മമ്മൂട്ടിക്ക് കോഴിക്കോട് സര്‍വകലാശാല ഡിലിറ്റ് സമ്മാനിച്ചു
തേഞ്ഞിപ്പലം: സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി, ചരിത്രകാരന്‍ ഡോ. ഇര്‍ഫാന്‍ ഹബീബ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് കോഴിക്കോട് സര്‍വകലാശാലയുടെ ആദരം. സര്‍വകലാശാലാ കാമ്പസില്‍ പ്രത്യേക ഒരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് ഡിലിറ്റ് ബിരുദം സമ്മാനിച്ചു. ബിരുദം സ്വീകരിക്കാന്‍ മമ്മൂട്ടി മാത്രമാണ് നേരിട്ടെത്തിയത്.
ശാരീരികാവശതകള്‍ ഉള്ളതിനാല്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്കും ഇര്‍ഫാന്‍ ഹബീബിനും വേണ്ടി അവരുടെ പ്രതിനിധികളാണ് ബഹുമതി ഏറ്റുവാങ്ങിയത്. രാവിലെ 11.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചു. പ്രോ. വൈസ് ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ചടങ്ങിനെത്തിയില്ല.
ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധനയ്ക്കും പ്രത്യേക സെനറ്റ് യോഗത്തിനും ശേഷമാണ് ബഹുമതിദാനചടങ്ങ് നടന്നത്. തുടര്‍ന്ന് മമ്മൂട്ടി മറുപടി പ്രസംഗം നടത്തി. ക്യാപ്റ്റന്‍ ലക്ഷ്മിക്കും ഇര്‍ഫാന്‍ ഹബീബിനും വേണ്ടി അവര്‍ എഴുതി തയ്യാറാക്കിയ പ്രസംഗം പ്രതിനിധികള്‍ വായിച്ചു. ആയിരക്കണക്കിന് പേരാണ് ബിരുദദാനചടങ്ങ് കാണാന്‍ കാമ്പസിലെത്തിയത്.
ആദ്യമായി കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍.എസ്. ഗവായിക്ക് കാമ്പസില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. വൈസ് ചാന്‍സലര്‍ പ്രൊഫ. അന്‍വര്‍ ജഹാന്‍ സുബേരി, രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ സി.പി. അബൂബക്കര്‍. ഡോ. കെ.എം. ജയറാം, ഡോ. കെ.കെ. ബാലചന്ദ്രന്‍ നായര്‍, ഡോ.കെ. ശേഖരന്‍, കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.പി. മുരളീധരന്‍ എന്നിവര്‍ ഗവര്‍ണറെ സ്വീകരിക്കാനെത്തി.
Labels: Celebrations, Mammootty recieved the 2nd doctorate from Calicut University, Special News
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home