Sunday, February 6, 2011

ജയരാജിന്റെ 'ദ് ട്രെയിന്‍' മുംബൈയില്‍ ,Jayaraj's Mammootty film "THE TRAIN" shooting started.


ജയരാജ് ചിത്രം മുംബൈയില്‍ ചിത്രീകരണം തുടങ്ങി. 2006- ജൂലായ് 11-ന് തീവണ്ടിയില്‍ നടന്ന ഏഴോളം സ്‌ഫോടനങ്ങളെ മുന്‍നിര്‍ത്തി, ആ സ്‌ഫോടനത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മലയാളി കുടുംബങ്ങളുടെ കഥയാണ് ജയരാജ് പുതിയ ചിത്രമായ 'ദി ട്രെയിനി'ലൂടെ പറയുന്നത്. സ്‌ഫോടനം നടന്ന ഒരു ദിവസത്തിന്റെ കഥയാണ് ഈ ചിത്രം. ഈ ചിത്രത്തില്‍ ഭീകരവിരുദ്ധസേനാ തലവനായി, നായകവേഷത്തിലാണ് മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം ബോളിവുഡ്ഡ് താരം അഞ്ചല സബര്‍വാള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സീനു മുരുക്കുംപുഴയാണ് ക്യാമറാമാന്‍. നവിമുംബൈ, നഗരത്തിലെ നരിമാന്‍ പോയന്റ്, ഫോര്‍ട്ട്, ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മമ്മൂട്ടി ഉള്‍പ്പെട്ട സീനുകളുടെ ചിത്രീകരണമാണ് നടക്കുന്നത്. ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിക്കു പുറമെ ജയസൂര്യ, ജഗതി ശ്രീകുമാര്‍, ആഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു, സബിത ജയരാജ്, അനുപം ഖേര്‍, ഫോര്‍ ദ പീപ്പിള്‍ ഫെയിം പത്മകുമാര്‍, പി.കെ.രവീന്ദ്രനാഥ്, ബാലാജി ഉള്‍പ്പെടെ ചെറുതും വലുതുമായ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. സംവിധായകനായ ജയരാജ് തന്നെയാണ് കഥയും തിരക്കഥയും രൂപപ്പെടുത്തിയിട്ടുള്ളത്. റഫീക്ക് അഹമ്മദിന്റെ രചനയില്‍ ശ്രീനിവാസ് സംഗീതം പകര്‍ന്ന നാലോളം ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ആന്റണിയുടെതാണ് എഡിറ്റിംഗ്. ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസോ.ഡയറക്ടര്‍ ആല്‍ബര്‍ട്ട് ആന്റണി, അസി.ഡയറക്ടേഴ്‌സ്. ശരത്, സുനീത്,കിരണ്‍,ജിതിന്‍. ക്യാമറ.തനു പാലക്, സീനു മുരുക്കുംപുഴ, ക്യാമറ. അസി. പ്രശാന്ത്, സനല്‍. മേക്കപ്പ്: ബൈജു ഭാസ്‌കര്‍, അസിസ്റ്റന്‍സ്: ജിത്തു, രതീഷ്, കലമയൂര്‍, അജയന്‍ കാട്ടുങ്കല്‍. വസ്ത്രാലങ്കാരം: വഫീഷ റഹ്മാന്‍, കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു കോട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍ മനോജ് പാല എന്നിവരാണ്.

Labels: , , ,

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home