Thursday, March 17, 2011

ഈ അംഗീകാരം തൃശ്ശൂരിന് - രഞ്ജിത്

ഈ അംഗീകാരം തൃശ്ശൂരിന് - രഞ്ജിത്

ഈ അംഗീകാരത്തിന്റെ സന്തോഷം വളരെ വലുതാണ്. അംഗീകാരങ്ങള്‍ പലപ്പോഴും വീതംവെക്കാറുണ്ട്. അതില്‍ നിന്ന് ഏറെ വ്യത്യസ്തമായി മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര പുരസ്‌കാരം പ്രേക്ഷകര്‍ തരുന്ന അംഗീകാരമാണ്. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ പ്രാഞ്ചിയേട്ടന് കിട്ടിയ അംഗീകാരം തൃശ്ശൂരില്‍ നിന്നാണ് ഞാന്‍ ഏറ്റുവാങ്ങുന്നത്. അംഗീകാരം തൃശ്ശൂരിനും ഈ സിനിമ സാധ്യമാകാന്‍ സഹായിച്ച തൃശ്ശൂരിലെ സുഹൃത്തുക്കള്‍ക്കും ഞാന്‍ സമര്‍പ്പിക്കുകയാണ്. പ്രാഞ്ചിയേട്ടന്റെ മറ്റൊരു കരുത്തായിരുന്നു മമ്മൂട്ടി

അംഗീകാരത്തിന് ഇരട്ടി മധുരം - മമ്മൂട്ടി


അംഗീകാരത്തിന് ഇരട്ടി മധുരം - മമ്മൂട്ടി

ഇത് പ്രാഞ്ചിയേട്ടന് കിട്ടിയ അംഗീകാരമാണ്. തൃശ്ശൂരിന്റെ ഭൂമികയില്‍ പിറന്ന് കേരളക്കരയാകെ സ്വീകരിച്ച ആ കഥാപാത്രം വീണ്ടും തൃശ്ശൂരില്‍ നിന്ന് അംഗീകാരം നേടുന്നതിന്റെ സുഖം ഉണ്ട്. എല്ലാ അവാര്‍ഡുകളും വലിയ പ്രോത്സാഹനമാകാറുണ്ട്. ആ ഗണത്തില്‍ പ്രേക്ഷകര്‍ തരുന്ന അംഗീകാരമായി ഇത് മാറിയതിന്റെ സന്തോഷമുണ്ട്.

.

Mathrubhumi kalayan Film Award Best actor @mammukka Best actress @mamtamohan Best film Pranchiyettan and the saintമാതൃഭൂമി - കല്യാണ്‍ സില്‍ക്‌സ് ഫിലിം അവാര്‍ഡ്: മമ്മൂട്ടി മികച്ച നടന്‍, മംമ്ത നടി


കോഴിക്കോട്: കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്രപുരസ്‌കാരം 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റി'ന്. ഈ ചിത്രത്തിലെ പ്രകടനം മമ്മൂട്ടിയെ മികച്ച നടനാക്കി. 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്‍റ്' ഒരുക്കിയ രഞ്ജിത്താണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും. 'കഥതുടരുന്നു'വിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച നടിയായി.



മറ്റ് അവാര്‍ഡുകള്‍ ഇവയാണ്: മികച്ച സ്വഭാവനടന്‍ ബിജുമേനോന്‍ (മേരിക്കുണ്ടൊരുകുഞ്ഞാട്), സ്വഭാവനടി സംവൃതസുനില്‍ (കോക്ക്‌ടെയില്‍), ബാലതാരം അലക്‌സാണ്ടര്‍ (ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി), ഗാനരചയിതാവ് റഫീഖ് അഹമ്മദ് (അന്‍വര്‍), സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ (ശിക്കാര്‍, കരയിലേക്ക് ഒരുകടല്‍ ദൂരം), ഗായകന്‍ വിജയ് യേശുദാസ് (കോക്ക്‌ടെയിലിലെ 'നീയാം തണലിന്..' എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ 'ഇതിലേ തോഴീ..'), ഗായിക ശ്രേയഘോഷാല്‍ (അന്‍വറിലെ 'കിഴക്കുപൂക്കും'), ഛായാഗ്രാഹകന്‍ വേണു (പ്രാഞ്ചിയേട്ടന്‍ആന്റ് ദി സെയിന്റ്). 'കഥ തുടരുന്നു', 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്‍റ്' എന്നീ സിനിമകളിലെ അഭിനയത്തിന് ഇന്നസെന്റിന് പ്രത്യേക പുരസ്‌കാരം നല്കും. 



മലയാളസിനിമയിലെ ഗുരുസ്ഥാനീയര്‍ക്ക് മാതൃഭൂമി നല്‍കുന്ന സ്‌നേഹസമര്‍പ്പണമായ ചലച്ചിത്രസപര്യ പുരസ്‌കാരവും ജനപ്രിയ അവാര്‍ഡുകളും സാങ്കേതിക വിദഗ്ധര്‍ക്കുള്ള അവാര്‍ഡുകളും പിന്നീട് പ്രഖ്യാപിക്കും.

