Saturday, November 6, 2010

കരുണ ഇനി അഭ്രകാവ്യം; മമ്മൂട്ടി നായകന്‍


വായനയില്‍ പുതിയ അനുഭവലോകം തുറന്ന കുമാരനാശാന്റെ ഖണ്ഡകാവ്യം കരുണ ചലച്ചിത്രമാകുന്നു. സുന്ദരനായ ബുദ്ധഭിക്ഷുവായ ഉപഗുപ്തനില്‍ അനുരക്തയാകുന്ന വാസവദത്തയെന്ന അഭിസാരികയുടെ കഥ പറയുന്ന ഇതിഹാസ ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ് മുഖ്യവേഷത്തില്‍. ബയോസ്‌കോപ്പ് എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ നിരൂപകശ്രദ്ധ നേടിയ കെ.എം മധുസൂദനനാണ് 'കരുണ: ദി റിട്ടേണ്‍ ഓഫ് ബുദ്ധ' എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

നാഷനല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പറേഷനും മമ്മൂട്ടിയുടെ പ്ലേഹൗസും ചേര്‍ന്നാണ് ഇതിഹാസകഥ വെള്ളിത്തിരയിലെത്തിക്കുന്നത്. രണ്ടുകോടി രൂപ ബജറ്റ് കണക്കിയ ചിത്രം മധ്യപ്രദേശിലെ ഓക്കയിലും മധുരയിലുമായാണ് ചിത്രീകരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ കാമറ കൈകാര്യം ചെയ്യും. തീര്‍ത്തും പുതുമയാര്‍ന്ന രീതിയില്‍ പറയുന്ന ചിത്രത്തില്‍ കരുണയുടെ കഥ സിനിമയാക്കാനെത്തുന്ന സംവിധായകന്റെ വേഷമാണ് മമ്മൂട്ടിക്ക്. അടുത്ത മാര്‍ച്ചില്‍ കരുണ തീയറ്ററുകളിലെത്തും.

നേരത്തെ എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായി കരുണ ചലച്ചിത്രമാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.


Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home