത്തിന്റെ അമരത്തുതന്നെയുണ്ട്.കൂടെ സിനിമയില്‍ ലഭ്യമായ മറ്റു തൃശ്ശിവപേരൂരുകാര്‍ മുഴുവന്‍ അണിനിരക്കുന്നുമുണ്ട്. പക്ഷേ,കഥയിലായാലും കാര്യത്തിലായാലും സിനിമയുടെ ചുക്കാന്‍ സംവിധായകന്റെ കയ്യില്‍ത്തന്നെ.

''എമ്പാടും പണമുണ്ടായിട്ടും ഒരു പേരില്ലെന്നേ'' എന്നു സങ്കടപ്പെടുന്ന പ്രാഞ്ചിയുടെ ആത്മാവ് ഒരുവിധപ്പെട്ട മലയാളികളുടെയൊക്കെ ഉള്ളിലില്ലേ? ഒരു പേരിലെന്തിരിക്കുന്നു എന്ന് പള്ളിക്കുള്ളില്‍ നില്‍ക്കുന്ന പുണ്യാളന് ചോദിക്കാം.പേരിലാണ് എല്ലാമിരിക്കുന്നതെന്ന് പണ്ടേ കണ്ടുപിടിച്ചവരാണ് മലയാളികള്‍.എന്നിട്ടും പദ്മശ്രീയെന്ന പേര് ആര്‍ക്കുമില്ലാതിരിക്കുന്നതെന്ത്? ഉമ്മന്‍ചാണ്ടിയെന്ന പേര് ഒരാള്‍ക്കു മാത്രമായതെന്ത്?

മലയാളികളുടെ നടപ്പുദീനങ്ങളുടെയെല്ലാം മൂര്‍ധാവില്‍ കിഴുക്കുന്നുണ്ട് പ്രാഞ്ചിയേട്ടന്‍. അക്കൂട്ടത്തില്‍ സ്വയം കിഴുക്കുന്നതിനും അദ്ദേഹത്തിനുമടിയില്ല.എത്രയെത്രയോ സിനിമകളില്‍ നമുക്ക് അതിപരിചിതനായിരുന്ന ആ മമ്മൂട്ടിയല്ല പ്രാഞ്ചിയേട്ടനില്‍ എന്നതാണ് വിസ്മയകരമായ സംഗതി. ഇപ്രകാരം സ്വയം നവീകരിക്കുന്ന നടന്‍ ഉള്ളിലുള്ളതിനാലാണ് മൂന്നുപതിറ്റാണ്ടു കഴിയുമ്പോഴും അദ്ദേഹം താരപദവിയില്‍ നിലനില്‍ക്കുന്നത് എന്നതിനുള്ള തെളിവാകുന്നു പ്രാഞ്ചിയേട്ടന്‍.

പദ്മശ്രീയായി വരുന്ന പ്രിയാമണി സിനിമയില്‍ അത്യാവശ്യമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാം.പാട്ടിന്റെ കാര്യത്തിലും സംഗതി പാളിയെന്നൊരു തോന്നലുണ്ടാവാനിടയുണ്ട്.പോളി(ഗണപതി)യുടെ ശോകകഥാഖണ്ഡത്തിന്റെ നീളം ആവശ്യത്തില്‍ കൂടുതലല്ലേയെന്നു തോന്നാം. കഥയിലല്ല, സിനിമ മുന്നോട്ടുവെക്കുന്ന കാരിക്കേച്ചര്‍കാഴ്ചകളിലാണ് കാര്യം എന്നതാണ് ഇതിനൊക്കെയുള്ള സമാധാനം. രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും സാഹിത്യത്തിലും മതത്തിലുമൊക്കെ വലിയ കൊമ്പന്മാരായി വിലസുന്നവരുടെ നെറ്റിപ്പട്ടങ്ങളൊന്നു മാറ്റി നോക്കുന്നുണ്ട് സംവിധായകന്‍.അദ്ദേഹം തന്നെയാണല്ലോ രചയിതാവും. ധ്വനിസമൃദ്ധമാണ് ഭാഷണങ്ങള്‍.

