Sunday, February 20, 2011

മമ്മൂട്ടി മികച്ച നടന്‍ 'പ്രാഞ്ചിയേട്ടന്‍' മികച്ച ചിത്രം,World malayali council malayala film award:best actor:mammootty,besr film:pranchiyettan and the saint

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളചലച്ചിത്ര അവാര്‍ഡ്



മുംബൈ:വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളചലച്ചിത്ര മേഖലയ്ക്ക് നല്‍കുന്ന 2010-ലെ അവാര്‍ഡുകള്‍ മുംബൈയില്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ഗായിക അമ്പിളി, ലിസി പ്രിയദര്‍ശന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മമ്മൂട്ടിയാണ് മികച്ച നടന്‍, പ്രാഞ്ചിയേട്ടനെ മികച്ച ചിത്രമായി തിരഞ്ഞടുത്തു. മികച്ച സംവിധായകനായി രഞ്ജിത്ത്(പ്രാഞ്ചിയേട്ടന്‍), മികച്ച നടി മീരാ ജാസ്മിന്‍(പാട്ടിന്റെ പാലാഴി) എന്നിവരാണ്.

ജനപ്രിയ നടന്‍ ദിലീപ്, ജനപ്രിയ നടി അര്‍ച്ചനാ കവി, യൂത്ത് ഐക്കണ്‍ പൃഥ്വിരാജ്, നവാഗത നടി ആന്‍ അഗസ്റ്റിന്‍(എല്‍സമ്മ എന്ന ആണ്‍കുട്ടി), മികച്ച ഹാസ്യതാരം ജഗദീഷ്(ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍), സംഗീത സംവിധായകന്‍ എം.ജി. ശ്രീകുമാര്‍(ഒരു നാള്‍ വരും), ഗായകന്‍ കാര്‍ത്തിക്(ആഗതന്‍), സഹനടന്‍ ഇന്നസെന്‍റ്(പ്രാഞ്ചിയേട്ടന്‍), സഹനടി കെ.പി.എ.സി. ലളിത(എല്‍സമ്മ എന്ന ആണ്‍കുട്ടി), മികച്ച വില്ലന്‍ ആസിഫ് അലി(അപൂര്‍വ്വരാഗം), ക്യാമറാവുമണ്‍ അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്), മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ആജീവനാന്ത പുരസ്‌കാരം നവോദയ അപ്പച്ചന്‍, ജീവിച്ചിരിക്കുന്ന ഇതിഹാസം വിഭാഗത്തില്‍ സുകുമാരി, സാമ്പത്തിക സഹായം കബനിനദിയിലെ നായികയായ ശാന്താകുമാരി എന്നിവരും നേടി. മുംബൈയില്‍ മാര്‍ച്ച് 27ന് അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ഗായിക അമ്പിളി എന്നിവര്‍ക്ക് പുറമെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് വി.സി. പ്രവീണ്‍, ലത്തീഫ്, മുംബൈ പ്രൊവിന്‍സ് ചെയര്‍മാന്‍ കെ.കെ. നമ്പ്യാര്‍ ,വൈസ് ചെയര്‍മാന്‍ രത്‌നകുമാര്‍, സെക്രട്ടറി കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മറ്റ് ഭാരവാഹികളും പങ്കെടുത്തു.

Labels: , , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home