പൂര്‍ണ്ണമായും പ്രേക്ഷകരാണ് മാതൃഭൂമികല്യാണ്‍സില്‍ക്‌സ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. മാതൃഭൂമി ദിനപത്രത്തിലും ചിത്രഭൂമിയിലും പ്രസിദ്ധീകരിച്ചകൂപ്പണുകളിലൂടെയും ക്ലബ്ബ് എഫ്.എമ്മില്‍ എസ്.എം.എസ് വഴിയും മാതൃഭൂമിയുടെ ഫിലിംപോര്‍ട്ടലായ mb4frames.com ലെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയുമായിരുന്നു തിരഞ്ഞെടുപ്പ്. 



ഏറ്റവും കൂടുതല്‍പേര്‍ നിര്‍ദ്ദേശിച്ചവയാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. മലയാളസിനിമാ അവാര്‍ഡുകളുടെ ചരിത്രത്തിലാദ്യമായാണ്‌വ്യത്യസ്തതലങ്ങളിലൂടെ ഇത്തരമൊരു പുരസ്‌കാരനിര്‍ണ്ണയം. ഏപ്രില്‍ മൂന്നിന്നു തൃശ്ശൂരില്‍ നടക്കുന്ന താരസമ്പന്നമായ ചലച്ചിത്രനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും

Labels:

Wednesday, March 16, 2011

കമ്മീഷണറില്ല, ഇനി കിങ് മാത്രം,King and commissioner project dropped

വര്‍ഷങ്ങളായി മമ്മൂട്ടിയും സുരേഷ് ഗോപി യും തുടരുന്ന ശീതസമരം മാറാത്ത സാഹചര്യത്തില്‍ സുരേഷ് ഗോപിയ്ക്ക് പകരം പൃഥ്വിരാജ് കമ്മീഷണറായി രംഗത്തുവരുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ താന്‍ തന്നെയാവുമെന്ന് സുരേഷ് ഗോപി പിന്നീട് വ്യക്തമാക്കി. ഇതോടെ പ്രൊജക്ട് നടക്കുമെന്ന് ഏതാണ്ട് എല്ലാവരും ഉറപ്പിച്ചിരുന്നു.

നിരന്തര പരാജയങ്ങളിലൂടെ മുന്നോട്ടു നീങ്ങുന്ന സുരേഷ് ഗോപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്നുതന്നെയാണ് സിനിമാരംഗത്തെ പ്രമുഖര്‍ കരുതിയിരുന്നത്. നേരത്തെ മമ്മൂട്ടിയുമായുള്ള പിണക്കം കാരണം പഴശ്ശിരാജയില്‍ അഭിനയിക്കുന്നതില്‍ നിന്നും സുരേഷ് ഗോപി പിന്‍മാറിയിരുന്നു. പകരം വന്നെത്തിയ ശരത്കുമാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സുരേഷ് ഗോപിയുടെ കരിയറിലെ വന്‍നഷ്ടമായും ഇത് വിലയിരുത്തപ്പെട്ടു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കമ്മീഷണറാവാന്‍ സുരേഷ് ഗോപി തയ്യാറായതെന്നും സൂചനകളുണ്ടായിരുന്നു.

സുരേഷ് ഗോപിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് പ്രൊജക്ട് പൂര്‍ണമായും ഉപേക്ഷിയ്ക്കാന്‍ ഷാജി കൈലാസ് തയ്യാറായിട്ടില്ല. പക്ഷേ ഈ വാര്‍ത്ത സന്തോഷിപ്പിയ്ക്കുക മമ്മൂട്ടി ആരാധകരെ മാത്രമായിരിക്കും. അതേ ദി കിങില്‍ മമ്മൂട്ടി അവതരിപ്പിച്ച തീപ്പൊരി കലക്ടറുമായി മുന്നോട്ടുപോകാനാണ് ഷാജി കൈലാസിന്റെ തീരുമാനം.

തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസിന്റെ രണ്ടാമൂഴത്തിലും തൂലിക ചലിപ്പിയ്ക്കുന്നത് രഞ്ജി പണിക്കരാണ്. ദി കിങിലെപ്പോലെ വെടിക്കെട്ട് ഡയലോഗുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ചുരുക്കം. ചിത്രത്തിന്റെ ഷൂട്ടിങ് മെയില്‍ ആരംഭിയ്ക്കാനും ഷാജി തീരുമാനിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഷാജിയും രഞ്ജിയും വീണ്ടും ഒന്നിയ്ക്കുന്നത്. വേര്‍പിരിഞ്ഞുനിന്ന കാലത്ത് ഇവര്‍ക്കും തിരിച്ചടികള്‍ മാത്രമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

പ്രൊജക്ടിന് വിഘാതമായത് ആരുടെ ഉടക്ക് മൂലമാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം
പഴശ്ശിരാജയുടെ ചരിത്രം ഇവിടെയും ആവര്‍ത്തിയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സിനിമ വിജയമായാല്‍ സുരേഷ് ഗോപിയുടെ മറ്റൊരു വന്‍ നഷ്ടമായി ഇത് വിലയിരുത്തപ്പെടുത്തും. മറിച്ചാണെങ്കില്‍ ജയം സുരേഷ് ഗോപിയ്ക്കും. എങ്കിലും മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ഈഗോ ക്ലാഷിലൂടെ ആത്യന്തികമായ നഷ്ടം നേരിടുന്നത് പ്രേക്ഷകര്‍ക്ക് മാത്രമാണ്.