പ്രേക്ഷകന്റെ ആര്‍ജിതശേഷിക്കനുസരിച്ച് വീണ്ടും വീണ്ടും വ്യാഖ്യാനസാധ്യതയുള്ള വാക്യങ്ങള്‍ എത്രയെങ്കിലുമുണ്ടിതില്‍. വെറുതെയൊരു തമാശയ്ക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയല്ല, അവയിലൊന്നും. അതിലൊക്കെ രസിക്കുന്ന മട്ടില്‍ ഉയര്‍ന്ന നിലവാരം പ്രേക്ഷകര്‍ക്കുണ്ടെന്ന വിശ്വാസം നിലനിര്‍ത്തുന്നൊരാള്‍ക്കു മാത്രമേ ഇങ്ങനെയൊരു രചന നിര്‍വഹിക്കാന്‍ കഴിയൂ. പ്രേക്ഷകരെ ആദരവോടെ കാണുന്ന ചലച്ചിത്രകാരനാണ് താനെന്ന് തെളിയിക്കുകയാണ് ഈ സിനിമയിലൂടെ രഞ്ജിത്.'വി.കെ.എന്‍ ടച്ച്' എന്ന് പറയാവുന്ന തരത്തില്‍ ബുദ്ധിയുടെ സാന്നിധ്യമുള്ള 'വാക്യത്തില്‍പ്രയോഗങ്ങള്‍'ക്ക് ഇനിയുമേറെക്കാലം ആയുസ്സുണ്ടാകുമെന്നുറപ്പ്.

പ്രേക്ഷകര്‍ മന്ദബുദ്ധികളാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും പുകുന്തുവിളയാടുകയാണ് മലയാളസിനിമയില്‍. അവരുടെ ചലച്ചിത്രങ്ങളിലെ മരമണ്ടന്‍സംഭാഷണങ്ങളിലൂടെ ബോറടിച്ച് മരിക്കാനാണ് കാണിയുടെ വിധി. അതിനിടയില്‍ വന്നുചേര്‍ന്നിരിക്കുന്ന ഈ ജൈവസത്തയുള്ള ഭാഷാസാന്നിധ്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുണ്ട്.

ഭാഷാപ്രയോഗത്തിലെ സൗന്ദര്യമാണോ സിനിമയെന്ന ചോദ്യം പിന്നെയും ചോദിക്കാം. ദൃശ്യഭാഷയുമില്ല, സംഭാഷണഭംഗിയുമില്ല എന്നതിനെക്കാള്‍ എത്രയോ ഭേദമല്ലോ ബുദ്ധിയെ ഉണര്‍ത്തുന്ന ഭാഷയുടെ സാന്നിധ്യം.

Labels:

Thursday, October 7, 2010

തെക്കന്‍ തിരുവിതാംകൂറുകാരനായ പോത്തുകച്ചവടക്കാരന്‍








മമ്മൂട്ടി : ഭാഷയും ദേശവും-2


'സാറെ.സാറിന്റെ ആ വരക്കവും ഷഡന്‍ ബ്രേക്കിട്ടൊള്ള നിര്‍ത്തക്കോം കണ്ടപ്പളേ എനിക്കു സംഗതി കത്തി കേട്ടാ.ആരേലും പറഞ്ഞുവിട്ടയാന്ന് .ജ്വാലി എന്തരായാലും കൂലിയാണല്ലോ പ്രധാനം. ഇതു ഞങ്ങളു പ്വോത്തുകച്ചോടക്കാരടെ ഒരു രീതിയാണ് കേട്ടാ.തോര്‍ത്തുപൊത്തി കച്ചോടമൊറപ്പിക്കുക. ദാ പിടിക്ക്. അഞ്ഞൂറു രൂവയുണ്ട്.'

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ആദ്യചിത്രമായ രാജമാണിക്യത്തിലെ കേന്ദ്രകഥാപാത്രം അധീശത്വപരമായ ഒരു പ്രകടനത്തിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിക്രമനോട് മുതിരുന്നതിനു മുന്നോടിയായുള്ള സംഭാഷണമാണിത്.അഞ്ഞൂറു രൂപാനോട്ട് തോര്‍ത്തില്‍ പൊതിഞ്ഞ് വാങ്ങുന്നയാളുടെയും നല്‍കുന്നയാളുടെയും കൈപ്പത്തികളെ മറച്ചുകൊണ്ടുള്ള കൗതുകകരമായ ഒരു ദായക്രമത്തിനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്.ഒരു ദായക്രമമെന്നു പറയുന്നതിനേക്കാള്‍ നല്ലത് സന്ദര്‍ഭോചിതമായി രൂപീകരിക്കപ്പെട്ട ഒരു ഭാഷാപ്രയോഗമെന്നു തന്നെയാവും.

