മമ്മൂട്ടി ഇതാ ഇവിടെ വരെ
എപ്പോഴത്തേയും പോലെയായിരുന്നു ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍. പേരില്‍ മൂന്ന് 'മ' ഉള്ള മനുഷ്യന്‍ കമ എന്നു മിണ്ടുന്നില്ല. കറുത്ത പാതയിലാണ് കണ്ണുകള്‍. വിരലുകള്‍ കടിഞ്ഞാണ്‍ തഴുകുന്നു. പുലര്‍ച്ചെയുടെ ഈര്‍പ്പം മുന്നിലേ
ക്ക് വീണമുടികളിലുണ്ട്. ഒന്നുകൂടി നോക്കി. ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഓലക്കൊട്ടകയിലെ കണ്ടം വെച്ച വെള്ളത്തുണിയില്‍ കണ്ടയാള്‍ തന്നെയാണ് ഒരു വിരലകലത്തില്‍. കാണാന്‍ അന്നത്തേക്കാള്‍ ചേല്. കാലമേ എനിക്കു പിറകേയെന്നു പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്.
തള്ളേയെന്ന വിളിയുടെ നീളത്തില്‍ മുന്നില്‍ തിരുവനന്തപുരം

നഗരം. പിന്നില്‍ നിന്ന് ജോര്‍ജ്ജിന്റെ വിരലുകള്‍ നീണ്ടു. അഭിനയത്തിലെ അകക്കണ്ണാണ് മമ്മൂട്ടിയുടെ ആറാമിന്ദ്രിയമെങ്കില്‍ ജോര്‍ജ്ജ് ഏഴാമത്തെ അവയവമാണ്. ചമയക്കാരന്റെ റോളിനപ്പുറം മമ്മൂട്ടിക്കുവേണ്ടി എം.ഒ.ദേവസ്യയുടെ മകന്‍ കാണുന്നു,കേള്‍ക്കുന്നു,പറയുന്നു. ജോര്‍ജ്ജിന്റെ കൈയില്‍ നിന്ന് കറുത്തവണ്ടായി കുഞ്ഞന്‍ബ്ലൂടൂത്ത് ഫോണ്‍ മമ്മൂട്ടിയുടെ കാതുകളിലേക്ക് പറന്നൊട്ടി. മുപ്പതാണ്ടുകഴിഞ്ഞിട്ടും മുഴക്കംപോകാത്ത ശബ്ദം കാറിനുള്ളില്‍ ആദ്യമായി കേട്ടു. ''ആന്റോ...പനിയുടെ ലക്ഷണം..'' ആ സംബോധനയുടെ അങ്ങേയറ്റത്ത് ഖദറിന്റെ വടിവും കട്ടിമീശയുമുള്ള സുഹൃത്ത് ആന്റോ ജോസഫ് കാത്തുനില്‍ക്കുന്നു.
യാത്ര തൃശ്ശൂരിലേക്കാണ്. മമ്മൂട്ടിക്കൊപ്പം ഒരു ഡ്രൈവ്. 'യെവന്‍ പുലിയാണെ'ന്ന് പറഞ്ഞ പോത്തുവ്യാപാരി ബല്ലാരിരാജയുടെ നാട്ടില്‍ നിന്ന,് യേശുകൃസ്തുവിനെ യേശൂസ്തൃവെന്ന് വിളിക്കുന്ന തൃശ്ശൂര്‍ക്കാരന്‍ പ്രാ

ഞ്ചിയിലേക്കുള്ള സഞ്ചാരം കൂടിയാണത്. കടന്നുപോകുന്നതും കാണാത്തതുമായ വഴികളിലെല്ലാം മമ്മൂട്ടിയുടെ കഥാപാത്രങ്ങളുണ്ട്. ഇത്രയും കാലം നാവിനെ ഓരോ നാടുപോലെ അഭിനയിപ്പിക്കുകകൂടിയായിരുന്നു ഈ നടന്‍. രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് 'എന്ന ചിത്രത്തോടെ കേരളത്തിലെ എല്ലാ ജില്ലകളുടേയും വാമൊഴികളില്‍ സംസാരിച്ച ആദ്യതാരമാകുകയാണ് മമ്മൂട്ടി. പാറശാല മുതല്‍ കാസര്‍കോഡതിര്‍ത്തിയിലുള്ളവര്‍ വരെയുണ്ട് കഥാപാത്രങ്ങളില്‍. കന്നഡച്ചുവ കലര്‍ന്ന വിധേയനും ചട്ടമ്പിനാടും തമിഴ്‌മൊഴിഛായയിലുള്ള കറുത്തപക്ഷികളുമൊക്കെ ചേര്‍ത്താല്‍ സ്ലാങ്ങുകളുടെ എ
ണ്ണം പതിനെട്ടോളമാകും. ഇനി ഏതു നാട്ടുകാരനു പറയാനാകും മമ്മൂട്ടി എന്റെ ഭാഷയില്‍ മിണ്ടിയിട്ടില്ലെന്ന്.
