പ്രാഞ്ചിയേട്ടന്റെ വിജയഗാഥ തുടരുന്നു
തൃശൂരുകാര്‍ക്ക് പ്രാഞ്ചിയേട്ടന്‍ മതിയാവുന്നില്ല
തൃശൂരിന്റെ സ്വന്തം പ്രാഞ്ചിയേട്ടന്റെയും പുണ്യാളന്റെയും കഥകള്‍ അവസാനിയ്ക്കുന്നില്ല. തൃശൂരുകാര്‍ക്ക് ഇപ്പോഴും അരിപ്രാഞ്ചിയുടെ കണ്ടുംകേട്ടും ഇപ്പോഴും മതിവരുന്നില്ല. നഗരത്തിലെ രവികൃഷ്ണ തിയറ്ററില്‍ 160ാം ദിവസവും കടന്ന് കുതിയ്ക്കുന്ന പ്രാഞ്ചിയേട്ടനാണെങ്കില്‍ പുതിയ റെക്കാര്‍ഡും നേടിക്കഴിഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച ചിത്രമെന്ന ബഹുമതിയാണ് രഞ്ജിത്ത്-മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിന് റംസാന്‍ ചിത്രമായാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തിയത്.
ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ ജയറാം-സജി സുരേന്ദ്രന്‍ ടീമിന്റെ ഹാപ്പി ഹസ്ബന്‍ഡിന്റെ റെക്കാര്‍ഡാണ് മറികടന്നിരിയ്ക്കുന്നത്. തലസ്ഥാന നഗരിയില്‍ ഹാപ്പി ഹസ്ബന്‍ഡ് തുടര്‍ച്ചയായി 150 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്.
ആദ്യ ദിനങ്ങളില്‍ ഒരു സാദാ ചിത്രമായി തുടങ്ങിയ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകപ്രീതി കരുത്തിലാണ് വിജയഗാഥ രചിച്ചത്. 1.9 കോടി രൂപ മുടക്കി രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. 100 നാള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ പ്രാഞ്ചിയേട്ടന്‍ അഞ്ചരക്കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.
തൃശൂര്‍ നഗരത്തിലെ വ്യാപാരപ്രമുഖനായ അരിപ്രാഞ്ചിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഫാന്റസിയുടെ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സിനിമ വാണിജ്യവിജയമെന്നതിനുപരി കലാമൂല്യമുള്ള ചിത്രമായാണ് വിലയിരുത്തപ്പെട്ടത്.

Labels: Celebrations, Pranchiyettan the great, Special News
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home