തിരുവനന്തപുരം ജില്ലയിലെ ആറാലുംമൂട് കാലിച്ചന്തയിലും മറ്റും ഇടനിലക്കാര്‍ ഉപയോഗിക്കുന്ന ഭാഷാരീതിയാണിത്.പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലികളെ വില്‍ക്കാനും വാങ്ങാനും എത്തുന്നവരില്‍ നിന്ന് മറക്കുന്നതിന് പരസ്​പരം ഉപയോഗപ്പെടുത്തുന്ന ഗൂഢമായ സംവേദനമാധ്യമമെന്ന് പറയാം.ഇപ്രകാരം തോര്‍ത്തു മൂടി കൈവിരലുകള്‍ തൊട്ടു നടക്കുന്ന ആശയവിനിമയത്തില്‍ കാലികളുടെ ആകാരവും അതിനനുസരിച്ചുള്ള വിലപേശലും സുഗ്രഹമാകും.വിരലിന്റെ പകുതി,മുഴുവന്‍ വിരല്‍, രണ്ടുവിരല്‍ എന്നിങ്ങനെ തോര്‍ത്തുമൂടിയുള്ള ക്രയവിക്രയം യഥാക്രമം 1/2,1,2 എന്ന സംഖ്യകളായി വിനിമയം ചെയ്യപ്പെടുന്നു.ചുണ്ടുവട്ടം,കാളക്കൊമ്പ് ,ചെകിട്‌ചെകിട്,തേങ്ങ,തുടങ്ങിയ പദങ്ങളും ഒന്നു മുതല്‍ പത്തുവരെ എണ്ണത്തിനുപയോഗിക്കുന്നു .ചവ്(1),തോവ്(2),തിലിപു(3),പാത്ത്(4),തട്ടല്(5),തടവല്(6),നൊളയ്ക്കല്(7),വലു(8),തായം (9),പുലു (10) തുടങ്ങിയവയും ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ഭാഷാ വകഭേദമാണ്.ഇവ പൊതുവെ അറിയപ്പെടുന്നത് ചാരഭാഷയെന്നാണ്.

ആംഗികം കൊണ്ടും വാചികം കൊണ്ടും മമ്മൂട്ടിയുടെ പ്രതിഭ അവിസ്മരണീയമാക്കിയ രാജമാണിക്യം സിനിമാരംഗത്തെ വിപണി അധിഷ്ഠിതമായ ക്ലാസ്സ് കഥാപാത്രമാണ്. പഴയ തിരുവിതാംകൂറിലെ ഭാഷയെ അല്ലെങ്കില്‍ 'തിരോന്തരം ഭാഷ'യെ പൊതുവെ സിനിമകളില്‍ ഉപയുക്തമാക്കിയിരുന്നത് ചിരിയും പരിഹാസവുമുണര്‍ത്താനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ്.നമ്മളും എന്തരും വെള്ളങ്ങളും ചിരിക്കു മാത്രമേ വക നല്‍കിയിരുന്നുള്ളൂ.ചിന്തിക്കാനും ആശങ്കപ്പെടാനും നൊമ്പരപ്പെടാനുമൊന്നും ഈ വാമൊഴിഭേദം പരിഗണിക്കപ്പെട്ടില്ല എന്നുതന്നെ പറയാം.എന്നാല്‍ ഐക്യകേരളപ്പിറവിയും വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ഒരു മാനകഭാഷക്കു രൂപം നല്‍കിയെങ്കിലും ഇന്നും സജീവമായി നിലകൊള്ളുന്ന ഈ പ്രാദേശികഭാഷാഭേദത്തെ സമ്മിശ്രവികാരത്തോടെ കേട്ടും കണ്ടുമിരിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു മമ്മൂട്ടി തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ പറഞ്ഞത്.