Labels: , , ,

Monday, March 14, 2011

മമ്മൂട്ടി പറഞ്ഞു - “പെരുമാളിന്‍റെ പിന്നാലെ പോയി നോക്കൂ”,Mammootty said:Go behind Perumal


മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം നൂറ്റാണ്ടും ഓഗസ്റ്റ് ഒന്നുമൊക്കെ പ്രേക്ഷകരെ ഇന്നും ത്രില്ലടിപ്പിക്കുന്ന സിനിമകള്‍. കുറ്റാന്വേഷണ സിനിമകളോടാണ് സ്വാമിക്ക് പ്രിയം. അതുകഴിഞ്ഞാല്‍ ഷെയര്‍ മാര്‍ക്കറ്റിലെ സംഭവ വികാസങ്ങളാണ് സ്വാമിയെ രസിപ്പിക്കുക. എന്തായാലും പുതിയ സിനിമ ചെയ്യണമെന്ന ആവശ്യവുമായി ഷാജി കൈലാസും എം മണിയും സമീപിക്കുമ്പോള്‍ സ്വാമിയുടെ പക്കല്‍ കഥയൊന്നുമില്ലായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഒരു കഥ ആലോചിക്കാനാണ് ഷാജി കൈലാസ് ആവശ്യപ്പെട്ടത്. ഒരുപാട് സംഭവങ്ങളും ത്രെഡുകളുമൊക്കെ സ്വാമിയുടെ തലച്ചോറില്‍ കൂടി പാഞ്ഞു. ചില കഥകള്‍ രൂപപ്പെടുത്താനുള്ള ശ്രമം നടത്തി. ഒന്നും ശരിയായില്ല. ഒടുവില്‍ മമ്മൂട്ടി ഇടപെട്ടു. പല കഥകളെക്കുറിച്ചും ചര്‍ച്ച നടത്തി. അവസാനം മമ്മൂട്ടി പറഞ്ഞു - “ആഗസ്റ്റ് ഒന്നിലെ പെരുമാളിനെ വച്ച് പുതിയ കഥ ആലോചിച്ചു നോക്കൂ...”

അവിടെ പുതിയ ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പെരുമാളിനെ മുഖ്യ കഥപാത്രമാക്കി ഒരു കഥയെക്കുറിച്ച് ആലോചിച്ചതോടെ കഥ പതിയെ രൂപപ്പെട്ടു വന്നു. അവിടെ വീണ്ടും ഒരു മുഖ്യമന്ത്രിയും അയാളെ കൊല്ലാന്‍ പദ്ധതിയിട്ട് നടക്കുന്ന ഒരു കൊലയാളിയും രംഗത്തെത്തി. ‘ആഗസ്റ്റ് 15’ എന്ന സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു. 

“ഷാജികൈലാസ്‌ എന്നെ സമീപിക്കുമ്പോള്‍ മമ്മൂട്ടിയുടെ ഡേറ്റും അരോമണി എന്ന പ്രൊഡ്യൂസറും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പല കഥകള്‍ ആലോചിച്ചിട്ടും എഴുത്ത്‌ ഒരിടത്തുമെത്തിയില്ല. അങ്ങനെയാണ്‌ പെരുമാളിനെ വച്ചുള്ള പുതിയ കഥയെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിക്കുന്നത്‌. ശരിക്കും പറഞ്ഞാല്‍ ഈ ചിത്രം മമ്മൂട്ടി തിരിച്ചുവിട്ട ചിന്തയില്‍ നിന്നാണ്‌ പിറന്നത്.” - ഒരു അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമാള്‍ വീണ്ടുമെത്തുമ്പോള്‍ അദ്ദേഹം ഏത് സ്വഭാവക്കാരനായിരിക്കും? ‘പ്രാഞ്ചിയേട്ടനെപ്പോലെ പാവം’ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നത്. അതായത് ബഹളം വയ്ക്കുന്ന ഡി സി പിയല്ല അദ്ദേഹം. സിനിമയും അതുപോലെ തന്നെ, ഒരു കൂള്‍ ത്രില്ലര്‍.

“പഴയ പെരുമാളിനേക്കാള്‍ മെച്യൂരിറ്റിയുണ്ട് പുതിയ പെരുമാളിന്. പ്രാഞ്ചിയേട്ടന്‍റെ സോഫ്റ്റ്നെസ് പെരുമാളിന്‍റെ അവതരണശൈലിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ എന്‍റെ പല സിനിമകളിലും ബഹളം കൂടിപ്പോയെന്ന് പരാതി പറഞ്ഞവരുണ്ട്. ഈ സിനിമയില്‍ അങ്ങനെയുള്ള വിരട്ടലുകളൊന്നുമില്ല. എന്നാല്‍ ഞെട്ടിക്കേണ്ട സ്ഥലങ്ങളില്‍ ആ പഞ്ച് കൊടുത്തിട്ടുണ്ട്. സത്യസന്ധമായ ഒരു സിനിമയായിരിക്കും ആഗസ്റ്റ് 15” - ഷാജി കൈലാസ് പറയുന്നു.

അന്വേഷണത്തിന്‍റെ ആവേശച്ചൂട് പകരാന്‍ തന്‍റെ ഒറ്റസീറ്റുള്ള ബൈക്കില്‍ പെരുമാള്‍ ഉടന്‍ പാഞ്ഞെത്തും. കൊലയാളിയെ പെരുമാള്‍ കുടുക്കുന്ന രീതികള്‍ കാണാന്‍ കാത്തിരിക്കുക.

