Monday, January 24, 2011

കിംഗും കമ്മീഷണറും - വരാന്‍ പോകുന്നത് ആറ്റം‌ബോംബ്!


ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേരുന്ന ഒരു സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണ്? കോമഡിയും സെന്‍റിമെന്‍റ്സും ഇഴചേരുന്ന ഒരു കുടുംബചിത്രം എന്തായാലും ഈ കൂട്ടുകെട്ടില്‍ നിന്ന് ആരും പ്രതീക്ഷിക്കില്ല. കഴിഞ്ഞ 15 വര്‍ഷം ഇരുവരും ചേര്‍ന്ന് സിനിമ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇനി ഒന്നിക്കുമ്പോള്‍ അത് ഒരു സാധാരണ ചിത്രമായാല്‍ മതിയോ? പോരാ, എന്നുമാത്രമല്ല - “ഒരു ആറ്റംബോംബായിരിക്കും അത്” എന്ന് ഷാജി കൈലാസിന്‍റെ വാക്കുകള്‍.

“നമ്മുടെ കളക്ടറെ തന്നെ വീണ്ടും അവതരിപ്പിക്കാം” എന്ന രണ്‍ജി പണിക്കരുടെ ഉറപ്പാണ് ഷാജി കൈലാസിന് ആവേശമായത്. “15 വര്‍ഷം ഞങ്ങളൊന്നിച്ച് ഒരു സിനിമയും നടന്നില്ല. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. രണ്‍ജിയുടെ തിരക്കുകള്‍ കാരണമാണ് നടക്കാതെ പോയത്. ഇനി ഒരു സിനിമ വരുന്നത് ആറ്റം ബോംബ് പോലെ ആയിരിക്കണം” - ഷാജി പറയുന്നു.

കിംഗ് ആന്‍റ് ദി കമ്മീഷണര്‍! ഷാജിയും രണ്‍ജിയും ഒത്തുചേരുകയാണ്. മമ്മൂട്ടിയും സുരേഷ്ഗോപിയും നായകന്‍‌മാരാകുന്നു. മമ്മൂട്ടി - ജില്ലാ കളക്ടര്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്. സുരേഷ്ഗോപി - സിറ്റി പൊലീസ് കമ്മീഷണര്‍ - ഭരത്ചന്ദ്രന്‍ ഐ പി എസ്. ഇരുവരും തമ്മിലുള്ള ബന്ധത്തിന് രണ്‍ജി പണിക്കര്‍ ഒരു നിര്‍വചനം നല്‍കുന്നു - “പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന സൌഹൃദം.
PRO


“ഇന്ത്യയുടെ സോള്‍... ആത്‌മാവ്, അത് എന്താണെന്ന് തിരിച്ചറിയാനുള്ള സെന്‍സുണ്ടാവണം” - എന്നതിനേക്കാള്‍ ആവേശമുണര്‍ത്തുന്ന ഡയലോഗുകളുമായി ജോസഫ് അലക്സ് സ്ക്രീനില്‍ നിറയും. “ഓര്‍മ്മയുണ്ടോ ഈ മുഖം” - എന്ന പരിചയപ്പെടുത്തല്‍ ഇത്തവണ ഭരത്ചന്ദ്രന്‍ നടത്തില്ല. തീ പാറുന്ന ഡയലോഗുകളാല്‍ പരസ്പരം ആക്രമിച്ച് ഭരത്ചന്ദ്രനും ജോസഫ് അലക്സും ഏറ്റുമുട്ടുമ്പോള്‍ ബോക്സോഫീസില്‍ വീണ്ടും ഷാജി കൈലാസിന്‍റെ കാലം ഉദിക്കുമെന്ന് പ്രതീക്ഷിക്കാം.

ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കിംഗ് ആന്‍റ് ദി കമ്മീഷണര്‍ മമ്മൂട്ടിയുടെ പ്ലേ ഹൌസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Labels: , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home