'എന്നാലും സഹോരാ ,കുന്നോളമുണ്ട് ഉള്ളി സങ്കടങ്ങള്.നെനക്കും വേണ്ടിമാറ്റിവച്ചതാണ് ഞാനീ എടത്തുകണ്ണിന്റെ കാഴ്ചകള്.ഇതിമ്പകരായിട്ട് പയിനായിരം കണ്ണുകള് മാറ്റിവക്കാനുള്ള സ്ഥിതിയുണ്ടിപ്പോ.എന്നിട്ടുമിതിങ്ങനെ തന്നെ കൊണ്ടുനടക്കണത് മരണം വരെ എനിക്കെന്റെ അനിയനെ ഓര്‍മിക്കാന്‍ വേണ്ടിയാണ്.എന്നിട്ടു പിന്നെ എന്നെക്കൊല്ലാന്‍ വേണ്ടി കായ്കള്‍ കൊടുത്തേപ്പിച്ചോനോട് നീ പറഞ്ഞുകളഞ്ഞല്ലോ എന്റെ എടത്തുഭാഗത്തിരുട്ടാണെന്ന്.നന്നായിട്ടൊണ്ട്.ഒരായുസു മുഴുവന്‍ മേയുന്നോന്റെ അടി കൊണ്ടുനടന്നാലും അവസാനം അറവ്കത്തി തന്നെ കഴുത്തില്.'

ഹാസദ്യോതകമായി ഉപയോഗിച്ചിരുന്ന ഒരു ഭാഷ എപ്രകാരമാണ് അടിമുടി മാറ്റി മറിക്കപ്പെടുന്നതെന്നും കേരളീയന് സ്വന്തം മനസ്സില്‍ ഏറ്റുവാങ്ങാതിരിക്കാനാകാത്ത ഹൃദയവ്യഥ പകരുന്നതെന്നും നാട്ടുഭാഷയുടെ മര്‍മ്മം കണ്ടറിഞ്ഞുള്ള പ്രകടനചതുരതകൊണ്ട് മമ്മൂട്ടി തെളിയിക്കുന്ന സംഭാഷണശകലങ്ങളിലൊന്നാണിത്.സ്വന്തക്കാരിലൊരാളോടെന്ന പോലെ രാജമാണിക്യത്തിന്റെ സന്തോഷത്തിലും വേദനയിലും പങ്കുചേരാനും ആ പൗരുഷത്തെ സ്വീകരിക്കാനും പ്രേക്ഷകര്‍ തയ്യാറായപ്പോള്‍ സ്വാഭാവികമായിത്തന്നെ പ്രസ്തുതകഥാപാത്രത്തിന് ഭാഷാചരിത്രത്തിലും സ്ഥാനം ലഭിക്കുന്നുണ്ടെന്നു പറയാം.അങ്ങനെയാണ് കുഴിത്തുറയോടു ചേര്‍ന്നു കിടക്കുന്ന പാറശ്ശാല,പൂവാര്‍, പുല്ലുവിള,നെയ്യാറ്റിന്‍കര, നേമം,വെള്ളറട,നെയ്യാര്‍,പേപ്പാറ,കോവളം തുടങ്ങി ഈ പ്രാദേശിക ഭാഷാഭേദം നിലനില്‍ക്കുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും രാജമാണിക്യം പ്രതിനിധി ആകുന്നത്.

'അതിര്‍ത്തിഗ്രാമങ്ങളിലും മറ്റ് പ്രദേശങ്ങളിലും നമുക്ക് രണ്ട് ഭാഷകളുടെ സ്വാധീനമുണ്ടാവും. ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഭാഷയുടെ പ്രത്യേകതയോട് താല്‍പ്പര്യം തോന്നും. പിന്നെ അതിലെന്തെങ്കിലും പ്രത്യേകതയോ ഫണ്ണോ ഉണ്ടാക്കാന്‍ കഴിയുമോ, ചിരി വരുത്താന്‍ സാധിക്കുമോ എന്നൊക്കെയുള്ള ശ്രമങ്ങളാണ്.രാജമാണിക്യത്തിലുള്ളത് തിരുവനന്തപുരത്ത് മൊത്തമായി ആരോപിക്കപ്പെടുന്ന ഒരു ഭാഷയുടെ സങ്കരമാണ്്.പല പ്രദേശങ്ങളില്‍ നിന്നുള്ള പല പ്രയോഗങ്ങളും അതിലുണ്ട്.രാജമാണിക്യത്തിലുപയോഗിക്കുന്ന ഭാഷ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം ഉപയോഗിക്കുന്ന ഒന്നല്ല;എന്നുമാത്രമല്ല എവിടെയെങ്കിലും ഇങ്ങനൊരു ഭാഷ മാത്രം സംസാരിക്കുന്ന സ്ഥലവുമില്ല.'മമ്മൂട്ടി പറയുന്നു.