വാമൊഴിവഴക്കത്തിന്റെ വിശാലതകളിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര തുടങ്ങിയതും തിരുവനന്തപുരത്തുനിന്നാണ്. അതിനുമുമ്പ് അരയന്റേയും അധിപന്റേയും അടിയാളന്റേയും ശൈലിയില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും 'രാജമാണിക്യം' മമ്മൂട്ടിയെ ആര്‍ക്കും ജയിക്കാന്‍ പറ്റാത്ത ആകാശങ്ങളിലെത്തിച്ചു. ഭാഷയ്ക്ക് മീതേ ഒരു അഭിനേതാവ് കടുംവര്‍ണ്ണക്കുപ്പായത്തില്‍ അധീശത്വത്തിന്റെ തൊപ്പിയും ലാത്തിയുമേന്തി നില്‍ക്കുകയായിരുന്നു ആ സിനിമയില്‍. തമാശക്കാര്‍ മാത്രം പറഞ്ഞിരുന്ന പാറശ്ശാലമലയാളത്തിന് മമ്മൂട്ടിയുടെ നാ

വിലെത്തിയതോടെ നായകപരിവേഷമായി.
തിരുവനന്തപുരം നന്ദി പറയുന്നു. അഴിച്ചുവച്ച വേഷങ്ങളുടേയും പറഞ്ഞുഫലിപ്പിച്ച വാക്കുകളുടേയും ദേശങ്ങളിലേക്ക് മമ്മൂട്ടി കാര്‍ പറത്തുകയാണ്. ആ കൈകളില്‍ വെളുത്ത ലാന്‍ഡ് ക്രൂയിസര്‍ പഴശ്ശിരാജയിലെ കുതിരയായി. ജോര്‍ജ്ജിനും ഒറ്റപ്പാലത്തുകാരനായ ഡ്രൈവര്‍ ഉണ്ണിക്കും യാത്രകളില്‍ എപ്പോഴും പിന്‍ സീറ്റിലാണ് സ്ഥാനം. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞതോര്‍ത്തു. ''ജോലിയില്‍ എന്നും കൂടുതല്‍ ശ്രദ്ധേയനാകണമെന്ന മോഹമാകാം വേഗത്തില്‍ വണ്ടിയോടിക്കാന്‍ എന്നെ

പ്രേരിപ്പിക്കുന്നത്.''
റോഡെന്ന സഹനടനെ മനസ്സിലാക്കാനെടുക്കുന്ന ഏതാനും മിനിട്ടുകള്‍ കഴിഞ്ഞാല്‍ പിന്നെയെപ്പോഴും മമ്മൂട്ടി ടോപ്ഗിയറിലാണ്. റോഡിലെ കാഴ്ചകളില്‍ ഒരുവേള കോപിക്കും, തമാശപറയും, കുട്ടിയെപ്പോലെ കുസൃതികാട്ടും. സൗഹൃദം സുഖമുള്ള

തണുപ്പിനും സുഗന്ധത്തിനുമൊപ്പം വന്നു
പൊതിയും.
ഒടുവില്‍ മമ്മൂട്ടി തൃശ്ശൂര്‍ക്കാരനായും സംസാരിക്കുന്നു. എങ്ങനെയാണ് ഇത്രയും സംസാരരീതികള്‍ നാവിനു വഴങ്ങിയത്?
