Saturday, December 4, 2010

അംബേദ്കറിന് കലൈഞ്ജറുടെ സമ്മാനം


മമ്മൂട്ടിയ്ക്ക് മൂന്നാം തവണയും ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഡോക്ടര്‍ അംബേദ്കറിന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പാരിതോഷികം.

ചിത്രം നിര്‍മ്മിച്ച നാഷണല്‍ പിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് (എന്‍എഫ്ഡിസി)പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് കരുണാനിധി സന്തോഷം പ്രകടിപ്പിച്ചത്.

ഷൂട്ടിങ് പൂര്‍ത്തിയായിട്ടും പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് പലവട്ടം തടയപ്പെട്ടിരുന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷം സിനിമയുടെ തമിഴ് പതിപ്പ് സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ ഈ പാരിതോഷികം നല്‍കിയത്.

ഇന്ത്യന്‍ ദളിത് ജനതയുടെ അംബേദ്കറുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള നിയോഗം മലയാള നടനായ മമ്മൂട്ടിയ്ക്കാണ് ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് മമ്മൂട്ടി അംബേദ്കറിനെ കരുതുന്നത്.

Labels: ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home