ബെസ്റ്റ് ആക്ടര്‍ മോഹന്‍
മനസ്സിന്റെ ചെപ്പിനകത്ത് അഭിനയമോഹം. പക്ഷേ, ചെയ്യുന്ന ജോലി യു.—പി. സ്‌കൂള്‍ അധ്യാപനം. സിനിമാനടനാകണമെന്ന് അദമ്യമായ ആഗ്രഹമുളള ഒരു അധ്യാപകന്റെ ജീവിതചിത്രത്തിലേക്കാണ് 'ബെസ്റ്റ് ആക്ടര്‍' ഫോക്കസ് ചെയ്യുന്നത്. ആ അധ്യാപകന്റെ സിനിമയിലെത്താന്‍ കഴിയാത്തതിന്റെ മാനസികസംഘര്‍ഷങ്ങളും തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബെസ്റ്റ് ആക്ടറില്‍ കന്നട താരം ശ്രുതി രാമകൃഷ്ണനാണ് നായിക. നെടുമുടി വേണു, സലിംകുമാര്‍, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, സുകുമാരി, മാസ്റ്റര്‍ വിവാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബിപിന്‍ ചന്ദ്രന്‍ സംഭാഷണമെഴുതിയ ചിത്രം നവംബര്‍ 26-ന് പ്രദര്‍ശനത്തിനെത്തും. 70-ലേറെ കേന്ദ്രങ്ങളിലാണ് റിലീസ്.—
നവാഗത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ ആദ്യ ചലച്ചിത്രസംരംഭം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ''ചിത്രത്തെക്കുറിച്ച് ഒരു അവകാശവാദവും ഞാന്‍ ഉന്നയിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണിത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരമായ മമ്മുക്ക (മമ്മൂട്ടി), മലയാളത്തിലെ പ്രശസ്തരായ എട്ട് സംവിധായകര്‍. അവരുടെയെല്ലാം അഭിനയത്തിന് ആക്ഷന്‍, കട്ട് പറഞ്ഞ് ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചുവെന്നത് വിശ്വസിക്കാന്‍തന്നെ പ്രയാസം. ആ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും മാറിയിട്ടില്ല. അതിനെല്ലാം ഞാന്‍ മമ്മൂട്ടിയെന്ന വലിയ നടനോട് കടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം എനിക്ക് ഒരു അവസരം തന്നിട്ടില്ലെങ്കില്‍ ബെസ്റ്റ് ആക്ടറിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല'' മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.—
ഭാര്യയും മകനുമായി കഴിയുന്ന മോഹന്‍മാസ്റ്റര്‍. അദ്ദേഹത്തിന്റെ സിനിമാമോഹം വരുത്തിവെക്കുന്ന ചില പ്രശ്‌നങ്ങള്‍ സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് വിലനല്‍കി അവതരിപ്പിക്കുകയാണ്. തന്റെ ജീവിതവീക്ഷണവും ആദര്‍ശവുമെല്ലാം പുതിയ രീതിയിലേക്ക് കൊണ്ടുവരാന്‍ മോഹന്‍മാസ്റ്റര്‍ ശ്രമിക്കുന്നതും അതിനിടയില്‍ കുടുംബജീവിതം വഴിമാറുന്നതുമൊക്കെ ചിത്രം ദൃശ്യവത്കരിക്കുന്നു. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മിച്ചത്.—
സിനിമയ്ക്കു പുറത്തെ സിനിമയുടെ കഥ
സിനിമയെ പരാര്‍മശിച്ചു കടന്നുപോകുന്ന ബെസ്റ്റ് ആക്ടര്‍, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയല്ല പറയുന്നത്. സിനിമയ്ക്കു പുറത്തെ സിനിമയുടെ കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്. സാധാരണക്കാരന്റെ സിനിമാസ്വപ്‌നങ്ങളുടെ നിറത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ലാല്‍ ജോസ്, ബ്ലെസി, രഞ്ജിത്, ശ്രീനിവാസന്‍, ലാല്‍, വിപിന്‍ മോഹന്‍, കെ.—കെ. രാജീവ് എന്നീ സംവിധായകര്‍ ചെറുവേഷങ്ങളില്‍ വരുന്നു.—
ബെസ്റ്റ് ആക്ടറില്‍ വില്ലനില്ല
നായകന്റെ തോള്‍പ്പൊക്കമുള്ള പ്രതിനായകന്മാരെ തുല്യപ്രാധാന്യത്തോടെ അവതരിപ്പിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും എത്തുന്നത്. ബെസ്റ്റ് ആക്ടറില്‍ നായകനെ എതിരിടാന്‍ ഒരു വില്ലന്‍ കഥാപാത്രമില്ല. അദ്ദേഹത്തിന്റെ ജീവിതവഴിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് നായകനായ മോഹന്റെ പ്രതിനായകനായി വരുന്നത്. അല്ലെങ്കില്‍ വിധിയാണ് മോഹന്റെ ജീവിതത്തില്‍ വില്ലനാകുന്നതെന്നു പറയാം.—
ഫോട്ടോഗ്രാഫറില്‍ നിന്ന് സംവിധായകനിലേക്ക്