Labels: ,

മമ്മൂട്ടിക്കും ലാലിനുമിടയില്‍ ദിലീപിനെന്ത് കാര്യം?mammootty mohanlal dileep in arakallan mukkakallan


അതെ.. മമ്മൂട്ടിക്കും മോഹന്‍‌ലാലിനുമിടയില്‍ ദിലീപിനെന്ത് കാര്യം? ദിലീപിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണാ-സിബി കെ തോമസ്‌ ടീം രചനയും സംവിധാനവും നിര്‍വഹിക്കുകയും മമ്മൂട്ടിയും മോഹന്‍‌ലാലും തുല്യ പ്രാധാന്യമുള്ള നായകന്‍‌മാരാവുകയും ചെയ്യുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' എന്ന ചിത്രത്തില്‍ ദിലീപിനുമുണ്ടൊരു കിടിലന്‍ റോള്‍. അതുതന്നെ കാര്യം! മമ്മൂട്ടിയുടെ സിനിമാനിര്‍മാണ കമ്പനിയായ ‘പ്ലേഹൌസ്’ നിര്‍മിക്കുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ള'നില്‍ ഒരേ സമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്മാരായാണ് മമ്മൂട്ടിയും ലാലും അഭിനയിക്കുക. ഈ ചിത്രം നടക്കില്ല എന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് പ്ലേഹൌസ് എന്നറിയുന്നു.

ഇവര്‍ക്കിടയില്‍ നടക്കുന്ന അടിപിടികള്‍ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന രസികന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. ഇരുവരെയും നിയന്ത്രിക്കാന്‍ പോലും ദിലീപിന്റെ കഥാപാത്രത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു. ദിലീപിന്റെ സ്വന്തം തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ ‘ഷൈന്‍’ ചെയ്യാന്‍ പറ്റിയ റോള്‍ തന്നെയായിരിക്കും ദിലീപിന് ഉദയകൃഷ്ണനും സിബിയും നല്‍‌കുക എന്ന് പ്രതീക്ഷിക്കാം.

ഏറെക്കാലത്തിന് ശേഷം മമ്മൂക്കയും ലാലേട്ടനും ഒരുമിക്കുന്ന ഈ സിനിമ ചിരിയുടെ മാലപ്പടക്കങ്ങളാണ് തീയേറ്ററില്‍ ഉയര്‍ത്തുക. കോമഡിയില്‍ അസാമാന്യ വഴക്കമുള്ള മോഹന്‍‌ലാലും കോമഡിക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തിയ മമ്മൂട്ടിയും കോമഡി അരച്ചുകലക്കി കുടിച്ചിരിക്കുന്ന ദിലീപും ഇഴയടുപ്പിച്ച് തിരക്കഥ ഒരുക്കുന്നതില്‍ പെരുന്തച്ചന്മാരായ ഉദയകൃഷ്ണാ-സിബി കെ തോമസ്‌ ടീമും ഒരുമിക്കുമ്പോള്‍ എക്കാലത്തെയും വലിയൊരു ഹിറ്റാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. താരരാജാക്കന്മാരുടെ തിരക്കുകള്‍ ഒഴിഞ്ഞ്, അടുത്ത വര്‍ഷമാദ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2012 ഓണത്തിന് തീയേറ്ററുകളെ ചിരിയലകളില്‍ മുക്കാനെത്തും.

മമ്മൂട്ടിയെയും ലാലിനെയും വച്ച് റാഫി - മെക്കാര്‍ട്ടിന്‍ ടീം ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഹലോയിലെ കഥാപാത്രവും മമ്മൂട്ടിയുടെ മായാവിയിലെ വേഷവും ചേര്‍ത്ത്‌ 'ഹലോ മായാവി' എന്ന ചിത്രം ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം ആലോചിച്ചെങ്കിലും ഒടുവില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും ഒന്നിപ്പിക്കാന്‍ ഉദയകൃഷ്ണനും സിബിയും എത്തിയിരിക്കുന്നത്. അമ്പതിലേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍‌ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ ഒരുക്കിയ ട്വന്റി 20 ആണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ച അവസാനചിത്രം.

Labels: ,

Friday, March 11, 2011

ചവറു വാരാന്‍ മമ്മൂട്ടി:ആരാധനയോടെ ആള്‍കൂട്ടം mammootty to clean alappuzha

കാക്കി ഉടുപ്പും പാന്റും ധരിച്ച് ഗ്ലാമര്‍താരം വഴിയോരം അടിച്ചുവാരാനിറങ്ങി. ഈ 'ശുചീകരണത്തൊഴിലാളി'യെ നഗരം ആരവങ്ങളോടെ വരവേറ്റു. ആരവം കൂടിയതോടെ 'ജോലി' പൂര്‍ത്തിയാക്കാന്‍ താരത്തിന് പോലീസ് വലയം തീര്‍ക്കേണ്ടിവന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് ചിത്രീകരണത്തിന്റെ ഭാഗമായി നഗരശുചീകരണത്തിനിറങ്ങിയത്. 

