Wednesday, March 2, 2011

മോഹന്‍ലാലിന്റെ ജീവിതം പുതു തലമുറക്കു പ്രചോദനം:മമ്മൂട്ടി

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം പുസ്തക രൂപത്തില്‍. 'പത്മശ്രീ ലെഫ്റ്റനന്റ് കേണല്‍ ഭരത് ഡോ'. മോഹന്‍ലാലിന്റെ മൂന്ന് പതിറ്റാണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞു ജീവിതാവസ്ഥയിലേക്കാണ് പുസ്തകം വെളിച്ചം വീശുക.
'മുഖരാഗം'എന്ന പുസ്തകത്തിന്റെ ബ്രോഷര്‍ പ്രകാശനം കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഇന്നസെന്റിനു നല്‍കി നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി മുഖമാസികയായ 'കേളി'യുടെ വര്‍ക്കിംഗ് എഡിറ്ററുമായ ഭാനുപ്രകാശാണ് പുസ്തകം തയ്യാറാക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങും. ലാലിന്റെ ചെറുപ്പകാലവും കലാലയ ജീവതവും സിനിമയിലേയ്ക്കുള്ള പ്രവേശനവും യാത്രകളും അഭിനയത്തില്‍ പിന്നിട്ട വഴികളും പുസ്തകത്തില്‍ വിവരിക്കുന്നു. ഒപ്പം അദ്ദേഹത്തെക്കുറിച്ചുള്ള പ്രമുഖരുടെ കാഴ്ചപ്പാടുകളും താളുകളില്‍ നിറയും. ഭാവാഭിനയത്തിലൂടെ മലയാളത്തെ വിസ്മയിച്ച മോഹന്‍ ലാലിന്റെ ജീവചരിത്രം പുതു തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. പിന്നിട്ട കാലങ്ങളെ ഇതിലുള്ളുവെങ്കിലും ഇനിയും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കായി സിനിമാ ലോകം കാത്തിരിക്കുകയാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. നടന്‍ ദിലിപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Labels:

1 Comments:

At March 2, 2011 at 6:35 PM , Anonymous Anand Balaram said...

ഭാവാഭിനയത്തിലൂടെ ലോക സിനിമയെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം ആയ മഹാനടന്‍ മോഹന്‍ലാലിന്‍റെ ജീവചരിത്രം പുതു തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു.

 

Post a Comment

Subscribe to Post Comments [Atom]

<< Home