Mammootty to produce mathilukalkkappuram.'മതിലുകള്‍ക്കപ്പുറം' മമ്മൂട്ടി നിര്‍മിക്കും.
വിതരണത്തോടൊപ്പം മമ്മൂട്ടിയുടെ പ്ലേഹൗസ് നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. പുതുവര്‍ഷത്തില്‍ മമ്മൂട്ടി നിര്‍മാതാവെന്ന നിലയിലും മുന്നിലായിരിക്കും. തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന മതിലുകളുടെ രണ്ടാം ഭാഗമായ 'മതിലുകള്‍ക്കപ്പുറം' നിര്‍മിച്ചു കൊണ്ടാണ് മമ്മൂട്ടി ഇതിനു തുടക്കമിടുന്നത്. ബഷീറിന്റെ ആത്മകഥാംശമുള്ള നോവല്‍ (മതിലുകള്‍) അടൂര്‍ ഗോപാലകൃഷണന്‍ സിനിമയാക്കിയത് 1989 ലാണ്. എന്നാല്‍ മതിലുകള്‍ക്കപ്പുറം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രസാദാണ്.
മതിലുകളില്‍ അവതരിപ്പിച്ച ബഷീറിന്റെ വേഷത്തില്‍ത്തന്നെയാണ് മമ്മൂട്ടിയെത്തുന്നത്. ജയില്‍ മോചിതരായ ശേഷം ബഷീറും നാരായണിയും കണ്ടുമുട്ടുന്നതായിരിക്കും പുതിയ ചിത്രത്തിന്റെ പ്രമേയം. മതിലുകളില്‍ കെ പി എ സി ലളിതയുടെ ശബ്ദത്തിലൂടെ മാത്രമാണ് നാരായണി എന്ന കഥാപാത്രം ജീവിച്ചത്. നാരായണിയാകാന്‍ പല പ്രമുഖ നായികമാരെയും പരിഗണിക്കുന്നുണ്ട്. മലയാളം നന്നായി സംസാരിക്കുന്ന നായികയെ ആയിരിക്കും ഈ റോളിലേയ്ക്ക് തെരഞ്ഞെടുക്കുകയെന്നാണ് മമ്മൂട്ടി പറഞ്ഞത്. ആദ്യം ഈ കഥാപാത്രമായി വിദ്യാബാലനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ വിദ്യ പിന്‍മാറിയപ്പോഴാണ് സംവിധായകന്‍ നയന്‍താരയെ സമീപിച്ചത്. എന്നാല്‍ നാരായണി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റിരുന്ന നയന്‍താര പ്രൊജക്ടില്‍ നിന്ന് അവസാന നിമിഷം പിന്‍മാറുകയായിരുന്നു.
ഇനി പ്രൊജക്ടുകളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്ന പ്രഭുദേവയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നയന്‍താര, മമ്മൂട്ടി നായകനാകുന്ന ഈ സിനിമയില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയതത്രേ. അതിനാല്‍ ഒരു മുതിര്‍ന്ന നായികയെ ഈ വേഷത്തിലേയ്ക്ക് പരിഗണിക്കും. മതിലുകള്‍ക്കപ്പുറം കലാമൂല്യമുള്ള ചിത്രങ്ങളില്‍പ്പെടുന്നതായിരിക്കും. നവംബറില്‍ തുടങ്ങാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.
Labels: Mammootty to produce mathilukalkkappuram, Special News, Upcoming Movies
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home