ചട്ടമ്പിനാട് തകര്‍പ്പന്‍ വിജയം
ചട്ടമ്പിനാട് തരംഗമാകുകയാണ്. അതിഗംഭീരമായ ഇനിഷ്യല്‍ കളക്ഷനു ശേഷം, മുടക്കുമുതല്‍ ആദ്യനാളുകളില്‍ തന്നെ തിരിച്ചുപിടിച്ച ശേഷം, ഈ ചട്ടമ്പി തന്നെ നാടു ഭരിക്കുന്നു. സംവിധായകന്‍ ഷാഫിയുടെ ഏറ്റവും വലിയ വിജയചിത്രമായി ചട്ടമ്പിനാട് മാറിക്കഴിഞ്ഞു. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ് ഫുള്ളായാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമയുടെ കഥയും പശ്ചാത്തലവുമെല്ലാം രാജമാണിക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ സിനിമ പക്ഷേ രാജമാണിക്യത്തേക്കാള്‍ കളക്ഷന്‍ നേടുമെന്നാണ് സൂചന.
ഈ വാരം തമിഴ്നാട്ടിലും ചട്ടമ്പിനാട് റിലീസ് ചെയ്തു. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചട്ടമ്പിനാടിന് വരവേല്‍പ്പാണ് ചെന്നൈയിലെ തിയേറ്ററുകളിലും ലഭിക്കുന്നത്. ഇവിടം സ്വര്‍ഗമാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു.മമ്മൂട്ടി - എം ടി - ഹരിഹരന്‍ ടീമിന്‍റെ പഴശ്ശിരാജയാണ് മൂന്നാം സ്ഥാനത്ത്. ബി, സി സെന്‍ററുകളിലും പഴശ്ശിരാജ മികച്ച കളക്ഷനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നതാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കിത്തീര്‍ത്തത്. ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു മമ്മൂട്ടിച്ചിത്രം തന്നെയാണ്. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന രഞ്ജിത് സിനിമ. അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്
Labels: Celebrations
1 Comments:
പഴയ രാജമാണിക്യം പുതിയ കുപ്പിയിൽ ഇറക്കിയിട്ടു ഗംഭീര വിജയം എന്നു..കഷ്ടം
ഫാൻസുകാരെ കൊണ്ടു തോറ്റൂ
Post a Comment
Subscribe to Post Comments [Atom]
<< Home