ബാബുജനാര്‍ദനന്‍ ഒരുക്കുന്ന '1993 ബോംബെ മാര്‍ച്ച് 12' എന്ന സിനിമയുടെ ചിത്രീകരണമാണ് ആലപ്പുഴ മുപ്പാലത്തിനുസമീപം നടന്നത്. വിപിന്‍ മോഹന്റെ ക്യാമറക്കുമുന്നില്‍ ആലപ്പുഴ നഗരസഭയിലെതന്നെ ശുചീകരണത്തൊഴിലാളി സമീറായാണ് മമ്മൂട്ടി നടിച്ചത്. ലാല്‍ വേഷമിടുന്ന നിസാര്‍ എന്ന കഥാപാത്രത്തിനും മറ്റു ജീവനക്കാര്‍ക്കുമൊപ്പം നഗരസഭയുടെ വാഹനത്തില്‍ ചപ്പുചവറുകള്‍ കൊണ്ടുപോകുന്നതും തട്ടുകടയില്‍ ഉണ്ടാകുന്ന രംഗങ്ങളുമാണ് ചിത്രീകരിച്ചത്. മുംബൈ കലാപത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദവും മറ്റും ബന്ധപ്പെടുത്തിയാണ് കഥ. മുംബൈ സഹരിബസാറില്‍ ഉണ്ടാക്കുന്ന ബോംബ് സ്‌ഫോടനത്തിന്റെ ആഘാതം ആലപ്പുഴ നഗരവാസിയായ ആബിദ എന്ന യുവതിയുടെയും സഹോദരന്‍ ഐ.ടി.പ്രൊഫഷണലായ ഷാജഹാന്റെയും മദ്രാസിലെ പൂജാരിയായ സദാനന്ദ ഭട്ടിന്റെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നതെന്ന് സംവിധായകന്‍ ബാബു ജനാര്‍ദനന്‍ പറഞ്ഞു.കഥയുടെ പുരോഗതിയില്‍ ആലപ്പുഴ നഗരത്തിന് നിര്‍ണായക സ്വാധീനമുണ്ട്. മദ്രാസിലെ പൂജാരി സദാനന്ദ ഭട്ടാണ് ആലപ്പുഴ നഗരസഭയിലെ തൂപ്പുകാരനായ സമീറായി മാറുന്നത്. 

കോട്ടയത്താണ് പ്രധാന ചിത്രീകരണം. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് ആലപ്പുഴയില്‍ സിനിമാസംഘം എത്തിയത്. മമ്മൂട്ടി എത്തിയതറിഞ്ഞ് ആരാധകര്‍ ചിത്രീകരണ സ്ഥലത്തേക്കൊഴുകുകയായിരുന്നു. കാരവാനില്‍നിന്ന് ചിത്രീകരണത്തിനു മമ്മൂട്ടിയെ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരും പോലീസും പാടുപെട്ടു.

ചിത്രീകരണത്തിനുമുമ്പായി പടിഞ്ഞാറെ ഷാഫി ജമാഅത്ത് പള്ളിയില്‍ സംവിധായകന്‍ ഫാസില്‍, സിനിമകളില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്ന എ.കബീര്‍, മേക്കപ്പ്മാന്‍ പട്ടണം റഷീദ് എന്നിവര്‍ക്കൊപ്പം ജുമാനമസ്‌കാരത്തിലും മമ്മൂട്ടി പങ്കെടുത്തു

Labels: ,

Sunday, March 6, 2011

കുരുന്നുകളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് ഒരു കോടി; അദ്യഗഡു മമ്മൂട്ടി ഏറ്റുവാങ്ങി Mammootty recieved the first step donation for hridayapoorvam


കോട്ടയം: നിരാലംബരായ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വാഗ്ദാനം ലഭിച്ച ഒരു കോടി രൂപയുടെ ആദ്യഗഡു കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രക്ഷാധികാരിയായ മമ്മൂട്ടി ഏറ്റുവാങ്ങി. അബുദാബി ഷെര്‍വുഡ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് ഫൗണ്ടേഷനിലേക്ക് ഒരു കോടിയുടെ സഹായ വാഗ്ദാനം ലഭിച്ചിരുന്നത്. ഇതില്‍ ഇരുപത് ലക്ഷം രൂപയാണ് ആദ്യഗഡുവായി സ്‌കൂള്‍ മാനേജര്‍ നെബു മാത്യു മമ്മൂട്ടിയെ ഏല്പിച്ചത്. കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂളില്‍ ''1993 ബോംബെ മാര്‍ച്ച് 12'' എന്ന സിനിമയുടെ സെറ്റിലെത്തിയാണ് ഞായറാഴ്ച സംഭാവന കൈമാറിയത്.

'കാരുണ്യം ചെയ്യാനുള്ള മനസ്സ് എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ സുരക്ഷിതമായി അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കുന്നതാണ് എല്ലാവരുടെയും പ്രശ്‌നം. ഞാന്‍ ഒരു വഴികാട്ടി മാത്രമാണ്' മമ്മൂട്ടി പറഞ്ഞു. ഹൃദ്രോഗികളായ നിര്‍ധന കുട്ടികളെ സഹായിക്കുകയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രധാന ദൗത്യം. പണമില്ലാത്തതുകൊണ്ട് ശസ്ത്രക്രിയ നടത്താനാവാതെ 3000 പേരാണ് ഫൗണ്ടേഷനെ സമീപിച്ചത്. 60 കുഞ്ഞുങ്ങള്‍ക്ക് മമ്മൂട്ടി സഹായമെത്തിച്ചു. ബാക്കിയുള്ളവര്‍ക്കുകൂടി പണം കണ്ടെത്താന്‍ മമ്മൂട്ടി ട്വിറ്റര്‍, ബ്ലോഗ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ സഹായമഭ്യര്‍ഥിച്ചിരുന്നു.

