താരം മമ്മൂട്ടി തന്നെ
2009 വിട പറയുകയാണ്. മലയാള സിനിമാലോകം പതിവു പോലെ നഷ്ടങ്ങളുടെ കണക്കെടുക്കുന്നു. ഇന്‍ഡസ്ട്രിയില്‍ മുടക്കപ്പെട്ട തുകയില്‍ പകുതിയും നഷ്ടമാണ്. 120 കോടിയോളം രൂപയാണ് 2009ല്‍ മലയാള സിനിമ ചെലവഴിച്ചത്. കിട്ടിയതോ? വെറും 60 കോടി! ഇങ്ങനെ ഒരു ബിസിനസ് ലോകത്ത് മലയാള സിനിമാ വ്യവസായം മാത്രമേ കാണുകയുള്ളൂ!
2009ല്‍ മലയാള സിനിമ ആരാണ് ഭരിച്ചത് എന്ന് ചോദിച്ചാല്‍ അത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. ഒമ്പത് സിനിമകളാണ് മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. ലൌ ഇന്‍ സിംഗപ്പോര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, ലൌഡ് സ്പീക്കര്‍, കുട്ടിസ്രാങ്ക്, പഴശ്ശിരാജ, കേരള കഫെ, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ, ചട്ടമ്പി നാട് എന്നിവയാണ് 2009ലെ മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ കുട്ടിസ്രാങ്ക് റിലീസായില്ലെങ്കിലും വിദേശമേളകളിലും പനോരമയിലും ശ്രദ്ധ നേടി.
ലൌ ഇന്‍ സിംഗപ്പോറും പട്ടണത്തില്‍ ഭൂതവും ഡാഡി കൂളും മമ്മൂട്ടിക്ക് നിരാശ സമ്മാനിച്ചു. ലൌഡ് സ്പീക്കര്‍ ഹിറ്റായപ്പോള്‍ പഴശ്ശിരാജ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറി. പാലേരി മാണിക്യവും ചട്ടമ്പിനാടും സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്നു.
ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് അഭിമാനിക്കാവുന്ന വര്‍ഷമാണ് കടന്നു പോകുന്നത്. പഴശ്ശിരാജയും പാലേരി മാണിക്യത്തിലെ മൂന്ന് കഥാപാത്രങ്ങളും ലൌഡ് സ്പീക്കറിലെ മൈക്കും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന നേട്ടങ്ങളാണ്. കേരള കഫെയിലെ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരുടെ കണ്ണു നനയിച്ചു.
‘പ്ലേ ഹൌസ്’ എന്ന പേരില്‍ ഒരു നിര്‍മ്മാണ - വിതരണക്കമ്പനി മമ്മൂട്ടി ആരംഭിച്ചതും 2009ലാണ്. കേരളാ വോളിബോള്‍ അസോസിയേഷന്‍റെ ബ്രാന്‍ഡ് അംബാസഡറായും മമ്മൂട്ടി വാര്‍ത്ത സൃഷ്ടിച്ചു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായും മമ്മൂട്ടി മലയാളത്തിന്‍റെ അഭിമാനമുയര്‍ത്തി.
Labels: Celebrations
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home