Monday, January 11, 2010

mammootty gets one more doctorate


നടന്‍ മമ്മൂട്ടി ഇനി ഡോക്ടര്‍ മമ്മൂട്ടി. സമകാലീന ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ മമ്മൂട്ടിയെ കേരള സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചതോടെയാണ് മലയാളത്തിന്റെ മഹാനടന്റെ പേരിന് മുമ്പില്‍ ഡോക്ടര്‍ വിശേഷണം കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. മമ്മൂട്ടിയ്ക്ക് പുറമെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും മൃദംഗ വിദ്വാന്‍ ഉമയാള്‍പുരം കെ ശിവരാമനും സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.

പഠിച്ച വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നല്‍കിയ സര്‍വകലാശാല തന്നെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു. തന്നെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച ബാപ്പയുടെ സ്മരണകള്‍ക്ക് മുന്നിലാണ് മമ്മൂട്ടി തന്റെ ഡോക്ടറേറ്റ് സമര്‍പ്പിച്ചത്. ജാതിക്കും മതത്തിനും സമുദായത്തിനും അതീതമായി ചിന്തിക്കുന്ന മലയാളിയായി ജനിയ്ക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും താരം പറഞ്ഞു.

ഗവര്‍ണര്‍ ആര്‍ എസ് ഗവായിയാണ് മൂന്നു പേര്‍ക്കും ഓണററി ഡി ലിറ്റ് സമ്മാനിത്. കേരള സര്‍വകലാശാല ഓണററി ഡി ലിറ്റ് നല്‍കി ആദരിക്കുന്ന ആദ്യത്തെ ചലച്ചിത്ര സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. വിദ്യാഭ്യാസമന്ത്രി എംഎ ബേബി, മറ്റ് ജനപ്രതിനിധികള്‍ പൗരപ്രമുഖരടക്കമുള്ള വന്‍ ജനസഞ്ചയവും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home