ഫാഷന്‍ ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമാസംവിധായകനാകുന്നത് തികച്ചും യാദൃച്ഛികമായാണ്. മമ്മൂട്ടിയുടെ ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടയില്‍ ഞങ്ങള്‍ക്കും ഒരു ഡേറ്റു തരുമോ എന്ന മാര്‍ട്ടിന്റെ ചോദ്യത്തിന് നല്ല കഥ കൊണ്ടുവന്നാല്‍ തരാമെന്നായിരുന്നു മറുപടി. അങ്ങനെ ഒരു കഥയുടെ സ്പാര്‍ക്കു കിട്ടിയപ്പോള്‍ മമ്മൂട്ടിയുമായി മാര്‍ട്ടിന്‍ പങ്കുവെച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായപ്പോള്‍ മാര്‍ട്ടിനോട് എഴുതാന്‍ പറഞ്ഞു. അങ്ങനെയാണ് ബെസ്റ്റ് ആക്ടറിന്റെ തുടക്കം. നമുക്ക് ഒരു സിനിമ ചെയ്യാം എന്ന് ഒരു താരത്തിന്റെ വാക്കുകിട്ടിയശേഷം സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ മനസ്സിലാക്കാന്‍ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച കലാകാരന്‍ കൂടിയാണ് മാര്‍ട്ടിന്‍. ആ ദിനങ്ങളിലേക്ക് മാര്‍ട്ടിന്‍ ഇങ്ങനെ തിരിഞ്ഞുനോക്കുന്നു.—
''സിനിമ സംവിധാനം ചെയ്യണമെന്നത് ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, അത് മമ്മൂട്ടിയെന്ന വലിയ നടനിലൂടെ സാക്ഷാത്കരിക്കുമെന്ന് കരുതിയിരുന്നില്ല. മമ്മുക്ക നമുക്ക് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞതിനു ശേഷം എന്നെ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ലൗ ഇന്‍ സിംഗപ്പോറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളാക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. സിനിമയിലെ ആദ്യത്തെ എക്സ്പീരിയന്‍സ് അതാണ്. 25 ദിവസം ആ സെറ്റില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. പിന്നെ അന്‍വര്‍ റഷീദ് കേരള കഫേയില്‍ ബ്രിഡ്ജ് എന്ന ചിത്രം ചെയ്യുമ്പോള്‍ എട്ടു ദിവസം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. അപ്പോള്‍ സിനിമയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.—
അന്‍വര്‍ റഷീദാണ് എനിക്ക് ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് മമ്മുക്കയെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് മമ്മുക്കയില്‍ നിന്ന് കിട്ടിയ വലിയ സഹകരണം, അതാണ് എന്നെ ഇവിടെവരെ എത്തിച്ചത്.—
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രശസ്തനായ അജയന്‍ വിന്‍സെന്റാണ്. ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു കോംപ്രമൈസും ചെയ്യാത്ത ഛായാഗ്രാഹകനാണ് അദ്ദേഹം. നമ്മള്‍ സിനിമയെക്കുറിച്ച് അറിയാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് അജയന്‍ വിന്‍സെന്റ്. അത്രയും സീനിയറായ ഛായാഗ്രാഹകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്ന് പൂര്‍ണ സഹകരണം ലഭിച്ചിരുന്നു. നമ്മള്‍ മനസ്സില്‍ കണ്ട ദൃശ്യങ്ങള്‍ അദ്ദേഹം ഏറ്റവും മനോഹരമായി ഒരുക്കിത്തന്നു. അദ്ദേഹം ഉള്‍പ്പെടെയുള്ള എല്ലാ യൂണിറ്റംഗങ്ങളുടെയും ആത്മാര്‍ഥമായ സഹകരണം ബെസ്റ്റ് ആക്ടറിന്റെ പിന്നിലുണ്ട്. ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന സിനിമയാണ് ബെസ്റ്റ് ആക്ടര്‍.—
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രശസ്തനായ അജയന്‍ വിന്‍സെന്റാണ്. ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു കോംപ്രമൈസും ചെയ്യാത്ത ഛായാഗ്രാഹകനാണ് അദ്ദേഹം. നമ്മള്‍ സിനിമയെക്കുറിച്ച് അറിയാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് അജയന്‍ വിന്‍സെന്റ്. അത്രയും സീനിയറായ ഛായാഗ്രാഹകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്ന് പൂര്‍ണ സഹകരണം ലഭിച്ചിരുന്നു. നമ്മള്‍ മനസ്സില്‍ കണ്ട ദൃശ്യങ്ങള്‍ അദ്ദേഹം ഏറ്റവും മനോഹരമായി ഒരുക്കിത്തന്നു. അദ്ദേഹം ഉള്‍പ്പെടെയുള്ള എല്ലാ യൂണിറ്റംഗങ്ങളുടെയും ആത്മാര്‍ഥമായ സഹകരണം ബെസ്റ്റ് ആക്ടറിന്റെ പിന്നിലുണ്ട്. ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന സിനിമയാണ് ബെസ്റ്റ് ആക്ടര്‍.—
Labels: Mammootty as Best Actor Mohan, New Releases, Reviews
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home