സത്യന്റെ അഭിനയം ഒരു പാഠപുസ്തകം- മമ്മൂട്ടി
തിരുവനന്തപുരം: സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്ക് ഒരു പാഠപുസ്തകമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സത്യന്‍ അവാര്‍ഡ് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യന്‍ എല്ലാ നടന്മാര്‍ക്കും മാതൃകയാണ്. സത്യന്റെ കാല്‍തൊട്ട് വന്ദിച്ചശേഷമാണ് ഞാന്‍ ചലച്ചിത്ര അഭിനയരംഗത്ത് എത്തിയത്- മമ്മൂട്ടി പറഞ്ഞു. അഭിനയിക്കുമ്പോള്‍ സത്യന്റെ മുഖത്തുണ്ടാവുന്ന ഭാവചലനങ്ങള്‍ കണ്ണാടിയുടെ മുമ്പില്‍നിന്ന് നോക്കി പരിശീലിച്ചാണ് താന്‍ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഈ പാഠമാണ് തന്നെ അറിയപ്പെടുന്ന ചലച്ചിത്രതാരമാകാന്‍ പ്രാപ്തനാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു.
സത്യന്‍ ജന്മദിനാഘോഷവും അവാര്‍ഡ് വിതരണ സമ്മേളനവും മന്ത്രി വി.സുരേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സത്യന്റെ ജീവനുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകങ്ങള്‍ എന്ന് മന്ത്രി വി.സുരേന്ദ്രന്‍പിള്ള പറഞ്ഞു.
'സത്യന്‍അവാര്‍ഡ്' പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മമ്മൂട്ടിക്ക് നല്‍കി. സത്യന്‍ മലയാള ചലച്ചിത്രലോകത്ത്മരിക്കാത്ത ഓര്‍മകളായി നിലനില്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തിരുപുറം ജെ.യേശുദാസ് അധ്യക്ഷനായിരുന്നു. സത്യന്‍ കലാപുരസ്‌കാരവിതരണം പ്രതിപക്ഷ ഉപനേതാവ് ജി.കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. എന്‍.ശക്തന്‍ എം.എല്‍.എ, സത്യന്റെ മകന്‍ സതീഷ് സത്യന്‍, എ.നീലലോഹിതദാസന്‍ നാടാര്‍, ചലച്ചിത്രനടന്‍ മധുപാല്‍, സുലോചനാ റാംമോഹന്‍, വിനു എബ്രഹാം, നിംസ് എം.ഡി. ഫൈസല്‍ ഖാന്‍, ഡി.ദേവപ്രസാദ്, പി.മനോഹരന്‍, എം.എസ്.രാജ്, അഡ്വ.എന്‍.പി. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home