Mathrubhumi kalayan Film Award Best actor @mammukka Best actress @mamtamohan Best film Pranchiyettan and the saintമാതൃഭൂമി - കല്യാണ്‍ സില്‍ക്‌സ് ഫിലിം അവാര്‍ഡ്: മമ്മൂട്ടി മികച്ച നടന്‍, മംമ്ത നടി
കോഴിക്കോട്: കഴിഞ്ഞവര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്രപുരസ്‌കാരം 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റി'ന്. ഈ ചിത്രത്തിലെ പ്രകടനം മമ്മൂട്ടിയെ മികച്ച നടനാക്കി. 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്‍റ്' ഒരുക്കിയ രഞ്ജിത്താണ് മികച്ച സംവിധായകനും തിരക്കഥാകൃത്തും. 'കഥതുടരുന്നു'വിലൂടെ മംമ്ത മോഹന്‍ദാസ് മികച്ച നടിയായി.
മറ്റ് അവാര്‍ഡുകള്‍ ഇവയാണ്: മികച്ച സ്വഭാവനടന്‍ ബിജുമേനോന്‍ (മേരിക്കുണ്ടൊരുകുഞ്ഞാട്), സ്വഭാവനടി സംവൃതസുനില്‍ (കോക്ക്‌ടെയില്‍), ബാലതാരം അലക്‌സാണ്ടര്‍ (ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി), ഗാനരചയിതാവ് റഫീഖ് അഹമ്മദ് (അന്‍വര്‍), സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ (ശിക്കാര്‍, കരയിലേക്ക് ഒരുകടല്‍ ദൂരം), ഗായകന്‍ വിജയ് യേശുദാസ് (കോക്ക്‌ടെയിലിലെ 'നീയാം തണലിന്..' എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ 'ഇതിലേ തോഴീ..'), ഗായിക ശ്രേയഘോഷാല്‍ (അന്‍വറിലെ 'കിഴക്കുപൂക്കും'), ഛായാഗ്രാഹകന്‍ വേണു (പ്രാഞ്ചിയേട്ടന്‍ആന്റ് ദി സെയിന്റ്). 'കഥ തുടരുന്നു', 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്‍റ്' എന്നീ സിനിമകളിലെ അഭിനയത്തിന് ഇന്നസെന്റിന് പ്രത്യേക പുരസ്‌കാരം നല്കും.
മലയാളസിനിമയിലെ ഗുരുസ്ഥാനീയര്‍ക്ക് മാതൃഭൂമി നല്‍കുന്ന സ്‌നേഹസമര്‍പ്പണമായ ചലച്ചിത്രസപര്യ പുരസ്‌കാരവും ജനപ്രിയ അവാര്‍ഡുകളും സാങ്കേതിക വിദഗ്ധര്‍ക്കുള്ള അവാര്‍ഡുകളും പിന്നീട് പ്രഖ്യാപിക്കും.
പൂര്‍ണ്ണമായും പ്രേക്ഷകരാണ് മാതൃഭൂമികല്യാണ്‍സില്‍ക്‌സ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. മാതൃഭൂമി ദിനപത്രത്തിലും ചിത്രഭൂമിയിലും പ്രസിദ്ധീകരിച്ചകൂപ്പണുകളിലൂടെയും ക്ലബ്ബ് എഫ്.എമ്മില്‍ എസ്.എം.എസ് വഴിയും മാതൃഭൂമിയുടെ ഫിലിംപോര്‍ട്ടലായ mb4frames.com ലെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയുമായിരുന്നു തിരഞ്ഞെടുപ്പ്.
ഏറ്റവും കൂടുതല്‍പേര്‍ നിര്‍ദ്ദേശിച്ചവയാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. മലയാളസിനിമാ അവാര്‍ഡുകളുടെ ചരിത്രത്തിലാദ്യമായാണ്‌വ്യത്യസ്തതലങ്ങളിലൂടെ ഇത്തരമൊരു പുരസ്‌കാരനിര്‍ണ്ണയം. ഏപ്രില്‍ മൂന്നിന്നു തൃശ്ശൂരില്‍ നടക്കുന്ന താരസമ്പന്നമായ ചലച്ചിത്രനിശയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home