എന്റേത് ലോലമാനസമാണ്. എന്തിനും വഴങ്ങിപ്പോകും. ചുറ്റുമുള്ളതിനെ പെട്ടെന്നുതന്നെ പകര്‍ത്തുന്ന ഒപ്പുകടലാസാണ് എന്റെ മനസ്സ്. പരിസരത്തുനടക്കുന്നതിനെക്കുറിച്ചെല്ലാം ഞാന്‍ ബോധവാനുമാണ്. അവയെല്ലാം കാതിലെ ഭാഷയായും കണ്ണിലെ കാഴ്ചയായും പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ള ഭൂപ്രകൃതിയും സംസ്‌കാരവും മറ്റുള്ളവരുടെ സംസാരശൈലിയുമൊക്കെ നമ്മളിലേക്ക് പ്രവേശിക്കുന്നുണ്ട്. നില്‍ക്കുന്ന ഭൂമികയേയും അതിന്റെ പരിസരങ്ങളേയും കുറിച്ച് ബോധവനായ നടനുമാത്രമേ ഇത്തരം വത്യസ്തതകള്‍ കാണിക്കാനാകൂ. അറി
യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറില്ല. ചെയ്യാന്‍ പറ്റുന്നതേ ചെയ്യൂ. അതിനുവേണ്ടി കഠിനശ്രമങ്ങളൊന്നും നടത്താറുമില്ല. പക്ഷേ പൂര്‍ണ്ണതയ്ക്കുവേണ്ടി അധ്വാനിക്കുന്നു. അതാണ് നമ്മെ ആരോ ഏല്‍പ്പിച്ച ജോലി. അതുതന്നെയാണ് നമ്മുടെ നിയോഗവും.
ഇത്തരം യാത്രകള്‍ ഭാഷ പഠിക്കാന്‍ സഹായിക്കാറുണ്ടോ?
യാത്രകളല്ല, പൂര്‍വ്വകാലമാണ് അതിന് സഹായിച്ചിട്ടുള്ളത്. 'രാജമാണിക്യ'ത്തില്‍ തിരുവനന്തപുരംകാരനായി സംസാരിക്കാന്‍ സാധിച്ചത് പണ്ട് അവിടെ ധാരാളം കൂട്ടുകാരുണ്ടായിരുന്നത് കൊണ്ടാണ്. കേരളത്തിലെ പലനാടുകളുമായി ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എനിക്ക് ബന്ധമുണ്ട്. കോട്ടയം ജില്ലക്കാരനാണ് ഞാന്‍. കുറേനാള്‍ മഞ്ചേരിപോലുള്ള ഏറനാടന്‍ മണ്ണില്‍ ജീവിച്ചു.ഇപ്പോള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്നു. സിനിമയില്‍ ഭാഷയിലെ പ്രാദേശികരീതികള്‍ പലപ്പോഴും തമാശ പറയാന്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. എ

ന്നെസംബന്ധിച്ച് അതുപാടില്ല. വികാരപരമായരംഗങ്ങളിലും ഭാഷയുടെ സൂക്ഷ്മമായ ഉപയോഗം ആവശ്യമാണ്. 'അമര'മൊക്കെ ചെയ്യുമ്പോഴാണ് അതിന്റെ വേദന ശരിയ്ക്കും അനുഭവിച്ചത്. സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടുപോകും. കാണുന്നവര്‍ക്ക് അനുകരണം പോലെ തോന്നാം. ഇതുവരെ സിനിമയില്‍ കണ്ടിരുന്നപോലെ അതിഭാവുകത്വം കലര്‍ന്ന തൃശ്ശൂര്‍ ശൈലിയിലല്ല 'പ്രാഞ്ചിയേട്ട'നിലെ അരിപ്രാഞ്ചി സംസാരിക്കുന്നത്. 'എന്തൂട്ടാ ശവിയേ..'എന്ന് അയാള്‍ ചോദിക്കുന്നില്ല. തികച്ചും ഫണ്ണിയായ തൃശ്ശൂര്‍ക്കാരനാണ് അയാള്‍. പ്രാഞ്ചിയുടെ രീതികള്‍ തികച്ചും സ്വാഭാവികമാണ്.
ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ റോഡിലെ വെളുത്ത അതിര്‍ത്തിവര കടന്ന് എതിരെയെത്തിയ ബൈക്ക് മുന്നിലെ കാറിലുരസി. കാര്‍ മുന്നോട്ടുപോയെങ്കിലും ബൈക്കിലുള്ളവര്‍ പിന്തുടര്‍ന്ന് ചെന്ന് വഴിമുടക്കി. പി

ന്നാലെ വന്നവരെല്ലാം കുരുക്കിലായി. മമ്മൂട്ടി ഹോണ്‍ നീട്ടിയടിച്ചുകൊണ്ടേയിരുന്നു. ''കണ്ടോ അവന്മാര് തന്നെയാണ് കുഴപ്പമുണ്ടാക്കിയത്. എന്നിട്ട് ഇപ്പോ കാറിലുള്ളവരുടെ നേരെ ചെല്ലുന്നു. എത്രയൊക്കെ ക്ഷമിച്ചാലും ഇങ്ങനെയൊക്കെ കാണുമ്പോള്‍ ചെന്ന് ഒന്ന് പൊട്ടിക്കാന്‍ തോന്നിപ്പോകും.'' മമ്മൂട്ടി പല്ലുഞെരിക്കുന്നു. 'മൊട കണ്ടാ എട പെടും കെട്ടാ' എന്ന ഡയലോഗാണ് ഓര്‍മ്മവന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ വഴിതെളിഞ്ഞു. കലിപ്പുകളു തീരണില്ലല്ലാ എന്ന മട്ടില്‍ മമ്മൂട്ടി കാല്‍ ആക്‌സിലേറ്ററിലമര്‍ത്തി.
ഇത്രയും കാലത്തിനിടെ ചെയ്തവയില്‍ ഏതു കഥാപാത്രത്തിന്റെ ഭാഷയാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ച് പറഞ്ഞത്?
ആസ്വാദനം കാണുന്നവര്‍ക്ക് മാത്രമാണ്. നമുക്കത് സംഘര്‍ഷമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഒരു സിനിമ കഴിയുന്നതോടെ അതിലെ സംസാരരീതിയും അവസാനിക്കും. അത് പിന്നെ ഞാന്‍ നാവില്‍കൊണ്ടുനടക്കാറില്ല. ചിലര്‍ ചോദിക്കും, ആ സിനിമയിലെപ്പോലെ ഒന്നു സംസാരിച്ച് കാണിക്കാമോ..ഞാന്‍ പറയും പറ്റില്ല. കാരണം അത് ആ സിനിമയോടെ തീര്‍ന്നു.
സ്‌ക്രീനില്‍ ശബ്ദമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരംകിട്ടിയാല്‍ ഏതു നാടിന്റെ ശൈലിയാകും സ്വീകരിക്കുക?
തീര്‍ച്ചയായും മമ്മൂട്ടി എന്നയാള്‍ സംസാരിക്കുന്ന രീതിയിലാകും ആ കഥാപാത്രവും സംസാരിക്കുക. ഞാന്‍ സംസാരിക്കുമ്പോള്‍ ഏതെങ്കിലും നാടിന്റെ ഭാഷയാണെന്ന് തോന്നുന്നുണ്ടോ..ഇല്ലല്ലോ..പലനാടുകളില്‍ ജീവിച്ചുവെങ്കിലും എന്റേത് സങ്കരഭാഷയുമല്ല. ഒരു ഭാഗത്തേക്കും ചാഞ്ഞുപോകാത്ത ശുദ്ധമായ ഭാഷയാണ് എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പ്രാദേശികമായ ഭേദങ്ങളില്ല.
കോക്ക്പിറ്റുപോലെയാണ് മമ്മൂട്ടിയുടെ കാറിലെ ഡ്രെവിങ്ങ്‌സീറ്റിന്റെ മുന്‍ഭാഗം. ജി.പി.ആര്‍.എസ്.സംവിധാനം ഇടയ്ക്കിടെ വഴിതിരയുന്നു. വടക്കുനോക്കിയന്ത്രം ദിശപറയുന്നു. പക്ഷേ അഭിനയപ്പാതയില്‍, വാഹനമോടിക്കുന്നയാള്‍ തിരിയുന്ന മാര്‍ഗ്ഗം അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം.
പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി ഒരു കാറുപോലെയാണെന്ന്. ഓരോ വര്‍ഷവും കൂടുതല്‍ പുതുമകളോടെ പുറത്തിറങ്ങുന്ന ഇരുകാലന്‍ വണ്ടി. എണ്‍പതുകളിലെ മമ്മൂട്ടിയല്ല തൊണ്ണൂറുകളിലേത്. പിന്നെയും പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഏറ്റവും ആധുനികന്‍. എന്‍ജിന്‍ മാത്രം എന്നും ഒരേപോലെ. കാലം കഴിയുന്തോറും അത് കൂടുതല്‍ കുതിരശക്തിയില്‍ കുതിക്കുന്നു.
കേട്ടപ്പോള്‍ മമ്മൂട്ടി പൊട്ടിച്ചിരിച്ചു. ''അത് നിങ്ങളുടെ നിരീക്ഷണമല്ലേ..അതിനെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല..''
എങ്കിലും ഏതു മോഡല്‍ മമ്മൂട്ടിയെ ആണ് ഇഷ്ടം?
സംശയെമന്താ..ഏറ്റവും പുതിയ മോഡല്‍ തന്നെ..വണ്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെയല്ലേ
എണ്‍പതുമോഡല്‍ മമ്മൂട്ടിയെ കാണുമ്പോള്‍ നൊസ്റ്റാള്‍ജിയ തോന്നില്ലേ?
ഞാന്‍ എണ്‍പതുകളുടെയല്ല 2010ലെ നായകനാണ്. പലപ്പോഴും പഴയകാലത്തിലേക്ക് പോകാന്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അതൊരു വ്യര്‍ഥശ്രമമായിട്ടാണ് എനിക്ക് തോന്നാറുള്ളത്. വിവേകവും ബുദ്ധിയും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുമുള്ള അവസ്ഥയിലിരുന്നുകൊണ്ടാണ് നമ്മള്‍ കുട്ടിയാകാന്‍ ആഗ്രഹിക്കുന്നത്. ഇതെല്ലാം ഉള്ള സ്ഥിതിക്ക് എങ്ങനെയാണ് അത് സാധ്യമാകുക? കുട്ടിയാകാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉള്ളില്‍ ഒരു കുട്ടിയെ സൂക്ഷിക്കുകയാണ് വേണ്ടത്.
ഈ നിത്യയൗവനം ആര്‍ക്കെങ്കിലും കടം കൊടുക്കുമോ?
അങ്ങനെ കടംകൊടുക്കാന്‍ പറ്റുമോ? അരെങ്കിലും അത് തട്ടിയെടുത്തുകൊണ്ടുപോയാലോ എന്ന ഭയത്തിലാണ് ഞാന്‍. ആരെങ്കിലും കുറച്ചു യൗവനം ഇങ്ങോട്ടു തരുമോ എന്നാണ് ഞാന്‍ നോക്കുന്നത്.
ഗണേഷ്‌കുമാര്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞു, അടുത്ത പരിചയമുള്ളവരെ കണ്ടാല്‍ മമ്മൂക്ക ചിലപ്പോള്‍ കണ്ടഭാവം നടിക്കില്ലെന്ന്. കാവ്യാമാധവനും ഇതേ പരിഭവം പറഞ്ഞു?
അടുത്തു പരിചയമുള്ളവരെല്ലാം നമ്മുടെ മനസ്സിലുണ്ട്. അത് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറച്ചു പരിചയമുള്ളവരോടാണ് ഞാന്‍ കൂടുതല്‍ അടുപ്പംകാണിക്കാറുള്ളത്. ഇല്ലെങ്കില്‍ അവര്‍ക്കാണ് എളുപ്പം വിഷമമുണ്ടാകുക. അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതു മനസ്സിലാകുമെന്നാണ് എന്റെ ധാരണ.