12 മണിക്കൂറിനകമാണ് ഒരു കോടിയുടെ സഹായ വാഗ്ദാനം എത്തിയത്. വര്‍ഷത്തില്‍ ഇരുപതുവീതം അഞ്ചുവര്‍ഷംകൊണ്ട് 100 ശസ്ത്രക്രിയയ്ക്ക് സഹായമെത്തിക്കാമെന്നായിരുന്നു ട്വിറ്ററിലൂടെ ഷെര്‍വുഡ് കറസ്‌പോണ്ടന്‍റ് സുശീലാ ജോര്‍ജിന്റെ വാഗ്ദാനം.കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ ഫാദര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് പള്ളിക്കത്തോട്, നോബി ഫിലിപ്പ് പാടാച്ചിറ, എ.ആര്‍.സുരേന്ദ്രന്‍, ചലച്ചിത്രതാരങ്ങളായ റോമ, സാദിഖ്, സംവിധായകന്‍ ബാബു ജനാര്‍ദനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജൂണില്‍ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ 50 ലക്ഷം രൂപകൂടി കൈമാറുമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Labels: ,

Friday, March 4, 2011

പൂക്കുട്ടിയെ കാത്ത് മമ്മൂട്ടി mammootty wait for pookutty


ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് തിരക്കോടുതിരക്ക്. ഹോളിവുഡ് - ബോളിവുഡ് നിര്‍മ്മാതാക്കള്‍ പൂക്കുട്ടിയെയും കാത്ത് ക്യൂവിലാണ്. അക്കൂട്ടത്തില്‍ ഒരു മലയാള ചിത്രത്തിന്‍റെ നിര്‍മ്മാതാവുമുണ്ട്. മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. താന്‍ നിര്‍മ്മിക്കുന്ന ‘മതിലുകള്‍ക്കപ്പുറം’ എന്ന സിനിമയ്ക്ക് ലൈവ് സൌണ്ടായതിനാലാണ് മമ്മൂട്ടി റസൂല്‍ പൂക്കുട്ടിയെ കാത്തിരിക്കുന്നത്.

നവാഗതനായ പ്രസാദ് സംവിധാനം ചെയ്യുന്ന മതിലുകള്‍ക്കപ്പുറം, അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയുടെ ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി നേരത്തേ ഏറ്റെടുത്തതാണ്. എന്നാല്‍ പൂക്കുട്ടിയുടെ തിരക്കുകള്‍ കാരണം പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു.

ഒടുവില്‍ മമ്മൂട്ടി ഒരു തീരുമാനമെടുത്തു. മാര്‍ച്ച് അഞ്ചിന് തഞ്ചാവൂരില്‍ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ പൂക്കുട്ടി തന്നെ അവിടെയും വില്ലനായി. മാര്‍ച്ച് മാസം മുഴുവന്‍ പൂക്കുട്ടി ഒരു ഹോളിവുഡ് ചിത്രത്തിന്‍റെ തിരക്കിലായിരിക്കുമത്രെ. ഏപ്രിലില്‍ താന്‍ ഫ്രീയാകുമെന്നും അതിനുശേഷം എന്തായാലും മതിലുകള്‍ക്കപ്പുറം തുടങ്ങാമെന്നുമാണ് ഒടുവില്‍ പൂക്കുട്ടി മമ്മൂട്ടിക്ക് നല്‍കിയിരിക്കുന്ന വാക്ക്.

മം‌മ്തയാണ് ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായിക. ആദ്യം വിദ്യാ ബാലനെയും പിന്നീട് നയന്‍‌താരയെയും നായികയായി നിശ്ചയിച്ചുവെങ്കിലും അവരെല്ലാം പിന്‍‌മാറിയതിനാല്‍ ഒടുവില്‍ മം‌മ്തയെ തീരുമാനിക്കുകയായിരുന്നു.

Labels:

താരങ്ങള്‍ തിളങ്ങി; ആരാധകര്‍ക്ക് ആഹ്ലാദം


 വെള്ളിത്തിരയിലെ മിന്നുന്ന താരങ്ങള്‍ ആടിയും പാടിയും പൊട്ടിച്ചിരിപ്പിച്ചും മുന്നിലെത്തിയപ്പോള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആവേശത്തിരയിളകി. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ വില്ലന്‍ വേഷത്തിലെത്തുന്ന ഭീമന്‍ രഘു അടക്കമുള്ള താരങ്ങള്‍ ഹാസ്യതാരങ്ങളായി മാറിയപ്പോള്‍ താരനിശ ചിരിയുടെ പൂരത്തിലലിഞ്ഞു. താരസംഘടനയായ 'അമ്മ'യും സൂര്യ ടി.വിയും ചേര്‍ന്നാണ് കോഴിക്കോട്ട് താരനിശയൊരുക്കിയത്. 

