ജയന്‍ പുരസ്‌കാരം മമ്മൂട്ടിക്
കൊല്ലം: അന്തരിച്ച നടന്‍ ജയന്റെ ഓര്‍മ്മയ്ക്കായി രൂപവത്കരിച്ച ജയന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആദ്യപുരസ്‌കാരം മമ്മൂട്ടിക്കും ഉര്‍വശിക്കും നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക്. നടിക്കുള്ള അവാര്‍ഡ് ഉര്‍വശിക്കും.
മികച്ച സംവിധായകനുള്ള പുരസ്‌കാരം രഞ്ജിത്തിനും യുവനടനുള്ള പുരസ്‌കാരം കുഞ്ചാക്കോ ബോബനും പുതുമുഖ നടീനടന്മാര്‍ക്കുള്ള പുരസ്‌കാരം ജൂബില്‍ രാജന്‍ പി.ദേവിനും ആന്‍ അഗസ്റ്റിനും കുമാരി മേഘ്‌നയ്ക്കും നല്‍കും. ജയനൊപ്പം അഭിനയിച്ച മധു, ശ്രീകുമാരന്‍ തമ്പി, ത്യാഗരാജന്‍ മാസ്റ്റര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, സീമ, ഐ.വി.ശശി, കെ.ആര്‍.വിജയ, ഷീല തുടങ്ങിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌പെയര്‍ മീഡിയ ഗ്രൂപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുക. അവാര്‍ഡുദാനച്ചടങ്ങ് 2011 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കും. ചടങ്ങ് ടി.എ.സജി സംവിധാനം ചെയ്യും.
മാനസികവൈകല്യമുള്ള കുട്ടികള്‍ക്കായി ആശാകേന്ദ്രവും സ്‌കൂളും തുടങ്ങാന്‍ ജയന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പദ്ധതിയുണ്ട്. ഫൗണ്ടേഷന്റെ പ്രഥമ രക്ഷാധികാരിയായി രജപുത്ര രഞ്ജിത്തിനെ നിയമിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തരിച്ച നടന്‍ ജയന്റെ ഇളയ സഹോദരപത്‌നിയായ ശ്രീദേവിയും മകനും നടനുമായ ആദ്യത്യനും മകള്‍ ലക്ഷ്മിയും നേതൃത്വം വഹിക്കും. ആദിത്യന്‍, സുരേഷ്ബാബു, ഗീതാകൃഷ്ണന്‍, പ്രശാന്ത് പട്ടത്തുവിള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home