ലാന്‍ഡ് ക്രൂയിസര്‍ കൊല്ലം കണ്ടുകഴിഞ്ഞു. മമ്മൂട്ടിയുടെ സംഭാഷണം പ്രാഞ്ചിയേട്ടനിലേക്ക് ഇന്‍ഡിക്കേറ്ററിട്ടു. അരിക്കച്ചവടക്കാരന്‍ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസിനെക്കുറിച്ച് പറയുമ്പോള്‍ വല്ലാതെ ആഹ്ലാദിക്കുന്നപോലെ. ''എത്ര വളര്‍ന്നിട്ടും ഫ്രാന്‍സിസിനെ നാട്ടുകാര്‍ അരിപ്രാഞ്ചിയെന്നേ വിളിക്കൂ. അതിനെ അതിജീവിക്കാനാണ് അയാളുടെ ശ്രമം. പത്മശ്രീ ബഹുമതി നേടിയെടുക്കുന്നതിലൂടെ തന്റെ മേല്‍ പതിഞ്ഞ വിളിപ്പേരിനെ തിരുത്താനാകുമെന്ന് പ്രാഞ്ചി കരുതുന്നു. പക്ഷേ നമ്മുടെ ജയം മാത്രമല്ല നമ്മുടെ വിജയമെന്നും മറ്റൊരാള്‍ ജയിക്കാന്‍ നമ്മള്‍ കാരണമായാല്‍ അതും നമ്മുടെ വിജയമാണെന്നും ഒടുവില്‍ അയാള്‍ മനസ്സിലാക്കുന്നു. അതാണ് പ്രാഞ്ചിയേട്ടനിലെ ഫിലോസഫിയും''
മമ്മൂട്ടി ഒരിക്കലും ഫിലോസഫി പറയുന്നത് കേട്ടിട്ടില്ലല്ലോ?
ഫിലോസഫി പറയാന്‍ ഞാന്‍ അത്ര വലിയ ഫിലോസഫറൊന്നുമല്ല. ഞാന്‍തന്നെയാണ് എന്റെ ഫിലോസഫി
ജീവിതം ഉത്സവമാക്കുക..മമ്മൂട്ടിയെപ്പോലെ ഒരാള്‍ എന്താണ് അതിന് തുനിയാത്തത്?
ജീവിതം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ഒരാളാണ് ഞാനും. നമ്മള്‍ ഏതുരീതിയില്‍ ആഘോഷിക്കുന്നു എന്നതാണ് പ്രധാനം. പഞ്ചേന്ദ്രിയങ്ങളെല്ലാം കൊണ്ട് ജീവിതത്തെ ആഘോഷമാക്കാം. കാഴ്ചയിലും കേള്‍വിയിലുമൊക്കെ ആഘോഷമുണ്ടാക്കാം.
ഇത്രയും തിളക്കമുള്ള ഒരു മനുഷ്യന് ധാരാളം പ്രലോഭനങ്ങളുണ്ടാകും. എങ്ങനെയാണ് അവയെ അതിജീവിക്കുന്നത്?
എന്നെ പ്രലോഭിപ്പിക്കുന്ന എന്തിനും ഞാന്‍ വഴങ്ങുന്നുണ്ട്. അതെല്ലാം ആപേക്ഷികമാണ്. ലോകം മുഴുവന്‍ പ്രലോഭനങ്ങളല്ലേ.. മഴയും കാറ്റും പൂവും പൂമ്പാറ്റയും എല്ലാം..അതില്‍ ഏതിലാണ് പ്രലോഭിപ്പിക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു മറ്റെല്ലാം.
കൊതിപ്പിക്കുന്ന എന്തിനെയോ തിരയുന്ന മട്ടില്‍ മമ്മൂട്ടിയുടെ ഇടംകൈ ചലിച്ചു. തൊട്ടാല്‍ തെളിയുന്ന പാട്ടുപെട്ടിയില്‍ പലപേരുകളും പ്രത്യക്ഷപ്പെട്ടു. എ.ആര്‍.റഹ്മാനിലോ ജഗജിത്‌സിങ്ങിലോ ഇപ്പോള്‍ തൊടുമെന്ന് പ്രതീക്ഷിച്ച് നോക്കിയിരിക്കേ മമ്മൂട്ടി വിരല്‍ത്തുമ്പില്‍ പാട്ടിന്റെ പുതിയപുതിയ ചെപ്പുകളെ തൊട്ടുണര്‍ത്തിക്കൊണ്ടിരുന്നു. അവസാനം വലിയൊരു സത്യത്തിലെന്നോണം ഒരു മലയാളം വാക്കില്‍ അന്വേഷണം അവസാനിച്ചു. നഖമുനയേറ്റ മാത്രയില്‍ അത് പാടിത്തുടങ്ങി..'സുഖമൊരു ബിന്ദു..ദു:ഖമൊരു ബിന്ദു...'അതിശയത്തോടെ മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി. എത്രയോ പാട്ടുകള്‍ക്കൊത്ത് ചലിച്ച ചുണ്ടുകള്‍ വിടര്‍ന്നിട്ടില്ല. മിഴിരണ്ടിലും റോഡ്മാത്രം.
