Saturday, January 29, 2011

മമ്മൂട്ടിയുടെ ‘അമ്പതാം പുതുമുഖം’


പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുന്നത് പുതുമുഖങ്ങള്‍ക്കാ‍ണെന്നും മമ്മൂട്ടിക്ക് നന്നായറിയാം.അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡബിള്‍സ്’ സംവിധാനം ചെയ്യുന്നതും ഒരു നവാഗതനാണ് - സോഹന്‍ സീനുലാല്‍.
സോഹന്‍ സീനുലാലിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? മമ്മൂട്ടി പരിചയപ്പെടുത്തുന്ന അമ്പതാമത്തെ പുതുമുഖ സംവിധായകനാണ് സോഹന്‍. ഇതൊരു വലിയ സംഭവമണെന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. എങ്കിലും, വമ്പന്‍ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന താരങ്ങള്‍ക്കിടയില്‍ മെഗാസ്റ്റാര്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ?

ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം.

അമ്പത് പുതുമുഖ സംവിധായകരെ അവതരിപ്പിച്ചില്ലേ. ഇനി ഈ പണിയങ്ങ് നിര്‍ത്തിയേക്കാം എന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. അദ്ദേഹത്തിന്‍റെ പുതിയ പ്രൊജക്ടുകളിലും പുതുമുഖ സംവിധായകര്‍ സഹകരിക്കുന്നു. ബാബു ജനാര്‍ദ്ദനന്‍, ജഗദീഷ് തുടങ്ങിയവര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. അടിപൊളിസിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് റീമിനെ സംവിധായകരാക്കുന്നതും മമ്മൂട്ടിയാണ്. പ്രസാദ് എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന മതിലുകള്‍ക്കപ്പുറത്തിന്‍റെ നിര്‍മ്മാതാവും നായകനും മമ്മൂട്ടിതന്നെ.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home