വിനീതും വിനീത്കുമാറും ഇന്ദ്രജിത്തും ചേര്‍ന്നൊരുക്കിയ നൃത്ത പരിപാടിയോടെയാണ് തുടക്കമായത്. പിന്നീട് മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ചേര്‍ന്ന 'ഇന്‍ ഹരിഹര്‍ നഗര്‍' കൂട്ടുകെട്ട് ആ സിനിമയിലെ തന്നെ 'ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം' എന്ന പാട്ടുമായി എത്തി. 

യുവതാരങ്ങളായ മുക്ത, പദ്മ പ്രിയ, റീമ, ജയസൂര്യ, മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് പഴശ്ശിരാജയിലെ 'അമ്പും കൊമ്പും' എന്ന പാട്ടിനൊപ്പം ചുവടുവെച്ചപ്പോള്‍ കാണികളും ഒപ്പം ചേര്‍ന്നു. സൂപ്പര്‍ താരങ്ങളെ കാണാന്‍ മദ്യപനായ ആരാധകന്റെ റോളിലെത്തുന്ന ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തി. 

പിന്നീട് മമ്തയുടെയും പൃഥ്വിരാജിന്റെയും നൃത്തവിരുന്നിനു ശേഷം ഒരു പഴയ ചലച്ചിത്ര ഗാനങ്ങളുമായി കടന്നുവന്ന സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്. ദിലീപ്, കാവ്യ, മീര നന്ദന്‍, ജ്യോതിര്‍മയി എന്നിവര്‍ ചേര്‍ന്ന് വീണ്ടും നൃത്ത വിരുന്നൊരുക്കി. ചിരിപ്പടക്കം കൊളുത്തുമെന്ന് തോന്നിച്ചെങ്കിലും ഹരിശ്രീ അശോകന്‍ പഴയ പാട്ടു പാടിയാണ് എത്തിയത്. 

ഹാസ്യതാരങ്ങളായ സലീംകുമാറും ജഗദീഷും രംഗ പ്രവേശം ചെയ്തതിനു പിന്നാലെ രാജമാണിക്കമായി 'ഡബിള്‍ റോളില്‍' മമ്മൂട്ടിയുമെത്തി. പിന്നീട് സ്‌ക്രീനില്‍ തെളിയുന്ന രാജമാണിക്കവും വേദിയിലെ മമ്മൂട്ടിയും തമ്മിലുള്ള ഹാസ്യം നിറഞ്ഞ സംഭാഷണങ്ങളായിരുന്നു. 

കോട്ടയം നസീര്‍, ഇടവേളബാബു, ടിനി ടോം എന്നിവരുടെ കോമഡി സ്‌കിറ്റുകളുമുണ്ടായി. നൃത്തച്ചുവടുമായി എത്തിയ മമ്ത ഗായികയായും വേദിയുടെ മനം കവര്‍ന്നു. അമ്മയുടെ 88 താരങ്ങളാണ് പല റോളുകളിലായി വേദിയിലെത്തിയത്. ഹാസ്യവും സംഗീതവും നൃത്തവും വിരുന്നൊരുക്കിയ താരനിശ നാലര മണിക്കൂറോളം നീണ്ടു.

    Labels:

    Wednesday, March 2, 2011

    മോഹന്‍ലാലിന്റെ ജീവിതം പുതു തലമുറക്കു പ്രചോദനം:മമ്മൂട്ടി

    മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം പുസ്തക രൂപത്തില്‍. 'പത്മശ്രീ ലെഫ്റ്റനന്റ് കേണല്‍ ഭരത് ഡോ'. മോഹന്‍ലാലിന്റെ മൂന്ന് പതിറ്റാണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞു ജീവിതാവസ്ഥയിലേക്കാണ് പുസ്തകം വെളിച്ചം വീശുക.
    'മുഖരാഗം'എന്ന പുസ്തകത്തിന്റെ ബ്രോഷര്‍ പ്രകാശനം കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഇന്നസെന്റിനു നല്‍കി നിര്‍വ്വഹിച്ചു. കേരള സംഗീത നാടക അക്കാദമി മുഖമാസികയായ 'കേളി'യുടെ വര്‍ക്കിംഗ് എഡിറ്ററുമായ ഭാനുപ്രകാശാണ് പുസ്തകം തയ്യാറാക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങും. ലാലിന്റെ ചെറുപ്പകാലവും കലാലയ ജീവതവും സിനിമയിലേയ്ക്കുള്ള പ്രവേശനവും യാത്രകളും അഭിനയത്തില്‍ പിന്നിട്ട വഴികളും പുസ്തകത്തില്‍ വിവരിക്കുന്നു. ഒപ്പം അദ്ദേഹത്തെക്കുറിച്ചുള്ള പ്രമുഖരുടെ കാഴ്ചപ്പാടുകളും താളുകളില്‍ നിറയും. ഭാവാഭിനയത്തിലൂടെ മലയാളത്തെ വിസ്മയിച്ച മോഹന്‍ ലാലിന്റെ ജീവചരിത്രം പുതു തലമുറയ്ക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. പിന്നിട്ട കാലങ്ങളെ ഇതിലുള്ളുവെങ്കിലും ഇനിയും അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കായി സിനിമാ ലോകം കാത്തിരിക്കുകയാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. നടന്‍ ദിലിപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

    Labels:

    രഞ്ജിത് ചിത്രത്തില്‍ രേവതി നായിക




    രഞ്ജിത്തും രേവതിയും വീണ്ടും ഒന്നിക്കുന്നു. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം രഞ്ജിത് തിരക്കഥയെഴുതുന്ന ‘രാവ് മായുമ്പോള്‍’ എന്ന ചിത്രത്തിലാണ് രേവതി നായികയാകുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഇത്തവണ രഞ്ജിത് പറയുന്നത്. ജി എസ് വിജയനാണ് സംവിധായകന്‍.

    കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് രാവ് മായുമ്പോള്‍ നിര്‍മ്മിക്കുന്നത്. ഒരു ചിത്രകാരന്‍റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ദേവസുരം, രാവണപ്രഭു, മായാമയൂരം, നന്ദനം, മിഴിരണ്ടിലും എന്നീ രഞ്ജിത് സിനിമകളില്‍ രേവതി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത് കഥയെഴുതിയ പെണ്‍പട്ടണം എന്ന ചിത്രത്തിലും മുഖ്യവേഷം രേവതിയാണ് കൈകാര്യം ചെയ്തത്. ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന റിയാലിറ്റി ഷോയായ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറില്‍ രഞ്ജിത്തും രേവതിയും ജഡ്ജസാണ്.

    ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് സംവിധായകര്‍ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ.

    ജി എസ് വിജയന്‍റെ ആദ്യ ചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പിന്നീട് ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്‍സ്റ്റോറി എന്നീ സിനിമകള്‍ വിജയന്‍ സംവിധാനം ചെയ്തു. കവര്‍സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

    Labels:

    മമ്മൂട്ടിയുടെ അമ്മയായി ഗീതാ വിജയന്‍! Actress Geetha Vijayan plays Mammootty's mom role In Doubles

    മമ്മൂട്ടിയുടെ ഡബിള്‍സ് വീണ്ടും വാര്‍ത്ത സൃഷ്ടിയ്ക്കുകയില്ല. മമ്മൂട്ടിയല്ല മറിച്ച് സിനിമയിലെ നടിമാരാണ് വാര്‍ത്തകള്‍ നിറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നദിയാ മൊയ്തു മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നതായിരുന്നു ഡബിള്‍സിന്റെ ആദ്യ വിശേഷം. മലയാളിയുടെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ശ്യാമയിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുന്നത് പുതുമയായി.

    പിന്നീട് ഭാവന സിനിമയില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ സോണിയ അഗര്‍വാള്‍, റോമ, റീമ കല്ലിങ്കല്‍ എന്നിവരും ഡബിള്‍സില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഇപ്പോഴിതാ സിനിമയിലെ മറ്റൊരു നടി വാര്‍ത്തയാവുകായണ്.

    ഇന്‍ ഹരിഹര്‍ നഗറിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടി ഗീതാ വിജയനാണ് ഡബിള്‍സിലെ മറ്റൊരു താരം. ചിത്രത്തില്‍ ഗീതയുടെ റോള്‍ എന്തെന്നല്ലേ, മമ്മൂട്ടിയുടെ അമ്മ വേഷത്തിലാണ് ഗീത. കേട്ടിട്ട് ഞെട്ടിയോ?

    നായികാ റോളുകളില്‍ നിന്ന് രണ്ടാംനിര റോളുകളിലേക്ക് ചുവടുമാറിയ ഗീതാ വിജയന്‍ ഇതാദ്യമായിട്ടാണ് ഒരു സൂപ്പര്‍താരത്തിന്റെ അമ്മ വേഷത്തില്‍ ്പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ കോമ്പിനേഷന്‍ സീനുകളെക്കുറിച്ച് നിങ്ങള്‍ ആലോചിയ്ക്കുന്നുണ്ടെങ്കില്‍ അങ്ങനെയൊന്ന് പക്ഷേ സിനിമയില്‍ ഇല്ല. മമ്മൂട്ടിയുടെയും നദിയയുടെയും അമ്മ വേഷത്തിലാണ് അഭിനയിക്കുന്നതെങ്കിലും ഇവരുടെ കുട്ടിക്കാലം അഭിനയിക്കുന്ന കുട്ടികളുടെ അമ്മയായാണ് ഗീത പ്രത്യക്ഷപ്പെടുന്നത്. അതും ചില ഫഌഷ് ബാക്ക് രംഗങ്ങളില്‍ മാത്രം. അപ്പോള്‍ പിന്നെ വലിയ കുഴപ്പമില്ലല്ലോ!

    എന്നാല്‍ മമ്മൂട്ടി കരിയറില്‍ ഇത് വലിയ പുതുമയൊന്നുമല്ല, ഒരുകാലത്ത് മമ്മൂട്ടിയുടെ ഒക്കത്തിരുന്ന അഭിനയിച്ച നടിയ്ക്ക് താരത്തിന്റെ ഭാര്യായി അഭിനയിക്കേണ്ട നിര്‍(ഭാഗ്യ)വും വന്നിട്ടുണ്ട്. ബേബി അഞ്ജുവിനാണ് മമ്മൂട്ടിയുടെ മകളായും ഭാര്യയായും അഭിനയിക്കാനുള്ള അവസരമൊത്തത്. ഒരുപക്ഷേ ഡബിള്‍സ് സംവിധായകന്‍ സോഹന്‍ സീനുലാല്‍ അഞ്ജുവിനെ മമ്മൂട്ടിയുടെ അമ്മയാക്കയിരുന്നെങ്കിലോ?

    Labels: , ,