''നല്ല ഡ്രൈവറാകാന്‍ വണ്ടി വേണമെന്നില്ല. സ്വന്തം ജീവിതം തന്നെ നന്നായി ഡ്രൈവ് ചെയ്താല്‍ പോരേ?'' മമ്മൂട്ടി ചോദിച്ചു. ''വണ്ടിയോടുമ്പോള്‍ നിയന്ത്രണാധികാരം ഓടിക്കുന്നയാള്‍ക്ക് മാത്രമാണ്. വണ്ടിയില്‍ എത്ര പ്രമുഖരുണ്ടായാലും അതില്‍ യാതൊരു പങ്കാളിത്തവുമില്ല. വേഗം കൂടുമ്പോഴും ജാഗ്രതയും നിയന്ത്രണവും ദൂരക്കാഴ്ചയും വേണം''- പറഞ്ഞതും വലതുവശത്തുകൂടി ഇന്നോവയുടെ രൂപത്തില്‍ കൊള്ളിയാന്‍ മിന്നി. മമ്മൂട്ടി വണ്ടി വശം ചേര്‍ത്തു.
ജീവിതത്തില്‍ ഓവര്‍ടേക്കിങ്ങ് അനുവദിക്കുമോ?
ഞാന്‍ ഏതായാലും വേഗത്തിലാണ് പോകുന്നത്. എന്റെ വേഗത്തെ അതിജീവിക്കാന്‍ കഴിയുന്നവര്‍ക്ക് മുന്നില്‍പോകാം.
വി.കെ.ശ്രീരാമന്‍ ഒരിക്കല്‍ എഴുതിയിരുന്നു. മമ്മൂട്ടിയോടൊപ്പം കാറില്‍ പോയാല്‍ ഫോണിലേക്ക് പിണറായി വിജയന്‍ മുതല്‍ പിലാക്കണ്ടിമുഹമ്മദാലി വരെയുള്ളവര്‍ വിളിക്കുന്നത് കാണാമെന്ന്. നേരാണോ?
ഏയ്..അതൊരു പ്രയോഗത്തിന് വേണ്ടി മാത്രം എഴുതിയതാകും. 'പ' പ്രാസത്തിലുള്ള ഒരു പ്രയോഗം. വണ്ടിയോടിക്കുമ്പോള്‍ ഏറ്റവും കുറച്ചുമാത്രം ഫോണില്‍ സംസാരിക്കുന്നയാളാണ് ഞാന്‍.
പ്രമുഖരെ ഒപ്പമിരുത്തി ഓടിച്ചുപോയ അനുഭവങ്ങളുണ്ടോ?
എന്റെ സുഹൃത്തുക്കളായ പ്രമുഖരൊക്കെ ഒപ്പം യാത്ര ചെയ്തിട്ടുണ്ട്. പലരും അതിനുശേഷം പുറത്തുപോയി പറഞ്ഞിട്ടുണ്ട്, എന്റെ കൂടെ വണ്ടിയിലിരിക്കാന്‍ പേടിയാകുമെന്ന്. യാത്ര ചെയ്യുമ്പോള്‍ ആരും ഇത് നേരിട്ട് പറഞ്ഞിട്ടില്ല. വണ്ടിയിലിരിക്കുന്നതുകൊണ്ടാകും. എനിക്ക് ആദ്യത്തെ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ തിരുവനന്തപുരത്തുനിന്ന് ചെമ്പിലെ സ്വീകരണസ്ഥലത്തേക്ക് അടൂര്‍, പത്മരാജന്‍,കെ.ജി.ജോര്‍ജ് എന്നിവരേയും കൊണ്ട് കാറില്‍ പോയത് സുഖമുള്ള ഓര്‍മ്മയാണ്. ആരായിരുന്നു അന്ന് മുന്‍സീറ്റില്‍..? ഇല്ല, ഓര്‍മ്മ കിട്ടുന്നില്ല.
മമ്മൂട്ടിയുടെ വാഹനം പത്മരാജന്റെ ഓണാട്ടുകരയിലൂടെ ഓടുകയാണ്. സംസാരം പിന്നെയും ഭാഷയെക്കുറിച്ചായി. കേരളത്തെ കൈക്കുടന്നയില്‍ കാണുന്നതുപോലെയാണ് മമ്മൂട്ടിയുടെ വിശദീകരണങ്ങള്‍. കരകളുടെ പ്രത്യേകതകളപ്പറ്റി ഒരു കൊച്ചാട്ടനെപ്പോലെ മമ്മൂട്ടി വാചാലനാകുന്നു. പുറക്കാട്ടെത്തിയപ്പോള്‍ അച്ചൂട്ടിയുടെ കണ്ണീരുപ്പുകലര്‍ന്ന കടല്‍മണലിനെ നോക്കുന്നു. തുറകളിലെ വാക്കിന്‍വള്ളത്തില്‍ ആറാട്ടുപുഴ, ചെത്തി, ചെല്ലാനം തീരങ്ങളിലൂടെ വൈപ്പിന്‍കരയിലേക്ക് തുഴഞ്ഞു ചെല്ലുന്നു. ഇടയ്‌ക്കെപ്പോഴോ കൊമ്പന്റെ മസ്തകം പിളര്‍ക്കുന്ന കോട്ടയംകാരന്റെ ഉശിര് മുണ്ടുമടക്കിക്കുത്തി ഹെയര്‍പിന്നുകളിലൂടെ തോപ്രാംകുടിയിലേക്ക് കയറിപ്പോകുന്നു. എറണാകുളം കാണ്‍കേ ഇവിടെയാണ് ഡാനിയും ബിലാലും കാരയ്ക്കാമുറി ഷണ്മുഖനുമുള്ളതെന്ന് പറയുന്നു. ഇതിനിടയിലൊക്കെത്തന്നെ തിരസ്‌കരണീ വിദ്യയിലെന്നപോലെ തൊട്ടടുത്തുനിന്ന് മാഞ്ഞുപോയി മതിലുകളിലും മാനംമുട്ടുന്ന ഹോര്‍ഡിങ്ങുകളിലും തെളിയുന്നു.
പാട്ടുപേടകം പഴയ ഈണങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടേയിരുന്നു. തൃശ്ശൂര്‍ സ്വാഗതം ചൊല്ലുന്നു. രാജമാണിക്യത്തിന്റെ തിരുവനന്തപുരത്തുനിന്ന് അരിപ്രാഞ്ചിയുടെ തൃശ്ശൂരിലേക്കുള്ള ആറുമണിക്കൂര്‍ കാറോട്ടം ഇവിടെ അവസാനിക്കുന്നുവെങ്കിലും മമ്മൂട്ടി കീഴടക്കിയ വാക്കിന്റെ വന്‍കരകള്‍ വള്ളുവനാട്ടിലും വടക്കേ മലബാറിലുമൊക്കെയായി പരന്നുകിടക്കുകയാണ്. 'വാത്സല്യ'വും 'ബസ് കണ്ടക്ടറും' 'പാലേരിമാണിക്യ'വും ഓര്‍ത്തു. രഞ്ജിത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. മമ്മൂട്ടിക്കൊപ്പം ത്ത എന്തുവിളിക്കണമെന്ന് രഞ്ജിത്തിനോട് ചോദിച്ചു. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷം രഞ്ജിത്ത് പറഞ്ഞു:
മമ്മൂട്ടി അപ്പോഴേക്കും പ്രാഞ്ചിയിലേക്ക് മാറിയിരുന്നു. അത്രയും നേരം അരികിലുണ്ടായിരുന്നയാള്‍ തൃശ്ശൂര്‍ക്കാരനായിരുന്നുവോ എന്ന് അതിശയിപ്പിക്കുന്ന മട്ടില്‍ മമ്മൂട്ടി പറഞ്ഞു: ''ആള്വോള് പ്രാഞ്ചിയേട്ടന്‍ പ്രാഞ്ചിയേട്ടന്‍ എന്നൊക്കെ വിളിക്കും. അതീ തൃശ്ശൂക്കാരടെ ഒരു ലൈനാ. യേശൂസ്തൃനെ റോട്ടുമ്മേ കണ്ടാലും യേശൂട്ടാന്ന് വിളിക്കണ ടീമ്വോളാ..''
മമ്മൂട്ടി തൊട്ടപ്പോള്‍ മനസ്സ് അത്ഭുതത്തെ തൊട്ടു.

Labels: Interviews
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home