തെക്കന്‍കേരളത്തിന്റെ ഭാഷാവ്യതിയാനചരിത്രത്തില്‍ നിന്നും ചില പ്രാക്തനസൂചനകള്‍ ഒഴിവാക്കിയാല്‍ പോലും 18-20 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളെയും അധിനിവേശങ്ങളും തിരുവനന്തപുരം ഭാഷയെ മൊത്തത്തില്‍ സ്വാധീനിക്കുന്നതായിരുന്നു എന്നു പറയേണ്ടി വരും.തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരപരിധിയിലിരുന്ന കാലയളവില്‍ തിരുനെല്‍വേലി ജില്ലയില്‍ നിന്നുള്ള അയ്യര്‍മാരും മറ്റിടങ്ങളില്‍ നിന്നുള്ള തമിഴ് ജാതിവിഭാഗങ്ങളും കേരളത്തിലേക്കു ഗണനീയമായ കുടിയേറ്റമാണ് നടത്തിയത്.അക്കാലയളവില്‍ തിരുവിതാംകൂറിന്റെ തലസ്ഥാനം ഇന്ന് തമിഴ്‌നാട്ടിലുള്ള പത്മനാഭപുരവും ആയിരുന്നു.കേരളത്തിലെ ജാതിവ്യവസ്ഥക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുള്ളതുമായി നിലവിലുണ്ടായിരുന്ന സമാനസ്വഭാവം, കുടിയേറ്റ ജാതിവിഭാഗങ്ങളില്‍ പലതിനും രാജഭരണവുമായി ബന്ധപ്പെട്ട് ലഭിച്ച പദവികള്‍ എന്നിവയൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷാവ്യവസ്ഥയില്‍ ഇടപെട്ട ഘടകങ്ങളായിരുന്നു.

സംസാരഭാഷയില്‍രൂപമെടുത്ത പ്രാദേശിക ഭാഷാഭേദങ്ങളുടെ ആത്മാവിനെ സ്വന്തം കൃതികളില്‍ ആവാഹിക്കാന്‍ അക്കാലത്തുതന്നെ സി വി രാമന്‍പിള്ളക്ക് കഴിയുകയും ചെയ്തു.അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മ്മ നോവലില്‍ ശങ്കു ആശാനും പാറുക്കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണം നോക്കാം.
ആശാന്‍ : കെഴട്ടു കിഴവന് ഇവിടെ കാര്യമെന്തര്.? ചണ്ട പിടിക്കണതും തേക്ഷ്യപ്പെട്ടതും ആരെ അടുത്ത്.?അടിക്കാനും പിടിക്കാനും അച്ചിയോ മക്കളോ ഇരിക്കണോ. നിങ്ങളെയൊക്കെ തര്‍മ്മങ്കൊണ്ട് വെള്ളം മോന്തിക്കിടക്കണ്..അറുപതും ചെന്ന് പി...പി...പിറുപിറുത്ത ഈ കി...കിഴ...കിഴവന് ചാക്കാലയുംപോക്കടിയും ഇല്ലാഞ്ഞിട്ടല്ലയോ ഇതൊക്കെ കാമാനും കേപ്പാനും ഇടവന്നത്.
പാറുക്കുട്ടി : ആശാന് ഇത്ര വ്യസനമുണ്ടാകാന്‍ ഞാനെന്തു പറഞ്ഞു? എന്റെ വാക്കാണ് ഈ വ്യസനം ഉണ്ടാക്കിയതെങ്കില്‍...
ആശാന്‍ : അയ്യോ -പിള്ളേടെ വാക്ക് എനിക്ക് വെഥനമുണ്ടാക്കുമോ?ഞാന്‍...ഞാന്‍...എന്റെ പാടു പറയണു പിള്ളേ.പാതിരാക്കു മേലായി.ഒറങ്ങാന്‍ പോവിന്‍.
മാര്‍ത്താണ്ഡവര്‍മ്മയിലെ പ്രസരിപ്പാര്‍ന്ന കഥാപാത്രങ്ങളിലൊന്നാകാന്‍ ശങ്കു ആശാന് കഴിഞ്ഞതും നവീകരണത്തിന്റെ കലര്‍പ്പില്ലാത്ത, ഹൃദയത്തില്‍ നിന്നുണ്ടാവുന്ന നാട്ടുഭാഷയുടെ നൈര്‍മ്മല്യം കൊണ്ടാണ് . ശങ്കു ആശാന്റെ ഈ സംഭാഷണത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല രാജമാണിക്യത്തിന്റെ ഭാഷയും


രാജമാണിക്യമെന്ന പോത്തുകച്ചവടക്കാരന്റെ ഭാഷയില്‍ വ്യാകരണപരമായി പോലും സാധാരണവല്‍ക്കരിക്കപ്പെട്ട ഭാഷാഭ്രംശങ്ങള്‍ നിരവധിയാണ്.അപരിമേയങ്ങള്‍ക്ക് ബഹുവചനം പാടില്ലെന്ന വ്യാകരണനിയമം ലംഘിച്ചുകൊണ്ടാണ് തെക്കന്‍തിരുവിതാംകൂറുകാര്‍ക്കൊപ്പം രാജമാണിക്യവും ചായകളും വെള്ളങ്ങളും ആവശ്യപ്പെടുന്നത്.ഈ ബഹുവചനരൂപങ്ങള്‍ സംഘസംസ്‌കൃതിയുടെ മാനകങ്ങള്‍ കൂടിയാണ്.
'സി .വി.രാമന്‍പിള്ളയുടെ കൃതികളിലെ ;പ്രത്യേകിച്ചും മാര്‍ത്താണ്ഡവര്‍മ്മയിലെ ശങ്കുആശാന്‍ എന്ന കഥാപാത്രത്തിന്റെ ഭാഷയാണ് ഞാന്‍ കൂടുതല്‍ കടമെടുത്തിരിക്കുന്നത്.ഇതൊരുപാടുകാലം പഴക്കമുള്ള ഭാഷയാണ്.തമാശക്കുള്ള ചില വാക്കുകളൊക്കെ മാറ്റിയിട്ടുമുണ്ട്.' ഉച്ചാരണത്തിന് സഹായകമായ തയ്യാറെടുപ്പുകളെപ്പറ്റി മമ്മൂട്ടി ഓര്‍ക്കുന്നു.

സിനിമയുടെ കഥാന്തരീക്ഷം സ്വാംശീകരിക്കുന്നതിന് രചയിതാവ് ടി എ ഷാഹിദ് ഒന്നരമാസക്കാലമാണ് നാഗര്‍കോവിലില്‍ താമസിച്ചത്.അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ട കഥാപാത്രം സൂക്ഷ്മാംശങ്ങളില്‍ എല്ലാവരെയും കളിയാക്കുന്ന പ്രകൃതക്കാരനായിരുന്നു. സ്വന്തം നാടിന്റെയും മലബാറിന്റെയും ഭാഷയിലെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് കൊണ്ടോട്ടിക്കാരനായ ഷാഹിദ്് ബദല്‍ ഭാഷാഭേദം തിരഞ്ഞത്.നായകന്റെ ഭാഷ കളിയാക്കാനും കളിയാക്കപ്പെടാനും കരുത്തുള്ളതായിരിക്കണം.അപ്പോഴാണ് പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് എം മണിയുടെ സംഭാഷണശൈലി തിരക്കഥാകാരന് പ്രേരണയായത്.നാഗര്‍കോവില്‍ പരിസരത്തെ പ്രാദേശികഭാഷാഭേദം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് മമ്മൂട്ടി അളന്നുതൂക്കി ഉച്ചരിച്ച രാജമാണിക്യത്തിന്റെ ഭാഷ രൂപപ്പെട്ടതങ്ങനെയാണ്.

സ്വനമാറ്റത്തിലെയും പദകോശത്തിലെയും വ്യതിയാനങ്ങള്‍ പുത്തനെന്ന പ്രതീതി ജനിപ്പിക്കുന്ന ഭാഷയുടെ വാമൊഴി വഴക്കങ്ങള്‍ക്കിടയില്‍ രാജമാണിക്യത്തിന്റെ സംഭാഷണങ്ങള്‍ നിരവധി തവണ മാറ്റിയും മറിച്ചും എഴുതേണ്ടിവന്നു.കളിയാക്കാനുപയോഗിക്കുന്നതു പോലെ തന്നെ സങ്കടകരമായ സാഹചര്യങ്ങളിലേക്കും ഭാഷയെ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടത് തിരക്കഥാരചനയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായിരുന്നു



.' ആ സ്ലാങ്ങില്‍ ദു:ഖം പറയുക എന്നത് റിസ്‌കായിരുന്നു.ഒരെഴുത്തുകാരനെന്ന നിലയില്‍ പലപ്പോഴും മെന്റല്‍ ബ്ലോക്കുതന്നെ അനുഭവപ്പെട്ടു.നേരിട്ടുള്ള പറച്ചിലിന് വേണ്ടത്ര ഫീല്‍ കിട്ടില്ലെങ്കിലോ എന്നു കരുതി പലപ്പോഴും സംഭാഷണം നാടകീയമാക്കേണ്ടി വന്നു.'് തിരക്കഥാരചനയില്‍ വെല്ലുവിളിയുയര്‍ത്തിയ സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണമായി ഷാഹിദ് ചൂണ്ടിക്കാട്ടുന്ന സീനുകളിലൊന്ന് രാജമാണിക്യം ആരെന്ന് വെളിപ്പെടുത്താന്‍ അമ്മ ആവശ്യമുന്നയിക്കുന്ന സന്ദര്‍ഭമാണ്.ആറു തവണ മാറ്റിയെഴുതിയ പ്രസ്തുതസംഭാഷണം ഇവ്വിധമാണ്.
'അതു ശരി.അപ്പ ഞാ ആരാണെന്നറിയണം ;അത്രല്ലേള്ളു.ഒരു പായിരാത്രിക്കൊരു മണിയറവാതലില്‍ മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്.ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്.ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണമെന്ന്.അപ്പോ ആ അമ്മ പറഞ്ഞു ആ മകനെ അറിയില്ലാന്ന്.അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ.ദോയിരിക്കണ്.ഉം എന്തര് നോക്കണത്.ഞാനന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്.ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം.ഞാനതന്നാ സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവടെ ഒടപ്പെറന്നോനെ ആ നാടാര് ചെറുക്കന്റെ വാക്കു കേട്ട് കളിക്കളത്തില്‍ വച്ചു നീ അടിച്ചുകൊന്നയോര്‍മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്.കാണണാ ...കാണണാ...കാണ്.'

ഇവിടെ നാം കാണുന്നത് കാഴ്ച നഷ്ടപ്പെട്ടിട്ടും കാത്തു സൂക്ഷിക്കപ്പെടുന്ന ഗൃഹാതുരതയും വാത്സല്യവും സഹോദരസ്‌നേഹവും മാത്രമല്ല;ഒരൊറ്റയാന്റെ ആത്മവിശ്വാസവും നിസ്സഹായതയും സങ്കടങ്ങളും കൂടിയാണ്.കാഴചക്കാര്‍ ഏറ്റുവാങ്ങുന്നിടത്തോളം രാജമാണിക്യത്തിന്റെ വ്യക്തിത്വത്തെ സ്വീകാര്യമാക്കുന്നത് മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ അഭിനയവും അസാധാരണമായ ഭാഷാപ്രയോഗവും തന്നെയാണ്.



