താരങ്ങള്‍ തിളങ്ങി; ആരാധകര്‍ക്ക് ആഹ്ലാദം
വെള്ളിത്തിരയിലെ മിന്നുന്ന താരങ്ങള്‍ ആടിയും പാടിയും പൊട്ടിച്ചിരിപ്പിച്ചും മുന്നിലെത്തിയപ്പോള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആവേശത്തിരയിളകി. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ വില്ലന്‍ വേഷത്തിലെത്തുന്ന ഭീമന്‍ രഘു അടക്കമുള്ള താരങ്ങള്‍ ഹാസ്യതാരങ്ങളായി മാറിയപ്പോള്‍ താരനിശ ചിരിയുടെ പൂരത്തിലലിഞ്ഞു. താരസംഘടനയായ 'അമ്മ'യും സൂര്യ ടി.വിയും ചേര്‍ന്നാണ് കോഴിക്കോട്ട് താരനിശയൊരുക്കിയത്.
വിനീതും വിനീത്കുമാറും ഇന്ദ്രജിത്തും ചേര്‍ന്നൊരുക്കിയ നൃത്ത പരിപാടിയോടെയാണ് തുടക്കമായത്. പിന്നീട് മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ചേര്‍ന്ന 'ഇന്‍ ഹരിഹര്‍ നഗര്‍' കൂട്ടുകെട്ട് ആ സിനിമയിലെ തന്നെ 'ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം' എന്ന പാട്ടുമായി എത്തി.
യുവതാരങ്ങളായ മുക്ത, പദ്മ പ്രിയ, റീമ, ജയസൂര്യ, മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് പഴശ്ശിരാജയിലെ 'അമ്പും കൊമ്പും' എന്ന പാട്ടിനൊപ്പം ചുവടുവെച്ചപ്പോള്‍ കാണികളും ഒപ്പം ചേര്‍ന്നു. സൂപ്പര്‍ താരങ്ങളെ കാണാന്‍ മദ്യപനായ ആരാധകന്റെ റോളിലെത്തുന്ന ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തി.
പിന്നീട് മമ്തയുടെയും പൃഥ്വിരാജിന്റെയും നൃത്തവിരുന്നിനു ശേഷം ഒരു പഴയ ചലച്ചിത്ര ഗാനങ്ങളുമായി കടന്നുവന്ന സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്. ദിലീപ്, കാവ്യ, മീര നന്ദന്‍, ജ്യോതിര്‍മയി എന്നിവര്‍ ചേര്‍ന്ന് വീണ്ടും നൃത്ത വിരുന്നൊരുക്കി. ചിരിപ്പടക്കം കൊളുത്തുമെന്ന് തോന്നിച്ചെങ്കിലും ഹരിശ്രീ അശോകന്‍ പഴയ പാട്ടു പാടിയാണ് എത്തിയത്.
ഹാസ്യതാരങ്ങളായ സലീംകുമാറും ജഗദീഷും രംഗ പ്രവേശം ചെയ്തതിനു പിന്നാലെ രാജമാണിക്കമായി 'ഡബിള്‍ റോളില്‍' മമ്മൂട്ടിയുമെത്തി. പിന്നീട് സ്‌ക്രീനില്‍ തെളിയുന്ന രാജമാണിക്കവും വേദിയിലെ മമ്മൂട്ടിയും തമ്മിലുള്ള ഹാസ്യം നിറഞ്ഞ സംഭാഷണങ്ങളായിരുന്നു.
കോട്ടയം നസീര്‍, ഇടവേളബാബു, ടിനി ടോം എന്നിവരുടെ കോമഡി സ്‌കിറ്റുകളുമുണ്ടായി. നൃത്തച്ചുവടുമായി എത്തിയ മമ്ത ഗായികയായും വേദിയുടെ മനം കവര്‍ന്നു. അമ്മയുടെ 88 താരങ്ങളാണ് പല റോളുകളിലായി വേദിയിലെത്തിയത്. ഹാസ്യവും സംഗീതവും നൃത്തവും വിരുന്നൊരുക്കിയ താരനിശ നാലര മണിക്കൂറോളം നീണ്ടു.

Labels: Sooryathejassode Amma
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home