Wednesday, December 29, 2010

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മമ്മൂട്ടിയും രഞ്ജിത്തും Again Arappattakettiyagramathil



മമ്മൂട്ടിയുടെ ഒരാഗ്രഹം സഫലമാകുകയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കുമുമ്പഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമ റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിത് സംവിധാനം ചെയ്യുമെന്നും അറിയുന്നു.



മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. മമ്മൂട്ടി, അശോകന്‍, നെടുമുടി വേണു, സുകുമാരി, ഉണ്ണിമേരി, അച്ചന്‍‌കുഞ്ഞ്, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്. മമ്മൂട്ടി അവതരിപ്പിച്ച സഖറിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.



താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പുനരവതരിപ്പിക്കണമെന്ന് ആഗ്രഹം തോന്നിയവ ‘തൃഷ്ണ’യിലെ കൃഷ്ണദാസും, അരപ്പട്ട കെട്ടിയ ഗ്രാമങ്ങളിലെ സഖറിയയുമാണെന്ന് മമ്മൂട്ടി മുമ്പുതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൃഷ്ണയുടെ റീമേക്കില്‍ പൃഥ്വിരാജ് നായകനാകുമെന്നാണ് ലഭിക്കുന്ന വാര്‍ത്ത. അതുകൊണ്ടുതന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നതത്രെ.



ഏതാനും പ്രവാസി മലയാളികള്‍ ചേര്‍ന്നാണ് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ റീമേക്ക് നിര്‍മ്മിക്കുന്നത്. 2011 അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ മമ്മൂട്ടിക്ക് സമ്മാനിച്ച രഞ്ജിത് ഈ സിനിമ മറ്റൊരു മികച്ച സൃഷ്ടിയാക്കുമെന്ന് പ്രതീക്ഷിക്കാം.

Labels: , ,

Thursday, December 23, 2010

മമ്മൂട്ടി-നദിയ: ഡബിള്‍സിന് തുടക്കം mammootty and nadiya:Doubles shotting started


മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിയ്ക്കുന്ന ഡബിള്‍സിന്റെ ഷൂട്ടിങിന് പോണ്ടിച്ചേരിയില്‍ തുടക്കം. തെന്നിന്ത്യയിലെ പുതിയ സെന്‍സേഷനായ തപസ്സിയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

നവാഗതനായ സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സച്ചി-സേതു ടീമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ഡബിള്‍സിനെ ഏറെ ആകംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട സഹോദരിയായാണ് നദിയ എത്തുന്നത്. ഇവര്‍ക്ക് പുറമെ ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി, കന്നഡ നടന്‍ അവിനാശ്, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

സുബ്രഹ്മണ്യപുരം ജെയിംസ് വസന്തന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹാകന്‍ പി സുകുമാറാണ്.

Labels: ,

Wednesday, December 22, 2010

രാവ് മായുമ്പോള്‍ മമ്മൂട്ടി-രേവതി ടീം വീണ്ടും Revathi with Mammootty again in Ravu mayumpol


വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രേവതിയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിയ്ക്കുന്നു. ജിഎസ് വിജയന്‍ സംവിധാനം ചെയ്യുന്ന രാവ് മായുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് ഈ പ്രതിഭകള്‍ വീണ്ടും സംഗമിയ്ക്കുന്നത്.

മലയാള സിനിമയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്ന രഞ്ജിത്ത് തന്നെയാണ് രാവ് മായുമ്പോളിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമകളുടെ ചിട്ടവട്ടങ്ങളില്‍ നിന്നും വ്യതിചലിച്ച് മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ, പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകളെല്ലാം നിരൂപകപ്രശംസയ്‌ക്കൊപ്പം ജനപ്രിയവുമായി മാറിയിരുന്നു.

എന്റെ കാണാക്കുയില്‍(1985), പാഥേയം എന്നിങ്ങനെ ചുരുങ്ങിയ ചില സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും രേവതിയും ഇതിന് മുമ്പ് ഒന്നിച്ചിട്ടുള്ളത്. സിനമയുടെ സവിശേഷതകള്‍ ഇവിടെയും തീരുന്നില്ല, 1989ല്‍ മമ്മൂട്ടിയുടെ തന്നെ ചരിത്രം എന്ന സിനിമ ഒരുക്കിക്കൊണ്ടാണ് ജിഎസ് വിജയന്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത്. 22 വര്‍ഷത്തിന് ശേഷം ഈ കൂട്ടുകെട്ടിനൊപ്പം രഞ്ജിത്തും അണിചേരുമ്പോള്‍ വേറിട്ടൊരു സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്.

Labels: ,

Tuesday, December 21, 2010

അടൂരിന്‍റെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി Mammootty act in Adoor GopalaKrishnan's new film



മമ്മൂട്ടി തിരക്കിലാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന സിനിമയുടെ രണ്ടാംഭാഗമായ ‘മതിലുകള്‍ക്കപ്പുറം’ നിര്‍മ്മിക്കുന്നതിന്‍റെ തിരക്കാണ് മമ്മൂട്ടിക്ക്. എന്നാല്‍ മതിലുകളുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അടൂരല്ല. പ്രസാദ് എന്നൊരു പുതുമുഖമാണ്. നിര്‍മ്മാണത്തിന്‍റെ തിരക്കുകളും ടെന്‍ഷനുമിടയില്‍ മമ്മൂട്ടിയെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. അടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്.

2011 ഓഗസ്റ്റിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ പുതിയ സിനിമ ആരംഭിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി നായകനാകുന്ന വിവരം അടൂര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതൊരു രാഷ്ട്രീയ സിനിമയായിരിക്കുമെന്നാണ് സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷം അടൂരും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ലോകോത്തരമായ ഒരു സൃഷ്ടിയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

“എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരാക്ടറാണ് മമ്മൂട്ടി. കെ ജി ജോര്‍ജിന്‍റെ ‘മേള’യില്‍ കണ്ടതുമുതല്‍ തുടങ്ങിയ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടമുണ്ടെന്നു കരുതി അദ്ദേഹത്തിന് യോജിക്കാത്ത ഒരു കഥാപാത്രത്തിനായി കാസ്റ്റ് ചെയ്യില്ലല്ലോ. ഓരോ ചിത്രവും ഓരോ വെല്ലുവിളിയാണ്. എന്തായാലും ഓഗസ്റ്റില്‍ ആരംഭിക്കുന്ന എന്‍റെ ചിത്രത്തില്‍ മമ്മൂട്ടിയുണ്ട്” - ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അടൂര്‍ വെളിപ്പെടുത്തി.

അനന്തരം, മതിലുകള്‍, വിധേയന്‍ എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി അടൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഈ സിനിമകളിലെ അഭിനയത്തിന് ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

Labels: , ,

പോക്കിരിയുടെയും പ്രാന്ചിയുടെയും വര്‍ഷം



2010 അവസാനിക്കുകയാണ്. ഇനി റിലീസാകാനുള്ള പ്രധാന മലയാള ചിത്രങ്ങള്‍ മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂര്‍ണമെന്‍റ് എന്നിവ. ആ സിനിമകളുടെ വിധി അടുത്ത വര്‍ഷം ആദ്യമേ കൃത്യമായി നിര്‍വചിക്കാനാവൂ. അതൊഴിച്ച്, ഇതുവരെ ഈ വര്‍ഷം റിലീസായത് 88 മലയാള സിനിമകളാണ്. അവയില്‍ 20 സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് പണം സമ്പാദിച്ചുകൊടുത്തു.



ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബിഗ്സ്റ്റാര്‍ പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയാണ്. 80 കേന്ദ്രങ്ങളില്‍ റിലീസായ പോക്കിരിരാജ 10 കേന്ദ്രങ്ങളില്‍ 70 ദിവസം തികച്ചപ്പോള്‍ രണ്ടിടത്ത് 100 ദിവസം ഓടി. 20 കോടിയിലധികം രൂപയാണ് തിയേറ്ററുകളില്‍ നിന്ന് ഈ സിനിമ വാരിക്കൂട്ടിയത്. മമ്മൂട്ടിയുടെ ഡാന്‍സും മുറി ഇംഗ്ലീഷും പൃഥ്വിരാജിന്‍റെ ആക്ഷനുമായിരുന്നു പോക്കിരിരാജയുടെ ഹൈലൈറ്റ്. നവാഗതനായ വൈശാഖ് ഈ സിനിമയിലൂടെ ഹിറ്റ്മേക്കര്‍മാരുടെ നിരയില്‍ ഇടം‌പിടിച്ചു.



നാലരക്കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ശിക്കാറാണ് ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് രാജാവ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ താരമൂല്യത്തിന്‍റെ പ്രഭയില്‍ രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപയാണ് ഈ സിനിമയ്ക്ക് ഗ്രോസ് വന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ശിക്കാര്‍ നേടിയത് 1.29 കോടി രൂപയാണ്. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാറിന് പക്ഷേ ആദ്യത്തെ 25 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.



പാപ്പി അപ്പച്ചാ എന്ന മെഗാഹിറ്റിലൂടെ ജനപ്രിയനായകന്‍ ദിലീപ് തിരിച്ചുവരവ് നടത്തിയ വര്‍ഷമാണ് 2010. അപ്രതീക്ഷിത വിജയമാണ് ഈ സിനിമ നേടിയത്. മൂന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാപ്പി 11 കോടി രൂപയാണ് ഗ്രോസ് നേടിയത്. കാവ്യാമാധവനും ഈ വിജയം ആശ്വാസം നല്‍കി. നവാഗതനായ മമാസാണ് ഈ സിനിമ സംവിധാനം ചെയ്തത്.



ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍‌സമ്മ എന്ന ആണ്‍കുട്ടി’ ഈ വര്‍ഷത്തെ കറുത്തകുതിരയായി. ആന്‍ അഗസ്റ്റിന്‍ നായികയായ ഈ സിനിമ അത്ഭുതപ്പെടുത്തുന്ന വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോബോബനും ഇന്ദ്രജിത്തിനും ഈ സിനിമയുടെ വിജയം പുതുജീവന്‍ നല്‍കി. വെറും ഒന്നരക്കോടി രൂപ മുതല്‍മുടക്കിയ എല്‍‌സമ്മ എട്ടുകോടിയോളം രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം സമ്പാദിച്ചു. ലാല്‍ജോസ് ടച്ച് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത.



ജീത്തുജോസഫ് സംവിധാനം ചെയ്ത ‘മമ്മി ആന്‍റ് മി’യും സര്‍പ്രൈസ് ഹിറ്റായിരുന്നു. ഉര്‍വശിയും അര്‍ച്ചന കവിയും തകര്‍ത്തഭിനയിച്ച ഈ സിനിമ വിതരണം ചെയ്തത് മോഹന്‍ലാലാണ്. കുഞ്ചാക്കോബോബന്‍, മുകേഷ് എന്നിവര്‍ക്കും സിനിമയുടെ വിജയം ഗുണം ചെയ്തു. മനോഹരമായ പാട്ടുകള്‍ ഈ സിനിമയിലുണ്ടായിരുന്നു. ഒന്നരക്കോടി ബജറ്റുള്ള ഈ സിനിമയും 7.5 കോടി രൂപ കളക്ഷന്‍ നേടി.



എന്നാല്‍ 2010ന്‍റെ സിനിമ ഏതാണെന്നു ചോദിച്ചാല്‍ അത് പ്രാഞ്ചിയേട്ടനല്ലാതെ മറ്റൊന്നുമല്ല. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1.9 കോടി രൂപ ബജറ്റില്‍ രഞ്ജിത് തന്നെ നിര്‍മ്മിച്ച ഈ സിനിമ 80 ദിവസം കൊണ്ട് ആറുകോടിയിലേറെ കളക്ഷന്‍ നേടി. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും പ്രാഞ്ചിയേട്ടന്‍ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയ്ക്ക് പുതിയൊരു കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഈ സിനിമ.



വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രധാന സിനിമ. ഒട്ടേറെ പുതുമുഖങ്ങളും പുതുമകളുമയി വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ദിലീപാണ്. വന്‍ വിജയം കരസ്ഥമാക്കിയ ഈ സിനിമ മലയാള സിനിമയ്ക്ക് വിനീത് എന്ന മികച്ച സംവിധായകനെയും സമ്മാനിച്ചു. രണ്ടുകോടി രൂപ മുടക്കി നിര്‍മ്മിച്ച മലര്‍വാടി അഞ്ചുകോടിയോളം രൂപ കളക്ഷന്‍ നേടി.



2010 ജനുവരിയില്‍ റിലീസായ ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന സിനിമ മെഗാവിജയം നേടി. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഈ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചെലവ് മൂന്നരക്കോടി രൂപയാണ്. 12 കോടി രൂപയിലധികം കളക്ഷന്‍ നേടിയ ഈ സിനിമ വീണ്ടും സ്ലാപ്സ്റ്റിക് കോമഡിയുടെ ജനപ്രീതി തെളിയിച്ചു. ജയറാമിനും ജയസൂര്യയ്ക്കും സുരാജ് വെഞ്ഞാറമ്മൂടിനും ഈ സിനിമ ഗുണമായി. എന്നാല്‍ സജിയുടെ അടുത്ത സിനിമ ‘ഫോര്‍ ഫ്രണ്ട്സ്’ ബോക്സോഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു.



ലാല്‍ സംവിധാനം ചെയ്ത ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ വമ്പന്‍ വിജയം നേടി ഹരിഹര്‍നഗറിന്‍റെ പാരമ്പര്യം കാത്തു. നാല്‍‌വര്‍ സംഘത്തിന്‍റെ തമാശകളും ഹൊററുമായിരുന്നു ഗോസ്റ്റ് ഹൌസിന്‍റെ പ്രത്യേകത. നെടുമുടി വേണുവിന്‍റെയും രാധികയുടെയും തകര്‍പ്പന്‍ കഥാപാത്രങ്ങളായിരുന്നു ഈ സിനിമയുടെ ജീവന്‍. ഹരിഹര്‍ നഗര്‍ സീരീസിലെ ആദ്യ രണ്ടു സിനിമകളുടെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും ഗോസ്റ്റ് ഹൌസും ബോക്സോഫീസില്‍ കോടികളുടെ കിലുക്കമുണര്‍ത്തിയ ചിത്രമാണ്.



ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത സഹസ്രം ഗംഭീരവിജയമാണ് സ്വന്തമാക്കിയത്. സുരേഷ്ഗോപിയുടെ മികച്ച പ്രകടനവും മനോഹരമായ തിരക്കഥയുമായിരുന്നു ഈ സിനിമയുടെ വിജയം. ആദ്യ ദിവസം 98 ലക്ഷം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ രണ്ടാഴ്ച കൊണ്ട് അഞ്ചുകോടി രൂപയാണ് വാരിക്കൂട്ടിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച് ജൈത്രയാത്ര തുടരുകയാണ് സഹസ്രം.



മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളമെങ്ങും ‘മികച്ച സിനിമ’യെന്ന ഒരേ അഭിപ്രായമാണ് ബെസ്റ്റ് ആക്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ഈ സിനിമ മൌത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റായി മാറുകയാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന യുവ സംവിധായകന്‍ പ്രതീക്ഷയുണര്‍ത്തുന്നു.



കാര്യസ്ഥന്‍, ജനകന്‍, ബോഡി ഗാര്‍ഡ്, കഥ തുടരുന്നു, അപൂര്‍വരാഗം, കോക്ടെയില്‍, സ്വന്തം ഭാര്യ സിന്ദാബാദ്, സകുടുംബം ശ്യാമള, ആഗതന്‍, ഒരുനാള്‍ വരും എന്നിവയും ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചു. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് സിനിമ കാണ്ഡഹാര്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സിനിമ പരാജയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Labels: ,

Best Actor

s_Ìv BIvSÀ

FÃmhÀ¡pw thWvSn Hcp kn\na. AXmWv s_Ìv BIvSÀ. s_Ìv BIvSÀ Hcp t{]£Is\bpw amän \nÀ¯p¶tXbnÃ. ^manen¡pw bq¯n\pw ^m³kn\psaÃmw s_Ìv BIvSÀ Hcp t]mse A\p`hw krjvSn¡p¶p. AXv Xs¶bmWv Cu Nn{X¯nsâ {]tXyIXbpw.

kao]Ime aebmf kn\nabnse Xmc Nn{X§Ä¡nSbnemWv s_Ìv BIvSÀ {][m\s¸«XmIp¶Xv. ^m³kpImÀ¡pÅ hn`h§sfmcp¡n kn\nasb ad¶psImWvSv kn\nasbSp¡p¶ {]hWX aebmf¯n A[nIamIp¶ Ahkc¯nemWv s_Ìv BIvSdnsâ {]kàn hÀ²n¡p¶Xv. ¢o³ sImtagvky Nn{Xambn«p IqSn Xmc¯n\mbn Cu Nn{X¯n {]tXyIns¨m¶psamcp¡nbn«nÃ. anI¨ Xnc¡Ys¡m¸w Xmc§fpw h¶p\ndbp¶p. AXpsImWvSp Xs¶ s_Ìv BIvSÀ kao]Ime aebmf kn\nabnse anI¨ A\p`h§fnsem¶mbn amdp¶p.

s_Ìv BIvSÀ Hcp ^manen FâÀsSbn\dmWv. Hcp ^pÄsewKvXv tImaUn Nn{XamWv. thWsa¦n Hcp B£³ F³ÀsSbn\sd¶pw ]dbmw. A§s\ FÃm Xe§fneqsSbpw Nn{Xw IS¶p sNÃp¶p.

H¸w asämcp hkvXpX IqSn s_Ìv BIvSdns\ kw_Ôn¨nSt¯mfw FSp¯p ]dtbWvSXmWv. AhImi hmZ§sfm¶panÃmsX Xs¶ Cu Nn{Xw Xotbädnse¯n¡m³ AWnbd {]hÀ¯IÀ ss[cyw ImWn¨p. Hcp FâÀsSbn\À F¶Xnep]cn H¶pw kwhn[mbI³ AhImi hmZambn ]dªncp¶nÃ. AXpsImWvSp Xs¶ ISsaSp¯ {]tab§fnepw IYbnepsams¡ henb AhImihmZ§Ä ]dbp¶ kao]Ime aebmf kn\nabpsS Ncn{X¯n s_Ìv BIvSÀ thdn«p \n¡p¶p.

ChnsS IYbpw kwhn[m\hpsamcp¡nb amÀ«n³ {]¡m«v F¶ \hmKX kwhn[mbIsâ Bßhnizmks¯ A`n\µn¡msX h¿. kn\na hnPbn¸ns¨Sp¡m³ Hcp Kn½n¡pw Nn{X¯nenÃ. IY Bhiys¸Sp¶ tImaUn \¼cpIÄ am{XamWv Nn{X¯nepÅXXpw. H¸w Hcp kwhn[mbIsâ FÃm anIhpw Nn{X¯n {]ISamIp¶papWvSv. H«pw hen¨p \o«msX IY ]dªp t]mIp¶ ssien Xs¶ CXn\pZmlcWw. HcnS¯pw t]mepw kn\nabn Cg¨n A\p`hs¸Sp¶tXbnÃ. AXpt]mse hyàamb Hcp Xnc¡Y AhXcn¸n¨Xn\v Xnc¡YmIr¯p¡fmb amÀ«n³ {]¡m«ns\bpw, _n]n³ N{µs\bpw A`n\µn¡pIbpw thWw. IYbnÃm¯ Xnc¡YItfdp¶ aebmf kn\nabn s_Ìv BIvSdnsâ {]kàn hfsc hepXmWv.

a½q«nbpsS anI¨ A`n\b anIhv Xs¶bmWv s_Ìv BIvSdnsâ sslsseäv. a½q«n Kw`ocambncn¡p¶p F¶ ¢otj {]tbmKw Xs¶ s_Ìv BIvSdn\pw thWvSnhcp¶p. hoWvSpsamcn¡Â¡qSn Akm[mcWamb A`n\b hg¡¯nepsS a½q«n Hcn¡Â IqSn t{]£IÀ¡v ap¼n BÝcyambn amdp¶p. F¶m hoWvSpw FSp¯p ]dtbWvS asämcp hkvXpXbpWvSv. IYm]m{Xs¯ IsWvS¯p¶Xn\mbn a½q«nbpsS \nco£WamWXv.

aebmf kn\nabnse GXv \mbIs\bpw thWsa¦n s_Ìv BIvSdnse \mbI\m¡mw. a½q«nbn XpS§n aebmf kn\nabnse ]pXpapJ§Ä¡p hsc taml³ F¶ IYm]m{Xs¯ AhXcn¸n¡mw. taml\neqsS ]dbp¶ IY GXv {]mb¯nepÅ IYm]m{X¯neqsSbpw Xmc¯neqsSbpw ]dbmw F¶XmWv AXn\p ImcWw.

F¶n«pw s_Ìv BIvSdnse taml³ a½q«nsb tXSnsb¯n. Hcp ]s£ a½q«n tXSn¸nSn¨ IYm]m{XhpamImw s_Ìv BIvSdnteXv. AXpsImWvSp Xs¶ aebmf kn\nabnse s_Ìv BIvSÀ Xs¶bmWv Rms\¶v a½q«n Hcn¡Â IqSn sXfnbn¡p¶p.

Nn{X¯nsâ t^mt«m{K^nbpw FSp¯p ]dtbWvSXp Xs¶. APb³ hn³kânsâ Ombm{KlW¯nsâ `wKn kn\nabnepS\ofw ImWmw. {]tXyIn¨pw sIm¨nbpsS `qanIsb hyàambn coXnbn Xs¶ Nn{X¯n AhXcn¸n¨ncn¡p¶p.

s_Ìvv BIvSÀ BtLmjsamcp¡pI Xs¶ sN¿p¶pWvSv. {]tXyIn¨pw lmkysamcp¡p¶ a½q«nbpsS A`n\b ssienbmWv Gähpa[nIw {i²n¡s¸Sp¶Xv. Ipd¨p¡meambn a½q«nNn{X§fn kPohambncp¶ tImaUnIfnIÄ Hgnhm¡nbXmWv s_Ìv BIvSdnsâ Gähpw {][m\ anIhv. BtcmNIambn amdn¡gnª tImaUn \¼cpIfpw IYm]m{X§fpw s_Ìv BIvSdnÃ. ]Icw tImaUn D¯chmZnXzw a½q«n kzbw GsäSp¡p¶p. H¸w emepw s\SpapSnthWphpw _nPp¡p«\psaÃmw tNcp¶tXmsS s_Ìv BIvSÀ s_Ìv sImtagvkyembn amdp¶p.

Bt£] lmky¯n\pw Nn{X¯n henb {][m\yamWpÅXv. _p²nPohn kn\na¡mcpsS ]pXnb Xeapdsb apgph³ \áambn ]cnlkn¨p hnSp¶ ImgvN km[mcW¡mcb `qcn]£ t{]£ kaql¯n\v F´psImWvSpw CjvSs¸«ncn¡psa¶pd¸v. \yqP\tdj³ kn\na¡mcpsS ]Xnhp X«n¸pIfpw PmUIfpamWv ^vfm än kn\na¡mbn Iq«w IqSnbncn¡p¶ sNdp¸¡mcneqsS ImWn¨ncn¡p¶Xv. Inw In Up¡nsâ kn\naIÄ IWvSn«ptWvSmsb¶v _p²nPohnIÄ tNmZn¡pt¼mÄ ]ßcmPsâ kn\naIÄ IWvSn«psWvS¶v \njvIf¦ambn ]dbp¶ taml³ tIcf¯nse `qcn]£ t{]£Isâ {]Xn\n[nbmWv.

kn\na¡pÅnte¡v Xs¶ Imad sh¨v Hcp ¢o³ ^manen Nn{Xw sN¿msa¶v sXfnbn¨ amÀ«n³ {]¡m«v F´psImWvSpw {]iwkbÀln¡p¶p. ChnsS aebmf kn\nabnse kao]Ime A\mhiy {]hWXIsfm¶pw amÀ«n³{]¡m«ns\ kv]Àin¨nt«bnÃ. thWsa¦n X«ps]mfn¸³ tImaUnbnd¡n t{]£Is\ Nncn¸n¡m\pÅ kvt]kv [mcmfapÅ tÌmdnbmbncp¶p s_Ìv BIvSdntâXv. F¶m A§s\sbmcp {ia¯n\v kwhn[mbI³ apXnÀ¶nt«bnÃ. IYbnepw Xnc¡Ybnepw IrXyamb Ctamj³kv \ÂIm\mWv kwhn[mbI³ {ian¨Xv.

F´mbmepw s_Ìv BIvSÀ XotbädpIfn kPohambn Ignªp. hcpw \mfpIfn t{]£I\v Gähpw {]nbs¸« Nn{X§fpsS KW¯nte¡v s_Ìv BIvSÀ hcpsa¶Xv XoÀ¨bpamWv.

Labels: , ,

Saturday, December 18, 2010

മമ്മൂട്ടി അധോലോകത്തില്‍, ഒപ്പം പാര്‍ത്ഥിപന്‍,mammootty and parthibhan joins in ashiq abhu's film Ganster



മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നു. ‘ദി ഗാംഗ്‌സ്റ്റര്‍’ എന്ന് പെരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബുവാണ്. നവാഗതരായ തിരക്കഥാകൃത്തുക്കള്‍ രചിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും.



ആഷിക് അബുവിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഗാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ മമ്മൂട്ടി നായകനായ ചിത്രമായിരുന്നു. ആ സിനിമയ്ക്ക് പരാജയമാണ് ബോക്സോഫീസില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഷിക് കഥയുമായി എത്തി, മമ്മൂട്ടിക്ക് ഇഷ്ടമാകുകയും ചെയ്തു.



ഇത്തവണ ഒരു സ്റ്റൈലിഷ് അണ്ടര്‍വേള്‍ഡ് ഫിലിം ഒരുക്കാന്‍ തന്നെയാണ് ആഷിക് അബുവിന്‍റെ തീരുമാനം. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക ആണ് പാര്‍ത്ഥിപന്‍ അഭിനയിച്ച ആദ്യ മലയാളചിത്രം. ഇപ്പോള്‍ മേല്‍‌വിലാസം എന്ന ചിത്രത്തില്‍ സുരേഷ്ഗോപിക്കൊപ്പം അദ്ദേഹം അഭിനയിക്കുന്നുണ്ട്. ഗാംഗ്സ്റ്ററിലെ മറ്റൊരു പ്രധാന താരം രോഹിണി ഹട്ടങ്കടിയാണ്. അഗ്നിദേവന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അവര്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്.



അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളാണ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയ ചിത്രങ്ങള്‍. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും. സാമ്രാജ്യത്തിന്‍റെ രണ്ടാം ഭാഗമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന ചിത്രത്തിന്‍റെയും രചന നടക്കുകയാണ്. ആ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.



എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്ന് സാരം. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര്‍ എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Labels: , ,

Tuesday, December 14, 2010

പഴശ്ശിരാജക്ക് കലാകേരളം അവാര്‍ഡ്, മമ്മൂട്ടി മികച്ച നടന്‍


തിരുവനന്തപുരം: എട്ടാമത് കലാകേരളം സിനിമ-ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം പഴശ്ശിരാജ. നടന്‍ -മമ്മൂട്ടി (പഴശ്ശിരാജ, പാലേരി മാണിക്യം, കുട്ടിസ്രാങ്ക്), നടി -ശ്വേതാ മേനോന്‍(മധ്യവേനല്‍). മികച്ച രണ്ടാമത്തെ നടന്‍ -മനോജ് കെ.ജയന്‍ (പഴശ്ശിരാജ), രണ്ടാമത്തെ നടി -മൈഥിലി (പാലേരിമാണിക്യം), ഛായാഗ്രഹണം -അഞ്ജലി ശുക്ല (കുട്ടിസ്രാങ്ക്), തിരക്കഥ -പി.എഫ് മാത്യൂസ് ആന്‍ഡ് ഹരികൃഷ്ണന്‍സ് (കുട്ടിസ്രാങ്ക്), സംവിധായകന്‍ -ഷാജി എന്‍.കരുണ്‍ (കുട്ടിസ്രാങ്ക്), സംഗീത സംവിധായകന്‍ -ഇളയരാജ (പഴശ്ശിരാജ), ഗാനരചന -കൈതപ്രം, മേക്കപ്പ് -എസ്.ജോര്‍ജ്, പുതുമുഖ സംവിധായകന്‍ -സന്തോഷ്, പുതുമുഖ നടന്‍ -അശോക് നായര്‍, പുതുമുഖ നടി -സരയു, ഗായകന്‍ -ഫ്രാങ്കോ, ഗായിക -രഞ്ജിനി ജോസ് , നവാഗത തിരക്കഥാകൃത്ത് -സുധാംശ്, ജനപ്രീതി നേടിയ സംവിധായകന്‍ -സജി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍. 'മധ്യവേനല'ാണ് സാമൂഹിക പ്രസക്തിയുള്ള ചിത്രം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകക്കുള്ള സ്‌നേഹസന്ദേശവാഹിനി പുരസ്‌കാരത്തിന് അമൃതാനന്ദമയി അര്‍ഹയായി, 'നിയോഗ'മാണ് മികച്ച ടെലിഫിലിം. ക്രോസ് ഫയര്‍ (ടോക്ക് ഷോ, കൈരളി ടി.വി), പൊളിട്രിക്‌സ് (ആക്ഷേപഹാസ്യ പരിപാടി, ഇന്ത്യാവിഷന്‍), എഫ്.ഐ.ആര്‍ (അന്വേഷണ പരിപാടി, ഏഷ്യാനെറ്റ് ന്യൂസ്), വനിത (വനിതാ പരിപാടി, മനോരമ ന്യൂസ്), മെഡി ടോക്ക് ലൈവ് (ആരോഗ്യപരിപാടി ജയ്ഹിന്ദ്), സിനിമാ ടാക്കീസ് (സിനിമാധിഷ്ഠിത പരിപാടി, ദൂരദര്‍ശന്‍), വര്‍ത്തമാനം (അഭിമുഖം, സൂര്യ ടിവി), കിരണ്‍ ടി.വി (ജനപ്രിയ യൂത്ത് ചാനല്‍), ക്ലബ് എഫ്.എം (മികച്ച എഫ്.എം റേഡിയോ) എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍. ഏഷ്യാനെറ്റിലെ 'വെളിച്ചം' പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹമായി. മുകേഷ് നായര്‍ക്കാണ് മികച്ച ഇന്‍ഡിപെന്‍ഡന്‍ഡ് ന്യൂസ് സര്‍വീസിനുള്ള പുരസ്‌കാരം. ജൂറി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, വിജയന്‍ തോമസ്, സോഹന്‍ലാല്‍, മുരുകന്‍ കാട്ടാക്കട, മിസിസ് വാവ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

Saturday, December 11, 2010

Mammootty to produce mathilukalkkappuram.'മതിലുകള്‍ക്കപ്പുറം' മമ്മൂട്ടി നിര്‍മിക്കും.


വിതരണത്തോടൊപ്പം മമ്മൂട്ടിയുടെ പ്ലേഹൗസ് നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. പുതുവര്‍ഷത്തില്‍ മമ്മൂട്ടി നിര്‍മാതാവെന്ന നിലയിലും മുന്നിലായിരിക്കും. തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന മതിലുകളുടെ രണ്ടാം ഭാഗമായ 'മതിലുകള്‍ക്കപ്പുറം' നിര്‍മിച്ചു കൊണ്ടാണ് മമ്മൂട്ടി ഇതിനു തുടക്കമിടുന്നത്. ബഷീറിന്റെ ആത്മകഥാംശമുള്ള നോവല്‍ (മതിലുകള്‍) അടൂര്‍ ഗോപാലകൃഷണന്‍ സിനിമയാക്കിയത് 1989 ലാണ്. എന്നാല്‍ മതിലുകള്‍ക്കപ്പുറം സംവിധാനം ചെയ്യുന്നത് നവാഗതനായ പ്രസാദാണ്.

മതിലുകളില്‍ അവതരിപ്പിച്ച ബഷീറിന്റെ വേഷത്തില്‍ത്തന്നെയാണ്‌ മമ്മൂട്ടിയെത്തുന്നത്‌. ജയില്‍ മോചിതരായ ശേഷം ബഷീറും നാരായണിയും കണ്ടുമുട്ടുന്നതായിരിക്കും പുതിയ ചിത്രത്തിന്റെ പ്രമേയം. മതിലുകളില്‍ കെ പി എ സി ലളിതയുടെ ശബ്ദത്തിലൂടെ മാത്രമാണ് നാരായണി എന്ന കഥാപാത്രം ജീവിച്ചത്. നാരായണിയാകാന്‍ പല പ്രമുഖ നായികമാരെയും പരിഗണിക്കുന്നുണ്ട്. മലയാളം നന്നായി സംസാരിക്കുന്ന നായികയെ ആയിരിക്കും ഈ റോളിലേയ്ക്ക് തെരഞ്ഞെടുക്കുകയെന്നാണ് മമ്മൂട്ടി പറഞ്ഞത്. ആദ്യം ഈ കഥാപാത്രമായി വിദ്യാബാലനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ വിദ്യ പിന്‍‌മാറിയപ്പോഴാണ് സംവിധായകന്‍ നയന്‍‌താരയെ സമീപിച്ചത്. എന്നാല്‍ നാരായണി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റിരുന്ന നയന്‍‌താര പ്രൊജക്ടില്‍ നിന്ന് അവസാന നിമിഷം പിന്‍‌മാറുകയായിരുന്നു.

ഇനി പ്രൊജക്ടുകളൊന്നും ഏറ്റെടുക്കേണ്ടതില്ല എന്ന പ്രഭുദേവയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നയന്‍‌താര, മമ്മൂട്ടി നായകനാകുന്ന ഈ സിനിമയില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയതത്രേ. അതിനാല്‍ ഒരു മുതിര്‍ന്ന നായികയെ ഈ വേഷത്തിലേയ്ക്ക് പരിഗണിക്കും. മതിലുകള്‍ക്കപ്പുറം കലാമൂല്യമുള്ള ചിത്രങ്ങളില്‍പ്പെടുന്നതായിരിക്കും. നവംബറില്‍ തുടങ്ങാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോവുകയായിരുന്നു.


Labels: , ,

Friday, December 10, 2010

ശിക്കാരിയുടെ ചിത്രീകരണം പൂര്‍ത്തിയായി mammootty' s kannada film shikari shooting finished.


മൈസൂര്‍: മഞ്ജുഫിലിംസിന്റെ ബാനറില്‍ കന്നഡയിലും മലയാളത്തിലുമായി കെ. മഞ്ജു നിര്‍മിക്കുന്ന 'ശിക്കാരി'യുടെ ഷൂട്ടിങ്ങ് മൈസൂരില്‍ പൂര്‍ത്തിയായി. അഭയ്‌സിംഹാണ് 'ശിക്കാരി'യുടെ സംവിധായകന്‍. മമ്മൂട്ടിയെക്കൂടാതെ ഇന്നസെന്റ്, ടിനിടോം, സുരേഷ്‌കൃഷ്ണ, ആദിത്യ എന്നിവരും ശിക്കാരിയില്‍ അഭിനയിക്കുന്നുണ്ട്. പൂനംബജ്‌വയാണ് നായിക.
മൈസൂരിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭയിന്റെ സഹപാഠിയായ വിക്രം ആണ് ക്യാമറാമാന്‍. കന്നഡയിലെ പ്രമുഖ നിര്‍മാതാവാണ് കെ. മഞ്ജു. അഭയ്‌സിംഹിന് സിനിമയോടുള്ള താത്പര്യവും 'ശിക്കാരി'യുടെ കഥയുടെ പ്രത്യേകതയും മനസ്സിലാക്കിയ മമ്മൂട്ടി പ്രതിഫലം പോലും വാങ്ങാതെ അഭിനയിക്കാന്‍ തയ്യാറാകുകയായിരുന്നു.
മമ്മൂട്ടി സ്വാതന്ത്ര്യസമരഭടനായും സ്റ്റോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായും രണ്ടു റോളില്‍ അഭിനയിക്കുന്ന 'ശിക്കാരി'യുടെ ചിത്രീകരണം തീര്‍ഥഹള്ളി, ബാംഗ്ലൂര്‍, മൈസൂര്‍, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലായാണ് നടന്നത്. ശ്രീരംഗപട്ടണത്തിനടുത്തുള്ള കരിഗട്ട എന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ചിത്രീകരിച്ച ഗാനരംഗത്തില്‍ ടിനി ടോം, സുരേഷ്‌കൃഷ്ണ എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.
മൈസൂരിലെ മലയാളികളും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. മാര്‍ച്ച് അവസാനവാരം റിലീസിന് തയ്യാറെടുക്കുന്ന 'ശിക്കാരി' മലയാളത്തില്‍ മറ്റൊരു പേരിലാണ് റിലീസ് ചെയ്യുകയെന്ന് അഭയ്‌സിംഹ് 'മാതൃഭൂമി'യോട് പറഞ്ഞു.
''കഴിവും പുതിയ ആശയങ്ങളുമുള്ള യുവസംവിധായകരെ പ്രോത്സാഹിപ്പിച്ചാല്‍ അത് സിനിമാലോകത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഭാഷ അതിനൊരു തടസ്സമാകാന്‍ പാടില്ല'' - മമ്മൂട്ടി പറഞ്ഞു.

Labels: , ,

Thursday, December 9, 2010

‘മികച്ച നടന്‍’ മമ്മൂട്ടി, മികച്ച ചിത്രം ബെസ്റ്റ് ആക്ടര്‍! Best actor: Mammootty, Best Film:Best actor



‘ചന്ദ്രലേഖ’യിലെ മോഹന്‍ലാല്‍ ആദ്യത്തെ സീനില്‍ ട്രെയിനില്‍ നിന്നു പുറത്തിറങ്ങി റയില്‍‌വെ സ്റ്റേഷനുപുറത്തെത്താന്‍ കാണിക്കുന്ന സാഹസങ്ങള്‍ ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ‘മാന്ത്രികം’ എന്ന സിനിമയില്‍ മോഹന്‍ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍? ഇന്ന് അതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ കണ്ടു, തിരുവനന്തപുരത്തൊരു തിയേറ്റര്‍മുറ്റത്ത്.



ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്‍. അവര്‍ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്‍...അടിപിടി. കൂര്‍ത്ത കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്‍. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക കീ...മോഹന്‍ മാസ്റ്റര്‍ കീ...മാര്‍ട്ടിന്‍ കീ....



മാധ്യമപ്രവര്‍ത്തക എന്ന സൌകര്യത്തില്‍ ഈ കഷ്ടപ്പാടൊന്നും കൂടാതെ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ കാണാനെത്തിയ ഞാന്‍ തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്‍ രസം പിടിച്ചു നിന്നു. ‘മോഹന്‍ലാലിന്‍റെ കുത്തക’ എന്ന് കേളികേട്ട ഒരു നാട്ടില്‍ മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്‍പ്പം അത്ഭുതം കലര്‍ന്നാണ് എന്‍റെ നില്‍പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ സിനിമ. അദ്ദേഹത്തിന്‍റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്‍ എത്തിയിരിക്കുന്നു.



നസീര്‍ - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്‍ കാര്‍ഡുകള്‍ തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്‍ സന്ദേശം മനസില്‍ പാഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്‍ സിനിമകള്‍ പോലെ, സത്യന്‍ അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കളി മാറുകയാണ്. മമ്മൂട്ടി ഉഗ്രന്‍ ഫോമില്‍.



ഞാന്‍ സത്യത്തില്‍ ‘ഡാഡി കൂള്‍’ പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്‍ കാണാന്‍ പോയത്. ‘സ്വപ്നമൊരു ചാക്ക്’ എന്ന ഗാനരംഗം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് അത്തരമൊരു ഇം‌പ്രഷനാണ്. എന്നാല്‍ കുടുംബത്തേക്കാള്‍, സിനിമയെ സ്നേഹിക്കുന്ന മോഹന്‍ മാഷിനെ കണ്ടപ്പോള്‍ മനസിലായി ഇതില്‍ പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചിലത്.



സിനിമാനടനാകാനുള്ള മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്‍റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്‍ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ) മോഹന്‍ മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്‍ നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്‍പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്‍ കിട്ടാനായി അയാള്‍ സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.



ഡെന്‍‌വര്‍ ആശാനും സംഘവും(നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍...) വിരാജിക്കുന്ന നാട്ടില്‍ അവര്‍ക്കൊപ്പമാണ് മോഹന്‍റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്‍ മാഷ് എന്ന സാധാരണക്കാരന്‍ എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്‍റെ ഹൈലൈറ്റ്. ഇന്‍റര്‍വെല്‍ മുതല്‍ ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു നദിപോലെ ഒഴുകിയെങ്കില്‍ ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്‍റെ ഓര്‍മ്മയില്‍ ‘ഉദയനാണ് താരം’ ആണ്.



തന്‍റെ അഭിനയജീവിതത്തില്‍ ‘രാജമാണിക്യം’ ഒരു വഴിമാറി നടത്തമായിരുന്നെങ്കില്‍ മമ്മൂട്ടി ബെസ്റ്റ് ആക്ടറിലൂടെ ഒരു പുതുവഴി തേടുകയാണ്. ഒരു തകര്‍പ്പന്‍ സിനിമയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടും മമ്മൂട്ടിയും ചേര്‍ന്ന് സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന കാഴ്ചയാണ് തിയേറ്ററില്‍ കാണാനായത്. സംവിധായകന്‍ ലാല്‍ ജോസിന്‍റെ വീട്ടിലെത്തിയ മോഹന്‍ മാഷോട് “ആരാ...” എന്ന് കുളപ്പുള്ളീ ലീല അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നു. “മോഹന്‍” എന്ന് മറുപടി. “ദേ..മോഹന്‍ലാല്‍ കാണാന്‍ വന്നിരിക്കുന്നു” എന്നാണ് ലീല വീടിനുള്ളിലേക്കുനോക്കി വിളിച്ചുപറയുന്നത്. തിയേറ്റര്‍ ഇളകിമറിഞ്ഞു അക്ഷരാര്‍ത്ഥത്തില്‍.



മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മോഹന്‍. ഉജ്ജ്വലമായാണ് അദ്ദേഹം അതിന് ജീവന്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സാവിത്രിയായി അഭിനയിക്കുന്നത് കന്നഡ താരം ശ്രുതി രാമകൃഷ്ണനാണ്. അധികം പെര്‍ഫോം ചെയ്യാന്‍ ഇല്ലെങ്കിലും ശ്രുതി കിട്ടിയ വേഷം നന്നാക്കി. നെടുമുടി വേണുവിന് ‘എല്‍‌സമ്മ’യ്ക്ക് ശേഷം കിട്ടുന്ന നല്ല കഥാപാത്രമാണ് ഡെന്‍‌വര്‍ ആശാന്‍. വേണു അത് പൊലിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ഈ കാലത്ത് മങ്ങിപ്പോയ സലിം കുമാറിന്‍റെ അതിഗംഭീര തിരിച്ചുവരവ് കൂടിയാണ് ബെസ്റ്റ് ആക്ടര്‍. സലിം നിറഞ്ഞാടിയിരിക്കുകയാണ്. ബിജുക്കുട്ടനും തനിക്കു ലഭിച്ച കഥാപാത്രത്തെ ഗംഭീരമാക്കി. എടുത്തുപറയേണ്ട മറ്റു പല പ്രകടനങ്ങളുമുണ്ട്. ക്ലൈമാക്സിന്‍റെ രഹസ്യം പൊളിയുമെന്നതിനാല്‍ അത് പരാമര്‍ശിക്കുന്നില്ല.



ഗാനങ്ങളില്‍ “സ്വപ്നമൊരു ചാക്ക്” തന്നെയാണ് മുന്നില്‍. മറ്റെല്ലാം ശ്രവണസുന്ദരമായ പാട്ടുകളാണെങ്കിലും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഏവരും മൂളിയതും തലയില്‍ താങ്ങിക്കൊണ്ടുപോയതും സ്വപ്നമൊരു ചാക്ക് തന്നെയായിരുന്നു. അജയന്‍ വിന്‍‌സന്‍റിന്‍റെ ക്യാമറ രണ്ടു വ്യത്യസ്തമായ ലോകങ്ങളെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. മോഹന്‍ മാഷിന്‍റെ കുടുംബ ജീവിതവും ഗുണ്ടകള്‍ക്കൊപ്പമുള്ള അയാളുടെ ജീവിതവും അജയന്‍റെ ക്യാമറ പ്രേക്ഷക ഹൃദയത്തില്‍ പതിപ്പിച്ചു. സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ രംഗങ്ങളൊക്കെ അജയന്‍റെ ഛായാഗ്രഹണ മികവ് തെളിയിക്കുന്നുണ്ട്.



മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമയില്‍ തന്‍റെ തുടക്കം അവിസ്മരണീയമാക്കി. മമ്മൂട്ടി എന്ന നടന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെയും രസകരവും ലളിതവുമായ ഒരു സിനിമയെയുമാണ് മാര്‍ട്ടിന്‍ നല്‍കിയിരിക്കുന്നത്. ഒരു ഷോ കണ്ടുകഴിഞ്ഞ് അടുത്ത ഷോയ്ക്കായി കാത്തുനില്‍ക്കുന്ന ഒരാള്‍ എന്നോടു പറഞ്ഞു - “ഞാന്‍ മമ്മൂട്ടിയുടെ ആരാധകനല്ല..പക്ഷേ ഈ സിനിമയുടെ ആരാധകനായിപ്പോയി” എന്നാണ്. പ്രേക്ഷകര്‍ക്ക് ഏറെക്കാലം കൂടി ലഭിക്കുന്ന നല്ലൊരു എന്‍റര്‍ടെയ്നറാ‍ണ് ബെസ്റ്റ് ആക്ടര്‍. പ്രാഞ്ചിയേട്ടനു ശേഷം മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കുന്നു. കാണുക, ആസ്വദിക്കുക.


Labels: , , , ,

തീയേറ്ററുകളില്‍ വീണ്ടും മമ്മൂട്ടി മാജിക്! Once again Mammootty Magic


ബെസ്റ്റ് ആക്‌ടര്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ മനുഷ്യസമുദ്രം. ആദ്യ ഷോ കണ്ടിറങ്ങുന്നവര്‍ ബെസ്റ്റ് ആക്‌ടറിന്‌ ഇടുന്നത് നൂറില്‍ നൂറ് മാര്‍ക്കാണ്‌. എക്കാലത്തെയും പണം‍വാരിപ്പടങ്ങളില്‍ ഒന്നായ രാജമാണിക്യത്തേക്കാള്‍ മികച്ച കൊമേഴ്സ്യല്‍ സിനിമ എന്നാണ്‌ പരക്കെയുള്ള അഭിപ്രായം.

തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു തകര്‍പ്പന്‍ സിനിമയാണ്‌ മമ്മൂട്ടി - മാര്‍ട്ടിന്‍ പ്രക്കാട്ട് ടീം ഒരുക്കിയിരിക്കുന്ന ബെസ്റ്റ് ആക്‌ടര്‍ എന്നാണ്‌ ‘ഇനിഷ്യല്‍’ റിപ്പോര്‍ട്ട്.

നര്‍മ്മം കലര്‍ന്ന ആദ്യപകുതിയും ആരും ചിന്തിക്കാന്‍ ഇടയില്ലാത്ത ക്ലൈമാക്സും പടത്തിന്‍റെ ഹൈലൈറ്റാണെന്ന് കണ്ടവര്‍ പറയുന്നു.

മാര്‍ട്ടിന്‍റെ സംവിധാനത്തികവും മമ്മൂട്ടിയുടെ ഗംഭീരമായ പകര്‍ന്നാട്ടവും നെടുമുടിയുടെയും സലീം കുമാറിന്‍റെയും മത്സരിച്ചുള്ള അഭിനയവും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്. നര്‍മവും സെന്‍റിമെന്‍റ്‌സും ഇടകലര്‍ത്തിയാണ്‌ മാര്‍ട്ടിന്‍ കഥ പറയുന്നത്.

പുതിയ സം‍വിധായകരെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടിക്ക് അപൂര്‍വമായേ തെറ്റ് പറ്റാറുള്ളൂ. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന നവാഗത സംവിധായകന്‌ ‘ബെസ്റ്റ് ആക്‌ടര്‍’ എന്ന സിനിമയ്ക്കായി ഡേറ്റ് കൊടുത്തതിലൂടെ കഴിവുള്ള നവാഗതരെ കണ്ടെത്തുന്നതില്‍ തനിക്കുള്ള പാടവം മമ്മൂട്ടി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്‌.

Labels: , ,

Wednesday, December 8, 2010

ബെസ്റ്റ് ആക്റ്റര്‍ പ്രദര്‍ശനത്തിന് Best actor Ready for release


ckIcamb Gsd aplqÀ¯§fm k¼¶amb amÀ«n³ {]¡m«v kwhn[m\wsN¿p¶ s_Ìv BIvSÀ {]ZÀi\¯n\v kÖamIp¶p.

a½q«n \mbI\mIp¶ Cu Nn{X¯n {]ikvX I¶UXmcw {ipXn cmaIrjvW\mWp \mbnI. {ipXnbpsS aebmf¯nte¡pÅ BZys¯ IS¶phchpIqSnbmWv Cu Nn{Xw. Gsd \mbnIm Zmcn{ZyapÅ aebmfkn\nabn {ipXnbpsS IS¶phchv Gsd D]Imc{]ZamIp¶p.

A`n\bhmk\bpÅ bp.]n. kvIqÄ A[ym]I\mb tamlsâ PohnXIYbmWv Cu Nn{X¯neqsS AhXcn¸n¡p¶Xv.

Hcp {Kma¯nse kvIqÄ A[ym]I\mbncp¶p taml³. `mcybpw Ip«nIfpw AS§p¶ sNdnb Hcp IpSpw_¯nsâ \mY\pw.

A`n\btamlw shdpsamcp taml¯nÂ\n¶pÅXÃ. adn¨v Xsâ A`n\bkn²n Xm³ sXfnbn¨h\mWv. A`n\bn¡m\dnbmw F¶p ]¯pt]scs¡mWvSv ]dbn¨XpamWv. AXpsImWvSpXs¶ taml\v AXntâXmb coXnbn hyànXzw Øm]n¡m\pw Ignªncp¶p.

tamlsâ a\knepw kn\nam`n\bw Hcp kz]v\ambn IS¶ph¶Xns\ Ipäw]dbm³ km[n¡nÃ. A`n\bkn²nbpÅ GsXmcmÄ¡papWvSmImhp¶ Hcm{Klw am{Xw. F¶mÂ, Xsâ tamlw ]qÀ¯oIcn¡m³ BcpwXs¶ klmbn¡p¶nÃ. Cu Ip{Kma¯nemsW¦n AXn\pÅ kmlNcy§fpanÃ. Cu BßkwLÀjw XpScp¶Xn\nSbnemWv cWvSpw Iev]n¨v sIm¨nbnte¡v hWvSnIbdnbXv. sIm¨nbmIpt¼mÄ [mcmfw kn\naIfpsS jq«nwKpambn _Ôs¸ 71; Hcp Øeambn amdnbncn¡p¶p. AhnsS F´mbmepw X\n¡v Ahkcw e`n¡psa¶pXs¶ AbmÄ hnizkn¨p. A§s\ taml³ sIm¨nbnse¯n.

]pXnb cq]hpw `mhhpw Hcp¡nbmbncp¶p taml³ sIm¨nbn {]Xy£s¸«Xv. Cu cq]amä¯neqsS C¶sehsc IWvS tamls\bà \mw ImWp¶Xv. taml³ sN¶ps]«Xpw asämcp temI¯mWv. Hcn¡epw tamls\t¸mepÅ HcmÄ¡v sN¶p]äm³ ]mSnÃm¯ Hcp taJe. CXp taml\pw {]Xo£n¡m¯Xmbncp¶p. henb kz]v\hpwt]dn Cu alm\Kc¯n h¶ps]« A`n\btamlnbmb Cu A[ym]Isâ XpSÀ¶pWvSmIp¶ PohnXIYbpsS AXy´w ckIchpw H¸w DtZzKP\Ihpamb Ne¨n{XmhnjvImcamWv Cu Nn{Xw.

a½q«nbpsS XnI¨pw hyXykvXamb cWvSp apJ§Ä Cu Nn{X¯neqsS ZÀin¡mw. s\SpapSn thWp, emÂ, {io\nhmk³, kenwIpamÀ, _nPp¡p«³, hn\mbI³, kpIpamcn, sI.]n.F.kn efnX F¶nhcpw Cu Nn{X¯nse {][m\ Xmc§fmWv.

IY, Xnc¡Yþ amÀ«n³ {]¡m«v, Xnc¡Y, kw`mjWwþ _n]n³ N{µ³, Km\§Äþ kt´mjv hÀ½, _n. {iotcJ, kwKoXwþ _nPn]mÂ, Ombm{KlWwþ APb³ hn³kâv, \nÀamW\nÀhlWwþ AeIvkv Ipcy³. _nKv kv{Io³ kn\nabpsS _m\dn \ujmZv \nÀan¡p¶ Cu Nn{Xw Unkw_À H³]Xn\v _nKvkv{Io³ {]ZÀi\¯ns\¯n¡p¶p.

Labels: ,

Tuesday, December 7, 2010

ബെസ്റ്റ് ആക്ടര്‍ മോഹന്‍


മനസ്സിന്റെ ചെപ്പിനകത്ത് അഭിനയമോഹം. പക്ഷേ, ചെയ്യുന്ന ജോലി യു.—പി. സ്‌കൂള്‍ അധ്യാപനം. സിനിമാനടനാകണമെന്ന് അദമ്യമായ ആഗ്രഹമുളള ഒരു അധ്യാപകന്റെ ജീവിതചിത്രത്തിലേക്കാണ് 'ബെസ്റ്റ് ആക്ടര്‍' ഫോക്കസ് ചെയ്യുന്നത്. ആ അധ്യാപകന്റെ സിനിമയിലെത്താന്‍ കഴിയാത്തതിന്റെ മാനസികസംഘര്‍ഷങ്ങളും തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബെസ്റ്റ് ആക്ടറില്‍ കന്നട താരം ശ്രുതി രാമകൃഷ്ണനാണ് നായിക. നെടുമുടി വേണു, സലിംകുമാര്‍, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, സുകുമാരി, മാസ്റ്റര്‍ വിവാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബിപിന്‍ ചന്ദ്രന്‍ സംഭാഷണമെഴുതിയ ചിത്രം നവംബര്‍ 26-ന് പ്രദര്‍ശനത്തിനെത്തും. 70-ലേറെ കേന്ദ്രങ്ങളിലാണ് റിലീസ്.—

നവാഗത സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് തന്റെ ആദ്യ ചലച്ചിത്രസംരംഭം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ''ചിത്രത്തെക്കുറിച്ച് ഒരു അവകാശവാദവും ഞാന്‍ ഉന്നയിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണിത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരമായ മമ്മുക്ക (മമ്മൂട്ടി), മലയാളത്തിലെ പ്രശസ്തരായ എട്ട് സംവിധായകര്‍. അവരുടെയെല്ലാം അഭിനയത്തിന് ആക്ഷന്‍, കട്ട് പറഞ്ഞ് ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചുവെന്നത് വിശ്വസിക്കാന്‍തന്നെ പ്രയാസം. ആ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴും മാറിയിട്ടില്ല. അതിനെല്ലാം ഞാന്‍ മമ്മൂട്ടിയെന്ന വലിയ നടനോട് കടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം എനിക്ക് ഒരു അവസരം തന്നിട്ടില്ലെങ്കില്‍ ബെസ്റ്റ് ആക്ടറിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല'' മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.—

ഭാര്യയും മകനുമായി കഴിയുന്ന മോഹന്‍മാസ്റ്റര്‍. അദ്ദേഹത്തിന്റെ സിനിമാമോഹം വരുത്തിവെക്കുന്ന ചില പ്രശ്‌നങ്ങള്‍ സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍ക്ക് വിലനല്‍കി അവതരിപ്പിക്കുകയാണ്. തന്റെ ജീവിതവീക്ഷണവും ആദര്‍ശവുമെല്ലാം പുതിയ രീതിയിലേക്ക് കൊണ്ടുവരാന്‍ മോഹന്‍മാസ്റ്റര്‍ ശ്രമിക്കുന്നതും അതിനിടയില്‍ കുടുംബജീവിതം വഴിമാറുന്നതുമൊക്കെ ചിത്രം ദൃശ്യവത്കരിക്കുന്നു. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മിച്ചത്.—

സിനിമയ്ക്കു പുറത്തെ സിനിമയുടെ കഥ

സിനിമയെ പരാര്‍മശിച്ചു കടന്നുപോകുന്ന ബെസ്റ്റ് ആക്ടര്‍, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയല്ല പറയുന്നത്. സിനിമയ്ക്കു പുറത്തെ സിനിമയുടെ കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്. സാധാരണക്കാരന്റെ സിനിമാസ്വപ്‌നങ്ങളുടെ നിറത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ലാല്‍ ജോസ്, ബ്ലെസി, രഞ്ജിത്, ശ്രീനിവാസന്‍, ലാല്‍, വിപിന്‍ മോഹന്‍, കെ.—കെ. രാജീവ് എന്നീ സംവിധായകര്‍ ചെറുവേഷങ്ങളില്‍ വരുന്നു.—

ബെസ്റ്റ് ആക്ടറില്‍ വില്ലനില്ല

നായകന്റെ തോള്‍പ്പൊക്കമുള്ള പ്രതിനായകന്മാരെ തുല്യപ്രാധാന്യത്തോടെ അവതരിപ്പിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും എത്തുന്നത്. ബെസ്റ്റ് ആക്ടറില്‍ നായകനെ എതിരിടാന്‍ ഒരു വില്ലന്‍ കഥാപാത്രമില്ല. അദ്ദേഹത്തിന്റെ ജീവിതവഴിയില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് നായകനായ മോഹന്റെ പ്രതിനായകനായി വരുന്നത്. അല്ലെങ്കില്‍ വിധിയാണ് മോഹന്റെ ജീവിതത്തില്‍ വില്ലനാകുന്നതെന്നു പറയാം.—

ഫോട്ടോഗ്രാഫറില്‍ നിന്ന് സംവിധായകനിലേക്ക്
ഫാഷന്‍ ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് സിനിമാസംവിധായകനാകുന്നത് തികച്ചും യാദൃച്ഛികമായാണ്. മമ്മൂട്ടിയുടെ ഒരു ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടയില്‍ ഞങ്ങള്‍ക്കും ഒരു ഡേറ്റു തരുമോ എന്ന മാര്‍ട്ടിന്റെ ചോദ്യത്തിന് നല്ല കഥ കൊണ്ടുവന്നാല്‍ തരാമെന്നായിരുന്നു മറുപടി. അങ്ങനെ ഒരു കഥയുടെ സ്​പാര്‍ക്കു കിട്ടിയപ്പോള്‍ മമ്മൂട്ടിയുമായി മാര്‍ട്ടിന്‍ പങ്കുവെച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായപ്പോള്‍ മാര്‍ട്ടിനോട് എഴുതാന്‍ പറഞ്ഞു. അങ്ങനെയാണ് ബെസ്റ്റ് ആക്ടറിന്റെ തുടക്കം. നമുക്ക് ഒരു സിനിമ ചെയ്യാം എന്ന് ഒരു താരത്തിന്റെ വാക്കുകിട്ടിയശേഷം സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ മനസ്സിലാക്കാന്‍ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച കലാകാരന്‍ കൂടിയാണ് മാര്‍ട്ടിന്‍. ആ ദിനങ്ങളിലേക്ക് മാര്‍ട്ടിന്‍ ഇങ്ങനെ തിരിഞ്ഞുനോക്കുന്നു.—

''സിനിമ
സംവിധാനം ചെയ്യണമെന്നത് ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, അത് മമ്മൂട്ടിയെന്ന വലിയ നടനിലൂടെ സാക്ഷാത്കരിക്കുമെന്ന് കരുതിയിരുന്നില്ല. മമ്മുക്ക നമുക്ക് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞതിനു ശേഷം എന്നെ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ലൗ ഇന്‍ സിംഗപ്പോറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളാക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. സിനിമയിലെ ആദ്യത്തെ എക്‌സ്​പീരിയന്‍സ് അതാണ്. 25 ദിവസം ആ സെറ്റില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. പിന്നെ അന്‍വര്‍ റഷീദ് കേരള കഫേയില്‍ ബ്രിഡ്ജ് എന്ന ചിത്രം ചെയ്യുമ്പോള്‍ എട്ടു ദിവസം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. അപ്പോള്‍ സിനിമയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.—
അന്‍വര്‍ റഷീദാണ് എനിക്ക് ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് മമ്മുക്കയെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന് മമ്മുക്കയില്‍ നിന്ന് കിട്ടിയ വലിയ സഹകരണം, അതാണ് എന്നെ ഇവിടെവരെ എത്തിച്ചത്.—

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രശസ്തനായ അജയന്‍ വിന്‍സെന്റാണ്. ദൃശ്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു കോംപ്രമൈസും ചെയ്യാത്ത ഛായാഗ്രാഹകനാണ് അദ്ദേഹം. നമ്മള്‍ സിനിമയെക്കുറിച്ച് അറിയാന്‍ തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് അജയന്‍ വിന്‍സെന്റ്. അത്രയും സീനിയറായ ഛായാഗ്രാഹകനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തില്‍നിന്ന് പൂര്‍ണ സഹകരണം ലഭിച്ചിരുന്നു. നമ്മള്‍ മനസ്സില്‍ കണ്ട ദൃശ്യങ്ങള്‍ അദ്ദേഹം ഏറ്റവും മനോഹരമായി ഒരുക്കിത്തന്നു. അദ്ദേഹം ഉള്‍പ്പെടെയുള്ള എല്ലാ യൂണിറ്റംഗങ്ങളുടെയും ആത്മാര്‍ഥമായ സഹകരണം ബെസ്റ്റ് ആക്ടറിന്റെ പിന്നിലുണ്ട്. ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന സിനിമയാണ് ബെസ്റ്റ് ആക്ടര്‍.—

Labels: , ,

Monday, December 6, 2010

മെഗാസ്റ്റാറിന്റെ ബെസ്റ്റ് ആക്ടര്‍

Best Actor Coming, മെഗാസ്റ്റാറിന്റെ ബെസ്റ്റ് ആക്ടര്‍ Megastar's Best Actor, New Releases

മോഹന്‍... അഭിനയമോഹവും മനസ്സിലേറ്റി നടക്കുന്ന ഒരു യു.പി. സ്‌കൂള്‍ അധ്യാപകന്‍. തന്റെ സിനിമാ മോഹത്തെ, സമൂഹം അതിമോഹത്തിന്റെ ലേബലൊട്ടിച്ച് പരിഹസിക്കുമ്പോഴും മോഹന് തെല്ലും കൂസലില്ല. സിനിമാനടനാവുക എന്ന സ്വപ്നം അയാള്‍ അപ്പോഴും കണ്ടുകൊണ്ടേയിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അയാള്‍ നടത്തുന്ന പരിശ്രമങ്ങളും അതിനിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയാണ് മോഹനായി എത്തുന്നത്. വളരെക്കാലത്തിനുശേഷം മമ്മൂട്ടി അധ്യാപകന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരിടവേളയ്ക്കുശേഷം മമ്മൂട്ടിയും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രംകൂടിയാണ് ബെസ്റ്റ് ആക്ടര്‍. മമ്മൂട്ടി-ശ്രീനിവാസന്‍ ടീം ഒരുമിക്കുന്നു എന്നുപറഞ്ഞാല്‍ അതിനര്‍ഥം മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയഫോര്‍മുലകളില്‍ ഒന്ന് ഒരുമിക്കുന്നു എന്നുതന്നെയാണ്. അതാണ് ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്സും പരസ്യവും. ചിത്രത്തില്‍ ഏറെ നിര്‍ണായകമായ, സസ്‌പെന്‍സ് നിറഞ്ഞ കഥാപാത്രമായാണ് ശ്രീനിവാസന്‍ എത്തുന്നത്.

അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ലാല്‍ജോസ്, ബ്ലെസ്സി, രഞ്ജിത് എന്നീ സംവിധായകര്‍ ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മമ്മൂട്ടിക്കൊപ്പം ലാല്‍, സലീംകുമാര്‍, നെടുമുടി വേണു, വിനായകന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. കന്നടതാരം ശ്രുതി രാമകൃഷ്ണനാണ് നായിക. ബിജുക്കുട്ടന്‍, മാസ്റ്റര്‍ വിവാസ്, ബൈജു, സുകുമാരി, കെ.പി.എ.സി. ലളിത എന്നിവരാണ് മറ്റ് താരങ്ങള്‍.

ഫാഷന്‍ ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബെസ്റ്റ് ആക്ടര്‍. നേരത്തേ റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ 'ലൗ ഇന്‍ സിംഗപ്പൂരിന്റെ' അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മമ്മൂട്ടി എന്ന നടന്റെ എല്ലാത്തരം ആരാധകരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയിനറായിരിക്കും ബെസ്റ്റ് ആക്ടറെന്ന് മാര്‍ട്ടിന്‍ പറയുന്നു. ''ഒരു പ്രത്യേക ലേബല്‍ ഈ സിനിമയ്ക്കില്ല.

മമ്മൂട്ടിയെ ഒരേസമയം സാധാരണക്കാരനായും ഏറെ സ്റ്റൈലിഷായും അവതരിപ്പിക്കുന്നതിനാല്‍ കുടുംബപ്രേക്ഷകരും യൂത്തും ഒരേപോലെ ചിത്രം ഇഷ്ടപ്പെടും. എട്ടോളം സംവിധായകരുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്ലസ്സാണ്. പിന്നെ, ചെറുതെങ്കിലും നിര്‍ണായകമായ കഥാപാത്രമായി ശ്രീനിവാസനുംകൂടി ചേരുന്നതോടെ എല്ലാ അര്‍ഥത്തിലും കാണികള്‍ക്ക് ക്രിസ്മസ് വിരുന്നായിരിക്കും ചിത്രം''-മാര്‍ട്ടിന്‍ പറയുന്നു.

മാര്‍ട്ടിന്‍ എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ്. 'ഡാഡി കൂള്‍' എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംഭാഷണമെഴുതിയാണ് ബിപിന്‍ ചന്ദ്രന്‍ സിനിമാരംഗത്തെത്തുന്നത്.നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. സന്തോഷ് വര്‍മ എഴുതിയ മൂന്ന് പാട്ടുകളും കവയിത്രി ബി. ശ്രീരേഖയുടെ ഒരു പാട്ടും. സംഗീതസംവിധാനം ബിജിപാല്‍. ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ് നിര്‍മിച്ച 'ബെസ്റ്റ് ആക്ടര്‍', മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ ഒന്‍പതിന് തിയേറ്ററുകളിലെത്തും.

Labels: , ,

രഞ്ജിത് - മമ്മൂട്ടി ചിത്രം “രാവ് മായുമ്പോള്‍


പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന സൂപ്പര്‍ഹിറ്റിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ്മേക്കര്‍ രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന് പേര് - രാവ് മായുമ്പോള്‍. സംവിധാനം പക്ഷേ രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് രാവ് മായുമ്പോള്‍ നിര്‍മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത് എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം. വര്‍ഷങ്ങള്‍ക്കു മുമ്പ് ‘രാവ് മായുന്നു’ എന്ന പേരില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രഞ്ജിത് പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി നടക്കാതെ പോയി. ഒരു ചിത്രകാരന്‍റെ ജീവിതമായിരുന്നു ആ സിനിമയിലൂടെ രഞ്ജിത് പറയാന്‍ ഉദ്ദേശിച്ചത്. രേവതിയായിരുന്നു ആ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം രാവ് മായുമ്പോള്‍ എന്ന പേരില്‍ ഒരുങ്ങുന്നത് അതേ പ്രമേയമാണെന്നാണ് സൂചന. രേവതി ഈ പ്രൊജക്ടിന്‍റെയും ഭാഗമാണെന്ന് അറിയുന്നു. മീരാ ജാസ്മിന്‍ നായികയായേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.

ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് സംവിധായകര്‍ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ.

ജി എസ് വിജയന്‍റെ ആദ്യ ചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പിന്നീട് ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്‍സ്റ്റോറി എന്നീ സിനിമകള്‍ വിജയന്‍ സംവിധാനം ചെയ്തു. കവര്‍സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

Labels: , ,

Saturday, December 4, 2010

വിഎസും പിണറായിയും സാന്‍ഡിയാഗോ മാര്‍ട്ടിനും സിനിമയില്‍


മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്നിവര്‍ സിനിമയില്‍. ഇതെന്താ ഇങ്ങനെയൊരു സിനിമ എന്നൊക്കെ ആലോചിച്ച് കാടുകയറേണ്ട ആവശ്യമില്ല. വി എസിനെയും പിണറായിയെയും മാര്‍ട്ടിനെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ല്‍ വി എസിനെ അനുസ്മരിപ്പിക്കുന്ന മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് നെടുമുടി വേണുവാണ്. പിണറായിയെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറിയായി സായികുമാര്‍ അഭിനയിക്കുന്നു. വിവാദനായകനായ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനായി രംഗത്തെത്തുന്നത് തമിഴ് നടന്‍ രഞ്ജിത് ആണ്.

അടുത്തിടെ കോളിളക്കം സൃഷ്ടിച്ച ലോട്ടറി വിവാദം ആഗസ്റ്റ് 15ല്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാകുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു വധശ്രമവും അതിന്‍റെ നിജസ്ഥിതി അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍(മമ്മൂട്ടി) രംഗത്തെത്തുന്നതുമാണ് ആഗസ്റ്റ് 15ന്‍റെ പ്രമേയം. അടുത്ത വര്‍ഷം ഫെബ്രുവരി മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

Labels: , ,

അംബേദ്കറിന് കലൈഞ്ജറുടെ സമ്മാനം


മമ്മൂട്ടിയ്ക്ക് മൂന്നാം തവണയും ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഡോക്ടര്‍ അംബേദ്കറിന് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പാരിതോഷികം.

ചിത്രം നിര്‍മ്മിച്ച നാഷണല്‍ പിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന് (എന്‍എഫ്ഡിസി)പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് കരുണാനിധി സന്തോഷം പ്രകടിപ്പിച്ചത്.

ഷൂട്ടിങ് പൂര്‍ത്തിയായിട്ടും പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് പലവട്ടം തടയപ്പെട്ടിരുന്നു. ഇപ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷം സിനിമയുടെ തമിഴ് പതിപ്പ് സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ ഈ പാരിതോഷികം നല്‍കിയത്.

ഇന്ത്യന്‍ ദളിത് ജനതയുടെ അംബേദ്കറുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള നിയോഗം മലയാള നടനായ മമ്മൂട്ടിയ്ക്കാണ് ലഭിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് മമ്മൂട്ടി അംബേദ്കറിനെ കരുതുന്നത്.

Labels: ,

Friday, December 3, 2010

മലയാള സിനിമക്കുള്ള അംഗീകാരം -മമ്മൂട്ടി


തേഞ്ഞിപ്പലം: മലയാള സിനിമാലോകത്തിന് നല്‍കിയ അംഗീകാരമാണ് കാലിക്കറ്റ് സര്‍വകലാശാല തനിക്ക് നല്‍കിയ ഡി ലിറ്റ് ബഹുമതിയെന്ന് നടന്‍ മമ്മൂട്ടി. സാംസ്‌കാരികവും സാമൂഹികവുമായ പൊതുവേദി രൂപപ്പെടുത്തുന്നതില്‍ കലാകാരനുള്ള പങ്കിന് ഒരിക്കല്‍കൂടി ഊന്നല്‍ നല്‍കുന്നതാണിതെന്നും മലയാളികളുടെ ്രപിയ നടന്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡി ലിറ്റ് ഗവര്‍ണര്‍ ആര്‍.എസ്. ഗവായില്‍നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ലിറ്റ് നല്‍കി ആദരിക്കുന്നതില്‍ എല്ലാവരോടും കടപ്പാടുണ്ട്. സംസ്‌കാരത്തിന്റെ പ്രജനന കേന്ദ്രമാണ് സര്‍വകലാശാലകള്‍. സാംസ്‌കാരിക മൂല്യങ്ങള്‍ തലമുറകളിലേക്ക് കൈമാറുന്നതില്‍ സര്‍വകലാശാലകള്‍ക്ക് ഏറെ പങ്കുണ്ട്. കലാകാരനും ഇത്തരം സാംസ്‌കാരിക വിനിമയത്തില്‍ സ്വാധീനം ചെലുത്താനാവും- മമ്മൂട്ടി പറഞ്ഞു. 'ജീവിതാനുഭവങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. എന്നെ ഡോക്ടറാക്കാനാണ് പിതാവ് ആഗ്രഹിച്ചത്. പക്ഷേ പരിശീലനം മറ്റൊന്നിലേക്ക് വഴിമാറി. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. എന്നാല്‍ എനിക്ക് സംതൃപ്തി നല്‍കാന്‍ അഭിഭാഷക വൃത്തി മതിയായില്ല. കാരണം മറ്റൊന്നുമല്ല. മനസ്സിലെ ഉള്‍വിളി അഭിനയത്തിനാണെന്ന് ഞാന്‍ മനസ്സിലാക്കി. ഡോക്ടറെന്ന പേര് ലഭിച്ചതില്‍ പിതാവ് കൂടെയുണ്ടെങ്കില്‍ സന്തോഷിക്കുമായിരുന്നു.' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകളൊന്നുമില്ലാത്ത ലോകം കലാകാരന് മാത്രമുള്ളതാണ്. ഭാഷാ-ദേശ-ജാതി വ്യത്യാസങ്ങളൊന്നും അവിടെയില്ല. മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്‌കറുടെയും യേശുദാസിന്റെയും സംഗീതം കേള്‍ക്കുമ്പോള്‍ സംഗീതം മാത്രമാണ് നാം പരിഗണിക്കുന്നത്. ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള പലരോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കായി. ചരിത്രത്തിലെയും കഥകളിലെയും നായകരുടെ വേഷം അഭിനയിക്കാനായി. ഒരു കലാകാരനായതില്‍ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ വീണ്ടും നന്ദി പറഞ്ഞാണ് മമ്മുട്ടി പ്രസംഗം അവസാനിപ്പിച്ചത്.


Labels: ,

Thursday, December 2, 2010

മമ്മൂട്ടി എന്ന മമ്മൂക്ക.....

മമ്മൂട്ടി എന്ന മമ്മൂക്ക.....



കുട്ടിയായിരിക്കുമ്പോള്‍ വല്യുപ്പാനെ ചാക്കിലാക്കി ഒരു രൂപ അന്‍പത് പൈസയും മേടിച്ച് കൊണ്ട് കറുകപുത്തൂര്‍ പ്രീത തിയ്യറ്ററിലെ തറടിക്കറ്റില്‍ നായര്‍സാബ് എന്ന സിനിമകാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ഈ മനുഷ്യന്‍ ആരാണെന്നോ അല്ലെങ്കില്‍ ഒരിക്കല്‍ ലോകം വാഴ്ത്തപ്പെടാന്‍ പോകുന്ന ആളാണെന്നോ ഒന്നുമറിയില്ലായിരുന്നു... എന്നാല്‍ ഇന്ന് മലയാള സിനിമ എന്ന് ലോകം അറിഞ്ഞതും ഇപ്പോളും മറ്റു വ്യക്തികള്‍ ഈ സിനിമകളെ സ്നേഹിക്കുന്നതും ഒരു നാമത്തിന്റെ പുറത്ത്‌ മാത്രമാണ്... മമ്മൂട്ടി... മലയാളസിനിമക്ക്‌ ഒട്ടനവധി സിനിമാപ്രതിഭകളെ ലഭിച്ചിട്ടുണ്ട്... എന്നാല്‍ സിനിമയെ ഇത്രയധികം പ്രൊഫഷണലിസത്തോടു കൂടി സമീപിക്കുന്ന ഒരു വ്യെക്തിയെയും ഇന്ന് നമുക്ക്‌ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുമടച്ച് പറയാം... അതാണ്‌ മമ്മൂട്ടി.....

പുതുമുഖങ്ങളെ തഴയുന്നതും അവര്‍ക്ക്‌ പെര്‍ഫോം ചെയ്യാന്‍ കഴിയാത്തത് മലയാളസിനിമയില്‍ നിലനില്‍ക്കുന്ന സൂപ്പര്‍ത്താരങ്ങളുടെ താരവാഴ്‌ച്ചകള്‍കൊണ്ട് മാത്രമാണ് എന്ന ഒരു പരാതി നിലനില്‍ക്കുംമ്പോളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകന്‍മ്മാരെയും തിരക്കഥാകൃത്ത്ക്കളെയും സമ്മാനിച്ചത് നമ്മുടെ ഈ സൂപ്പര്‍താരം മമ്മുക്കയാണെന്ന് ആര്‍ക്കും അറിയാവുന്ന ഒരു നഗ്നസത്യം ആണ്..... ആദ്യേഹം അങ്ങിനെ ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് മലയാളസിനിമയുടെ നന്മക്കല്ലേ ഇടം നല്‍കിയിട്ടുള്ളൂ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്...... ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അന്‍വര്‍-റഷീദില്‍ തുടങ്ങി സംവിധായകന്‍ വൈശാഖ്‌ വരെ മമ്മൂട്ടി നല്‍കിയ വരദാനമാണ് എന്നും ഞാനിവിടെ സ്മരിക്കട്ടെ.....

ഇന്ന് നിങ്ങള്‍ക്കറിയാം മലയാളസിനിമയില്‍ ഞാനാണ് സൂപ്പര്‍താരം എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരുടെയും നല്ല സിനിമകള്‍ കൂക്കി തോല്‍പ്പിക്കുകയും സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിച്ചവരുടെയും സിനിമകള്‍ മൂക്കും കുത്തി ബോക്സ് ഓഫീസില്‍ തകരുംമ്പോളും കെട്ടിവച്ച കാശ് കളയാതെ നിര്‍മ്മാതാവിനെ രക്ഷിക്കാനുള്ള കഴിവ്‌ ഇന്നിപ്പൊ മലയാളത്തില്‍ ഈ നടനേ ഒള്ളൂ...അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഈ വര്‍ഷം ആദ്യത്തില്‍ ഇറങ്ങിയ പോക്കിരിരാജ.... ഇന്നദ്യെത്തെ സ്നേഹിക്കുന്ന ഫാന്‍സുകാര്‍ മാറി മാറി കയറിയാലും ഇത്രയ്ക്കു വലിയ കളക്ഷന്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് നമുക്ക് തീര്‍ത്ത്‌ പറയാം.... സിനിമ ആഘോഷിക്കാന്‍ തിയ്യറ്ററില്‍ കയറുന്ന ജനത്തെ ആദ്യം മുതല്‍ അവസാനം വരെ തിയ്യറ്ററില്‍ പിടിച്ചിരുത്താന്‍ മജീഷ്യന്‍ മുതുക്കാടിനു പോലും അറിയാത്തൊരു മാജിക്ക്‌...അതാണ്‌ കേരളം ഇന്ന് നെഞ്ചില്‍ തൊട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം മമ്മുക്ക.....

നിങ്ങള്‍ തിരക്കഥകൃത്താണോ?... നിങ്ങളുടെ കയ്യില്‍ നല്ല തിരക്കഥയുണ്ടോ?...എന്നാല്‍ സംശയിക്കണ്ട ആദ്യേഹത്തിന്റെ വാതില്‍ നിങ്ങള്‍ക്ക്‌ മുന്നില്‍ അടക്കില്ല.... ഇന്ന് നിങ്ങള്‍ക്ക്‌ ആരുടെയും ശുഭാര്‍ശയില്ലാതെ തന്നെ നിങ്ങള്‍ക്ക്‌ ആദ്യേഹത്തെ കാണാനും, കഥ ഇഷ്ടപ്പെട്ടാല്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യ്കളില്‍ എത്തിച്ച് നിങ്ങളെ രക്ഷിക്കാന്‍ ഒരു നല്ല മനസ്സുള്ള നടനെ ഇപ്പോള്‍ കേരളത്തില്‍ ഉള്ളൂ...അത് മമ്മൂട്ടിയാണ്..... കഴിവുള്ളവന്‍റെ മുന്നില്‍ ഒരിക്കലും അദ്യേഹം ആ വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്ന് ചരിത്രം തെളിയിച്ചതാണ്.....

ഇക്കഴിഞ്ഞ ചിത്രങ്ങളായ പഴശ്ശിരാജ, ലൌഡ്സ്പീക്കര്‍ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ചിലതാണ്... ഇപ്പൊള്‍ കാത്തിരിക്കുന്ന മാര്‍ട്ടില്‍ പ്രാക്കാട്ടിന്റെ പുതിയ ചിത്രമായ ബെസ്റ്റ്‌ ആക്റ്റര്‍ ആണ് ഇനി ഇറങ്ങാനുള്ളത്....ഇന്ന് കേരളത്തിലെ സിനിമാപ്രേമികള്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ സിനിമയെ നോക്കിക്കാണുന്നത്... ഈ സിനിമയും മമ്മുക്കയുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ബെസ്റ്റ്‌ ആക്റ്ററിനെ നമുക്ക്‌ സ്വാഗതം ചെയ്യാം........

Writed by:http://viralthumbu.blogspot.com/2010/12/blog-post.html

Labels:

mammootty's second Doctorate from Calicut University

Labels: ,

മമ്മൂട്ടിക്ക് കോഴിക്കോട് സര്‍വകലാശാല ഡിലിറ്റ് സമ്മാനിച്ചു



തേഞ്ഞിപ്പലം: സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി, ചരിത്രകാരന്‍ ഡോ. ഇര്‍ഫാന്‍ ഹബീബ്, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് കോഴിക്കോട് സര്‍വകലാശാലയുടെ ആദരം. സര്‍വകലാശാലാ കാമ്പസില്‍ പ്രത്യേക ഒരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് ഡിലിറ്റ് ബിരുദം സമ്മാനിച്ചു. ബിരുദം സ്വീകരിക്കാന്‍ മമ്മൂട്ടി മാത്രമാണ് നേരിട്ടെത്തിയത്.

ശാരീരികാവശതകള്‍ ഉള്ളതിനാല്‍ ക്യാപ്റ്റന്‍ ലക്ഷ്മിക്കും ഇര്‍ഫാന്‍ ഹബീബിനും വേണ്ടി അവരുടെ പ്രതിനിധികളാണ് ബഹുമതി ഏറ്റുവാങ്ങിയത്. രാവിലെ 11.30 ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചു. പ്രോ. വൈസ് ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ചടങ്ങിനെത്തിയില്ല.

ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധനയ്ക്കും പ്രത്യേക സെനറ്റ് യോഗത്തിനും ശേഷമാണ് ബഹുമതിദാനചടങ്ങ് നടന്നത്. തുടര്‍ന്ന് മമ്മൂട്ടി മറുപടി പ്രസംഗം നടത്തി. ക്യാപ്റ്റന്‍ ലക്ഷ്മിക്കും ഇര്‍ഫാന്‍ ഹബീബിനും വേണ്ടി അവര്‍ എഴുതി തയ്യാറാക്കിയ പ്രസംഗം പ്രതിനിധികള്‍ വായിച്ചു. ആയിരക്കണക്കിന് പേരാണ് ബിരുദദാനചടങ്ങ് കാണാന്‍ കാമ്പസിലെത്തിയത്.



ആദ്യമായി കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍.എസ്. ഗവായിക്ക് കാമ്പസില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. വൈസ് ചാന്‍സലര്‍ പ്രൊഫ. അന്‍വര്‍ ജഹാന്‍ സുബേരി, രജിസ്ട്രാര്‍ ഡോ. ടി.കെ. നാരായണന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ സി.പി. അബൂബക്കര്‍. ഡോ. കെ.എം. ജയറാം, ഡോ. കെ.കെ. ബാലചന്ദ്രന്‍ നായര്‍, ഡോ.കെ. ശേഖരന്‍, കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.പി. മുരളീധരന്‍ എന്നിവര്‍ ഗവര്‍ണറെ സ്വീകരിക്കാനെത്തി.

Labels: , ,

Wednesday, December 1, 2010

യുവതാരങ്ങള്‍ അഹങ്കാരികളല്ല: മമ്മൂട്ടി


“എന്നെ ഇഷ്ടമുള്ളവര്‍ എന്‍റെ സിനിമകള്‍ കണ്ടാല്‍ മതി” എന്ന പ്രസ്താവന ബിഗ് സ്റ്റാര്‍ പൃഥ്വിരാജിന്‍റെ വകയാണ്. ഇത് കേട്ടവര്‍ കേട്ടവര്‍ ‘അഹങ്കാരി’ എന്ന ഗണത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറയുന്നത് ശ്രദ്ധിക്കുക - മലയാളത്തിന്‍റെ യുവതാരങ്ങള്‍ അഹങ്കാരികളോ ധിക്കാരികളോ അല്ല!

“നമ്മുടെ യുവതാരങ്ങള്‍ ധിക്കാരികളാണെന്ന് എനിക്ക് തോന്നുന്നില്ല. സീനിയേഴ്സിനോട് ബഹുമാനമില്ലാത്തവരാണെന്നും അഭിപ്രായമില്ല. മറിച്ച് ചിന്തിക്കാന്‍ എനിക്ക് അങ്ങനെ ഒരനുഭവം ഇല്ല. ഇത് ഒരു പുതിയ തലമുറയാണ് എന്നത് ഏവരും ഓര്‍ക്കേണ്ടതാണ്. അവരുടെ പെരുമാറ്റം തികച്ചും വ്യത്യസ്തമായിരിക്കും.” - മമ്മൂട്ടി പറയുന്നു.

പൃഥ്വിരാജിന്‍റെ പ്രസ്താവനകള്‍ എപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൂപ്പര്‍താരങ്ങളെക്കുറിച്ചുള്ള തന്‍റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാനും പൃഥ്വി മടി കാണിച്ചില്ല. ഇതുപലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് വഴിവച്ചു. എന്നാല്‍ പൃഥ്വിയെ അംഗീകരിക്കാനുള്ള മനസ് മമ്മൂട്ടി പ്രകടിപ്പിച്ചു. പോക്കിരിരാജ എന്ന സിനിമയിലൂടെ. ‘ഞങ്ങള്‍ രണ്ടല്ല, ഒന്നാണ്’ എന്ന് മമ്മൂട്ടി പോക്കിരിരാജയില്‍ പ്രഖ്യാപിക്കുമ്പോള്‍ തിയേറ്ററുകളില്‍ ഉയര്‍ന്ന കരഘോഷം ഓര്‍ക്കുക.

“പുതിയ താരങ്ങളുടെ വരവ് എക്കാലവും നടക്കുന്ന ഒരു പ്രോസസാണ്. യഥാര്‍ത്ഥമായ കഴിവുള്ളവര്‍ അതിജീവിക്കുന്നു. ഇന്ന് കഴിവുള്ള ഒട്ടേറെ യുവതാരങ്ങള്‍ മലയാള സിനിമയിലുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല, ബാക്കിയുള്ളവര്‍ക്ക് വിഷമമായാലോ?” - മമ്മൂട്ടി പറയുന്നു.

Labels: ,