മനോജ് ഭാരതി
(അടുത്തത് : കുഞ്ഞച്ചന്റെ വാമൊഴിവഴക്കങ്ങള്‍)
THANKS TO MATHRUBHUMI

Labels:

Friday, September 24, 2010

പ്രാഞ്ചിയേട്ടന്‍ വീരശൂര പരാക്രമിയല്ല: രഞ്ജിത്


പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മലയാള സിനിമയെ അടുത്ത കാലഘട്ടത്തിലേക്ക് നയിക്കുന്ന ചിത്രമാണ്. കൃത്യമായ ഒരു ഫോര്‍മുലയുടെ കളത്തിനുള്ളില്‍ മാത്രം ചലിക്കുന്ന കഥയല്ല, അതിലെ നായകന്‍ അമാനുഷനോ ഡയലോഗുകള്‍ ഛര്‍ദ്ദിക്കുന്ന കൊമേഴ്സ്യല്‍ പ്രതാപിയോ അല്ല. ‘പ്രാഞ്ചിയേട്ടന്‍ വീരശൂര പരാക്രമിയല്ല’ എന്ന് സംവിധായകന്‍ രഞ്ജിത് തന്നെ പറയുന്നു.

മലയാള സിനിമയ്ക്ക് പ്രാഞ്ചിയേട്ടന്‍ നല്‍കിയ ഉണര്‍വ് വളരെ വലുതാണ്. സിനിമ ഇങ്ങനെയും എടുക്കാമെന്നും ഇങ്ങനെയും ഹിറ്റ് സൃഷ്ടിക്കാമെന്നും രഞ്ജിത് കാണിച്ചുതരികയാണ്.

വീരശൂര പരാക്രമിയായ നായകനല്ല പ്രാഞ്ചിയേട്ടന്‍. ഇതില്‍ അടിയും ഇടിയും വെടിയുമൊന്നുമില്ല. സ്വാഭാവികമായ പ്രകടനത്തിലൂടെ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകരെ കീഴടക്കുകയാണ്. അങ്ങനെയൊരു നായകനെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട് - രഞ്ജിത് ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

മമ്മുക്കയുടെ സ്വാഭാവികമായ അഭിനയം തന്നെയാണ് പ്രാഞ്ചിയേട്ടന്‍റെ വിജയത്തിനു കാരണം. സീരിയസായി പറയാവുന്ന ഒരു വിഷയം ലളിതമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടമായി. വി കെ എന്നും കുഞ്ചന്‍ നമ്പ്യാരും ഒക്കെ പരീക്ഷിച്ച, ഏറ്റവും വലിയ കാര്യങ്ങള്‍ ഏറ്റവും ലളിതമായി പറയുക എന്ന രീതി പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ടാകാം. ഒട്ടും ഭാരമില്ലാതെ കാണാവുന്ന, കണ്ടിറങ്ങുമ്പോള്‍ ഒരു സന്ദേശമായി സ്വീകരിക്കാവുന്ന സിനിമയെന്നാണ് പ്രാഞ്ചിയേട്ടന്‍ കണ്ടിട്ട് എന്നെ വിളിക്കുന്ന എല്ലാവരും അഭിപ്രായപ്പെട്ടത് - രഞ്ജിത് പറഞ്ഞു.

ദൈവത്തിലേക്ക് നന്‍‌മയിലൂടെയുള്ള ഒരു വഴി മാത്രമേയുള്ളൂ എന്നാണ് പ്രാഞ്ചിയേട്ടന്‍റെ സന്ദേശം. ആവര്‍ത്തനവിരസമായ കഥകളും കഥാപാത്രങ്ങളും കണ്ടുമടുത്ത് തിയേറ്ററില്‍ നിന്ന് അകന്ന പ്രേക്ഷകരെ തിരിച്ചുകൊണ്ടുവരാന്‍ പ്രാഞ്ചിയേട്ടന് കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് - രഞ്ജിത് പറയുന്നു.

Labels:

Thursday, September 16, 2010

മുറ്റത്തെ മുല്ലയുടെ സുഗന്ധം






























































thanks to manoramaonline

Labels:

Wednesday, September 15, 2010

അഭിനയമുഹൂര്‍ത്തങ്ങളുടെ സമ്മേളനം :കുട്ടിസ്രാങ്ക്







































കടപ്പാട്:manoramaonline

Labels: