ആഗസ്റ്റ് 15-ന്റെ റിലീസ് നീട്ടി!August 15 postponed to March
മമ്മൂട്ടി അവതരിപ്പിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രം തീയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ‘ഷാജി കൈലാസ് - എസ്എന്‍ സ്വാമി - അരോമാ മണി’ ടീമിന്റെ ആഗസ്റ്റ് 15 ഇപ്പോഴെങ്ങും തീയേറ്ററില്‍ എത്തില്ല. ഫെബ്രുവരിയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ മാര്‍ച്ച് അവസാനം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
മൂന്നാ
മത്തെ തവണയാണ്
ആഗസ്റ്റ് 15-ന്റെ റിലീസിംഗ് നീട്ടിവയ്ക്കുന്നത്. ഡിസംബറില്‍, ക്രിസ്മസ് ചിത്രമായി, ചിത്രം റിലീസ് ചെയ്യാനാണ് അരോമാ മണി ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരുവന്തപുരത്ത് പെയ്ത കനത്ത മഴ ഷൂട്ടിങ്ങിനെ ബാധിച്ചതോടെ ജനുവരിയില്‍ സിനിമ
റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. അതും നടന്നില്ല. തുടര്‍ന്ന് ഫെബ്രുവരി പതിനാലിന് സിനിമ തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചില വമ്പന്‍ ചിത്രങ്ങളുടെ റിലീസ് ഡേറ്റുകള്‍ മാറിമറിഞ്ഞതാണ് ആഗസ്റ്റ് 15 ഫെബ്രുവരിയിലേക്ക് മാറ്റാന്‍ കാരണമായി പറഞ്ഞത്.
എന്നാലിപ്പോള്‍ മാര്‍ച്ച് മുപ്പതിനേ ആഗസ്റ്റ് 15 റിലീസാകൂ എന്നറിയുന്നു. ആഗസ്റ്റ് 15-ന്റെ റിലീസിംഗ് നീട്ടിയതുമായി ബന്ധപ്പെട്ട് രണ്ട് ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഏപ്രില്‍ - മെയ് മാസങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിക്കാലം എന്നതിനാല്‍ ആ സമയത്ത് സിനിമ റിലീസ് ചെയ്താല്‍ കളക്ഷന്‍ കൂടുതല്‍ കിട്ടും. ആഗസ്റ്റ് 15-ന്റെ റഷസ് കണ്ട ചിലര്‍ സിനിമ തകര്‍ത്തിട്ടുണ്ടെന്ന് അരോമ മണിയോട് പറഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു സിനിമ അവധിക്കാലത്ത് റിലീസ് ചെയ്താല്‍ തീയേറ്ററുകള്‍ പൂരപ്പറമ്പായി മാറുമെന്നാണ് അരോമ മണിയുടെ കണക്കുകൂട്ടലത്രെ.
റിലീസ് നീട്ടിവച്ചതിന്റെ മറ്റൊരു കാരണമായി പറയുന്നത് മണിയുടെ ഭയമാണ്. ഇതേ കൂട്ടുകെട്ടില്‍ പിറന്ന ‘ദ്രോണ’ എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ദ്രോണ റിലീസായത് ഫെബ്രുവരി മാസത്തിലാണ്. ആഗസ്റ്റ് 15-നും ദ്രോണയുടെ ഗതി ഉണ്ടാകുമോ എന്ന ഭയമാണ് അരോമ മണിയെ റിലീസ് നീട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ.
ഇരുപത് വര്‍ഷം മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത ‘ആഗസ്റ്റ് 1’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ആഗസ്റ്റ് 15’. മമ്മൂട്ടിയോടൊപ്പം സിദ്ദിക്ക്, ലാലു അലക്സ്, തലൈവാസല്‍ വിജയ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്വേത മേനോന്‍, മേഘ്‌ന എന്നിവരും അഭിനയിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് തരംഗം സൃഷ്ടിച്ച ആഗസ്റ്റ് ഒന്ന് എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ കേരളത്തിലെ കോടിക്കണക്കിന് മമ്മൂട്ടി ആരാധകര്‍ പെരുമാളിന്റെ വരവിനായി കാത്തിരിക്കുകയാണ്.

Labels: August 15 postponed to March, Special News, Upcoming Movies
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home