പഴശ്ശിരാജക്ക് കലാകേരളം അവാര്‍ഡ്, മമ്മൂട്ടി മികച്ച നടന്‍
തിരുവനന്തപുരം: എട്ടാമത് കലാകേരളം സിനിമ-ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം പഴശ്ശിരാജ. നടന്‍ -മമ്മൂട്ടി (പഴശ്ശിരാജ, പാലേരി മാണിക്യം, കുട്ടിസ്രാങ്ക്), നടി -ശ്വേതാ മേനോന്‍(മധ്യവേനല്‍). മികച്ച രണ്ടാമത്തെ നടന്‍ -മനോജ് കെ.ജയന്‍ (പഴശ്ശിരാജ), രണ്ടാമത്തെ നടി -മൈഥിലി (പാലേരിമാണിക്യം), ഛായാഗ്രഹണം -അഞ്ജലി ശുക്ല (കുട്ടിസ്രാങ്ക്), തിരക്കഥ -പി.എഫ് മാത്യൂസ് ആന്‍ഡ് ഹരികൃഷ്ണന്‍സ് (കുട്ടിസ്രാങ്ക്), സംവിധായകന്‍ -ഷാജി എന്‍.കരുണ്‍ (കുട്ടിസ്രാങ്ക്), സംഗീത സംവിധായകന്‍ -ഇളയരാജ (പഴശ്ശിരാജ), ഗാനരചന -കൈതപ്രം, മേക്കപ്പ് -എസ്.ജോര്‍ജ്, പുതുമുഖ സംവിധായകന്‍ -സന്തോഷ്, പുതുമുഖ നടന്‍ -അശോക് നായര്‍, പുതുമുഖ നടി -സരയു, ഗായകന്‍ -ഫ്രാങ്കോ, ഗായിക -രഞ്ജിനി ജോസ് , നവാഗത തിരക്കഥാകൃത്ത് -സുധാംശ്, ജനപ്രീതി നേടിയ സംവിധായകന്‍ -സജി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍. 'മധ്യവേനല'ാണ് സാമൂഹിക പ്രസക്തിയുള്ള ചിത്രം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകക്കുള്ള സ്‌നേഹസന്ദേശവാഹിനി പുരസ്‌കാരത്തിന് അമൃതാനന്ദമയി അര്‍ഹയായി, 'നിയോഗ'മാണ് മികച്ച ടെലിഫിലിം. ക്രോസ് ഫയര്‍ (ടോക്ക് ഷോ, കൈരളി ടി.വി), പൊളിട്രിക്‌സ് (ആക്ഷേപഹാസ്യ പരിപാടി, ഇന്ത്യാവിഷന്‍), എഫ്.ഐ.ആര്‍ (അന്വേഷണ പരിപാടി, ഏഷ്യാനെറ്റ് ന്യൂസ്), വനിത (വനിതാ പരിപാടി, മനോരമ ന്യൂസ്), മെഡി ടോക്ക് ലൈവ് (ആരോഗ്യപരിപാടി ജയ്ഹിന്ദ്), സിനിമാ ടാക്കീസ് (സിനിമാധിഷ്ഠിത പരിപാടി, ദൂരദര്‍ശന്‍), വര്‍ത്തമാനം (അഭിമുഖം, സൂര്യ ടിവി), കിരണ്‍ ടി.വി (ജനപ്രിയ യൂത്ത് ചാനല്‍), ക്ലബ് എഫ്.എം (മികച്ച എഫ്.എം റേഡിയോ) എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. ഏഷ്യാനെറ്റിലെ 'വെളിച്ചം' പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹമായി. മുകേഷ് നായര്‍ക്കാണ് മികച്ച ഇന്‍ഡിപെന്‍ഡന്‍ഡ് ന്യൂസ് സര്‍വീസിനുള്ള പുരസ്‌കാരം. ജൂറി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, വിജയന്‍ തോമസ്, സോഹന്‍ലാല്‍, മുരുകന്‍ കാട്ടാക്കട, മിസിസ് വാവ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Labels: Special News
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home