Wednesday, September 29, 2010

മമ്മൂട്ടി കള്ളം പറയുന്നു!

മമ്മൂട്ടി നുണയനാണ്. നുണയന്‍ എന്നുപറഞ്ഞാല്‍ അസ്സല്‍ പുളുവടി വീരന്‍! ആരാധകര്‍ കോപിക്കേണ്ട. അദ്ദേഹത്തിന്‍റെ ഒരു പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യുവസംവിധായകന്‍ സജി സുരേന്ദ്രന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. വായ തുറന്നാല്‍ കള്ളം മാത്രം പറയുന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടിക്കു വേണ്ടി സജി തയ്യാറാക്കിയിരിക്കുന്നത്.



സജി സുരേന്ദ്രന്‍റെ സ്ഥിരം എഴുത്തുകാരനായ കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥാകൃത്ത്. സജിയും കൃഷ്ണയും അടുത്തിടെ മമ്മൂട്ടിയെ ഒരു ലൊക്കേഷനിലെത്തി കാണുകയും കഥ പറയുകയും ചെയ്തു. കഥ ഇഷ്ടപ്പെട്ട മെഗാസ്റ്റാര്‍ ഉടന്‍ തന്നെ തിരക്കഥ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.



അടുത്ത വര്‍ഷമേ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. അടുത്ത വര്‍ഷം ഓണത്തിനോ ക്രിസ്മസിനോ പ്രദര്‍ശനത്തിനെത്തിക്കത്തക്ക വിധത്തില്‍ പ്ലാന്‍ ചെയ്യാനാണ് സജിയോട് മമ്മൂട്ടി ആവശ്യപ്പെട്ടിരിക്കുന്നതെന്നറിയുന്നു.



സജി - കൃഷ്ണ പൂജപ്പുര ടീമിന്‍റെ ‘4 ഫ്രണ്ട്സ്’ പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. മണിയന്‍‌പിള്ള രാജു നിര്‍മ്മിച്ച് പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഒരു ചെറിയ ചിത്രവും സജി - കൃഷ്ണ പൂജപ്പുര ടീം ഏറ്റെടുത്തിട്ടുണ്ട്. ഈ സിനിമ ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും. ഇതിനു ശേഷമായിരിക്കും മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലി ആരംഭിക്കുക.



നര്‍മ്മത്തില്‍ പൊതിഞ്ഞ കുടുംബകഥ തന്നെയാണ് മമ്മൂട്ടിക്കായി സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയും തയ്യാറാക്കുന്നത്.

Labels:

Tuesday, September 28, 2010

പ്രാഞ്ചിയേട്ടന്‍ പണം വാരുന്നു


അരിക്കച്ചോടത്തില്‍ മാത്രമല്ല, സ്വര്‍ണത്തിലും ഭൂമി [^]കച്ചോടത്തിലുമൊക്കെ പ്രാഞ്ചി എന്നും മുന്നിലായിരുന്നു ഇപ്പോഴിതാ ബോക്‌സ് ഓഫീസിലും അരിപ്രാഞ്ചി മുന്നേറുകയാണ്.

മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രം പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ബോക്‌സ് ഓഫീസില്‍ പണം വാരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നേ മുക്കാല്‍ കോടിയോളം രൂപയാണ് പ്രാഞ്ചിയേട്ടന് ഷെയര്‍ വന്നിരിയ്ക്കുന്നത്. സെപ്റ്റംബര്‍ പത്തിന് അറുപതോളം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വാണിജ്യ സിനിമകളുടെ വിജയത്തിന് അനിവാര്യമെന്ന് വിലയിരുത്തപ്പെടുന്ന സംഘട്ടനരംഗങ്ങളും ഗാനരംഗങ്ങളും ഒഴിവാക്കി നല്ലൊരു സിനിമ നല്‍കാനുള്ള രഞ്ജിത്തിന്റെ ശ്രമമാണ് ഇവിടെ വിജയം കാണുന്നത്.

തൃശൂരിന്റെ സ്വന്തം പ്രാഞ്ചിയേട്ടന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിയ്ക്കുന്നത് അവിടെ നിന്ന് തന്നെ. ഇതിന് പുറമെ എറണാകുളം [^], തിരുവനന്തപുരം [^] തുടങ്ങിയ നഗരങ്ങളിലും പ്രാഞ്ചിയേട്ടന് വന്‍സ്വീകരണമാണ് ലഭിയ്ക്കുന്നത്. ഇവിടങ്ങളിലൊക്കെ കൂടുതല്‍ വലിയ തിയറ്റുകളിലേക്ക് സിനിമ ഷിഫ്റ്റ് ചെയ്തിരുന്നു.

വളരെക്കുറഞ്ഞ ബജറ്റില്‍ ഒരുക്കാന്‍ കഴിഞ്ഞതു തന്നെയാണ് പ്രാഞ്ചിയേട്ടന് നേട്ടമാകുന്നത്. സിനിമയില്‍ പ്രധാന വേഷമിട്ട ഖുശ്ബുവും സിദ്ദിഖുമൊന്നും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു

Labels:

Sunday, September 26, 2010

മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല

"മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല"ശരിയാ,ഹെന്‍്‌റി പറയുന്നതിലും കാര്യമുണ്ട്.30വര്‍ഷത്തിലേറെയായി 350ളം ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടിയുടെ സിനിമകള്‍ കണ്ടാല്‍ നമുക്കും മനസ്സിലാകും മമ്മൂട്ടിക്കു അഭിനയമറിയില്ലെന്നു.ഇതു പറയുന്നതു കൊണ്ട് പലര്‍ക്കും എന്നോട് ദേശ്യം തോന്നാം.പേരില്‍ തന്നെ അനേക വിശേഷണമുള്ള പത്മശ്രീ ഭരത് ഡോക്ടര്‍ മമ്മൂട്ടിക്കു അഭിനയിക്കാനറിയാതെയാണൊ 3 ദേശീയ അവാര്‍ഡും 8 സംസ്ഥാന അവാര്‍ഡുകളുമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചത്.ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ നിങ്ങളെന്നോട് ചോദിച്ചേക്കാം ,അതൊന്നുമെനിക്കറിയില്ല അതൊക്കെ ദേശീയ അവാര്‍ഡ് ജൂറികളോട് ചെന്നു ചോദിക്കണം അഭിനയം കണ്ടിട്ടു മാത്രമല്ലല്ലോ അവരൊന്നും അവാര്‍ഡ് നല്കുന്നത്.പക്ഷെ സത്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ അത്രമാത്രം മമ്മൂട്ടിയെ പുകഴ്ത്തികൊണ്ടിരിക്കുകയല്ലെ ഇന്നു സിനിമാ സംവിധായകരും നിര്‍മാതാക്കളുമെല്ലാം.എന്റെ ഈ അഭിപ്രായം കൂടി കേട്ടാല്‍ മമ്മൂട്ടി എങ്ങനെയാണാവോ പ്രതികരിക്കുക എന്നെനിക്കറിയില്ല.എന്നാലും അദ്ധേഹത്തിനു സത്യം പറഞ്ഞാല്‍ മനസ്സിലാകും എന്നാണെന്റെ വിശ്വാസം .കാരണം അദ്ധേഹം ഒരു മാന്യനാണ്.ഇല്ലെങ്കില്‍ എന്നു പണി കിട്ടിയേനെ വിനയനും ഹെന്‍്‌റിക്കുമൊക്കെ അദ്ധേഹത്തിന്റെ ഒരു മൂളല്‍ മതി ലോകമെമ്പാടുമുള്ള ഫാന്‍സൊന്നിളകാന്‍ .അദ്ധേഹം ഇതു പോലെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായല്ലോ അതു കൊണ്ട് എന്റെ വിമര്‍ശനവും അത്തരത്തിലേ എടുക്കൂ എന്നു ഞാന്‍ കരുതുന്നു.വിഡ്ഡികളോടുള്ള മറുപടി മൌനമാണല്ലോ ഉചിതം അതു കൊണ്ടായിരിക്കാന്‍ മമ്മൂട്ടി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാത്തത്.ചാഞ്ഞു കിടക്കുന്ന മരത്തിലാര്‍ക്കും കേറാമല്ലോ എന്നും നീയുമൊരു വിഡ്ഡിയാണു എന്നൊക്കെ നിങ്ങള്‍ കരുതിയേക്കാം എന്നാലും എനിക്കു തോന്നുന്നതു ഞാന്‍ പറയും.

അഭിനയത്തെ വിലയിരുത്തണമെങ്കില്‍ ആദ്യം അഭിനയമെന്തെന്നറിയണം,എന്തിലഭിനയിക്കുന്നു എന്നറിയണം,സിനിമയെന്തെന്നറിയണം.ജീവിതകഥകളുടെ അല്ലെങ്കില്‍ ജീവിതയാഥാര്‍ത്യങ്ങളുടെ അനുകരണമാണു സിനിമ.ഒരു കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥപാത്രത്തിനു അഭിനേതാവിന്റെ മാനറിസങ്ങള്‍ നല്കാം എന്നാല്‍ ഒരു ചരിത്രം സിനിമയാക്കുമ്പോള്‍ അതിലെ ചരിത്രപുരുഷന്റെ മാനറിസങ്ങള്‍ അഭിനേതാവ് അവതരിപ്പിക്കേണ്ടി വരും .ആ ചരിത്രപുരുഷനോ കഥാപാത്രമോ ഒക്കെ ആയി അഭിനയിക്കേണ്ടി വരുമ്പോള്‍ ഒരു നടനല്ല സിനിമയില്‍ പ്രതിനിധാനം ചെയ്യേണ്ടതു. ശരീരം കൊണ്ടും മനസ്സു കൊണ്ടും വാചകം കൊണ്ടും വേഷം കൊണ്ടും ഒരു നടന്‍ സിനിമയിലെ കഥാപാത്രമോ ചരിത്രപുരുഷനോ ഒക്കെ ആയി മാറുന്നിടത്താണു ഒരു നടന്റെ വിജയം.എന്നാല്‍ അതു ഇന്ന നടനിന്നയാളെ അവതരിപ്പിക്കുന്നുവെന്നു പ്രേക്ഷകര്‍ക്കു തോന്നാത്തവിധം അവതരിപ്പിക്കാന്‍ സധിക്കണം.അങ്ങനെയല്ല അഭിനയമെങ്കില്‍ അതു വെറും അനുകരണമെന്നേ പറയാനാകൂ.അനുകരണമാണു അഭിനയമെങ്കില്‍ കേരളത്തിലെ എന്നല്ല ലോകത്തിലെ ഏറ്റവും നല്ല അഭിനേതാക്കള്‍ കൊചിന്‍ കലാഭവനടങ്ങുന്ന ട്ട്രൂപ്പിലെ മിമിക്രികാരാണെന്നു പറയേണ്ടിവരും.ഇവിടെയാണു ഹെന്‍്‌റിയടങ്ങുന്ന വിമര്‍ശകര്‍ പറയുന്ന മമ്മൂട്ടിക്കു അഭിനയമറിയില്ല എന്ന വസ്തുത നമുക്കു മനസ്സിലാകുന്നത്.കാരണം മമ്മൂട്ടിക്കു ലഭിച്ച കഥപാത്രങ്ങളില്‍ എവിടെയാണു മമ്മൂട്ടി അഭിനയിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുക.

മമ്മൂട്ടി ജീവിക്കുകയല്ലെ 30 വര്‍ഷങ്ങളായി മലയാള സിനിമക്കകത്തും പുറത്തും.വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ അത്മകഥ സിനിമയാക്കി അതില്‍ മുഹമ്മദ് ബഷീറായി ജീവിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ
പോലും പ്രശംസ പിടിച്ചുപറ്റിയ നടനാണു മമ്മൂട്ടി.പിന്നെ എത്രയെത്ര ചരിത്രങ്ങളിലെയും കഥകളിലെയും മനുഷ്യര്‍ക്കും കഥാപാത്രങ്ങള്‍ക്കും മമ്മൂട്ടി ജീവന്‍ നല്കി.ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോക്ടര്‍ അംബേദ്കറെ അവിസ്മരണീയമാക്കി ഗുജറാത്തികളെ കൊണ്ട് ഞങ്ങളുടെ മകനെന്നു വിളിപ്പിച്ചില്ലെ,വടക്കന്‍പാട്ടുകളില്‍ ചതിയന്റെ മുദ്രകുത്തപ്പെട്ടുപോയ ചന്തു ചതിയനല്ലെന്നു നമുക്കു തെളിയിച്ചു തന്നില്ലെ.കുടുമ്പത്തിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടി ജീവിച്ചു അവസാനം സ്വന്തമായൊന്നുമില്ലാതെ വീട്ടുപടിയിറങ്ങേണ്ടിവന്ന രാഘവന്‍ നായരെന്ന കാരണവരായി നമ്മെ നൊമ്പരപ്പെടുത്തിയില്ലെ,പാരമ്പര്യത്തിന്റെ പേരില്‍ ഭ്രാന്തനല്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടി വരികയും അമ്മയുടെ കയ്യില്‍ നിന്നു വിഷം കുഴച്ചചോറുരുള വാങ്ങിതിന്ന ബാലന്‍മാഷ് നമ്മെ കന്നീരണിയിച്ചില്ലെ.സങ്കടം സഹിക്കവയ്യാതെ സങ്കടത്തിന്‍ ആശ്വാസം ലഭിക്കാന്‍ കടലിലേക്കു വള്ളം തുഴഞ്ഞുപോയ അച്ചൂട്ടിയെന്ന അരയനെ നാം കാത്തിരുന്നില്ലെ,കേരളസിംഹം പഴശിരാജാ ഭീരുവായി ആത്മഹത്യ ചെയ്തതല്ല ധീരനായി പൊരുതി മരിച്ചതാണെന്നു നമുക്കു ചരിത്രം തിരുത്തി തന്നില്ലെ,സ്ത്രീലമ്പടന്മാരായ അഹമദാജിയെയും ഭാസ്കരപട്ടേലരേയും നാമേറെ വെറുക്കുമ്പോഴും മമ്മൂട്ടിയെ സ്നേഹിക്കുക തന്നെയല്ലെ.അഹങ്കാരിയെന്നും താന്തോന്നിയെന്നും മമ്മൂട്ടിയെ വിളിക്കുമ്പോഴും മമ്മൂട്ടി മലയാളിയുടെ സ്വകാര്യമായ അഹങ്കാരം തന്നെയല്ലെ?കുട്ടിസ്രാങ്കു കാണുക പോലും ചെയ്യാതെ കുട്ടിസ്രാങ്കെങ്ങിനെ മരിക്കുന്നു എന്നറിയാന്‍ നമുക്കിപ്പോഴും ആകാംഷയില്ലെ,ശരിയാണു മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ല അദ്ധേഹം ജീവിക്കുകയല്ലെ പല പല കഥാപാത്രങ്ങളായും ചരിത്രപുരുഷന്മാരായും.ഇതു പോലെ എത്രയെത്ര സിനിമകളിലെ കഥാപാത്രങ്ങള്‍.

മമ്മൂട്ടിയേക്കാള്‍ കീര്‍ത്തിയില്ലെ മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യര്‍ക്ക്.കേരളത്തില്‍ ഒരു അക്രമം നടന്നു തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ മലയാളി ഏറ്റുപിടിക്കുന്ന ഒരു മുദ്രാവാക്യമുണ്ട് "കേസ് സി.ബി.ഐ അന്വേക്ഷിക്കുക'എന്നു കേരളക്കരയെയും സി.ബി.ഐയെയും ഇത്ര വിശ്വാസം വരുത്തിയ ചിത്രം ഒരു സി.ബി.ഐ ഡയറിക്കുറിപ്പല്ലെ?ദി കിംഗിലൂടെ കലക്ടറായി വന്നു ഒരു കലക്ടറുടെ ബാധ്യതകളെന്തെന്നു നമ്മുക്കു പരിജയപ്പെടുത്തി തന്നതു മമ്മൂട്ടിയല്ലെ?മമ്മൂട്ടിക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്ന ഹെന്‍്‌റിയുടെ യവനിക കേരളത്തിലെ പൊലീസ് ട്രെയിനിംഗ് സെന്ററില്‍ പോലും പ്രദര്‍ശിപ്പിക്കാറുണ്ടെന്നു ഒരു ഡി.ജീ.പ്പി മുമ്പൊരിക്കല്‍ പറയുകയുണ്ടായി. അംബേദ്കറും ബഷീറും അഹമദാജിയും ദാദാസാഹിബും ഭാസ്കരപട്ടേലരും മാടയും ചന്തുവും ബാലന്‍മാഷും രാഘവന്‍നായരും സേതുരാമയ്യരും ഡാനിയും പഴശിരാജയും രാജമാണിക്യവും കുട്ടിസ്രാങ്കും തുടങ്ങി നീളുന്ന ചരിത്രപുരുഷന്മാരെയും കഥപാത്രങ്ങളെയും ഇന്നും എന്നും നമ്മുടെ മനസ്സില്‍ നില്ക്കത്തക്കരീതിയില്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും വസ്ത്രധാരണ കൊണ്ടും ഭാഷ കൊണ്ടും ശൈലി കൊണ്ടും ആംഗ്യം കൊണ്ടും എന്തിനു മുടിനാരിഴകള്‍ കൊണ്ടു പോലും തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ തിരശീലയില്‍ ജീവനുള്ളതും അവിസ്മരണീയമാക്കുന്നതുമായ മമ്മൂട്ടി എങ്ങനെയാണ്‍ അഭിനയിക്കുകയാണെന്നു പറയുക.അദ്ധേഹം ജീവിക്കുകയല്ലെ ചെയ്യുന്നത്.വാണിജ്യ സിനിമയിലും കലാമൂല്യസിനിമകളിലും ഒരേ ജീവിക്കുകയാണദ്ധേഹം.രാജമാണിക്യവും പ്രാന്‍ചിയേട്ടനും വരേയുള്ള സിനിമക്കു പോലും അദ്ധേഹം പോത്തുവ്യാപാരിയായും ത്രിശൂര്‍ക്കാരനായും ജീവിക്കുകയാണ്.അതു കൊണ്ട് മമ്മൂട്ടിക്കു അഭിനയിക്കാനറിയും എന്നു പറയുന്നതിനോട് എനിക്കും യോജിപ്പില്ല.അദ്ധേഹം ജീവിക്കുകയല്ലെ മലയാള സിനിമയിലൂടെ അകത്തും പുറത്തും ഉടനീളം.

Labels:

Friday, September 24, 2010

മമ്മൂട്ടി ഇതാ ഇവിടെ വരെ





എപ്പോഴത്തേയും പോലെയായിരുന്നു ആദ്യത്തെ കുറച്ചു നിമിഷങ്ങള്‍. പേരില്‍ മൂന്ന് 'മ' ഉള്ള മനുഷ്യന്‍ കമ എന്നു മിണ്ടുന്നില്ല. കറുത്ത പാതയിലാണ് കണ്ണുകള്‍. വിരലുകള്‍ കടിഞ്ഞാണ്‍ തഴുകുന്നു. പുലര്‍ച്ചെയുടെ ഈര്‍പ്പം മുന്നിലേ
ക്ക് വീണമുടികളിലുണ്ട്. ഒന്നുകൂടി നോക്കി. ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഓലക്കൊട്ടകയിലെ കണ്ടം വെച്ച വെള്ളത്തുണിയില്‍ കണ്ടയാള്‍ തന്നെയാണ് ഒരു വിരലകലത്തില്‍. കാണാന്‍ അന്നത്തേക്കാള്‍ ചേല്. കാലമേ എനിക്കു പിറകേയെന്നു പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്.

തള്ളേയെന്ന വിളിയുടെ നീളത്തില്‍ മുന്നില്‍ തിരുവനന്തപുരം
നഗരം. പിന്നില്‍ നിന്ന് ജോര്‍ജ്ജിന്റെ വിരലുകള്‍ നീണ്ടു. അഭിനയത്തിലെ അകക്കണ്ണാണ് മമ്മൂട്ടിയുടെ ആറാമിന്ദ്രിയമെങ്കില്‍ ജോര്‍ജ്ജ് ഏഴാമത്തെ അവയവമാണ്. ചമയക്കാരന്റെ റോളിനപ്പുറം മമ്മൂട്ടിക്കുവേണ്ടി എം.ഒ.ദേവസ്യയുടെ മകന്‍ കാണുന്നു,കേള്‍ക്കുന്നു,പറയുന്നു. ജോര്‍ജ്ജിന്റെ കൈയില്‍ നിന്ന് കറുത്തവണ്ടായി കുഞ്ഞന്‍ബ്ലൂടൂത്ത് ഫോണ്‍ മമ്മൂട്ടിയുടെ കാതുകളിലേക്ക് പറന്നൊട്ടി. മുപ്പതാണ്ടുകഴിഞ്ഞിട്ടും മുഴക്കംപോകാത്ത ശബ്ദം കാറിനുള്ളില്‍ ആദ്യമായി കേട്ടു. ''ആന്റോ...പനിയുടെ ലക്ഷണം..'' ആ സംബോധനയുടെ അങ്ങേയറ്റത്ത് ഖദറിന്റെ വടിവും കട്ടിമീശയുമുള്ള സുഹൃത്ത് ആന്റോ ജോസഫ് കാത്തുനില്‍ക്കുന്നു.

യാത്ര തൃശ്ശൂരിലേക്കാണ്. മമ്മൂട്ടിക്കൊപ്പം ഒരു ഡ്രൈവ്. 'യെവന്‍ പുലിയാണെ'ന്ന് പറഞ്ഞ പോത്തുവ്യാപാരി ബല്ലാരിരാജയുടെ നാട്ടില്‍ നിന്ന,് യേശുകൃസ്തുവിനെ യേശൂസ്തൃവെന്ന് വിളിക്കുന്ന തൃശ്ശൂര്‍ക്കാരന്‍ പ്രാ
ഞ്ചിയിലേക്കുള്ള സഞ്ചാരം കൂടിയാണത്. കടന്നുപോകുന്നതും കാണാത്തതുമായ വഴികളിലെല്ലാം മമ്മൂട്ടിയുടെ കഥാപാത്രങ്ങളുണ്ട്. ഇത്രയും കാലം നാവിനെ ഓരോ നാടുപോലെ അഭിനയിപ്പിക്കുകകൂടിയായിരുന്നു ഈ നടന്‍. രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് 'എന്ന ചിത്രത്തോടെ കേരളത്തിലെ എല്ലാ ജില്ലകളുടേയും വാമൊഴികളില്‍ സംസാരിച്ച ആദ്യതാരമാകുകയാണ് മമ്മൂട്ടി. പാറശാല മുതല്‍ കാസര്‍കോഡതിര്‍ത്തിയിലുള്ളവര്‍ വരെയുണ്ട് കഥാപാത്രങ്ങളില്‍. കന്നഡച്ചുവ കലര്‍ന്ന വിധേയനും ചട്ടമ്പിനാടും തമിഴ്‌മൊഴിഛായയിലുള്ള കറുത്തപക്ഷികളുമൊക്കെ ചേര്‍ത്താല്‍ സ്ലാങ്ങുകളുടെ എ
ണ്ണം പതിനെട്ടോളമാകും. ഇനി ഏതു നാട്ടുകാരനു പറയാനാകും മമ്മൂട്ടി എന്റെ ഭാഷയില്‍ മിണ്ടിയിട്ടില്ലെന്ന്.

വാമൊഴിവഴക്കത്തിന്റെ വിശാലതകളിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര തുടങ്ങിയതും തിരുവനന്തപുരത്തുനിന്നാണ്. അതിനുമുമ്പ് അരയന്റേയും അധിപന്റേയും അടിയാളന്റേയും ശൈലിയില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും 'രാജമാണിക്യം' മമ്മൂട്ടിയെ ആര്‍ക്കും ജയിക്കാന്‍ പറ്റാത്ത ആകാശങ്ങളിലെത്തിച്ചു. ഭാഷയ്ക്ക് മീതേ ഒരു അഭിനേതാവ് കടുംവര്‍ണ്ണക്കുപ്പായത്തില്‍ അധീശത്വത്തിന്റെ തൊപ്പിയും ലാത്തിയുമേന്തി നില്‍ക്കുകയായിരുന്നു ആ സിനിമയില്‍. തമാശക്കാര്‍ മാത്രം പറഞ്ഞിരുന്ന പാറശ്ശാലമലയാളത്തിന് മമ്മൂട്ടിയുടെ നാ
വിലെത്തിയതോടെ നായകപരിവേഷമായി.

തിരുവനന്തപുരം നന്ദി പറയുന്നു. അഴിച്ചുവച്ച വേഷങ്ങളുടേയും പറഞ്ഞുഫലിപ്പിച്ച വാക്കുകളുടേയും ദേശങ്ങളിലേക്ക് മമ്മൂട്ടി കാര്‍ പറത്തുകയാണ്. ആ കൈകളില്‍ വെളുത്ത ലാന്‍ഡ് ക്രൂയിസര്‍ പഴശ്ശിരാജയിലെ കുതിരയായി. ജോര്‍ജ്ജിനും ഒറ്റപ്പാലത്തുകാരനായ ഡ്രൈവര്‍ ഉണ്ണിക്കും യാത്രകളില്‍ എപ്പോഴും പിന്‍ സീറ്റിലാണ് സ്ഥാനം. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞതോര്‍ത്തു. ''ജോലിയില്‍ എന്നും കൂടുതല്‍ ശ്രദ്ധേയനാകണമെന്ന മോഹമാകാം വേഗത്തില്‍ വണ്ടിയോടിക്കാന്‍ എന്നെ
പ്രേരിപ്പിക്കുന്നത്.''

റോഡെന്ന സഹനടനെ മനസ്സിലാക്കാനെടുക്കുന്ന ഏതാനും മിനിട്ടുകള്‍ കഴിഞ്ഞാല്‍ പിന്നെയെപ്പോഴും മമ്മൂട്ടി ടോപ്ഗിയറിലാണ്. റോഡിലെ കാഴ്ചകളില്‍ ഒരുവേള കോപിക്കും, തമാശപറയും, കുട്ടിയെപ്പോലെ കുസൃതികാട്ടും. സൗഹൃദം സുഖമുള്ള


തണുപ്പിനും സുഗന്ധത്തിനുമൊപ്പം വന്നു
പൊതിയും.
ഒടുവില്‍ മമ്മൂട്ടി തൃശ്ശൂര്‍ക്കാരനായും സംസാരിക്കുന്നു. എങ്ങനെയാണ് ഇത്രയും സംസാരരീതികള്‍ നാവിനു വഴങ്ങിയത്?
എന്റേത് ലോലമാനസമാണ്. എന്തിനും വഴങ്ങിപ്പോകും. ചുറ്റുമുള്ളതിനെ പെട്ടെന്നുതന്നെ പകര്‍ത്തുന്ന ഒപ്പുകടലാസാണ് എന്റെ മനസ്സ്. പരിസരത്തുനടക്കുന്നതിനെക്കുറിച്ചെല്ലാം ഞാന്‍ ബോധവാനുമാണ്. അവയെല്ലാം കാതിലെ ഭാഷയായും കണ്ണിലെ കാഴ്ചയായും പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിക്കുന്നു. നമ്മുടെ ചുറ്റുവട്ടത്തുള്ള ഭൂപ്രകൃതിയും സംസ്‌കാരവും മറ്റുള്ളവരുടെ സംസാരശൈലിയുമൊക്കെ നമ്മളിലേക്ക് പ്രവേശിക്കുന്നുണ്ട്. നില്‍ക്കുന്ന ഭൂമികയേയും അതിന്റെ പരിസരങ്ങളേയും കുറിച്ച് ബോധവനായ നടനുമാത്രമേ ഇത്തരം വത്യസ്തതകള്‍ കാണിക്കാനാകൂ. അറി
യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറില്ല. ചെയ്യാന്‍ പറ്റുന്നതേ ചെയ്യൂ. അതിനുവേണ്ടി കഠിനശ്രമങ്ങളൊന്നും നടത്താറുമില്ല. പക്ഷേ പൂര്‍ണ്ണതയ്ക്കുവേണ്ടി അധ്വാനിക്കുന്നു. അതാണ് നമ്മെ ആരോ ഏല്‍പ്പിച്ച ജോലി. അതുതന്നെയാണ് നമ്മുടെ നിയോഗവും.

ഇത്തരം യാത്രകള്‍ ഭാഷ പഠിക്കാന്‍ സഹായിക്കാറുണ്ടോ?
യാത്രകളല്ല, പൂര്‍വ്വകാലമാണ് അതിന് സഹായിച്ചിട്ടുള്ളത്. 'രാജമാണിക്യ'ത്തില്‍ തിരുവനന്തപുരംകാരനായി സംസാരിക്കാന്‍ സാധിച്ചത് പണ്ട് അവിടെ ധാരാളം കൂട്ടുകാരുണ്ടായിരുന്നത് കൊണ്ടാണ്. കേരളത്തിലെ പലനാടുകളുമായി ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എനിക്ക് ബന്ധമുണ്ട്. കോട്ടയം ജില്ലക്കാരനാണ് ഞാന്‍. കുറേനാള്‍ മഞ്ചേരിപോലുള്ള ഏറനാടന്‍ മണ്ണില്‍ ജീവിച്ചു.ഇപ്പോള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ താമസിക്കുന്നു. സിനിമയില്‍ ഭാഷയിലെ പ്രാദേശികരീതികള്‍ പലപ്പോഴും തമാശ പറയാന്‍ മാത്രമാണ് ഉപയോഗിക്കാറുള്ളത്. എ
ന്നെസംബന്ധിച്ച് അതുപാടില്ല. വികാരപരമായരംഗങ്ങളിലും ഭാഷയുടെ സൂക്ഷ്മമായ ഉപയോഗം ആവശ്യമാണ്. 'അമര'മൊക്കെ ചെയ്യുമ്പോഴാണ് അതിന്റെ വേദന ശരിയ്ക്കും അനുഭവിച്ചത്. സൂക്ഷിച്ചില്ലെങ്കില്‍ കൈവിട്ടുപോകും. കാണുന്നവര്‍ക്ക് അനുകരണം പോലെ തോന്നാം. ഇതുവരെ സിനിമയില്‍ കണ്ടിരുന്നപോലെ അതിഭാവുകത്വം കലര്‍ന്ന തൃശ്ശൂര്‍ ശൈലിയിലല്ല 'പ്രാഞ്ചിയേട്ട'നിലെ അരിപ്രാഞ്ചി സംസാരിക്കുന്നത്. 'എന്തൂട്ടാ ശവിയേ..'എന്ന് അയാള്‍ ചോദിക്കുന്നില്ല. തികച്ചും ഫണ്ണിയായ തൃശ്ശൂര്‍ക്കാരനാണ് അയാള്‍. പ്രാഞ്ചിയുടെ രീതികള്‍ തികച്ചും സ്വാഭാവികമാണ്.

ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ റോഡിലെ വെളുത്ത അതിര്‍ത്തിവര കടന്ന് എതിരെയെത്തിയ ബൈക്ക് മുന്നിലെ കാറിലുരസി. കാര്‍ മുന്നോട്ടുപോയെങ്കിലും ബൈക്കിലുള്ളവര്‍ പിന്തുടര്‍ന്ന് ചെന്ന് വഴിമുടക്കി. പി
ന്നാലെ വന്നവരെല്ലാം കുരുക്കിലായി. മമ്മൂട്ടി ഹോണ്‍ നീട്ടിയടിച്ചുകൊണ്ടേയിരുന്നു. ''കണ്ടോ അവന്മാര് തന്നെയാണ് കുഴപ്പമുണ്ടാക്കിയത്. എന്നിട്ട് ഇപ്പോ കാറിലുള്ളവരുടെ നേരെ ചെല്ലുന്നു. എത്രയൊക്കെ ക്ഷമിച്ചാലും ഇങ്ങനെയൊക്കെ കാണുമ്പോള്‍ ചെന്ന് ഒന്ന് പൊട്ടിക്കാന്‍ തോന്നിപ്പോകും.'' മമ്മൂട്ടി പല്ലുഞെരിക്കുന്നു. 'മൊട കണ്ടാ എട പെടും കെട്ടാ' എന്ന ഡയലോഗാണ് ഓര്‍മ്മവന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ വഴിതെളിഞ്ഞു. കലിപ്പുകളു തീരണില്ലല്ലാ എന്ന മട്ടില്‍ മമ്മൂട്ടി കാല്‍ ആക്‌സിലേറ്ററിലമര്‍ത്തി.
ഇത്രയും കാലത്തിനിടെ ചെയ്തവയില്‍ ഏതു കഥാപാത്രത്തിന്റെ ഭാഷയാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ച് പറഞ്ഞത്?
ആസ്വാദനം കാണുന്നവര്‍ക്ക് മാത്രമാണ്. നമുക്കത് സംഘര്‍ഷമാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഒരു സിനിമ കഴിയുന്നതോടെ അതിലെ സംസാരരീതിയും അവസാനിക്കും. അത് പിന്നെ ഞാന്‍ നാവില്‍കൊണ്ടുനടക്കാറില്ല. ചിലര്‍ ചോദിക്കും, ആ സിനിമയിലെപ്പോലെ ഒന്നു സംസാരിച്ച് കാണിക്കാമോ..ഞാന്‍ പറയും പറ്റില്ല. കാരണം അത് ആ സിനിമയോടെ തീര്‍ന്നു.

സ്‌ക്രീനില്‍ ശബ്ദമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരംകിട്ടിയാല്‍ ഏതു നാടിന്റെ ശൈലിയാകും സ്വീകരിക്കുക?
തീര്‍ച്ചയായും മമ്മൂട്ടി എന്നയാള്‍ സംസാരിക്കുന്ന രീതിയിലാകും ആ കഥാപാത്രവും സംസാരിക്കുക. ഞാന്‍ സംസാരിക്കുമ്പോള്‍ ഏതെങ്കിലും നാടിന്റെ ഭാഷയാണെന്ന് തോന്നുന്നുണ്ടോ..ഇല്ലല്ലോ..പലനാടുകളില്‍ ജീവിച്ചുവെങ്കിലും എന്റേത് സങ്കരഭാഷയുമല്ല. ഒരു ഭാഗത്തേക്കും ചാഞ്ഞുപോകാത്ത ശുദ്ധമായ ഭാഷയാണ് എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പ്രാദേശികമായ ഭേദങ്ങളില്ല.

കോക്ക്പിറ്റുപോലെയാണ് മമ്മൂട്ടിയുടെ കാറിലെ ഡ്രെവിങ്ങ്‌സീറ്റിന്റെ മുന്‍ഭാഗം. ജി.പി.ആര്‍.എസ്.സംവിധാനം ഇടയ്ക്കിടെ വഴിതിരയുന്നു. വടക്കുനോക്കിയന്ത്രം ദിശപറയുന്നു. പക്ഷേ അഭിനയപ്പാതയില്‍, വാഹനമോടിക്കുന്നയാള്‍ തിരിയുന്ന മാര്‍ഗ്ഗം അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം.

പലപ്പോഴും തോന്നിയിട്ടുണ്ട്. മമ്മൂട്ടി ഒരു കാറുപോലെയാണെന്ന്. ഓരോ വര്‍ഷവും കൂടുതല്‍ പുതുമകളോടെ പുറത്തിറങ്ങുന്ന ഇരുകാലന്‍ വണ്ടി. എണ്‍പതുകളിലെ മമ്മൂട്ടിയല്ല തൊണ്ണൂറുകളിലേത്. പിന്നെയും പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ ഏറ്റവും ആധുനികന്‍. എന്‍ജിന്‍ മാത്രം എന്നും ഒരേപോലെ. കാലം കഴിയുന്തോറും അത് കൂടുതല്‍ കുതിരശക്തിയില്‍ കുതിക്കുന്നു.
കേട്ടപ്പോള്‍ മമ്മൂട്ടി പൊട്ടിച്ചിരിച്ചു. ''അത് നിങ്ങളുടെ നിരീക്ഷണമല്ലേ..അതിനെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് ശരിയല്ല..''

എങ്കിലും ഏതു മോഡല്‍ മമ്മൂട്ടിയെ ആണ് ഇഷ്ടം?
സംശയെമന്താ..ഏറ്റവും പുതിയ മോഡല്‍ തന്നെ..വണ്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെയല്ലേ

എണ്‍പതുമോഡല്‍ മമ്മൂട്ടിയെ കാണുമ്പോള്‍ നൊസ്റ്റാള്‍ജിയ തോന്നില്ലേ?
ഞാന്‍ എണ്‍പതുകളുടെയല്ല 2010ലെ നായകനാണ്. പലപ്പോഴും പഴയകാലത്തിലേക്ക് പോകാന്‍ നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അതൊരു വ്യര്‍ഥശ്രമമായിട്ടാണ് എനിക്ക് തോന്നാറുള്ളത്. വിവേകവും ബുദ്ധിയും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുമുള്ള അവസ്ഥയിലിരുന്നുകൊണ്ടാണ് നമ്മള്‍ കുട്ടിയാകാന്‍ ആഗ്രഹിക്കുന്നത്. ഇതെല്ലാം ഉള്ള സ്ഥിതിക്ക് എങ്ങനെയാണ് അത് സാധ്യമാകുക? കുട്ടിയാകാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഉള്ളില്‍ ഒരു കുട്ടിയെ സൂക്ഷിക്കുകയാണ് വേണ്ടത്.

ഈ നിത്യയൗവനം ആര്‍ക്കെങ്കിലും കടം കൊടുക്കുമോ?
അങ്ങനെ കടംകൊടുക്കാന്‍ പറ്റുമോ? അരെങ്കിലും അത് തട്ടിയെടുത്തുകൊണ്ടുപോയാലോ എന്ന ഭയത്തിലാണ് ഞാന്‍. ആരെങ്കിലും കുറച്ചു യൗവനം ഇങ്ങോട്ടു തരുമോ എന്നാണ് ഞാന്‍ നോക്കുന്നത്.

ഗണേഷ്‌കുമാര്‍ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞു, അടുത്ത പരിചയമുള്ളവരെ കണ്ടാല്‍ മമ്മൂക്ക ചിലപ്പോള്‍ കണ്ടഭാവം നടിക്കില്ലെന്ന്. കാവ്യാമാധവനും ഇതേ പരിഭവം പറഞ്ഞു?

അടുത്തു പരിചയമുള്ളവരെല്ലാം നമ്മുടെ മനസ്സിലുണ്ട്. അത് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറച്ചു പരിചയമുള്ളവരോടാണ് ഞാന്‍ കൂടുതല്‍ അടുപ്പംകാണിക്കാറുള്ളത്. ഇല്ലെങ്കില്‍ അവര്‍ക്കാണ് എളുപ്പം വിഷമമുണ്ടാകുക. അടുത്ത സുഹൃത്തുക്കള്‍ക്ക് ഇതു മനസ്സിലാകുമെന്നാണ് എന്റെ ധാരണ.

ലാന്‍ഡ് ക്രൂയിസര്‍ കൊല്ലം കണ്ടുകഴിഞ്ഞു. മമ്മൂട്ടിയുടെ സംഭാഷണം പ്രാഞ്ചിയേട്ടനിലേക്ക് ഇന്‍ഡിക്കേറ്ററിട്ടു. അരിക്കച്ചവടക്കാരന്‍ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസിനെക്കുറിച്ച് പറയുമ്പോള്‍ വല്ലാതെ ആഹ്ലാദിക്കുന്നപോലെ. ''എത്ര വളര്‍ന്നിട്ടും ഫ്രാന്‍സിസിനെ നാട്ടുകാര്‍ അരിപ്രാഞ്ചിയെന്നേ വിളിക്കൂ. അതിനെ അതിജീവിക്കാനാണ് അയാളുടെ ശ്രമം. പത്മശ്രീ ബഹുമതി നേടിയെടുക്കുന്നതിലൂടെ തന്റെ മേല്‍ പതിഞ്ഞ വിളിപ്പേരിനെ തിരുത്താനാകുമെന്ന് പ്രാഞ്ചി കരുതുന്നു. പക്ഷേ നമ്മുടെ ജയം മാത്രമല്ല നമ്മുടെ വിജയമെന്നും മറ്റൊരാള്‍ ജയിക്കാന്‍ നമ്മള്‍ കാരണമായാല്‍ അതും നമ്മുടെ വിജയമാണെന്നും ഒടുവില്‍ അയാള്‍ മനസ്സിലാക്കുന്നു. അതാണ് പ്രാഞ്ചിയേട്ടനിലെ ഫിലോസഫിയും''


മമ്മൂട്ടി ഒരിക്കലും ഫിലോസഫി പറയുന്നത് കേട്ടിട്ടില്ലല്ലോ?
ഫിലോസഫി പറയാന്‍ ഞാന്‍ അത്ര വലിയ ഫിലോസഫറൊന്നുമല്ല. ഞാന്‍തന്നെയാണ് എന്റെ ഫിലോസഫി

ജീവിതം ഉത്സവമാക്കുക..മമ്മൂട്ടിയെപ്പോലെ ഒരാള്‍ എന്താണ് അതിന് തുനിയാത്തത്?
ജീവിതം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ഒരാളാണ് ഞാനും. നമ്മള്‍ ഏതുരീതിയില്‍ ആഘോഷിക്കുന്നു എന്നതാണ് പ്രധാനം. പഞ്ചേന്ദ്രിയങ്ങളെല്ലാം കൊണ്ട് ജീവിതത്തെ ആഘോഷമാക്കാം. കാഴ്ചയിലും കേള്‍വിയിലുമൊക്കെ ആഘോഷമുണ്ടാക്കാം.

ഇത്രയും തിളക്കമുള്ള ഒരു മനുഷ്യന് ധാരാളം പ്രലോഭനങ്ങളുണ്ടാകും. എങ്ങനെയാണ് അവയെ അതിജീവിക്കുന്നത്?
എന്നെ പ്രലോഭിപ്പിക്കുന്ന എന്തിനും ഞാന്‍ വഴങ്ങുന്നുണ്ട്. അതെല്ലാം ആപേക്ഷികമാണ്. ലോകം മുഴുവന്‍ പ്രലോഭനങ്ങളല്ലേ.. മഴയും കാറ്റും പൂവും പൂമ്പാറ്റയും എല്ലാം..അതില്‍ ഏതിലാണ് പ്രലോഭിപ്പിക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു മറ്റെല്ലാം.
കൊതിപ്പിക്കുന്ന എന്തിനെയോ തിരയുന്ന മട്ടില്‍ മമ്മൂട്ടിയുടെ ഇടംകൈ ചലിച്ചു. തൊട്ടാല്‍ തെളിയുന്ന പാട്ടുപെട്ടിയില്‍ പലപേരുകളും പ്രത്യക്ഷപ്പെട്ടു. എ.ആര്‍.റഹ്മാനിലോ ജഗജിത്‌സിങ്ങിലോ ഇപ്പോള്‍ തൊടുമെന്ന് പ്രതീക്ഷിച്ച് നോക്കിയിരിക്കേ മമ്മൂട്ടി വിരല്‍ത്തുമ്പില്‍ പാട്ടിന്റെ പുതിയപുതിയ ചെപ്പുകളെ തൊട്ടുണര്‍ത്തിക്കൊണ്ടിരുന്നു. അവസാനം വലിയൊരു സത്യത്തിലെന്നോണം ഒരു മലയാളം വാക്കില്‍ അന്വേഷണം അവസാനിച്ചു. നഖമുനയേറ്റ മാത്രയില്‍ അത് പാടിത്തുടങ്ങി..'സുഖമൊരു ബിന്ദു..ദു:ഖമൊരു ബിന്ദു...'അതിശയത്തോടെ മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി. എത്രയോ പാട്ടുകള്‍ക്കൊത്ത് ചലിച്ച ചുണ്ടുകള്‍ വിടര്‍ന്നിട്ടില്ല. മിഴിരണ്ടിലും റോഡ്മാത്രം.

''നല്ല ഡ്രൈവറാകാന്‍ വണ്ടി വേണമെന്നില്ല. സ്വന്തം ജീവിതം തന്നെ നന്നായി ഡ്രൈവ് ചെയ്താല്‍ പോരേ?'' മമ്മൂട്ടി ചോദിച്ചു. ''വണ്ടിയോടുമ്പോള്‍ നിയന്ത്രണാധികാരം ഓടിക്കുന്നയാള്‍ക്ക് മാത്രമാണ്. വണ്ടിയില്‍ എത്ര പ്രമുഖരുണ്ടായാലും അതില്‍ യാതൊരു പങ്കാളിത്തവുമില്ല. വേഗം കൂടുമ്പോഴും ജാഗ്രതയും നിയന്ത്രണവും ദൂരക്കാഴ്ചയും വേണം''- പറഞ്ഞതും വലതുവശത്തുകൂടി ഇന്നോവയുടെ രൂപത്തില്‍ കൊള്ളിയാന്‍ മിന്നി. മമ്മൂട്ടി വണ്ടി വശം ചേര്‍ത്തു.

ജീവിതത്തില്‍ ഓവര്‍ടേക്കിങ്ങ് അനുവദിക്കുമോ?
ഞാന്‍ ഏതായാലും വേഗത്തിലാണ് പോകുന്നത്. എന്റെ വേഗത്തെ അതിജീവിക്കാന്‍ കഴിയുന്നവര്‍ക്ക് മുന്നില്‍പോകാം.

വി.കെ.ശ്രീരാമന്‍ ഒരിക്കല്‍ എഴുതിയിരുന്നു. മമ്മൂട്ടിയോടൊപ്പം കാറില്‍ പോയാല്‍ ഫോണിലേക്ക് പിണറായി വിജയന്‍ മുതല്‍ പിലാക്കണ്ടിമുഹമ്മദാലി വരെയുള്ളവര്‍ വിളിക്കുന്നത് കാണാമെന്ന്. നേരാണോ?
ഏയ്..അതൊരു പ്രയോഗത്തിന് വേണ്ടി മാത്രം എഴുതിയതാകും. 'പ' പ്രാസത്തിലുള്ള ഒരു പ്രയോഗം. വണ്ടിയോടിക്കുമ്പോള്‍ ഏറ്റവും കുറച്ചുമാത്രം ഫോണില്‍ സംസാരിക്കുന്നയാളാണ് ഞാന്‍.

പ്രമുഖരെ ഒപ്പമിരുത്തി ഓടിച്ചുപോയ അനുഭവങ്ങളുണ്ടോ?
എന്റെ സുഹൃത്തുക്കളായ പ്രമുഖരൊക്കെ ഒപ്പം യാത്ര ചെയ്തിട്ടുണ്ട്. പലരും അതിനുശേഷം പുറത്തുപോയി പറഞ്ഞിട്ടുണ്ട്, എന്റെ കൂടെ വണ്ടിയിലിരിക്കാന്‍ പേടിയാകുമെന്ന്. യാത്ര ചെയ്യുമ്പോള്‍ ആരും ഇത് നേരിട്ട് പറഞ്ഞിട്ടില്ല. വണ്ടിയിലിരിക്കുന്നതുകൊണ്ടാകും. എനിക്ക് ആദ്യത്തെ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ തിരുവനന്തപുരത്തുനിന്ന് ചെമ്പിലെ സ്വീകരണസ്ഥലത്തേക്ക് അടൂര്‍, പത്മരാജന്‍,കെ.ജി.ജോര്‍ജ് എന്നിവരേയും കൊണ്ട് കാറില്‍ പോയത് സുഖമുള്ള ഓര്‍മ്മയാണ്. ആരായിരുന്നു അന്ന് മുന്‍സീറ്റില്‍..? ഇല്ല, ഓര്‍മ്മ കിട്ടുന്നില്ല.

മമ്മൂട്ടിയുടെ വാഹനം പത്മരാജന്റെ ഓണാട്ടുകരയിലൂടെ ഓടുകയാണ്. സംസാരം പിന്നെയും ഭാഷയെക്കുറിച്ചായി. കേരളത്തെ കൈക്കുടന്നയില്‍ കാണുന്നതുപോലെയാണ് മമ്മൂട്ടിയുടെ വിശദീകരണങ്ങള്‍. കരകളുടെ പ്രത്യേകതകളപ്പറ്റി ഒരു കൊച്ചാട്ടനെപ്പോലെ മമ്മൂട്ടി വാചാലനാകുന്നു. പുറക്കാട്ടെത്തിയപ്പോള്‍ അച്ചൂട്ടിയുടെ കണ്ണീരുപ്പുകലര്‍ന്ന കടല്‍മണലിനെ നോക്കുന്നു. തുറകളിലെ വാക്കിന്‍വള്ളത്തില്‍ ആറാട്ടുപുഴ, ചെത്തി, ചെല്ലാനം തീരങ്ങളിലൂടെ വൈപ്പിന്‍കരയിലേക്ക് തുഴഞ്ഞു ചെല്ലുന്നു. ഇടയ്‌ക്കെപ്പോഴോ കൊമ്പന്റെ മസ്തകം പിളര്‍ക്കുന്ന കോട്ടയംകാരന്റെ ഉശിര് മുണ്ടുമടക്കിക്കുത്തി ഹെയര്‍പിന്നുകളിലൂടെ തോപ്രാംകുടിയിലേക്ക് കയറിപ്പോകുന്നു. എറണാകുളം കാണ്‍കേ ഇവിടെയാണ് ഡാനിയും ബിലാലും കാരയ്ക്കാമുറി ഷണ്മുഖനുമുള്ളതെന്ന് പറയുന്നു. ഇതിനിടയിലൊക്കെത്തന്നെ തിരസ്‌കരണീ വിദ്യയിലെന്നപോലെ തൊട്ടടുത്തുനിന്ന് മാഞ്ഞുപോയി മതിലുകളിലും മാനംമുട്ടുന്ന ഹോര്‍ഡിങ്ങുകളിലും തെളിയുന്നു.


പാട്ടുപേടകം പഴയ ഈണങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടേയിരുന്നു. തൃശ്ശൂര്‍ സ്വാഗതം ചൊല്ലുന്നു. രാജമാണിക്യത്തിന്റെ തിരുവനന്തപുരത്തുനിന്ന് അരിപ്രാഞ്ചിയുടെ തൃശ്ശൂരിലേക്കുള്ള ആറുമണിക്കൂര്‍ കാറോട്ടം ഇവിടെ അവസാനിക്കുന്നുവെങ്കിലും മമ്മൂട്ടി കീഴടക്കിയ വാക്കിന്റെ വന്‍കരകള്‍ വള്ളുവനാട്ടിലും വടക്കേ മലബാറിലുമൊക്കെയായി പരന്നുകിടക്കുകയാണ്. 'വാത്സല്യ'വും 'ബസ് കണ്ടക്ടറും' 'പാലേരിമാണിക്യ'വും ഓര്‍ത്തു. രഞ്ജിത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. മമ്മൂട്ടിക്കൊപ്പം ത്ത എന്തുവിളിക്കണമെന്ന് രഞ്ജിത്തിനോട് ചോദിച്ചു. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷം രഞ്ജിത്ത് പറഞ്ഞു:

മമ്മൂട്ടി അപ്പോഴേക്കും പ്രാഞ്ചിയിലേക്ക് മാറിയിരുന്നു. അത്രയും നേരം അരികിലുണ്ടായിരുന്നയാള്‍ തൃശ്ശൂര്‍ക്കാരനായിരുന്നുവോ എന്ന് അതിശയിപ്പിക്കുന്ന മട്ടില്‍ മമ്മൂട്ടി പറഞ്ഞു: ''ആള്വോള് പ്രാഞ്ചിയേട്ടന്‍ പ്രാഞ്ചിയേട്ടന്‍ എന്നൊക്കെ വിളിക്കും. അതീ തൃശ്ശൂക്കാരടെ ഒരു ലൈനാ. യേശൂസ്തൃനെ റോട്ടുമ്മേ കണ്ടാലും യേശൂട്ടാന്ന് വിളിക്കണ ടീമ്വോളാ..''
മമ്മൂട്ടി തൊട്ടപ്പോള്‍ മനസ്സ് അത്ഭുതത്തെ തൊട്ടു.

Labels:

പ്രാഞ്ചിയേട്ടന്‍ വീരശൂര പരാക്രമിയല്ല: രഞ്ജിത്


പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മലയാള സിനിമയെ അടുത്ത കാലഘട്ടത്തിലേക്ക് നയിക്കുന്ന ചിത്രമാണ്. കൃത്യമായ ഒരു ഫോര്‍മുലയുടെ കളത്തിനുള്ളില്‍ മാത്രം ചലിക്കുന്ന കഥയല്ല, അതിലെ നായകന്‍ അമാനുഷനോ ഡയലോഗുകള്‍ ഛര്‍ദ്ദിക്കുന്ന കൊമേഴ്സ്യല്‍ പ്രതാപിയോ അല്ല. ‘പ്രാഞ്ചിയേട്ടന്‍ വീരശൂര പരാക്രമിയല്ല’ എന്ന് സംവിധായകന്‍ രഞ്ജിത് തന്നെ പറയുന്നു.

മലയാള സിനിമയ്ക്ക് പ്രാഞ്ചിയേട്ടന്‍ നല്‍കിയ ഉണര്‍വ് വളരെ വലുതാണ്. സിനിമ ഇങ്ങനെയും എടുക്കാമെന്നും ഇങ്ങനെയും ഹിറ്റ് സൃഷ്ടിക്കാമെന്നും രഞ്ജിത് കാണിച്ചുതരികയാണ്.

വീരശൂര പരാക്രമിയായ നായകനല്ല പ്രാഞ്ചിയേട്ടന്‍. ഇതില്‍ അടിയും ഇടിയും വെടിയുമൊന്നുമില്ല. സ്വാഭാവികമായ പ്രകടനത്തിലൂടെ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകരെ കീഴടക്കുകയാണ്. അങ്ങനെയൊരു നായകനെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട് - രഞ്ജിത് ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

മമ്മുക്കയുടെ സ്വാഭാവികമായ അഭിനയം തന്നെയാണ് പ്രാഞ്ചിയേട്ടന്‍റെ വിജയത്തിനു കാരണം. സീരിയസായി പറയാവുന്ന ഒരു വിഷയം ലളിതമായി നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടമായി. വി കെ എന്നും കുഞ്ചന്‍ നമ്പ്യാരും ഒക്കെ പരീക്ഷിച്ച, ഏറ്റവും വലിയ കാര്യങ്ങള്‍ ഏറ്റവും ലളിതമായി പറയുക എന്ന രീതി പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ടാകാം. ഒട്ടും ഭാരമില്ലാതെ കാണാവുന്ന, കണ്ടിറങ്ങുമ്പോള്‍ ഒരു സന്ദേശമായി സ്വീകരിക്കാവുന്ന സിനിമയെന്നാണ് പ്രാഞ്ചിയേട്ടന്‍ കണ്ടിട്ട് എന്നെ വിളിക്കുന്ന എല്ലാവരും അഭിപ്രായപ്പെട്ടത് - രഞ്ജിത് പറഞ്ഞു.

ദൈവത്തിലേക്ക് നന്‍‌മയിലൂടെയുള്ള ഒരു വഴി മാത്രമേയുള്ളൂ എന്നാണ് പ്രാഞ്ചിയേട്ടന്‍റെ സന്ദേശം. ആവര്‍ത്തനവിരസമായ കഥകളും കഥാപാത്രങ്ങളും കണ്ടുമടുത്ത് തിയേറ്ററില്‍ നിന്ന് അകന്ന പ്രേക്ഷകരെ തിരിച്ചുകൊണ്ടുവരാന്‍ പ്രാഞ്ചിയേട്ടന് കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് - രഞ്ജിത് പറയുന്നു.

Labels:

Wednesday, September 22, 2010

Best of luck photogallery














Labels:

ഷാജി-മമ്മൂട്ടി ചിത്രം ക്രിസ്മസിന്


ദ്രോണയ്ക്ക് ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം ആംരഭിയ്ക്കും. അരോമ [^]ഫിലിംസ് നിര്‍മിയ്ക്കുന്ന ചിത്രം ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായിരിക്കും.

ഒക്ടോബര്‍ മധ്യത്തോടെ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനനന്തപുരമാണ്.

ആദ്യ കന്നഡ ചിത്രമായ ശിക്കാരിയുടെ സെറ്റിലാണ് മമ്മൂട്ടി ഇപ്പോള്‍.ക്രിസ്മസിന് മുമ്പ് രണ്ട് മമ്മൂട്ടി സിനിമകള്‍ തിയറ്ററുകളിലെത്തും. മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ബെസ്റ്റ് ആക്ടറും എം നിഷാദിന്റെ ബെസ്റ്റ് ഓഫ് ലക്കുമായിരിക്കും ഇതിന് മുമ്പ് റിലീസ് ചെയ്യുക. നിഷാദിന്റെ ചിത്രത്തില്‍ മമ്മൂട്ടി
അതിഥി [^] വേഷമാണ് അവതരിപ്പിയ്ക്കുന്നത്.

കഴിഞ്ഞ നവംബറില്‍ തിയറ്ററുകളിലെത്തിയ ദ്രോണ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ഷാജി കൈലാസ് സിനിമകള്‍ നേരിടുന്ന പരമ്പര പരാജയത്തില്‍ ഏറ്റവുമൊടുവിലേത്തതായിരുന്നു അത്.
thanks to thatsmalayalam

മമ്മൂട്ടി - രഞ്ജിത് ടീം വീണ്ടും



പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ്മേക്കര്‍ രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. സംവിധാനം പക്ഷേ രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത് എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം.

ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് സംവിധായകര്‍ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ.

ജി എസ് വിജയന്‍റെ ആദ്യ ചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പിന്നീട് ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്‍സ്റ്റോറി എന്നീ സിനിമകള്‍ വിജയന്‍ സംവിധാനം ചെയ്തു. കവര്‍സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

Labels:

Sunday, September 19, 2010

mammootty


മലയാളത്തിന്റെ മെഗാസ്റ്റാര്‍, മലയാളികളുടെ തലയെടുപ്പ് -അതാണ്‌ മമ്മൂട്ടി. 1953 സെപ്തംബര്‍ ‌17 നാണ് മുഹമ്മദുകുട്ടി എന്ന ആരാധകരുടെ പ്രിയ മമ്മൂക്കയുടെ ജനനം. 1979ല്‍ ദേവലോകത്തിലൂടെ സിനിമയില്‍ ഔദ്യോഗികമായി അരങ്ങേറി. പിന്നീടിങ്ങോട്ട്‌ മലയാള സിനിമയുടെ ചരിത്രമാണ് മമ്മൂട്ടിയുടെയും ചരിത്രം. മലയാളികള്‍ ഇത്രയേറെ ബഹുമാനിക്കുന്ന പൗരുഷമുള്ള വേറൊരു നടന്‍ കാണില്ല. മകനായും, കാമുകനായും, പിതാവായും, ഗുണ്ടയായും, പോലിസ്, പട്ടാള വേഷങ്ങളിലും പൂര്‍ണത കാണുകയായിരുന്നു മലയാളി. പ്രേക്ഷകരെ എല്ലാ രീതിയിലും വിസ്മയിപ്പിച്ചു മുപ്പതു വര്‍ഷത്തില്‍ ഏറെയായി മലയാളത്തിലെ വല്യേട്ടനായി മമ്മൂട്ടി ഇവിടെയുണ്ട്, മൂന്നുതലമുറയുടെ ആവേശമായി. മൂന്ന് തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡുകള്‍, മികച്ച നടനുള്ള അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍, ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍, മറ്റ് നിരവധി സിനിമാ അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുള്ള മമ്മൂട്ടിയെ 1998 ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. 2009ല്‍ കാലിക്കറ്റ് സര്‍വകലാശാലയും ഈ വര്‍ഷം കേരള സര്‍വകലാശാലയും ഡോക്ട്ടറേറ്റ് നല്‍കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച മമ്മൂട്ടി അഭിനയത്തിന് പുറമേ നിര്‍മാണം,വിതരണം എന്നീ മേഖലയിലും ഇപ്പോള്‍ കൈവച്ചിരിക്കുകയാണ്. അഭിനയജീവിതത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും അറുപതിനോട്‌ അടുക്കുമ്പോഴും മമ്മൂട്ടി ചെറുപ്പമാണ്. മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാതൃകയാണ്. പോക്കിരിരാജയായി പ്രദര്‍ശന ശാലകര്‍ പ്രകമ്പനം കൊള്ളിക്കുന്ന ആ മമ്മൂട്ടി മാജിക്ക് ഇതിന് തെളിവല്ലേ...

വിവാദങ്ങളില്ലാതെ എന്ത് അവാര്‍ഡ്

അവാര്‍ഡ് എന്ന വാചകം പോലും അന്വര്‍ഥമാകുന്നത് അതു അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുമ്പോഴാണു അല്ലെങ്കില്‍ നല്കുമ്പോഴാണ്.57മത് ദേശീയ ചലചിത്ര അവാര്‍ഡ് പ്രഖ്യാപനമാണു കഴിഞ്ഞു പോയത് .മലയാളികള്‍ക്ക് വൈകികിട്ടിയ ഓണസദ്യയായിരുന്നു കേരളത്തിനു ലഭിച്ച ഓരോ അവാര്‍ഡും .വിഭവസമ്രിദ്ധമായ സദ്യ ലഭിച്ചപ്പോള്‍ കേരളത്തിലെ വിവേചന ബുദ്ധി നഷ്ടപെട്ടിട്ടില്ലാത്ത നിഷപക്ഷരായ ജനങ്ങള്‍ വിഷമിച്ചു ആ സദ്യ ഉഷാറാവുന്നതിനു അത്യാവശ്യമായ ചോറില്ലാത്ത സദ്യ പോലെയായല്ലോ ഇന്ത്യന്‍ പ്രേക്ഷകര്‍ മുഴുവന്‍ മുന്‍കൂറായി വിധിയെഴുതിയ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്കെന്ന പ്രവചനം ഫലിച്ചില്ലല്ലോ എന്നോര്‍ത്ത്.ലഭിചതോര്‍ത്തു സന്തോഷിക്കുകയും ലഭിക്കാതെ പോയതോര്‍ത്ത് ദുഖിക്കുകയും ചെയ്യുന്ന മലയാളിയെന്നഭിമാനിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് കുറെ വിവാദങ്ങലാണു യഥാര്‍ഥ മലയാളികള്‍ക്ക് ലഭിച്ച സദ്യയോദൊപ്പമുള്ള പപ്പടമോ പപ്പടം പൊരിക്കുന്ന മണമോ പോലും ആസ്വധിക്കാന്‍ വിധിയില്ലാതെ പോയവര്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ബുദ്ധി പണയം വെച്ചിട്ടില്ലാത്ത മലയാളി പ്രേക്ഷകര്‍ മുഴുവനും മലയാളസിനിമക്കു കിട്ടിയ അവാര്‍ഡുകള്‍ അര്‍ഹിക്കുന്നതു തന്നെയെന്നും അര്‍ഹിക്കുന്ന അംഗീകാരം മമ്മൂട്ടിയെ തേടിയെത്തിയില്ലല്ലോ അല്ലേങ്കില്‍ നല്കിയില്ലല്ലോ എന്നു വിഷമിക്കുക്കയാണു ചെയ്തത്.കേരള ജനങ്ങളെ പോലെ തന്നെ രഞ്ജിതും ഷാജിയും മമ്മുട്ടിക്കു നല്കാത്തതിന്റെ പേരില്‍ വിഷമിക്കുകയും ബച്ചനു നല്കിയതിനെതിരെ പ്രതികരിക്കുകയും ചെയ്തു.അവരുടെ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചതു കൊണ്ടു മാത്രമല്ല അവര്‍ മമ്മൂട്ടിക്കു അനുകൂലമായി നിന്നതു എന്നു ദേശീയ അവാര്‍ഡ് നേടിയ ബച്ചനും ഇവിടുത്തെ മലയാളികള്‍ക്കുമറിയാം .കാരണം മലയാളി പ്രേക്ഷകര്‍ പായും പലേരിമാണിക്യവും കുട്ടിസ്രാങ്കുമൊക്കെ കണ്ടതാണ്.അവര്‍ക്കു ഈ അവാര്‍ഡ് സിനിമകള്‍ ഒരു ഫെസ്റ്റിവല്‍ മൂടൊന്നും നല്കിയില്ലെങ്കിലും അവര്‍ വാനോളം പ്രശംസിച്ചതാണു മമ്മൂട്ടിയെന്ന നടന്റെ കഥാപാത്രങ്ങളെ കുറിച്ചും അഭിനയത്തെ കുറിച്ചും.ആര്‍ക്കൊക്കെയോ വേണ്ടി ഓശാന പാടുന്ന ചിലര്‍ മലയാളികളെ നാണിപ്പിക്കുന്ന വിധമാണു രഞ്ജിത്തിനെതിരെയും ഷാജിക്കെതിരെയും പ്രതികരിച്ചതു.ഒരാള്‍ പറഞ്ഞതു ബച്ചനു ദേശീയ അവാര്‍ഡ് അര്‍ഹതപെട്ടതാണെന്നും മേക്കുപ്പാണു പ്രശ്നമെങ്കില്‍ ഇന്ത്യനെന്ന സിനിമയില്‍ കമലഹാസന്‍ ഇതേ മെക്കപ്പിട്ടാണു ദേശീയ അവാര്‍ഡ് നേടിയതെന്നും പറഞ്ഞു കമല്‍ഹാസനെയും ബച്ചനെയും താരതമ്യം ചെയ്താണു മമ്മൂട്ടിക്കു അവാര്‍ഡു കൊടുത്തില്ലെന്ന രഞ്ജിത്തിന്റെ വാചകത്തോട് പ്രതികരിച്ചു കൈയ്യടി നേടാനെത്തിയതു.മേക്കപ്പിന്റെ അതിപ്രസരമൊന്നും കൂടാതെ തന്റെ രണ്ടു സിനിമകളും അഭിനയിച്ചു എതിരില്ലാതെ നില്ക്കുമ്പോഴാണു മമ്മൂട്ടിയുടെ അഭിനയത്തിനു മുന്നില്‍ റോഷനും ദേശീയ ജുറിയും കണ്ണടച്ചതു.

മമ്മൂട്ടിക്ക് ഈ അവഗണന പുതുമയുള്ളതല്ല.എത്രയോ കാലമായി അദ്ധേഹവും അദ്ധേഹത്തിന്റെ സിനിമകളും പല കുറി അവഗണിക്കപ്പെട്ടിട്ടുണ്ട്.ഇപ്പോഴും ഞാനഭിനയിച്ച സിനിമകള്‍ക്കു 12 അവാര്‍ഡുകള്‍ ലഭിച്ചല്ലോ എന്നു അഭിമാനിച്ചാണു അദ്ധേഹം ത്രിപ്തിപെടുന്നത്. മലയാളി പ്രേക്ഷകര്‍ മുഴുവന്‍ മമ്മൂട്ടിയോട് കാണിച്ച അവഗണനയില്‍ സഹതപിക്കുമ്പോഴും ഇന്നലെ പെയ്ത മഴയില്‍ കുരുത്ത റോഷനാണു രഞ്ജിത്തിനോട് മറുപടി പറഞ്ഞതു.കേരളത്തില്‍ കുട്ടിസ്രാങ്ക് അവഗണിക്കപെട്ടപ്പോള്‍ മികച്ച ചിത്രത്തിനും തിരകഥക്കും വസ്ത്രാലങ്കാരത്തിനും വരെ ദേശീയ അവാര്‍ഡ് നേടി.അതിന്റെ സന്തോഷവും സ്വന്തം നാട്ടില്‍ അംഗീകരിക്കാതെ പോയതിന്റെ വിഷമവും പങ്കുവെച്ചപ്പോള്‍ അദ്ധേഹത്തോട് മോഹനന്‍ സംസാരിച്ചതു റിലയന്‍സെടുത്ത സിനിമ അവാര്‍ഡ് സങ്കടിപ്പിചതാണെന്ന രീതിയിലായിലായിരുന്നു.മമ്മൂട്ടി സിനിമകളോട് അല്ലെങ്കില്‍ മമ്മൂട്ടിയോട് എന്തോ വര്‍ഗീയത മുളച്ചു വരുന്നുണ്ടിവിടെ എന്നു നാം ഭയക്കേണ്ടിയിരിക്കുന്നു.ബച്ചന്‍ അവാര്‍ഡ് സങ്കടിപ്പിച്ചതാണെന്നു സമ്മതിക്കാന്‍ മടിയുള്ളവരാണു കുട്ടിസ്രാങ്ക് എന്ന സിനിമ അവാര്‍ഡ് സങ്കടിപ്പിച്ചതാണെന്നു പറയുന്നത്.മമ്മൂട്ടി നേടിയാലും നേടാനൊരുങ്ങിയാലും അതിനോട് എതിരു പ്രവര്‍ത്തിക്കുന്നതും പ്രഖ്യാപിക്കുന്നതും ഇന്നും ഇന്നലേയും തുടങ്ങിയതല്ല.ആരാണു മോഹനന്‍ എന്നറിയണ്ടെ,വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ ജുറി അംഗമായി പോയിട്ട് അന്നത്തെ മമ്മൂട്ടി ചിത്രമായ ഡാനി ഇതു പോലെ അവഗണിക്കപെട്ടെന്ന വിവാദങ്ങള്‍ ചൂടു പിടിച്ചപ്പോള്‍ ഞാന്‍ മലയാളസിനിമയെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടിയല്ല പോയതെന്നു പറഞ്ഞു കൈയ്യൊയിഞ്ഞ ആളാണു മോഹനന്‍. അതിനേക്കാള്‍ എത്രയോ നല്ലവരാണു ഇത്തവണ കേരളത്തെ പ്രതിനിധീകരിച്ചത്.അവര്‍ പറഞ്ഞതിങ്ങനെയാണു അവസാന റൌണ്ടിലും മമ്മുട്ടി ബച്ചനോടൊപ്പം പൊരുതിയിരുന്നു കൂടുതല്‍ ആളുകള്‍ ബച്ചനെയാണു അനുകൂലിച്ചതു എന്നാണ്.ഇവരും മമ്മൂട്ടിയെ അനുകൂലിച്ചെന്നെങ്കിലും നമുക്കു കരുതാമല്ലോ.

തുടരും Writed by share4you

Labels:

Thursday, September 16, 2010

മുറ്റത്തെ മുല്ലയുടെ സുഗന്ധം






























































thanks to manoramaonline

Labels:

Wednesday, September 15, 2010

അഭിനയമുഹൂര്‍ത്തങ്ങളുടെ സമ്മേളനം :കുട്ടിസ്രാങ്ക്







































കടപ്പാട്:manoramaonline

Labels:

I'm happy my films won eight national awards: Mammootty


Mammootty missed out on the best actor award but the Malayalam superstar says he his happy that two films he acted in - 'Kutty Srank' and 'Kerala Varma Pazhassi Raja' - had bagged eight national awards between them. 'Kutty Srank' director Shaji N. Karun too said he was overjoyed.

'Honestly, I feel proud that the films I acted in have won eight awards. I feel really happy. You see my job is to act and I will keep on acting and try my best,' Mammootty told IANS over the phone from Shimoga in Karnataka, where he is shooting the film 'Shikari'.

'Kutty Srank', which is produced and distributed by Big Pictures, won five awards including the best feature; special jury; best costume designer award for Jayakumar as well as best cinematography and best screenplay (original) awards for Anjuli Shukla and P.F. Mathews-Harikrishna respectively.

Southern music maestro Illaiyaraja bagged the award for best background score for 'Kerala Verma Pazhassi Raja ', which also won the best Malayalam film award. Resul Pookutty got the best sound designer for the same film.

'Kutty Srank' saw Shaji N. Karun and Mammootty join hands for the first time. And the filmmaker is overjoyed with the string of awards.

'I am very happy as a Malayali to have got this award. I have done four films and three of my films have won the National Award and I am happy,' he said.

The film is about the story of a character (Mammootty) told from three different perspectives -- by three women he was involved with at different stages of his life.

Oscar Award winner Resul Pookutty said he is elated with the national recognition.

'The work I did for the film 'Pazhasi Raja' was different because the sound played a crucial role in the film,' said Pookutty.

'പ്രാഞ്ചിയേട്ടന്‍' പതിവു ചേരുവകള്‍ ഒഴിവാക്കിയ മുഖ്യധാരാ സിനിമ- രഞ്ജിത്ത്


കോഴിക്കോട്: പതിവു ചേരുവകള്‍ ഒഴിവാക്കിയ മുഖ്യധാരാ സിനിമയാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ്' എന്ന സിനിമയെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ലളിതമായ ഭാഷയില്‍ പ്രേക്ഷകരോട് സംവദിക്കാനുള്ള ശ്രമമാണ് സിനിമയിലൂടെ നടത്തിയിട്ടുള്ളത്. പൂര്‍വ മാതൃകകളില്ലാത്ത കാഴ്ചകള്‍ സമ്മാനിച്ചാല്‍ പ്രേക്ഷകര്‍ ചലച്ചിത്രത്തെ കൈവിടില്ലെന്നതാണ് 'പ്രാഞ്ചിയേട്ടന്റെ' വിജയം സൂചിപ്പിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയ്ക്ക് പുതുമയില്ലെന്ന പരാതി പ്രേക്ഷകര്‍ക്കുണ്ട്. അതുകൊണ്ടാണ് പരീക്ഷണം നടക്കുന്ന അന്യഭാഷാചിത്രങ്ങളെ മലയാളി പ്രേക്ഷകര്‍ പുകഴ്ത്തുന്നത്. ആവര്‍ത്തനം ഇല്ലാത്ത, പുതിയ സിനിമകള്‍ നല്‍കിയാല്‍ പ്രേക്ഷകര്‍ ചിത്രത്തെ തിരസ്‌കരിക്കില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.

പ്രാഞ്ചിയേട്ടനെന്ന കഥാപാത്രത്തെ സമൂഹത്തില്‍ എല്ലായിടത്തും കാണാന്‍ കഴിയും. കഥാപാത്രത്തെ തൃശ്ശൂരുമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനു കാരണമായത് തൃശ്ശൂര്‍ക്കാരുടെ ഫലിതബോധമാണ്. വളരെ ലളിതമായി വേദാന്തം പറയാന്‍ കഴിയുന്നവരാണ് തൃശ്ശൂരുകാര്‍. കാലിക വിഷയം ലളിതമായി പറയുന്നതിനാണ് തൃശ്ശൂര്‍ ഭാഷ ഉപയോഗിച്ചതെന്നും രഞ്ജിത്ത് പറയുന്നു.

നായകനായ മമ്മൂട്ടിയുടെ പിന്തുണ കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. സിനിമയുടെ രണ്ടുവരിക്കഥ പറഞ്ഞപ്പോള്‍ മമ്മൂട്ടി കാണിച്ച ആവേശമാണ് 'പ്രാഞ്ചിയേട്ടന്റെ' പിറവിക്ക് കാരണമായത്. മമ്മൂട്ടിയെ സൂപ്പര്‍ താരമായി താന്‍ കാണുന്നില്ലെന്നും എന്നാല്‍ മമ്മൂട്ടി സൂപ്പര്‍ നടനാണെന്നും രഞ്ജിത്ത് പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമ വഴി ലഭിച്ച പിന്തുണയും അംഗീകാരവുമാണ് 'പ്രാഞ്ചിയേട്ടനെ' രൂപപ്പെടുത്താന്‍ സഹായിച്ചത്.

ചലച്ചിത്ര മേഖലയില്‍ വേറിട്ടു നടക്കുന്നതിനാല്‍ 'ഓഫറുകള്‍' ലഭിക്കുന്നില്ലെന്ന തന്റെ മുന്‍ അഭിപ്രായം തന്നെയാണ് ഇപ്പോഴുമെന്നും രഞ്ജിത്ത് പറഞ്ഞു. 'പ്രാഞ്ചിയേട്ടന്‍' സിനിമ കഴിഞ്ഞിട്ട് ഇതുവരെ മറ്റ് ഓഫറുകള്‍ ലഭിച്ചിട്ടില്ല. സമീപകാലത്തെ ചെലവുകുറഞ്ഞ ചിത്രമാണ് 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്‍റ്' എന്ന് രഞ്ജിത്ത് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്‍റ് ആര്‍. മധുശങ്കര്‍ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ടി.എ. റസാഖ് സിനിമയെപ്പറ്റി സംസാരിച്ചു. പ്രസ്‌ക്ലബിന്റെ ഉപഹാരം രഞ്ജിത്തിന് സമ്മാനിച്ചു.
..

Labels:

57th National Film Awards: Who will be the best actor?


Thiruvananthapuram, Sep 15 (IANS) With the 57th National Film Awards to be announced Wednesday afternoon, the question is who will win the best actor award?
Will Amitabh Bachchan catch up with Malayalam megastar Mammootty and South Indian superstar Kamal Haasan?

Mammootty and Kamal Haasan have won the national award for best actor thrice and Bachchan twice in his career.

Kamal Haasan had won the award for the Tamil film “Moonampirai” in 1983, for “Nayakan” in 1988 and for “Indian” in 1997.

Mammootty won the prestigious award in 1990 for his roles in “Mathilukal” and “Oru Vadakan Veeragatha”, in 1994 for “Ponthanmada” and “Vidheyan” and in 1999 for “Dr. Babasaheb Ambedkar”.

Big B won the award in 1991 for “Agnipath” and in 2006 for “Hum”.

So, will Mammootty become the first to win best actor award for a record fourth time?

“Acting is not about winning or losing,” says Mammootty.

“I have done my job,” he said. “I have just reached here and during the next two to three weeks I am going to complete my Malayalam-Kannada film ‘Shikari’,” Mammooty told IANS over telephone from Shimoga in Karnataka.

The veteran superstar’s three films — “Pazhassi Raja”, “Kutty Shranku” and “Paleri Manickam: Oru Pathirathri Kolapathakathinte Katha” — have been nominated for the National Film Awards.

The 57th National Film Awards will be presented to the best of Indian cinema released during the year 2009.

Tuesday, September 14, 2010

മമ്മൂട്ടിയും ബച്ചനും നേര്‍ക്കുനേര്‍


2009ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിയ്ക്കും. രമേശ് സിപ്പി അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് മമ്മൂട്ടിയും അമിതാഭ് [^] ബച്ചനും അവസാന റൗണ്ട് മത്സരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിസ്രാങ്ക്, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും മമ്മൂട്ടിയ്ക്ക് തുണയാവുമ്പോള്‍ പ്രൊജേരിയ ബാധിച്ച 12 വയസ്സുകാരനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച 'പാ' ആണ് ബച്ചന്് വഴികള്‍ തുറക്കുന്നത്. പായിലെ അഭിനയത്തിന് വിദ്യാ ബാലനും മികച്ച നടിയ്ക്കുള്ള മല്‍സരത്തിനുണ്ട്.

കേരളത്തില്‍ നിന്നു സംവിധായകന്‍ ഹരികുമാര്‍, ഡോക്യുമെന്ററി സംവിധായകന്‍ എംആര്‍ രാജന്‍ എന്നിവരാണ് ജൂറിയിലുള്ളത്. വൈകിട്ട് നാലിന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് കുട്ടിസ്രാങ്ക്,
പഴശിരാജ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങള്‍ ഒട്ടേറെ പുരസ്‌കാരങ്ങളുടെ അന്തിമ ഘട്ടത്തില്‍ പരിഗണനയ്ക്കുണ്ട്.

പതിവിന് വിപരീതമായി ബോളിവുഡിലെ മുഖ്യധാരാ-വാണിജ്യ ചിത്രങ്ങളും ഇത്തവണത്തെ ദേശീയ പുരസ്‌ക്കാര ജൂറിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്, 3 ഇഡിയറ്റ്‌സ്, പാ, ദേവ് ഡി എന്നിവയെല്ലാം ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്നാണ് അറിയുന്നത്.

Labels:

Monday, September 13, 2010

ഒന്ന്-നടന്‍ ഭാഷാപഠനത്തിന്റെ ഉപകരണമാകുമ്പോള്‍

ഭാഷയുടെ ഓജസ്സും വ്യതിരിക്തതയും എത്രത്തോളം ജനകീയമാണെന്ന് പരിശോധിക്കപ്പെടുന്നതിന്റെ സൂചകങ്ങളിലൊന്ന് പ്രാദേശികമായി അത് നേടിയെടുക്കുന്ന സ്വീകാര്യതയാണ്.സ്വീകാര്യതയുടെ ആധാരം ഓരോ സമൂഹത്തിന്റെയും വ്യവഹാരോപാധിയെന്ന നിലയില്‍ ഭാഷക്കുള്ള പ്രാദേശികസ്വഭാവവുമാണ്. ഇക്കാര്യത്തില്‍ സുഭദ്രമായ നിലയാണ് എക്കാലത്തും നമ്മുടെ മാതൃഭാഷക്കുള്ളത്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതതി നിര്‍ലോഭം കൊണ്ടും കൊടുത്തും മലയാളത്തെ സമ്പുഷ്ടമാക്കി.വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിയെ പലവിധത്തില്‍ വര്‍ഗ്ഗീകരിക്കാമെങ്കിലും ചരിത്രപരമായി അത് അറിയപ്പെടുന്നത് ആറു പ്രവിശ്യകളായാണ്.

1.വടക്കേ മലബാര്‍(കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി,കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി,വടകര എന്നീ താലൂക്കുകളും)

2.മലബാര്‍ (മലപ്പുറം,മാനന്തവാടി ഒഴിച്ചുള്ള വയനാട് ജില്ല,വടകരയും കൊയിലാണ്ടിയുമൊഴിച്ചുള്ള കോഴിക്കോട്,,ചിറ്റൂരൊഴിച്ചുള്ള പാലക്കാട ജില്ല,തൃശൂര്‍ ജില്ലയുടെ ഭാഗങ്ങള്‍)

3.കൊച്ചി (പാലക്കാട് ജില്ലയിലെ ചിറ്റൂര്‍,എറണാകുളത്തിന്റെയും തൃശൂരിന്റെയും ഭാഗങ്ങള്‍)
4.വടക്കന്‍ തിരുവിതാംകൂര്‍ (ഇടുക്കി,എറണാകുളം ജില്ലയുടെ ഭാഗങ്ങള്‍)

5.മദ്ധ്യ തിരുവിതാംകൂര്‍ (കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളും ഇടുക്കിയുടെ തെക്കന്‍ഭാഗങ്ങളും കൊല്ലം ജില്ലയുടെ വടക്കന്‍ ഭാഗങ്ങളും)

6.തെക്കന്‍ തിരുവിതാംകൂര്‍ (കൊല്ലത്തിന്റെ തെക്കന്‍ ഭാഗങ്ങളും തിരുവനന്തപുരവും)

ഈ പ്രദേശങ്ങളിലെല്ലാം പ്രാദേശികഭാഷകളുടെ കൂടുതല്‍ വേര്‍തിരിക്കാവുന്ന അവാന്തരങ്ങള്‍ നിലനില്‍ക്കുന്നു .ഒപ്പം ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെയും മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയടക്കം ആഗോളമലയാളിസമൂഹത്തിന്റെയും വക വേറെയും

വാമൊഴിപ്രധാനമായ ഭാഷയുടെ പ്രാദേശികഭേദങ്ങള്‍ സാമൂഹ്യ വ്യവസ്ഥിതി , ജാതിയും മതവും, തൊഴില്‍,ഭാഷാതിര്‍ത്തികളില്‍ നടക്കുന്ന പരസ്​പര ആദേശം,അധിനിവേശങ്ങളും കുടിയേറ്റങ്ങളും എന്നു തുടങ്ങി നിരവധി സാഹചര്യങ്ങളുടെ പുന:ക്രമീകരണങ്ങളാണ്.ഇവയൊക്കെത്തന്നെ കാലാകാലങ്ങളില്‍ നമ്മുടെ സാഹിത്യത്തിലും മറ്റു കലാരൂപങ്ങളിലും ഏറിയും കുറഞ്ഞും പ്രകടമായിട്ടുമുണ്ട്.ഭാഷാസിനിമകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല.

പ്രാദേശികതയും ഭാഷാവ്യതിയാനവും പശ്ഛാത്തലമായ ചലച്ചിത്രങ്ങള്‍,സ്ഥലപ്പെരുമയായി ഉച്ചാരണവൈവിധ്യങ്ങളോടെയെത്തിയ കഥാപാത്രങ്ങള്‍,സ്വതസിദ്ധമായ പ്രാദേശികഭാഷണങ്ങള്‍ക്കുടമകളായ നടന്‍മാര്‍ എന്നിങ്ങനെ മലയാളസിനിമക്ക് ഭാഷണവൈചിത്ര്യവുമായുള്ള ബന്ധം വലുതാണ്.ഇത്തരത്തില്‍ കേരളത്തിലെ പ്രാദേശികഭാഷകളെ ഫലപ്രദമായി ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളും അതവതരിപ്പിച്ച നടന്‍മാരും നിരവധിയാണ്.എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഭാഷണവൈചിത്ര്യം ഏറ്റവും സാര്‍ത്ഥകമായി കൈകാര്യം ചെയ്ത നടന്‍ മമ്മൂട്ടിയാണ്.പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ജനതയെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതുമാത്രമല്ല,ദേശം ഏതെന്ന് വിവേചിച്ചറിയാനാകാത്ത വാമൊഴിവൈവിധ്യങ്ങള്‍ പോലും ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പ്രയോഗത്തിലാക്കി. ഉച്ചാരണത്തില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത തന്നെ മമ്മൂട്ടിക്ക് അത്തരം പ്രാദേശികസ്വഭാവങ്ങളെ സ്വാംശീകരിക്കാന്‍ കഴിഞ്ഞതിന്റെ പ്രത്യക്ഷോദാഹരണമാണ്.ആ നിലക്ക് തന്നെയാണ് അദ്ദേഹം ഭാഷാ പഠനത്തിനുള്ള ഉപകരണം കൂടി ആകുന്നതും.

1971 ല്‍ അഭിനയങ്ങള്‍ പാളിച്ചകളിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നു വന്ന മമ്മൂട്ടിയുടെ അഭിനയപ്രതിഭയുടെ അച്ചുതണ്ടില്‍ കാല്‍നൂറ്റാണ്ടിലധികമായി ചുറ്റിത്തിരിയുന്ന മലയാളസിനിമക്ക് അദ്ദേഹം നല്‍കിയ ക്ലാസ്സിക് കഥാപാത്രങ്ങള്‍ നിരവധിയാണ്.അസാമാന്യമായ സാന്നിധ്യം കൊണ്ടും ശബ്ദസൗഷ്ഠവം കൊണ്ടും അവിസ്മരണീയമായ ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും അഭിനയസ്വീകാര്യത കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നില്ല.വടക്കന്‍ വീരഗാഥയിലെ ചന്തുചേകവര്‍,അംബേദ്കര്‍,വിധേയനിലെ ഭാസ്‌കരപട്ടേലര്‍,പൊന്തന്‍മാട,പഴശ്ശിരാജ,പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ മുരിക്കുംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അമരത്തിലെ അച്ചൂട്ടി,തനിയാവര്‍ത്തനത്തിലെ ബാലന്‍ മാസ്റ്റര്‍, മൃഗയയിലെ വാറുണ്ണി,അടിയൊഴുക്കുകളിലെ കരുണന്‍,സുകൃതത്തിലെ രവിശങ്കര്‍,ന്യൂഡല്‍ഹിയിലെ ജി കെ,കറുത്ത പക്ഷികളിലെ മുരുകന്‍,കാഴ്ചയിലെ മാധവന്‍,ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, യവനികയിലെ ജേക്കബ് ഈരാളി തുടങ്ങി എത്രയെത്ര ഉദാഹരണങ്ങള്‍. ഈ കഥാപാത്രങ്ങളില്‍ പലതിന്റെയും സ്വത്വം തന്നെ കുടികൊള്ളുന്നത് അവക്ക് നിശ്ചയിക്കപ്പെട്ട വര്‍ഗ്ഗീകരിക്കപ്പെട്ട പ്രദേശഭാഷകളുടെ ശക്തിയും ചൈതന്യവും പണിക്കുറ തീര്‍ത്ത് പ്രകടിപ്പിക്കാന്‍ ഈ നടന് കഴിഞ്ഞതുകൊണ്ടാണ്. വിപണിസിനിമയെന്നോ സമാന്തരസിനിമയെന്നോ വിഭജിച്ചാല്‍പ്പോലും ഇരുഗ്രൂപ്പിലും പെടുത്തി വെവ്വേറെ പഠനാര്‍ഹമാക്കാവുന്ന വാമൊഴിവഴക്കത്തിന്റെ പ്രതീകങ്ങളായ കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ നിരവധിയാണ്.

'Acting is by far and away the toughest job,in terms of film making and may be even the arts.How they do it I don't know, but they have to be allowed to get their satisfaction'ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്നത് എത്രമാത്രം ക്ലേശകരമാണെന്ന് വ്യക്തമാക്കുന്നതാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംവിധായകന്‍ ജോനാതന്‍ ഡമ്മെയുടെ ഈ അഭിപ്രായം.ആ നിലക്ക് സംഭാഷണങ്ങളിലെ ഈണം,നീട്ടല്‍,കുറുക്കല്‍,പദങ്ങളുടെ ഊന്നല്‍ തുടങ്ങിയവ മുന്‍നിര്‍ത്തി കഥാപാത്രത്തിന്റെ ദേശസ്ഥിതി വ്യക്തമാക്കുകയെന്ന സൂക്ഷ്മാംശബദ്ധമായ അഭിനയപദ്ധതിയില്‍ മമ്മൂട്ടി നേടുന്ന വിജയം നിരീക്ഷണവിധേയമാക്കുന്നത് ഭാഷാപഠനത്തിന് മുതല്‍ക്കൂട്ടുമാണ്.


തെക്കന്‍ തിരുവിതാംകൂറുകാരന്‍ രാജമാണിക്യം മുതല്‍ കന്നടത്തിന്റെ ഉച്ചാരണസ്വാധീനമുള്ള ഭാസ്‌കരപട്ടേലര്‍ വരെ നീളുന്ന മലയാളിസമൂഹത്തിന്റെ പ്രാദേശിക പ്രതിനിധികളില്‍ ചിലരാണ് ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ പോകുന്നത്.വാണിജ്യസിനിമയിലേതെന്നോ സമാന്തരസിനിമയിലേതെന്നോ വിവേചനമില്ലാതെ ഇത്തരം പ്രാദേശികഭാഷാവൈചിത്ര്യങ്ങളോടുള്ള എല്ലാ വിഭാഗം ആളുകളുടെയും അപരിചിതത്വം കുറക്കാന്‍ സഹായകമായത് പ്രധാനമായും മമ്മൂട്ടിയുടെ താരസാന്നിധ്യമാണ്.പരിമിതമായ സ്ഥലത്തുപോലും ഭാഷാവൈചിത്ര്യത്തിനും അതിന്‍മേലുള്ള അപരിചിതത്വത്തിനും എത്രത്തോളം വൈജാത്യമുണ്ടെന്ന് വ്യക്തമാക്കാന്‍ ഒരുദാഹരണം നോക്കാം.കാസര്‍കോട് ജില്ലയില്‍ മാത്രം നുണ പറച്ചിലിന് മുപ്പതോളം വാക്കുകള്‍ പ്രചാരത്തിലുണ്ടെന്ന് നാട്ടുഭാഷാനിഘണ്ടുവായ പൊഞ്ഞാറില്‍ നിന്നു വ്യക്തമാകുന്നു.പുളു,പഞ്ചാത്തിക്ക,ബീമ്പ്,ലൊട്ട , സൊള,പയ്യാരം , ബിശ്യം എന്നു തുടങ്ങി സര്‍വ്വസാധാരണമായി അതത് പ്രദേശങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന ഈ വാക്കുകള്‍ ചെറിയൊരു ഭൂപ്രകൃതിയുടെ അതിരുകള്‍ക്കപ്പുറം പലപ്പോഴും ദുര്‍ഗ്രഹമാകുന്നു.ബോധപൂര്‍വ്വമല്ലെങ്കില്‍കൂടി നിരവധി ലഘുസമൂഹങ്ങളുടെ ഇത്തരത്തിലുള്ള സമ്പര്‍ക്കഭാഷകള്‍ സംസ്ഥാനത്തുടനീളമുള്ള പ്രേക്ഷകരുടെ ഏകസമൂഹത്തിന് പഠിപ്പിച്ചുകൊടുക്കാനും ശരീരം കൊണ്ടും ശാരീരം കൊണ്ടും മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

തുടരും
കടപ്പാട്:മനോജ് ഭാരതി ,മാത്രുഭൂമി ദിനപത്രം
( അടുത്തത്: തെക്കന്‍തിരുവിതാംകൂറുകാരനായ പോത്തുകച്ചവടക്കാരന്‍ )

Labels:

shikari photogllery





























Labels: