ചവറു വാരാന്‍ മമ്മൂട്ടി:ആരാധനയോടെ ആള്‍കൂട്ടം mammootty to clean alappuzha
കാക്കി ഉടുപ്പും പാന്റും ധരിച്ച് ഗ്ലാമര്‍താരം വഴിയോരം അടിച്ചുവാരാനിറങ്ങി. ഈ 'ശുചീകരണത്തൊഴിലാളി'യെ നഗരം ആരവങ്ങളോടെ വരവേറ്റു. ആരവം കൂടിയതോടെ 'ജോലി' പൂര്‍ത്തിയാക്കാന്‍ താരത്തിന് പോലീസ് വലയം തീര്‍ക്കേണ്ടിവന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് ചിത്രീകരണത്തിന്റെ ഭാഗമായി നഗരശുചീകരണത്തിനിറങ്ങിയത്.
ബാബുജനാര്‍ദനന്‍ ഒരുക്കുന്ന '1993 ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ ചിത്രീകരണമാണ് ആലപ്പുഴ മുപ്പാലത്തിനുസമീപം നടന്നത്. വിപിന്‍ മോഹന്റെ ക്യാമറക്കുമുന്നില്‍ ആലപ്പുഴ നഗരസഭയിലെതന്നെ ശുചീകരണത്തൊഴിലാളി സമീറായാണ് മമ്മൂട്ടി നടിച്ചത്. ലാല്‍ വേഷമിടുന്ന നിസാര്‍ എന്ന കഥാപാത്രത്തിനും മറ്റു ജീവനക്കാര്‍ക്കുമൊപ്പം നഗരസഭയുടെ വാഹനത്തില്‍ ചപ്പുചവറുകള്‍ കൊണ്ടുപോകുന്നതും തട്ടുകടയില്‍ ഉണ്ടാകുന്ന രംഗങ്ങളുമാണ് ചിത്രീകരിച്ചത്. മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദവും മറ്റും ബന്ധപ്പെടുത്തിയാണ് കഥ. മുംബൈ സഹരിബസാറില്‍ ഉണ്ടാക്കുന്ന ബോംബ് സ്‌ഫോടനത്തിന്റെ ആഘാതം ആലപ്പുഴ നഗരവാസിയായ ആബിദ എന്ന യുവതിയുടെയും സഹോദരന്‍ ഐ.ടി.പ്രൊഫഷണലായ ഷാജഹാന്റെയും മദ്രാസിലെ പൂജാരിയായ സദാനന്ദ ഭട്ടിന്റെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നതെന്ന് സംവിധായകന്‍ ബാബു ജനാര്‍ദനന്‍ പറഞ്ഞു.കഥയുടെ പുരോഗതിയില്‍ ആലപ്പുഴ നഗരത്തിന് നിര്‍ണായക സ്വാധീനമുണ്ട്. മദ്രാസിലെ പൂജാരി സദാനന്ദ ഭട്ടാണ് ആലപ്പുഴ നഗരസഭയിലെ തൂപ്പുകാരനായ സമീറായി മാറുന്നത്.
കോട്ടയത്താണ് പ്രധാന ചിത്രീകരണം. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് ആലപ്പുഴയില്‍ സിനിമാസംഘം എത്തിയത്. മമ്മൂട്ടി എത്തിയതറിഞ്ഞ് ആരാധകര്‍ ചിത്രീകരണ സ്ഥലത്തേക്കൊഴുകുകയായിരുന്നു. കാരവാനില്‍നിന്ന് ചിത്രീകരണത്തിനു മമ്മൂട്ടിയെ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരും പോലീസും പാടുപെട്ടു.
ചിത്രീകരണത്തിനുമുമ്പായി പടിഞ്ഞാറെ ഷാഫി ജമാഅത്ത് പള്ളിയില്‍ സംവിധായകന്‍ ഫാസില്‍, സിനിമകളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്ന എ.കബീര്‍, മേക്കപ്പ്മാന്‍ പട്ടണം റഷീദ് എന്നിവര്‍ക്കൊപ്പം ജുമാനമസ്‌കാരത്തിലും മമ്മൂട്ടി പങ്കെടുത്തു

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home