Sunday, September 19, 2010

mammootty


മലയാളത്തിന്റെ മെഗാസ്റ്റാര്‍, മലയാളികളുടെ തലയെടുപ്പ് -അതാണ്‌ മമ്മൂട്ടി. 1953 സെപ്തംബര്‍ ‌17 നാണ് മുഹമ്മദുകുട്ടി എന്ന ആരാധകരുടെ പ്രിയ മമ്മൂക്കയുടെ ജനനം. 1979ല്‍ ദേവലോകത്തിലൂടെ സിനിമയില്‍ ഔദ്യോഗികമായി അരങ്ങേറി. പിന്നീടിങ്ങോട്ട്‌ മലയാള സിനിമയുടെ ചരിത്രമാണ് മമ്മൂട്ടിയുടെയും ചരിത്രം. മലയാളികള്‍ ഇത്രയേറെ ബഹുമാനിക്കുന്ന പൗരുഷമുള്ള വേറൊരു നടന്‍ കാണില്ല. മകനായും, കാമുകനായും, പിതാവായും, ഗുണ്ടയായും, പോലിസ്, പട്ടാള വേഷങ്ങളിലും പൂര്‍ണത കാണുകയായിരുന്നു മലയാളി. പ്രേക്ഷകരെ എല്ലാ രീതിയിലും വിസ്മയിപ്പിച്ചു മുപ്പതു വര്‍ഷത്തില്‍ ഏറെയായി മലയാളത്തിലെ വല്യേട്ടനായി മമ്മൂട്ടി ഇവിടെയുണ്ട്, മൂന്നുതലമുറയുടെ ആവേശമായി. മൂന്ന് തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡുകള്‍, മികച്ച നടനുള്ള അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍, മറ്റ് നിരവധി സിനിമാ അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുള്ള മമ്മൂട്ടിയെ 1998 ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 2009ല്‍ കാലിക്കറ്റ് സര്‍വകലാശാലയും ഈ വര്‍ഷം കേരള സര്‍വകലാശാലയും ഡോക്ട്ടറേറ്റ് നല്‍കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി അഭിനയത്തിന് പുറമേ നിര്‍മാണം,വിതരണം എന്നീ മേഖലയിലും ഇപ്പോള്‍ കൈവച്ചിരിക്കുകയാണ്. അഭിനയജീവിതത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും അറുപതിനോട്‌ അടുക്കുമ്പോഴും മമ്മൂട്ടി ചെറുപ്പമാണ്. മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാതൃകയാണ്. പോക്കിരിരാജയായി പ്രദര്‍ശന ശാലകര്‍ പ്രകമ്പനം കൊള്ളിക്കുന്ന ആ മമ്മൂട്ടി മാജിക്ക് ഇതിന് തെളിവല്ലേ...

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home