Saturday, February 26, 2011

ട്വിറ്ററില്‍ മമ്മൂട്ടിയുടെ ഹ്രിദയസ്പര്‍ശം;കടല്‍ കടന്ന് കോടിയുടെ പുണ്യം

കുട്ടികളുടെ ഹ്രിദയ ശ്സ്ത്രക്രിയയ്ക്കു തുക സമാഹരിക്കന്‍ സിനിമാതാരം മമ്മൂട്ടി ശൊഷ്യല്‍ മീഡിയയിലൂടെ നടത്തിയ അഭ്യര്‍ഥനയ്ക്കു കടലിനക്കരെ നിന്നു കോടി രൂപയുടെ ഒരു മറുപടി.Read more

Labels: , ,

അറ്റ്‌ലസ്‌ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌: മമ്മൂട്ടി നടന്‍; കാവ്യ നടി

അറ്റ്‌ലസ്‌ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗദ്ദാമയാണ്‌ മികച്ച ചിത്രം. മമ്മൂട്ടി മികച്ച നടന്‍, കാവ്യാ മാധവന്‍ മികച്ച നടി. മികച്ച സംവിധായകന്‍ കമല്‍ (ഗദ്ദാമ), തിരക്കഥാകൃത്ത്‌- രഞ്‌ജിത്ത്‌(പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദ സെയിന്റ്‌), മികച്ച ഗാനരചയിതാവ്‌-കൈതപ്രം ദാമോദരന്‍ നമ്പൂതിരി (ഹോളിഡേയ്‌സ്, നീലാംബരി), മികച്ച സംഗീത സംവിധായകന്‍ എം. ജയച്ചന്ദ്രന്‍(കരയിലേക്ക്‌ ഒരു കടല്‍ ദൂരം)

Labels: ,

Wednesday, February 23, 2011

1993 BOMBAY MARCH 12 photogallery


Labels: ,

Tuesday, February 22, 2011

പ്രാഞ്ചിയേട്ടന്റെ വിജയഗാഥ തുടരുന്നു


തൃശൂരുകാര്‍ക്ക് പ്രാഞ്ചിയേട്ടന്‍ മതിയാവുന്നില്ല

തൃശൂരിന്റെ സ്വന്തം പ്രാഞ്ചിയേട്ടന്റെയും പുണ്യാളന്റെയും കഥകള്‍ അവസാനിയ്ക്കുന്നില്ല. തൃശൂരുകാര്‍ക്ക് ഇപ്പോഴും അരിപ്രാഞ്ചിയുടെ കണ്ടുംകേട്ടും ഇപ്പോഴും മതിവരുന്നില്ല. നഗരത്തിലെ രവികൃഷ്ണ തിയറ്ററില്‍ 160ാം ദിവസവും കടന്ന് കുതിയ്ക്കുന്ന പ്രാഞ്ചിയേട്ടനാണെങ്കില്‍ പുതിയ റെക്കാര്‍ഡും നേടിക്കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മലയാളത്തില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച ചിത്രമെന്ന ബഹുമതിയാണ് രഞ്ജിത്ത്-മമ്മൂട്ടി ചിത്രം നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ പത്തിന് റംസാന്‍ ചിത്രമായാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളിലെത്തിയത്.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ സിനിമ ജയറാം-സജി സുരേന്ദ്രന്‍ ടീമിന്റെ ഹാപ്പി ഹസ്ബന്‍ഡിന്റെ റെക്കാര്‍ഡാണ് മറികടന്നിരിയ്ക്കുന്നത്. തലസ്ഥാന നഗരിയില്‍ ഹാപ്പി ഹസ്ബന്‍ഡ് തുടര്‍ച്ചയായി 150 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്.

ആദ്യ ദിനങ്ങളില്‍ ഒരു സാദാ ചിത്രമായി തുടങ്ങിയ പ്രാഞ്ചിയേട്ടന്‍ പ്രേക്ഷകപ്രീതി കരുത്തിലാണ് വിജയഗാഥ രചിച്ചത്. 1.9 കോടി രൂപ മുടക്കി രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ ഫിലിംസ് നിര്‍മിച്ച ചിത്രത്തില്‍ അഭിനയിക്കുന്നതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നില്ല. 100 നാള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ പ്രാഞ്ചിയേട്ടന്‍ അഞ്ചരക്കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.

തൃശൂര്‍ നഗരത്തിലെ വ്യാപാരപ്രമുഖനായ അരിപ്രാഞ്ചിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ഫാന്റസിയുടെ തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സിനിമ വാണിജ്യവിജയമെന്നതിനുപരി കലാമൂല്യമുള്ള ചിത്രമായാണ് വിലയിരുത്തപ്പെട്ടത്.

Labels: , ,

മാടമ്പിയേക്കാള്‍ ലാഭം നേടിയത് പ്രമാണി!Pramani make profit more than Madambi

2008ലെ മെഗാഹിറ്റ് സിനിമയായിരുന്നു മാടമ്പി. ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍റെ ഏറ്റവും വലിയ ഹിറ്റ്. മോഹന്‍ലാലിന്‍റെ ഗോപാലകൃഷ്ണപിള്ള എന്ന പലിശക്കാരനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സിനിമയുടെ തന്നെ ചുവടുപിടിച്ചാണ് ബി ഉണ്ണികൃഷ്ണന്‍ ‘പ്രമാണി’ എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തത്. മാടമ്പിയുടെ മറ്റൊരു പതിപ്പായിരുന്നു പ്രമാണി. അതുകൊണ്ടുതന്നെ പ്രമാണി ബോക്സോഫീസില്‍ ചലനം സൃഷ്ടിച്ചില്ല.



എന്നാല്‍ ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് മാടമ്പിയേക്കാള്‍ ലാഭം നേടിയ ചിത്രമാണ് പ്രമാണി എന്നാണ്. ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന്‍ പ്രമാണിയാണ് കൂടുതല്‍ ലാഭം നേടിയ ചിത്രം എന്ന് സമര്‍ത്ഥിക്കുന്നത്.



“എന്‍റെ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരുത്തിയിട്ടില്ല. ബോക്സോഫീസില്‍ മോശമായ എന്‍റെ സിനിമകള്‍ പോലും പ്രൊഡ്യൂസര്‍ക്ക് പണം കിട്ടിയവയാണ്. പ്രമാണി എന്ന ചിത്രത്തിന് മാടമ്പി എന്ന സിനിമയെക്കാള്‍ കൂടുതല്‍ പണം ലഭിച്ചിട്ടുണ്ട്” - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.



സ്മാര്‍ട്ട് സിറ്റി, മാടമ്പി, ഐ ജി, പ്രമാണി, അവിരാമം(കേരളാ കഫേയിലെ ഒരു ചിത്രം), ദ് ത്രില്ലര്‍ എന്നിവയാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അവസാനം പുറത്തിറങ്ങിയ ദ് ത്രില്ലര്‍ പ്രമാദമായ പോള്‍ വധക്കേസിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല.



“എന്‍റെ സിനിമകളില്‍ ഏറ്റവും നല്ല ടേക്കിംഗ്സ് ഉള്ള ചിത്രമായിരുന്നു ദ് ത്രില്ലര്‍. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനാണ്. ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ ജോഷി സാര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. എല്ലാ സിനിമയും ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത് ഉണ്ടാക്കുന്നതാണ്. എന്നാല്‍ പ്രമേയപരമായി കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.” - ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

Labels: ,

അഞ്ചു വര്‍ഷങ്ങള്‍, ഒന്നാമന്‍ മമ്മൂട്ടി തന്നെ! Last Five Years Mammootty was First.

നൂറു ദിവസം ഓടുന്ന സിനിമകള്‍ അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മലയാളത്തിലെ സിനിമാപ്രതിഭകളുടെ അഭിപ്രായത്തില്‍, ഇനിയുള്ള കാലം നൂറും നൂറ്റമ്പതും ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവില്ലത്രെ. പരമാവധി അമ്പതു ദിവസങ്ങള്‍. അതുകൊണ്ടാണ് വൈഡ് റിലീസ് ഉണ്ടാകുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍.

എന്നാല്‍ നല്ല സിനിമകള്‍ വന്നാല്‍ അവ നൂറു ദിവസങ്ങള്‍ കടന്നും തിയേറ്ററുകളില്‍ തുടരുമെന്നതിന് തെളിവാണ് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്. ഈ സിനിമ റിലീസ് ചെയ്തിട്ട് 160 ദിവസം കഴിഞ്ഞു. ഇപ്പോഴും തൃശൂരിലെ രവികൃഷ്ണ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയാണ് പ്രാഞ്ചിയേട്ടന്‍.

ഏറ്റവും പ്രധാന സവിശേഷത, ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച സിനിമയാണ് പ്രാഞ്ചിയേട്ടന്‍ എന്നതാണ്. മലയാളത്തിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളറായ മോഹന്‍ലാലിന്‍റെ ഒരു സിനിമ പോലും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 150 ദിവസം കടന്നും പ്രദര്‍ശിപ്പിച്ചില്ല എന്നത് എടുത്തുപറയണം. 150 ദിവസം പ്രദര്‍ശിപ്പിച്ച ഹാപ്പി ഹസ്ബന്‍ഡ്സ് ആണ് പ്രാഞ്ചിയേട്ടന് തൊട്ടുപിന്നില്‍ ഉള്ളത്.

രണ്ടുകോടിയില്‍ താഴെ മാത്രം ചെലവ് ചെയ്ത് നിര്‍മ്മിച്ച പ്രാഞ്ചിയേട്ടന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരു സറ്റയര്‍ രീതിയിലാണ് സംവിധായകന്‍ രഞ്ജിത് ഈ ചിത്രം ആവിഷ്കരിച്ചത്. പ്രമേയത്തിന്‍റെ പ്രത്യേകതയും ലാളിത്യവുമാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കി മാറ്റിയത്.

ഗോഡ്ഫാദര്‍, ചിത്രം തുടങ്ങിയ സിനിമകളാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ചവ. ഒരു വര്‍ഷത്തിലധികമാണ് ഈ സിനിമകള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. അതേസമയം 1995ല്‍ റിലീസ് ചെയ്ത ദില്‍‌വാലേ ദുല്‍ഹാനിയാ ലേ ജായേംഗേ എന്ന ബോളിവുഡ് അത്ഭുതം ഇപ്പോഴും മുംബൈയിലെ മറാത്താ മന്ദിറില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

Labels: , ,

Sunday, February 20, 2011

Vanitha Award Photogallery



Labels: , ,

മമ്മൂട്ടി മികച്ച നടന്‍ 'പ്രാഞ്ചിയേട്ടന്‍' മികച്ച ചിത്രം,World malayali council malayala film award:best actor:mammootty,besr film:pranchiyettan and the saint

വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളചലച്ചിത്ര അവാര്‍ഡ്



മുംബൈ:വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളചലച്ചിത്ര മേഖലയ്ക്ക് നല്‍കുന്ന 2010-ലെ അവാര്‍ഡുകള്‍ മുംബൈയില്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ഗായിക അമ്പിളി, ലിസി പ്രിയദര്‍ശന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മമ്മൂട്ടിയാണ് മികച്ച നടന്‍, പ്രാഞ്ചിയേട്ടനെ മികച്ച ചിത്രമായി തിരഞ്ഞടുത്തു. മികച്ച സംവിധായകനായി രഞ്ജിത്ത്(പ്രാഞ്ചിയേട്ടന്‍), മികച്ച നടി മീരാ ജാസ്മിന്‍(പാട്ടിന്റെ പാലാഴി) എന്നിവരാണ്.

ജനപ്രിയ നടന്‍ ദിലീപ്, ജനപ്രിയ നടി അര്‍ച്ചനാ കവി, യൂത്ത് ഐക്കണ്‍ പൃഥ്വിരാജ്, നവാഗത നടി ആന്‍ അഗസ്റ്റിന്‍(എല്‍സമ്മ എന്ന ആണ്‍കുട്ടി), മികച്ച ഹാസ്യതാരം ജഗദീഷ്(ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍), സംഗീത സംവിധായകന്‍ എം.ജി. ശ്രീകുമാര്‍(ഒരു നാള്‍ വരും), ഗായകന്‍ കാര്‍ത്തിക്(ആഗതന്‍), സഹനടന്‍ ഇന്നസെന്‍റ്(പ്രാഞ്ചിയേട്ടന്‍), സഹനടി കെ.പി.എ.സി. ലളിത(എല്‍സമ്മ എന്ന ആണ്‍കുട്ടി), മികച്ച വില്ലന്‍ ആസിഫ് അലി(അപൂര്‍വ്വരാഗം), ക്യാമറാവുമണ്‍ അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്), മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ആജീവനാന്ത പുരസ്‌കാരം നവോദയ അപ്പച്ചന്‍, ജീവിച്ചിരിക്കുന്ന ഇതിഹാസം വിഭാഗത്തില്‍ സുകുമാരി, സാമ്പത്തിക സഹായം കബനിനദിയിലെ നായികയായ ശാന്താകുമാരി എന്നിവരും നേടി. മുംബൈയില്‍ മാര്‍ച്ച് 27ന് അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ഗായിക അമ്പിളി എന്നിവര്‍ക്ക് പുറമെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് വി.സി. പ്രവീണ്‍, ലത്തീഫ്, മുംബൈ പ്രൊവിന്‍സ് ചെയര്‍മാന്‍ കെ.കെ. നമ്പ്യാര്‍ ,വൈസ് ചെയര്‍മാന്‍ രത്‌നകുമാര്‍, സെക്രട്ടറി കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മറ്റ് ഭാരവാഹികളും പങ്കെടുത്തു.

Labels: , , ,

Saturday, February 19, 2011

മമ്മൂട്ടിയുടെ വാശി ജയിച്ചു, കന്നഡയില്‍ കസറി!Mammootty finished his kannada dubbing for shikari


മമ്മൂട്ടിക്ക് അത് വാശിയായിരുന്നു. കന്നഡയിലും താന്‍ തന്നെ ഡബ്ബ് ചെയ്യും. ‘ശിക്കാരി’ എന്ന കന്നഡച്ചിത്രത്തിന് ഡേറ്റ് നല്‍കുമ്പോള്‍ സംവിധായകന്‍ അഭയ് സിന്‍‌ഹയോട് മമ്മൂട്ടി പറഞ്ഞു - “ഈ സിനിമയില്‍ ഞാന്‍ തന്നെ ഡബ്ബ് ചെയ്യും”. മമ്മൂട്ടിക്ക് അത് ചെയ്യാന്‍ കഴിയുമെന്ന് സംവിധായകനും ഉറപ്പുണ്ടായിരുന്നു. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയാണല്ലോ ശബ്ദം നല്‍കാറുള്ളത്.
ആദ്യമായാണ് മമ്മൂട്ടി കന്നഡച്ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്യാനായി ഭാഷ വഴങ്ങുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ടായിരുന്നു. അത് മനസിലാക്കിയ മമ്മൂട്ടി വാശിയോടെ ആ ദൌത്യം നിര്‍വഹിച്ചു. കൊച്ചിയിലെ സ്റ്റുഡിയോയിലാണ് മമ്മൂട്ടി കന്നഡ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ശിക്കാരിയുടെ മലയാളം പതിപ്പിന്‍റെ ഡബ്ബിംഗും മമ്മൂട്ടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

ശിക്കാരിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്‍ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍ കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍ സ്വാതന്ത്രസമര സേനാനികൂടിയാണ്. 1946ല്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്‍റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.

പുലിവേട്ടക്കാരന്‍ കരുണന്‍റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്‍റെ അമ്മാവനായി ഇന്നസെന്‍റ് വേഷമിടുന്നു. മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. പൂനം ബജ്‌വ നായികയാകുന്ന സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Labels: , , , ,

Friday, February 18, 2011

മമ്മൂട്ടി എന്‍റെ മൂത്ത സഹോദരന്‍: ബിജു മേനോന്‍ Mammootty is my elder brother:Bijumenon



മെഗാസ്റ്റാര്‍ മമ്മൂട്ടി തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് നടന്‍ ബിജു മേനോന്‍. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ബിജു ഇപ്പോള്‍ ഏറെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. എങ്കിലും ‘മടിയന്‍’ എന്ന പേര് തനിക്കിപ്പോഴുമുണ്ടെന്ന് ബിജു പറയും. മടിയന്‍ എന്ന പേര് തനിക്കിട്ടത് മമ്മൂട്ടിയാണെന്നും ബിജു മേനോന്‍ പറയുന്നു.
മമ്മുക്ക എപ്പോള്‍ വിളിച്ചാലും ഞാന്‍ ഉറങ്ങുകയായിരിക്കും. എങ്ങോട്ടെങ്കിലും കൂടെച്ചെല്ലാമോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയും. എന്നെ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം എന്‍റെ മൂത്ത സഹോദരനാണെന്ന് ഞാന്‍ കരുതുന്നു. എന്‍റെ ഡ്രസിംഗ് രീതി ശരിയല്ലെന്നു പറഞ്ഞാണ് കൂടുതലും വഴക്കിടുന്നത്. അഭിനയിക്കാനുള്ള ഭാഗ്യം എല്ലാവര്‍ക്കും കിട്ടില്ലെന്നും നമ്മള്‍ കഥാപാത്രത്തെ അന്വേഷിച്ച് കണ്ടെത്തണമെന്നുമൊക്കെ അദ്ദേഹം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാറുണ്ട്” - ബിജു മേനോന്‍ വ്യക്തമാക്കി

എന്‍റെയും മമ്മുക്കയുടെയും ശബ്ദത്തിന്‍റെ സാമ്യത്തെക്കുറിച്ച് പലരും പറയാറുണ്ട്. കാലത്തിനനുസരിച്ച് സിനിമയെ അപ്ഡേറ്റ് ചെയ്യുന്നയാളാണ് മമ്മുക്ക. എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കും. ഞാന്‍ അഴകിയ രാവണനിലാണ് മമ്മുക്കയ്ക്കൊപ്പം ആദ്യം അഭിനയിക്കുന്നത്. സീരിയലില്‍ നിന്നെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മമ്മുക്ക കണ്ടപ്പോള്‍ തന്നെ പറഞ്ഞു” - ബിജു ഓര്‍മ്മിച്ചു.

മമ്മൂട്ടിയുമായുള്ള സൌഹൃദത്തെ ചൂഷണം ചെയ്യാന്‍ താന്‍ ഒരിക്കലും ശ്രമിക്കാറില്ലെന്നും ബിജു മേനോന്‍ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ സിനിമകളിലെല്ലാം തനിക്കും മികച്ച കഥാപാത്രങ്ങളുള്ളതില്‍ സന്തോഷവാനാണ് ബിജു മേനോന്‍
.

Labels: ,

Thursday, February 17, 2011

പിള്ളയെ ആശ്വസിപ്പിയ്ക്കാന്‍ മമ്മൂട്ടിയും!

കൊച്ചി: ഇടമലയാര്‍ കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പോകും മുമ്പെ ആര്‍ ബാലകൃഷ്ണ പിള്ളയെ ആശ്വസിപ്പിയ്ക്കാന്‍ ഒട്ടേറെ പ്രമുഖരെത്തി. രാത്രി വൈകി കൊട്ടാരക്കരയില്‍ നിന്ന് കൊച്ചിയിലെത്തിയ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തേവര മട്ടന്നൂര്‍ ജംഗ്ഷനിലുള്ള ഫ്‌ളാറ്റിലാണ് താമസിച്ചത്. ഇവിടെ വെച്ച് പിള്ളയെ കാണാനും ആശ്വസിപ്പിയ്ക്കാനുമായി ചലച്ചിത്ര നടന്‍ മമ്മൂട്ടി അടക്കമുള്ളവരെത്തി.

സിപിഎം ചാനലായ കൈരളിയുടെ ചെയര്‍മാനും പാര്‍ട്ടി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് മമ്മൂട്ടി. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ മകനും ചലച്ചിത്രതാരവുമായ ഗണേഷ് കുമാറിന്റെ സുഹൃത്തെന്ന നിലയിലാണ് താരം ഇവിടെയെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഗണേഷ്‌കുമാറും ഏറ്റവും അടുത്ത പാര്‍ട്ടി ഭാരവാഹികളും മാത്രമാണ് പിള്ളയ്‌ക്കൊപ്പം ഒപ്പമുണ്ടായിരുന്നത്. തേവരയിലെ ഫ്ളാറ്റില്‍ നിന്നും പ്രഭാതഭക്ഷണം കഴിഞ്ഞതിന് ശേഷമാണ് ബാലകൃഷ്ണ പിള്ള ഇടമലയാര്‍ കോടതിയിലെത്തി കീഴടങ്ങാനായി പുറപ്പെട്ടത്.

മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍ Mammootty ready to act his 2nd Telugu film


ഭാഷയുടെ അതിര്‍വരമ്പുകള്‍ മമ്മൂട്ടി വീണ്ടും മറികടക്കുന്നു. തമിഴിനും കന്നഡയ്ക്കും പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിന് കൂടി മമ്മൂട്ടി തയ്യാറെടുക്കുകയാണ്. സംഗീതത്തിന് പ്രധാന്യം നല്‍കി കീരവാണി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഗാമ്യം, പ്രസ്ഥാനം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷര്‍വാനന്ദാണ് ചിത്രത്തിലെ നായകന്‍.

ജയപ്രദ, സുമഗന്‍, പ്രഭു, ശോഭന, സീത, എം.എസ്. നാരായണ, ബ്രഹ്മാനന്ദ, അലി, ഹേമ, ധര്‍മവരപ്പ് സുബ്രഹ്മണ്യം തുടങ്ങിയ വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കടലാസ് ജോലികളൊക്കെ പൂര്‍ത്തിയായ കഴിഞ്ഞ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിട് പി.എസ് ആണ്.

ശ്രീലക്ഷ്മി സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ പുല്ലേറ്റി ദുര്‍ഗാ മോഹനും കൊട്ടൂരി നടരാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയുടെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് കീരവാണി. 1992ല്‍ കെ വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കീര്‍ത്തനത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തെലുങ്കിലെത്തുന്നത്. 2011ല്‍ മമ്മൂട്ടിയുടെ കന്നഡ ചിത്രമായ ശിക്കാരിയും തിയറ്ററുകളിലെത്തുന്നുണ്ട്.

Labels: ,

Tuesday, February 15, 2011

മതിലുകള്‍ക്കപ്പുറത്തെ നാരായണിയാവാന്‍ മമ്ത mamtha acting as narayani in mammootty's mathilukalkkappuram

കഴിഞ്ഞ 30 വര്‍ഷമായി മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ മുന്‍‌നിര നായികമാര്‍ തമ്മില്‍ മത്സരമാണ്. എന്നാല്‍ ‘മതിലുകള്‍ക്കപ്പുറം’ എന്ന സിനിമ നിര്‍മ്മിക്കാന്‍ മമ്മൂട്ടി തീരുമാനിച്ചപ്പോള്‍ നായികാനിര്‍ണയം ഇത്രയും വലിയ കുരുക്കായിരിക്കുമെന്ന് പ്രതീക്ഷിച്ചുകാണില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് മതിലുകള്‍ക്കപ്പുറം. നവാഗതനായ പ്രസാദാണ് സംവിധായകന്‍.



വിദ്യാ ബാലനെയായിരുന്നു ഈ ചിത്രത്തില്‍ നായികയാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹിന്ദിയിലെ തിരക്കിന്‍റെ ന്യായം പറഞ്ഞ് വിദ്യ ഒഴിഞ്ഞു. പിന്നീട് നയന്‍‌താരയെ സമീപിച്ചു. നയന്‍സ് അഭിനയിക്കാമെന്ന് വാക്കും കൊടുത്തു. എന്നാല്‍ പിന്നീട് പിന്‍‌മാറി. ഡേറ്റില്ലാത്തതുകൊണ്ടാണ് പിന്‍‌മാറ്റമെന്നായിരുന്നു നയന്‍സിന്‍റെ ന്യായീകരണം.



എന്തായാലും സിനിമയിലെ നായികയെ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്. മം‌മ്തയാണ് മതിലുകള്‍ക്കപ്പുറത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. മതിലുകളില്‍ കെ പി എ സി ലളിത ശബ്ദത്തിലൂടെ അവിസ്മരണീയമാക്കിയ നാരായണി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മം‌മ്ത അവതരിപ്പിക്കുന്നത്. മാര്‍ച്ച് അഞ്ചിന് തഞ്ചാവൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.



ബസ് കണ്ടക്ടര്‍, ബിഗ്ബി എന്നീ മമ്മൂട്ടിച്ചിത്രങ്ങളില്‍ മം‌മ്ത അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ സിനിമകളിലൊന്നും മമ്മൂട്ടിയുടെ നായികയായല്ല മം‌മ്ത വേഷമിട്ടത്. മമ്മൂട്ടിയുടെ പ്രണയിനിയായി അഭിനയിക്കാനുള്ള ഭാഗ്യം വൈകിയാണെങ്കിലും തന്നെത്തേടിയെത്തിയതിന്‍റെ ആവേശത്തിലാണിപ്പോള്‍ മം‌മ്ത.



പ്ലേ ഹൌസിന്‍റെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന മതിലുകള്‍ക്കപ്പുറത്തിന്‍റെ ശബ്ദ സംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.


Labels:

August15 Trailor

Labels: ,

Monday, February 14, 2011

സൌന്ദര്യ മമ്മൂട്ടിയുടെ ചിത്രങ്ങളുടെ സീഡി കളക്റ്റ്  ചെയ്യുന്നു.soundarya collect mammootty films


വാര്‍ണര്‍ ബ്രദേഴ്സിനു വേണ്ടീ മമ്മൂട്ടിയുടെ തമിഴ് ചിത്രങ്ങളുടെ സീഡി കളക്റ്റ് ചെയ്യുന്ന തിരക്കിലാണു രജനീകാന്തിന്റെ മകള്‍ സൌന്ദര്യ,മലയാളം,തമിഴ്,കന്നട,ഭാഷകളില്‍ വാര്‍ണര്‍ ബ്രദേഴ്സുമായി ചേര്‍ന്നു സൌന്ദര്യ ഒരുക്കുന്ന ചിത്രങ്ങള്ക്കു വേണ്ടിയാണിത്,തമിഴില്‍ ആറു ചിത്രങ്ങളാണിവര്‍ ഒരുക്കുന്നത്.ഇവരുടെ ഒരു ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും ,മലയാളം,തമിഴ്,തെലുങ്ക്,ചിത്രങ്ങളിലെ സൂപ്പര്‍ താരങ്ങളായിരിക്കും ഇവരുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്.

Labels: ,

Saturday, February 12, 2011

Vanitha awards 2010 announced.


The much popular Vanitha awards announced today. Megastar Mammootty was named as the best actor for his roles in "Pranchiyettan and the Saint". The best actress award has been announced for Mamta Mohandas. Meanwhile veteran actor Jagathy Sreekumar bags the special award as his life time achievements. As same to the last year, Ranjith-Mammootty team movie again bags 'Best Film of the Year'. In 2009 best movie award goes to 'Paleri Manickyam', while this year its to 'Pranchiyettan and the Saint'. 2010 Best Director Award also catched by Ranjith itself.
Winners List Vanitha Awards 2010:
Best Movie: Pranchiyettan and the Saint
Best Actor: Mammootty (Pranchiyettan and the Saint)
Best Director: Ranjith (Pranchiyettan and the Saint)
Best Cameraman: Venu(Pranchiyettan and the Saint)
Best Popular Film: (Pranchiyettan and the Saint)
Best actress: Mamta Mohandas (Kadha Thudarunnu)
Best supporting actor: Biju Menon (Marykkundoru kunjadu)
Best comedian: Salim Kumar (Best actor, Marykkundoru Kunjadu)
New Face: Ann Augustine (Elsamma Enna aankutty)
Best Male singer: K.J.Yesudas (Shikkar) Best female singer :Shreya Ghoshal (Kizhakku pookkum : Anwar)
Life Time Achievement award: Jagathy Sreekumar
Best pair: Archana kavi and Kunchakko Boban (Mummy & Me)

Labels:

Friday, February 11, 2011

LAL DIRECT TO MAMMOOTTY FILM ലാല്‍ ചുവടുമാറുന്നു, ഇനി മമ്മൂട്ടിച്ചിത്രം


നടനും സംവിധായകനുമായ ലാല്‍ ഒരു പുനരാലോചനയിലാണ്. ഇനി ഏറെ സമയമെടുത്ത് തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം മതി സംവിധാനം. ടൂര്‍ണമെന്‍റിന്‍റെ പരാജയമാണ് ലാലിനെ ഇങ്ങനെ മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും ട്രീറ്റുമെന്‍റും ആയിരുന്നെങ്കിലും ടൂര്‍ണമെന്‍റ് പരാജയപ്പെടാന്‍ കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു. തിടുക്കപ്പെട്ട് തിരക്കഥ തയ്യാറാക്കിയതാണ് ആ സിനിമയ്ക്ക് വിനയായയത്.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്‍ ‘ടു ഹരിഹര്‍ നഗര്‍’ എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രത്തിലൂടെ വിജയം ആവര്‍ത്തിക്കാനും ലാലിന് കഴിഞ്ഞു. എന്നാല്‍ അമിതമായ ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്‍റുമായി എടുത്തുചാടിയപ്പോള്‍ തിരിച്ചടി ലഭിച്ചു. ഇനി സാവാധാനം ഒരു മികച്ച തിരക്കഥ തയ്യാറാക്കി അത് ഗംഭീരമായി അവതരിപ്പിക്കണമെന്നാണ് ലാലിന്‍റെ ആഗ്രഹം.

പുതുമകളുടെ സുല്‍ത്താനായ മമ്മൂട്ടിയെയാണ് ലാല്‍ അതിന് കൂട്ടുപിടിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള കോമഡിത്രില്ലറിന്‍റെ രചനയിലാണ് ഇപ്പോള്‍ ലാല്‍. 2012 വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാ‍നാണ് ലാലിന്‍റെ തീരുമാനം. ലാല്‍ ക്രിയേഷന്‍സ് തന്നെയാണ് നിര്‍മ്മാണം.

ഹിറ്റ്ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍‌വാവ എന്നീ സിനിമകള്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആദ്യമായാണ് മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടെയ്‌നറാണ് ലാ‍ലിന്‍റെ ലക്‍ഷ്യം, മമ്മൂട്ടിയുടേതും.

Labels:

Thursday, February 10, 2011

പെരുമാള്‍ ബഹളക്കാരനല്ല, പ്രാഞ്ചിയെപ്പോലെ പാവം!

PRO
ഇന്‍സ്പെക്ടര്‍ ബല്‍‌റാമിന്‍റെ സ്വഭാവം ഓര്‍മ്മയില്ലേ? എപ്പോഴും ക്ഷോഭിക്കുന്ന, കണ്ണുപൊട്ടുന്ന ചീത്ത പറയുന്ന ബല്‍‌റാം. ആ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ മമ്മൂട്ടി പക്ഷേ ഓഗസ്റ്റ് 1 എന്ന സിനിമയിലെ ക്രൈംബ്രാഞ്ച് ഡി സി പി പെരുമാളിനെ ശാന്തനായാണ് അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പെരുമാള്‍ വീണ്ടുമെത്തുമ്പോള്‍ അദ്ദേഹം ഏത് സ്വഭാവക്കാരനായിരിക്കും? ‘പ്രാഞ്ചിയേട്ടനെപ്പോലെ പാവം’ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നത്. അതായത് ബഹളം വയ്ക്കുന്ന ഡി സി പിയല്ല അദ്ദേഹം. സിനിമയും അതുപോലെ തന്നെ, ഒരു കൂള്‍ ത്രില്ലര്‍.



“പഴയ പെരുമാളിനേക്കാള്‍ മെച്യൂരിറ്റിയുണ്ട് പുതിയ പെരുമാളിന്. പ്രാഞ്ചിയേട്ടന്‍റെ സോഫ്റ്റ്നെസ് പെരുമാളിന്‍റെ അവതരണശൈലിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ എന്‍റെ പല സിനിമകളിലും ബഹളം കൂടിപ്പോയെന്ന് പരാതി പറഞ്ഞവരുണ്ട്. ഈ സിനിമയില്‍ അങ്ങനെയുള്ള വിരട്ടലുകളൊന്നുമില്ല. എന്നാല്‍ ഞെട്ടിക്കേണ്ട സ്ഥലങ്ങളില്‍ ആ പഞ്ച് കൊടുത്തിട്ടുണ്ട്. സത്യസന്ധമായ ഒരു സിനിമയായിരിക്കും ആഗസ്റ്റ് 15” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.



“അവസാനത്തെ അഞ്ചുമിനിറ്റിലാണ് ഈ സിനിമയുടെ സസ്പെന്‍സ് പൊട്ടിക്കുന്നത്. ഒറ്റ സീറ്റ് മാത്രമുള്ള ബുള്ളറ്റില്‍ മമ്മുക്ക തിരുവനന്തപുരം നഗരത്തിലൂടെ മിന്നിപ്പായുന്ന രംഗങ്ങള്‍ ആഗസ്റ്റ് 15ന്‍റെ ഹൈലൈറ്റ് ആയിരിക്കും. അന്വേഷണം പെരുമാള്‍ ഒറ്റയ്ക്കാണ് നടത്തുന്നത്. ശരിക്കും ഒരു ഒറ്റയാള്‍ പട്ടാളം.” - ഷാജി വ്യക്തമാക്കി.



വി എസ് അച്യുതാനന്ദന്‍ തന്നെയാണ് ഈ സിനിമയിലെ മുഖ്യമന്ത്രിക്ക് മോഡലായതെന്ന് ഷാജി പറയുന്നു. “കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ശത്രുക്കളാരെന്ന് ഇവിടത്തെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. അവരാണ് ഈ സിനിമയില്‍ വില്ലന്‍‌മാരുടെ സ്ഥാനത്ത് നില്‍ക്കുന്നത്.” നെടുമുടി വേണുവാണ് ചിത്രത്തിലെ മുഖ്യമന്ത്രിക്ക് ജീവന്‍ നല്‍കുന്നത്.



മാര്‍ച്ച് 30നാണ് ആഗസ്റ്റ് 15ന്‍റെ റിലീസ് തീരുമാനിച്ചിട്ടുള്ളത്. ഉറുമി, ചൈനാ ടൌണ്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളും ആ ദിവസം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.


Labels:

Guestbook

താരസൂര്യന്‍ album about mammooty

Labels: , , ,

Wednesday, February 9, 2011

പിക്‌പോക്കറ്റില്‍ പോക്കറ്റടിയുമായി മമ്മൂട്ടി Mammootty as pickpocketer


കള്ളനും തട്ടിപ്പുകാരനും ഗുണ്ടയുമായൊക്കെ കരിയറില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടി ഇനി പോക്കറ്റടിക്കാരനാവുന്നു. യുവപ്രേക്ഷകരാണ് തന്റെ പ്രധാന കരുത്തെന്ന് അറിയുന്ന താരം അത്തരം കഥാപാത്രങ്ങളെയാണ് എപ്പോഴും തേടുന്നത്. അങ്ങനെയൊരു അന്വേഷണമാണ് യുവസംവിധായകനായ വിനോദ് വിജയന്റെ ചിത്രമായ പിക്‌പോക്കറ്റില്‍ മമ്മൂട്ടിയെ ചെന്നെത്തിച്ചിരിയ്ക്കുന്തന്.

പോക്കറ്റടിക്കാരനായ ഹരിനാരായണന്‍ എന്ന കഥാപാത്രത്തെയാണ് പിക്‌പോക്കറ്റില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. സാദാ പോക്കറ്റടിക്കാരനല്ല കക്ഷി. ആരോടും യാതൊരു ഉത്തരവാദിത്വവും കടപ്പാടുമൊന്നുമില്ലാതെ തന്നിഷ്ടത്തില്‍ ജീവിയ്ക്കുന്ന ഹരിയ്ക്ക് പോക്കറ്റടിയ്ക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്.

സാധാരണക്കാരുടെ പഴസ് അടിച്ചുമാറ്റുന്നതിനെക്കാളും താത്പര്യം വിഐപികളുടെ പോക്കറ്റാണ് ഹരിയുടെ വീക്കനെസ്സ്. അവര്‍ ഒത്തുകൂടുന്ന ഇടങ്ങളാണ് വിരഹരംഗം. അടിപൊളി വേഷവും മാന്യത തോന്നിപ്പിയ്ക്കുന്ന പെരുമാറ്റവുമാണ് ഈ കള്ളന്റെ പ്ലസ്‌പോയിന്റ്. മാന്യന്റെ മുഖം മൂടിയുള്ളതിനാല്‍
എപ്പോഴെങ്കിലും പെട്ടാല്‍ തന്നെ തലയൂരിപ്പോവാനും എളുപ്പമാണ്.

ലോകത്തെവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും അതൊന്നും ഹരിയെ ബാധിയ്ക്കില്ല. എടിഎം കാര്‍്ഡ് പോലുമില്ലാതെ എല്ലായിടത്തം പണമെടുക്കാന്‍ സൗകര്യമുള്ളപ്പോള്‍ ഭയക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

പോക്കറ്റടിച്ച പഴ്‌സിലെ പണം മാത്രമേ ഹരി എടുക്കുകയുള്ളൂ. പഴ്‌സ് ഇഷ്ടപ്പെട്ടാല്‍ അതും സ്വന്തമാക്കും. എന്നാല്‍ അതിനുള്ളിലെ സാധനങ്ങളെല്ലാം ഒരു ഉപദേശത്തോടെ ഉടമസ്ഥര്‍ക്ക് കൊറിയര്‍ ചെയ്യാനും ഇയാള്‍ മറക്കാറില്ല.

നഗരത്തിലെ പ്രധാന പോക്കറ്റടിക്കാരനായി വിലസുന്നതിനിടെ ഇയാള്‍ക്കൊരു പഴ്‌സ് ലഭിയ്ക്കുന്നു. ഇത് ഹരിനാരായണന്റെ ജീവിതത്തില്‍ ഒരു ടേണിങ് പോയിന്റാവുകയാണ്. ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലേക്കും ഇതയാളെ കൂട്ടിക്കൊണ്ടു പോകുന്നു.

വിജയം അവകാശപ്പെടാനാവാത്ത ക്വട്ടേഷന്‍, റെഡ്‌സല്യൂട്ട് എന്നീ സിനിമകളുടെ ചരിത്രമുള്ള വിനോദിന് മമ്മൂട്ടി ഡേറ്റ് കൊടുത്തത് പലരെയും അദ്ഭുതപ്പെടുത്തേക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷിച്ച് ചുവടുവെയ്ക്കുന്ന മമ്മൂട്ടി ഒന്നും കാണാതെയാവില്ല പോക്കറ്റടിയ്ക്കാന്‍ ഒരുങ്ങുന്നത്. അതുറപ്പാണ്.

മമ്മൂട്ടി സിനിമകളിലെ പതിവ് കോമഡി സാന്നിധ്യങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, എന്നിവര്‍ക്ക് പുറമെ ബിജു മേനോന്‍, നെടുമുടി വേണു, വിനായകന്‍ എന്നിവരും പിക്‌പോക്കറ്റില്‍ അഭിനയിക്കുന്നു. കലാഭവന്‍ മണിയുടെ വ്യത്യസ്തമായൊരു മുഖവും സിനിമയില്‍ പ്രേക്ഷകരെ കാത്തിരിയ്ക്കുന്നുണ്ട്. ഇച്ച് സബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത് ബിഗ് ബി ഫെയിം സമീര്‍ താഹിറാണ്. കെഎന്‍എം ഫിലിംസും അഖില്‍ സിനിമാസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന പിക്‌പോക്കറ്റ് എറണാകുളം, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

Labels: , ,

Tuesday, February 8, 2011

മമ്മൂട്ടി-ജയരാജ് ടീമിന്റെ ദ ട്രെയിന്‍


ജയരാജ് മലയാളത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ സംവിധായകനാണ്. ഭരതന്‍റെ ശിഷ്യനായ ഈ സംവിധായകന്‍ അടുത്ത ഭരതനായി മാറുമെന്നുവരെ പ്രേക്ഷകര്‍ വിശ്വസിച്ചു. എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു. മികച്ച സിനിമകള്‍ ചെയ്യുമ്പോള്‍ തന്നെ തീരെ നിലവാരമില്ലാത്ത സൃഷ്ടികളും ഈ സംവിധായകനില്‍ നിന്നുണ്ടായി. ഒടുവില്‍ നിലവാരമില്ലാത്ത സിനിമകള്‍ തുടരെ നല്‍കിയപ്പോള്‍ ജയരാജ് എന്ന പേര് കണ്ട് തിയേറ്ററില്‍ കയറുന്ന പതിവ് പ്രേക്ഷകര്‍ അവസാനിപ്പിച്ചു.

എങ്കിലും, ജയരാജ് ഒടുവില്‍ ചെയ്ത ‘ലൌഡ് സ്പീക്കര്‍’ എന്ന സിനിമ പുതുമയുള്ള ഒന്നായിരുന്നു. അത് മലയാളികള്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കാനായിരുന്നു ജയരാജിന്‍റെ പദ്ധതി. ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്നായിരുന്നു സിനിമയുടെ പേര്. ഈ ചിത്രത്തില്‍ സാക്ഷാല്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായി അഭിനയിക്കുന്ന സിനിമയില്‍ ജയസൂര്യയും പ്രധാനവേഷം ചെയ്യുമെന്നായിരുന്നു വിവരം. പെട്ടെന്ന് ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു.

പിന്നീട് പല വാര്‍ത്തകള്‍ വന്നു. ജയറാമും സബിതാ ജയരാജും ഒന്നിക്കുന്ന ‘പകര്‍ന്നാട്ടം’ എന്ന ചിത്രം ജയരാജ് സംവിധാനം ചെയ്യുന്നു എന്നായിരുന്നു അതിലൊന്ന്. ശാരദയെ നായികയാക്കി ‘നായിക’ എന്നൊരു സിനിമ ചെയ്യുന്നതായും വാര്‍ത്തയെത്തി. ഇപ്പോഴിതാ ജയരാജിന്‍റെ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരിക്കുന്നു. ‘ദി ട്രെയിന്‍’ എന്നാണ് സിനിമയുടെ പേര്. ഈ സിനിമയില്‍ എ ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നില്ല. അതായത് ‘ട്രാക്ക് വിത്ത് റഹ്‌മാന്‍’ എന്ന സിനിമ പേരുമാറി ‘ദി ട്രെയിന്‍’ ആയതല്ല എന്നര്‍ത്ഥം. കഥ അപ്പാടെ മാറിയിരിക്കുന്നു.

2006ല്‍ മുംബൈയില്‍ ട്രെയിനുകളില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലമാണ് പുതിയ സിനിമയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ഈ സ്ഫോടനം ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചു എന്ന് നോക്കിക്കാണുകയാണ് സംവിധായകന്‍. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കമാന്‍ഡറായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക.

സബിത ജയരാജ്, ജയസൂര്യ, ജഗതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി എസ് ടി, നരിമാന്‍ പോയിന്‍റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. പെട്ടെന്നുള്ള പ്രൊജക്ട് പ്രഖ്യാപനവും ചിത്രീകരണം ആരംഭിക്കലുമൊക്കെ ജയരാജിന് പതിവുള്ളതാണ്. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രം ആ രീതിയില്‍ ആരംഭിച്ച് സിനിമാലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ജയരാജ്.

Labels:

Sunday, February 6, 2011

ആഗസ്റ്റ് 15-ന്റെ റിലീസ് നീട്ടി!August 15 postponed to March



മമ്മൂട്ടി അവതരിപ്പിക്കുന്ന പെരുമാള്‍ എന്ന കഥാപാത്രം തീയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ‘ഷാജി കൈലാസ് - എസ്എന്‍ സ്വാമി - അരോമാ മണി’ ടീമിന്റെ ആഗസ്റ്റ് 15 ഇപ്പോഴെങ്ങും തീയേറ്ററില്‍ എത്തില്ല. ഫെബ്രുവരിയില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ മാര്‍ച്ച് അവസാനം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.



മൂന്നാ
മത്തെ തവണയാണ്
ആഗസ്റ്റ് 15-ന്റെ റിലീസിംഗ് നീട്ടിവയ്ക്കുന്നത്. ഡിസംബറില്‍, ക്രിസ്മസ് ചിത്രമായി, ചിത്രം റിലീസ് ചെയ്യാനാണ് അരോമാ മണി ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തിരുവന്തപുരത്ത് പെയ്ത കനത്ത മഴ ഷൂട്ടിങ്ങിനെ ബാധിച്ചതോടെ ജനുവരിയില്‍ സിനിമ
റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. അതും നടന്നില്ല. തുടര്‍ന്ന് ഫെബ്രുവരി പതിനാലിന് സിനിമ തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചില വമ്പന്‍ ചിത്രങ്ങളുടെ റിലീസ്‌ ഡേറ്റുകള്‍ മാറിമറിഞ്ഞതാണ്‌ ആഗസ്റ്റ്‌ 15 ഫെബ്രുവരിയിലേക്ക്‌ മാറ്റാന്‍ കാരണമായി പറഞ്ഞത്.



എന്നാലിപ്പോള്‍ മാര്‍ച്ച് മുപ്പതിനേ ആഗസ്റ്റ് 15 റിലീസാകൂ എന്നറിയുന്നു. ആഗസ്റ്റ് 15-ന്റെ റിലീസിംഗ് നീട്ടിയതുമായി ബന്ധപ്പെട്ട് രണ്ട് ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഏപ്രില്‍ - മെയ് മാസങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിക്കാലം എന്നതിനാല്‍ ആ സമയത്ത് സിനിമ റിലീസ് ചെയ്താല്‍ കളക്ഷന്‍ കൂടുതല്‍ കിട്ടും. ആഗസ്റ്റ് 15-ന്റെ റഷസ് കണ്ട ചിലര്‍ സിനിമ തകര്‍ത്തിട്ടുണ്ടെന്ന് അരോമ മണിയോട് പറഞ്ഞിട്ടുണ്ട്. ഇങ്ങിനെയൊരു സിനിമ അവധിക്കാലത്ത് റിലീസ് ചെയ്താല്‍ തീയേറ്ററുകള്‍ പൂരപ്പറമ്പായി മാറുമെന്നാണ് അരോമ മണിയുടെ കണക്കുകൂട്ടലത്രെ.



റിലീസ് നീട്ടിവച്ചതിന്റെ മറ്റൊരു കാരണമായി പറയുന്നത് മണിയുടെ ഭയമാണ്. ഇതേ കൂട്ടുകെട്ടില്‍ പിറന്ന ‘ദ്രോണ’ എന്ന സിനിമ എട്ടുനിലയില്‍ പൊട്ടിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ദ്രോണ റിലീസായത് ഫെബ്രുവരി മാസത്തിലാണ്. ആഗസ്റ്റ് 15-നും ദ്രോണയുടെ ഗതി ഉണ്ടാകുമോ എന്ന ഭയമാണ് അരോമ മണിയെ റിലീസ് നീട്ടിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നതത്രെ.



ഇരുപത് വര്‍ഷം മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത ‘ആഗസ്റ്റ് 1’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ആഗസ്റ്റ് 15’. മമ്മൂട്ടിയോടൊപ്പം സിദ്ദിക്ക്, ലാലു അലക്സ്, തലൈവാസല്‍ വിജയ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്വേത മേനോന്‍, മേഘ്‌ന എന്നിവരും അഭിനയിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തരംഗം സൃഷ്ടിച്ച ആഗസ്റ്റ്‌ ഒന്ന്‌ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ കേരളത്തിലെ കോടിക്കണക്കിന്‌ മമ്മൂട്ടി ആരാധകര്‍ പെരുമാളിന്റെ വരവിനായി കാത്തിരിക്കുകയാണ്‌.

Labels: , ,

ജയരാജിന്റെ 'ദ് ട്രെയിന്‍' മുംബൈയില്‍ ,Jayaraj's Mammootty film "THE TRAIN" shooting started.


ജയരാജ് ചിത്രം മുംബൈയില്‍ ചിത്രീകരണം തുടങ്ങി. 2006- ജൂലായ് 11-ന് തീവണ്ടിയില്‍ നടന്ന ഏഴോളം സ്‌ഫോടനങ്ങളെ മുന്‍നിര്‍ത്തി, ആ സ്‌ഫോടനത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മലയാളി കുടുംബങ്ങളുടെ കഥയാണ് ജയരാജ് പുതിയ ചിത്രമായ 'ദി ട്രെയിനി'ലൂടെ പറയുന്നത്. സ്‌ഫോടനം നടന്ന ഒരു ദിവസത്തിന്റെ കഥയാണ് ഈ ചിത്രം. ഈ ചിത്രത്തില്‍ ഭീകരവിരുദ്ധസേനാ തലവനായി, നായകവേഷത്തിലാണ് മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം ബോളിവുഡ്ഡ് താരം അഞ്ചല സബര്‍വാള്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സീനു മുരുക്കുംപുഴയാണ് ക്യാമറാമാന്‍. നവിമുംബൈ, നഗരത്തിലെ നരിമാന്‍ പോയന്റ്, ഫോര്‍ട്ട്, ഛത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മമ്മൂട്ടി ഉള്‍പ്പെട്ട സീനുകളുടെ ചിത്രീകരണമാണ് നടക്കുന്നത്. ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിക്കു പുറമെ ജയസൂര്യ, ജഗതി ശ്രീകുമാര്‍, ആഞ്ചല്‍ സബര്‍വാള്‍, ഷീന, അഭിമന്യു, സബിത ജയരാജ്, അനുപം ഖേര്‍, ഫോര്‍ ദ പീപ്പിള്‍ ഫെയിം പത്മകുമാര്‍, പി.കെ.രവീന്ദ്രനാഥ്, ബാലാജി ഉള്‍പ്പെടെ ചെറുതും വലുതുമായ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്. സംവിധായകനായ ജയരാജ് തന്നെയാണ് കഥയും തിരക്കഥയും രൂപപ്പെടുത്തിയിട്ടുള്ളത്. റഫീക്ക് അഹമ്മദിന്റെ രചനയില്‍ ശ്രീനിവാസ് സംഗീതം പകര്‍ന്ന നാലോളം ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്.ആന്റണിയുടെതാണ് എഡിറ്റിംഗ്. ഹാര്‍വെസ്റ്റ് ഡ്രീംസ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അസോ.ഡയറക്ടര്‍ ആല്‍ബര്‍ട്ട് ആന്റണി, അസി.ഡയറക്ടേഴ്‌സ്. ശരത്, സുനീത്,കിരണ്‍,ജിതിന്‍. ക്യാമറ.തനു പാലക്, സീനു മുരുക്കുംപുഴ, ക്യാമറ. അസി. പ്രശാന്ത്, സനല്‍. മേക്കപ്പ്: ബൈജു ഭാസ്‌കര്‍, അസിസ്റ്റന്‍സ്: ജിത്തു, രതീഷ്, കലമയൂര്‍, അജയന്‍ കാട്ടുങ്കല്‍. വസ്ത്രാലങ്കാരം: വഫീഷ റഹ്മാന്‍, കുമാര്‍ എടപ്പാള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബിനു കോട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍ മനോജ് പാല എന്നിവരാണ്.

Labels: , , ,

Doubles shooting finished

Labels: ,

Thursday, February 3, 2011

പുതുമുഖം 51; നോണ്‍സ്‌റ്റോപ്പ് മമ്മൂട്ടി New Face 51;Non stop Mammootty


പുതുരക്തം തേടിയുള്ള മമ്മൂട്ടിയുടെ യാത്ര അവസാനിയ്ക്കുന്നില്ല. ഷൂട്ടിങ് പുരോഗമിയ്ക്കുന്ന സോഹന്‍ലാലിന്റെ ഡബിള്‍സിന് പിന്നാലെ ഈ വര്‍ഷം മറ്റൊരു പുതുമുഖ സംവിധായകനൊപ്പം കൈകോര്‍ക്കും. ലാല്‍ജോസിന്റെ കളരിയില്‍ നിന്നും സംവിധാനം പഠിച്ച അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.


ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ടാണ്. ക്ലാസ്‌മേറ്റ്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സൂപ്പര്‍ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ആല്‍ബര്‍ട്ടിന്റെ ആദ്യ മമ്മൂട്ടി
ചിത്രമായിരിക്കും ഇത്. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന അമ്പത്തിയൊന്നാമത്തെ പുതുമുഖ സംവിധായകനാണ് അനൂപ് കണ്ണന്‍,.

ഷാജി കൈലാസ് -രഞ്ജിപണിക്കര്‍ ടീമിന്റെ മമ്മൂട്ടി സുരേഷ്‌ഗോപി ചിത്രമായ ദി കിംഗ് ആന്റ് ദി കമ്മീണര്‍' പൂര്‍ത്തിയാക്കിയതിനുശേഷമാവും മമ്മൂട്ടി അനൂപ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോവുക.

Labels: ,

Tuesday, February 1, 2011

AUGUST 15 Official Trailor

Labels: , , , , ,