Monday, August 16, 2010

Giri and Gowri at Goa

ഗിരിയും ഗൌരിയും ഗോവയില്‍
...........................................................

മെഗാസ്റ്റാര്‍ മമ്മൂട്ടിയും നദിയാ മൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഡബിള്‍സ്’ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്നു. ഇരട്ട സഹോദരങ്ങളായ ഗിരിയെയും ഗൌരിയെയുമാണ് മമ്മൂട്ടിയും നദിയയും അവതരിപ്പിക്കുന്നത്. ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പോണ്ടിച്ചേരിയിലും ചിത്രീകരണമുണ്ട്.

നവാഗതനായ സോഹന്‍ സീനുലാലാ
ണ് ഡബിള്‍സിന്‍റെ സംവിധായകന്‍. ഇരട്ട സഹോദരങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സച്ചി - സേതു ടീമാണ് തിരക്കഥ രചിക്കുന്നത്.

ഒക്ടോബര്‍ 28ന് ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയ്ക്ക് തുടര്‍ച്ചയായി 45 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്. മുംബൈ മോഡല്‍ തപസ്യയാണ് മമ്മൂട്ടിയുടെ നായിക. സന്തോഷ് സുബ്രഹ്‌മണ്യം എന്ന തമിഴ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ജയിംസ് വസന്തനാണ് ഡബിള്‍സിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകുന്ന ഈ സിനിമയുടെ നിര്‍മ്മാണം ഡ്രീംസ് ഓണ്‍ വീല്‍‌സിന്‍റെ ബാനറില്‍ കെ കെ നാരായണദാസാണ്. അടുത്ത വര്‍ഷം ജനുവരി 26ന് ‘ഡബിള്‍സ്’ പ്രദര്‍ശനത്തിനെത്തും.

Khushbu again with Mammootty

ഖുശ്ബു വീണ്ടും മലയാളത്തിലെത്തുന്നു. മമ്മൂട്ടി നായകനാകുന്ന ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലാണ് ഖുശ്ബു അഭിനയിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയല്ലെങ്കിലും നായകകഥാപാത്രത്തോട് ഉള്ളില്‍ നേരിയ പ്രണയം സൂക്ഷിക്കുന്ന കഥാപാത്രമാണിതെന്ന് സൂചനയുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ പ്രിയാമണിയാണ് നായിക.

കൈയൊപ്പ് എന്ന രഞ്ജിത് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ഇതിനുമുമ്പ് ഖുശ്ബു മലയാളത്തില്‍ അഭിനയിച്ചത്. പ്രാഞ്ചിയേട്ടനിലും ഏറെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് താരത്തിന്. തൃശൂരിലെ റീജന്‍സി ക്ലബ് മെമ്പറായാണ് ഖുശ്ബു വേഷമിടുന്നത്. ഈ ക്ലബിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രാഞ്ചിയേട്ടന്‍ മത്സരിക്കുന്ന രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്.

ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്‍ തൃശൂരിലെ പ്രമുഖ അരിവ്യാപാര കുടുംബത്തിലെ അംഗമാണ്. അരിക്കച്ചവടം മാത്രമല്ല, ഒട്ടേറെ ബിസിനസുകള്‍ പ്രാഞ്ചിക്കുണ്ട്. ധനികനാണെങ്കിലും വിദ്യാഭ്യാസം തീരെക്കുറവ്. തൃശൂര്‍ ഭാഷയിലാണ് സംസാരം. മിക്കപ്പോഴും മുണ്ടും ഷര്‍ട്ടുമാണ് വേഷം. അവിവാഹിതന്‍.

കാപ്പിറ്റോള്‍ ഫിലിംസിന്‍റെ ബാനറില്‍ രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രാഞ്ചിയേട്ടന് ക്യാമറ ചലിപ്പിക്കുന്നത് വേണുവാണ്. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് ഈണം നല്‍കുന്നത്. തൃശൂരിലും ഗോവയിലുമായി ചിത്രീകരിക്കുന്ന ഈ സിനിമ പ്ലേ ഹൌസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഇന്നസെന്‍റ്, സിദ്ദിഖ്, ടിനി ടോം, രാമു, ടി ജി രവി, ഇടവേള ബാബു തുടങ്ങിയവരും പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റിന്‍റെ ഭാഗമാണ്.

Mammootty as Police in three languages


മമ്മൂട്ടി വീണ്ടും പൊലീസാകുന്നു. സംഗീതപ്രധാനമായൊരു ത്രില്ലര്‍ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ കേദാര്‍നാഥ് എന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ജയരാജ് സംവിധാനം ചെയ്യുന്ന ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന ചിത്രത്തിലാണ്. നായകതുല്യമായ വേഷത്തില്‍ ജയസൂര്യയും അഭിനയിക്കുന്നു. സിനിമയില്‍ ട്രാക്ക് പാടാന്‍ വരുന്ന ഒരു ഗായകന്‍റെ കഥയാണിത്. അതോടൊപ്പം ഒരു കുറ്റാന്വേഷണവും കഥയുടെ വഴിത്തിരിവാകുന്നു.

മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ട്രാക്ക് വിത്ത് റഹ്‌മാന്‍ ഒരുങ്ങുന്നത്. ജയസൂര്യയെ നായകനാക്കിയാണ് ജയരാജ് ഈ സിനിമ ചെയ്യാനിരുന്നത്. എന്നാല്‍ കഥയില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഈ സിനിമയെ ഒരു ബിഗ് ബജറ്റ് സംരംഭമാക്കിയത്. ശ്രീനിവാസാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ജൂലൈ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. അജയന്‍ വിന്‍സന്‍റാണ് ക്യാമറ. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടിയും ജയരാജും ഒന്നിക്കുന്ന ട്രാക്ക് വിത്ത് റഹ്‌മാന്‍റെ രചന നിര്‍വഹിക്കുന്നതും ജയരാജ് തന്നെ. ന്യൂ ജനറേഷന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുംബൈയില്‍ ഈ മാസം അഞ്ചിന് ചിത്രത്തിന്‍റെ പൂജ നടക്കും. മൂന്നു ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ട്രാക്ക് വിത്ത് റഹ്‌മാന്‍ വിതരണത്തിനെത്തിക്കുന്നത് ഹാര്‍വസ്റ്റ് ഡ്രീംസ് കമ്പനിയാണ്.

Labels:

Mammootty becomes ‘Best Actor’


Mammootty is giving breaks to a lot of new directors “who have ideas that can make a hit”. His new director is Martin Prakkat, fashion photographer who does great portfolios for the leading women magazine ‘Vanitha’.

During one of his journalistic assignments he met Mammootty and struck a friendship with the actor which led to him becoming director of a Mammootty film. The star was impressed by his script about a UP school teacher who wants to be a film actor!

So Mammootty asked his right hand man Anto Joseph and Naushad, to produce Martin’s film which has been titled Best Actor. The film is said to be an emotional at the same time rocking comedy entertainer. Kannada actress Sruthi Ramakrishnan is Mammootty heroine in the film.

Along with Mammootty there is strong supporting cast headed by Lal, Nedumudi Venu, Salim Kumar, Vinayagan and a special cameo by the comedy king Suraj Venjaranmoodu!

Old timer Ajay Vincent is the cameraman, Don Max the editor, and Bijibal provides music. The film is produced by Anto Joseph and Naushad under the banner of Big Screen, which last produced the hit Chattambinadu. Best Actorwill be distributed by Play House and will be Mammootty’s Ramzan release.

Priyamani with Mammootty


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി പ്രിയാമണി അഭിനയിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും പ്രിയാമണിയും ഒന്നിക്കുന്നത്. പ്രിയ ആദ്യമായാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. മമ്മൂട്ടി - മോഹന്‍ലാല്‍ - ദിലീപ് - ജയറാം - സുരേഷ്ഗോപി എന്നീ വന്‍ സ്റ്റാറുകള്‍ക്കൊപ്പം ഇതുവരെയും പ്രിയാമണി അഭിനയിച്ചിരുന്നില്ല. യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനൊപ്പമാണ് പ്രിയ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായത്.

മമ്മൂട്ടിയുടെ നായികയാകാനുള്ള ഈ അവസരം മലയാളത്തിലെ മറ്റ് സീനിയേഴ്സിന്‍റെ സിനിമകളിലേക്കുള്ള പാതയൊരുക്കുമെന്ന വിശ്വാസത്തിലാണ് പ്രിയാമണി. അതേസമയം, രഞ്ജിത് തന്നെ ഒരുക്കിയ ‘തിരക്കഥ’ എന്ന ചിത്രത്തില്‍ നായികയായിരുന്നു ഈ താരം.

‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് അഥവാ സി ഇ ഫ്രാന്‍സിസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വന്തം പ്രാഞ്ചിയേട്ടനാണ് ഇയാള്‍‍. തൃശൂരില്‍ അരി മൊത്തവ്യാപാരമാണ് കക്ഷിയുടെ ജോലി.

രാഷ്ട്രീയവും കള്ളസ്വാമിമാരും വ്യവസായവുമെല്ലാം ഈ ചിത്രത്തിലൂടെ ആക്ഷേപഹാസ്യത്തിന്‍റെ കൂരമ്പുകളില്‍ കൊരുക്കപ്പെടുന്നു. പാലേരി മാണിക്യത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് പ്രാഞ്ചിയേട്ടന്‍. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. ജൂലൈ ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. വേണുവാണ് ഛായാഗ്രഹണം

Shaji-Ranji again:The King and The Commissioner.


ആക്ഷന്‍ സിനിമകളുടെ കുലപതിമാര്‍ വീണ്ടും ഒരുമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേരുകയാണ്. സിനിമയുടെ പേര് - ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍. അതേ, ദി കിംഗ് എന്ന ചിത്രത്തിലെ ജോസഫ് അലക്സ് ഐ എ എസും കമ്മീഷണറിലെ ഭരത്ചന്ദ്രന്‍ ഐ പി എസും ഒരുമിച്ച് ഒരു ചിത്രത്തില്‍ വരുന്നു!

ജോസഫ് അലക്സിനെ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കുന്നു. എന്നാല്‍ ഭരത് ചന്ദ്രന്‍ ഐ പി എസിനെ അവതരിപ്പിക്കുന്ന ആളുടെ പേര് ഏവര്‍ക്കും സര്‍പ്രൈസാണ് - യംഗ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്! പോക്കിരിരാജയുടെ മഹാവിജയത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊരു മെഗാഹിറ്റിനായി തോളോടുതോള്‍ ചേരുകയാണ്.

ഭരത്ചന്ദ്രനെ അവതരിപ്പിക്കാന്‍ സുരേഷ്ഗോപിയെത്തന്നെ പരിഗണിച്ചതാണ്. എന്നാല്‍ മമ്മൂട്ടിയെയും സുരേഷിനെയും ഒരു ചിത്രത്തില്‍ അണിനിരത്തുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതോടെ പൃഥ്വിരാജിനെ ഭരത്ചന്ദ്രനാക്കാമെന്ന നിര്‍ദ്ദേശമുണ്ടായി. അങ്ങനെ, തന്‍റെ താരസിംഹാസനം ഉറപ്പിച്ച ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് നഷ്ടപ്പെടുകയാണ്. ഇനി ഭരത്ചന്ദ്രന് പൃഥ്വിയുടെ ശരീരഭാഷ!

‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫാണ്. മമ്മൂട്ടിയുടെ പ്ലേ ഹൌസ് ചിത്രം വിതരണത്തിനെത്തിക്കും. ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കാനാണ് പരിപാടി. രണ്‍ജി പണിക്കര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കമ്മീഷണര്‍ എന്ന തന്‍റെ ചിത്രത്തിന്‍റെ മൂന്നാം ഭാഗം ‘പൊലീസ് കമ്മീഷണര്‍’ എന്ന പേരില്‍ ഒരുക്കാന്‍ ഷാജി കൈലാസിന് പദ്ധതിയുണ്ടായിരുന്നു. ഷാജി തന്നെ ആ ചിത്രത്തിന് തിരക്കഥയെഴുതിത്തുടങ്ങിയതുമാണ്. എന്നാല്‍ രണ്‍ജിയുടെ തിരക്കഥയില്‍ ഇങ്ങനെയൊരു സംരംഭം രൂപപ്പെട്ടതോടെ ‘പൊലീസ് കമ്മീഷണര്‍’ തല്‍ക്കാലം സംഭവിക്കാനിടയില്ല.

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് സംഭവിക്കാന്‍ പോകുന്നത്. 1995ല്‍ ‘ദി കിംഗ്’ ആയിരുന്നു ഈ ടീമിന്‍റെ അവസാനചിത്രം. ഡോക്ടര്‍ പശുപതി, തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മാഫിയ, ഏകലവ്യന്‍, കമ്മീഷണര്‍ എന്നിവയാണ് ഷാജി - രണ്‍ജി കൂട്ടുകെട്ടിന്‍റെ മറ്റ് സിനിമകള്‍.

എന്തായാലും ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരു സിനിമയിലൂടെ ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മമ്മൂട്ടിക്കും പൃഥ്വിരാജിനും ആടിത്തകര്‍ക്കാനായി ഒരുക്കുന്ന ഈ ചിത്രം മലയാളസിനിമാ ചരിത്രത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

Labels:

Sethuramayyer C.B.I comes again.


സിബിഐയിലെ സേതുരാമയ്യരെ ഒരിയ്ക്കല്‍ കൂടി രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് പരമ്പരയിലെ അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിയും തുടക്കം കുറിച്ചിരിയ്ക്കുന്നത്.

അടുത്ത വര്‍ഷാവസാനം സിനിമ പുറത്തിറക്കുന്ന തരത്തിലുള്ള ആലോചനകളാണ് നടക്കുന്നത്. കെ മധുവിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ക്രൈം സ്റ്റോറികളുടെ തലതൊട്ടപ്പനായ എസ്എന്‍ സ്വാമി പുതിയ സിബിഐ സിനിമയുടെ കടലാസ് ജോലികള് ആരംഭിച്ചതായും സൂചനകളുണ്ട്.

മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ലോകസിനിമയില്‍ തന്നെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതപ്പെടുന്നത്.

ഹോളിവുഡിലും മറ്റു ഭാഷകളിലും ഒട്ടേറെ സിനിമകള്‍ക്ക് അഞ്ചാം ഭാഗം വന്നിട്ടുണ്ടെങ്കിലും സംവിധായകന്‍-നടന്‍, തിരക്കഥാകൃത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ എപ്പോഴും മാറ്റങ്ങള്‍ വരാറുണ്ട്. എന്നാല്‍ 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം മുതല്‍ മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ മാറ്റമുണ്ടായിട്ടില്ല. അഞ്ചാം തവണയും ഇതാവര്‍ത്തിയ്ക്കുന്നതോടെ സിബിഐ പരമ്പര സിനിമകള്‍ പുതിയൊരു ചരിത്രമെഴുതും.

ദുരൂഹമായ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കുകയെന്ന നിയോഗമാണ് നാലു സിനിമകളിലും പ്രധാന കഥാപാത്രമായ സേതുരാമയര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ആക്ഷനും ഡയലോഗുകളുമില്ലാതെ ബുദ്ധിപരമായ നീക്കങ്ങളും അന്വേഷണങ്ങളും ഹരം പിടിപ്പിയ്ക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെയാണ് സിബിഐ ചിത്രങ്ങളുടെ വിജയസമവാക്യം. സിബിഐ സിനിമകള്‍ ഹിറ്റായത് ജനങ്ങള്‍ക്കിടയില്‍ ഈ കേന്ദ്ര അന്വേഷണ ഏജന്‍സിയെക്കുറിച്ചുള്ള മതിപ്പ് ഉയരുന്നതിന് ഇടയാക്കിയിരുന്നു.

ജാഗ്രത, സേതുരാമയ്യര്‍ ഫ്രം സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് ഈ സീരിസിലെ മറ്റു
ചിത്രങ്ങള്‍.

Labels:

രാജ+മമ്മൂട്ടി=വിജയം; മമ്മി & മിയും ഹിറ്റ്


ബെല്ലാരി രാജ, പഴശ്ശിരാജ, ഇപ്പോഴിതാ പോക്കിരി രാജ, മമ്മൂട്ടിയുടെ ഒരു രാജ കൂടി പണം വാരുകയാണ്. പൃഥ്വിരാജും മമ്മൂട്ടിയും ശ്രീയസരണും ഒന്നിച്ച ഈ തട്ടുപൊളിപ്പന്‍ പടം 16.10 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും ഇതുവരെ വാരിക്കൂട്ടിയത്.

85 റിലീസിങ് കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിതരണക്കാരുടെ ഷെയര്‍ മാത്രം ഏഴരക്കോടിയോളം വന്നിട്ടുണ്ട്. പോക്കിരി രാജയ്ക്ക് വേണ്ടി അഞ്ചരക്കോടിയോളം മുടക്കിയ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഏറെ സന്തോഷിയ്ക്കാന്‍ വക നല്‍കുന്നതാണ് ഈ ലാഭക്കണക്കുകള്‍. 35 ദിവസം പിന്നിടുമ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ പോക്കിരിരാജ തന്നെയാണ് മുന്നില്‍.

ജിത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി ആന്‍ഡ് മി വിജയം നേടുന്നതും സിനിമാവിപണിയ്ക്ക് പുതിയ ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. അര്‍ച്ചന കവി, കുഞ്ചാക്കോ ബോബന്‍, ഉര്‍വശി മുകേഷ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മമ്മി ആന്‍ഡ് മി കുടുംബകഥയാണ് പറയുന്നത്. രണ്ടേ കാല്‍ കോടിയില്‍ തീര്‍ന്ന പടം ഈ വര്‍ഷത്തെ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ വിതരണക്കമ്പനിയായ മാക്‌സ് ലാബിനായിരിക്കും മമ്മി ആന്റ് മി നേട്ടമുണ്ടാക്കിക്കൊടുക്കുക.

Labels:

പഴശ്ശിരാജ ബ്ലൂ റേയില്‍


മമ്മൂട്ടി-ഹരിഹരന്‍-എംടി ടീമിന്റെ പഴശ്ശിരാജയുടെ ബ്ലൂ റേ ഡിസ്ക്കുകള്‍ വിപണിയിലെത്തി. സിനിമയുടെ സിഡി-ഡിവിഡികള്‍ പുറത്തിറക്കിയ മോസര്‍ബെയര്‍ തന്നെയാണ് ബ്ലൂ റേയും വിപണിയിലെത്തിച്ചിരിയ്ക്കുന്നത്.

മലയാളത്തിലെ ആദ്യ ബ്ലൂ റേ സിനിമയെന്ന ബഹുമതിയും ഇതോടെ പഴശ്ശിരാജയ്ക്ക് സ്വന്തമായി. 799 രൂപയാണ് പഴശ്ശിരാജയുടെ ബ്ലൂറേ ഡിസ്ക്കിന് വിലയിട്ടിരിയ്ക്കുന്നത്. ഡിവിഡി പ്രിന്റിനേക്കാള്‍ അഞ്ചോ ആറോ മടങ്ങ് ക്രിസ്റ്റര്‍ ക്ലിയര്‍ ദൃശ്യവ്യക്തതയും 7.1 സറൗണ്ട് സൗണ്ടുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഒരു തിയറ്റര്‍ അനുഭവം തന്നെയാണ് ബ്ലൂ റേ ഡിസ്ക്കിലൂടെ ലഭ്യമാവുക.

കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പഴശ്ശിരാജയുടെ ബ്ലൂറേ ഡിസ്ക്ക് ലോഞ്ചിങ് പ്രോഗ്രാം നടത്തിയത്. മമ്മൂട്ടി, ഫിലിം പ്രൊഡ്യൂസേഴ്‌സല് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍, മോസര്‍ബെയര്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പഴശ്ശിരാജയുടെ സിഡി-ഡിവിഡികള്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം ഡിവിഡികളാണ് മൊത്തത്തില്‍ വിറ്റുപോയത്. ഈ വിജയം ബ്ലൂറേയിലും ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് മോസര്‍ബെയര്‍. പഴശ്ശിരാജയ്ക്ക് പിന്നാലെ ട്വന്റി20, മായാവി, 2 ഹരിഹര്‍നഗര്‍, ചട്ടന്പിനാട് എന്നീ സിനിമകളുടെ ബ്ലൂറേ ഡിസ്ക്കുകള്‍ കൂടി മോസര്‍ബെയര്‍ ഉടന്‍
വിപണിയിലെത്തിയ്ക്കും.

Labels:

Monday, August 2, 2010

BestActor









Labels:

BestActor





Labels: