Tuesday, November 30, 2010

കന്നഡക്കാരുടെ മനം കവര്‍ന്ന് മമ്മൂട്ടി

കന്നഡസിനിമാ ലോകത്ത്‌ മമ്മൂട്ടിയ്ക്ക് സൂപ്പര്‍താര പരിവേഷം. നായകനായി അഭിനയിക്കുന്ന ആദ്യ കന്നഡ ചിത്രമായ 'ശിക്കാരി'യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരുടെ മനം കവരാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. കാന്റീന്‍ ബോയി മുതലുള്ളവരുമായി വളരെ സൗഹൃദപരമായി പെരുമാറിയ മമ്മൂട്ടി ഒരു തരത്തിലുമുള്ള താര ജാഡകള്‍ കാണിച്ചില്ലെന്ന് സെറ്റിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടിയുടെ അഭിനയവും പെരുമാറ്റവും അദ്ദേഹത്തിന് അവിടെ വളരെയേറെ ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച മമ്മൂട്ടി ഉള്‍പ്പെടുന്ന ആക്ഷന്‍ രംഗത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. കന്നഡയ്ക്ക് പുറമേ മലയാളത്തിലും ചിത്രം ഇറങ്ങുന്നുണ്ട്. മലയാളം പതിപ്പിനായി സംഭാഷണം എഴുതിയത് മമ്മൂട്ടി തന്നെയാണ്. ശിക്കാരിയുടെ തിരക്കഥയില്‍ ആകൃഷ്‌ടനായ മമ്മൂട്ടി മലയാളം പതിപ്പിന്‌ സംഭാഷണമെഴുതാമെന്ന്‌ സമ്മതിച്ചത്‌ വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ സ്വാതന്ത്ര്യത്തിന്‌ മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ സാഹചര്യങ്ങളാകും പറയുക. ഇതില്‍ സ്വാതന്ത്യസമര സേനാനിയായും സോഫ്‌റ്റ്‌വേര്‍ എഞ്ചിനീയറായും ഇരട്ട വേഷത്തിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ കൂടിയായ കെ മഞ്ജുവാണ് ശിക്കാരി നിര്‍മിക്കുന്നത്. അഭയ് സിംഹയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ വച്ച് മികച്ച സിനിമയൊരുക്കാനുള്ള ശ്രമത്തിലാണ് യുവസംവിധായകനായ അഭയ് സിംഹ‍. ശിക്കാരിയുടെ ഷൂട്ടിങിനായി ഏറെ പണം മുടക്കി ബംഗ്ലൂരില്‍ സെറ്റ് നിര്‍മ്മിച്ചിരുന്നു.
പൂനം ബജ്പയാണ് നായിക. ഇന്നസെന്റ്, ആദിത്യ, മോഹന്‍ എന്നിവരും അഭിനയിക്കുന്നു.

'ശിക്കാരി'യില്‍ അഭിനയിക്കാന്‍ ബാംഗ്ലൂരില്‍ എത്തിയപ്പോള്‍ മുതല്‍ മമ്മൂട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് വിവിഐപി പരിഗണനയായിരുന്നു. ബാംഗ്ലൂരില്‍ ഷൂട്ടിങ് ലൊക്കേഷനിലും മമ്മൂട്ടിയുടെ താമസസ്ഥലത്തും മികച്ച സൗകര്യങ്ങളാണ് നിര്‍മാതാവ് മഞ്ജു ഏര്‍പ്പെടുത്തിയത്. മമ്മൂട്ടിയ്ക്ക് ബംഗ്ലൂരില്‍ സഞ്ചരിയ്ക്കാനായി തന്റെ ഏറ്റവും പുതിയ 'ടയോട്ട എഫ്‌ജെ ക്രൂയിസര്‍ 'നിര്‍മാതാവ് നേരത്തെ വിട്ടുകൊടുത്തത് വാര്‍ത്തയായിരുന്നു. ഡ്രൈവിങ്ങില്‍ ക്രെയിസ് ഉള്ള മമ്മൂട്ടിയെ അത് സന്തോഷിപ്പിക്കുകയും ചെയ്തു. കന്നഡസിനിമാ ലോകത്ത്‌ മമ്മൂട്ടിയുടെ വരവ് ഇതിനോടകം വലിയ വാര്‍ത്തയായിക്കഴിഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങളുടെ ഗണത്തിലാണ് ശിക്കാരി.


Labels:

Monday, November 29, 2010

പെരുമാള്‍ ഇത്തവണ പുക വലിക്കില്ല!


‘ആഗസ്റ്റ് 1’ എന്ന സിനിമ മലയാളത്തിന് സമ്മാനിച്ചത് മമ്മൂട്ടിയുടെ അതുവരെ കണ്ടിട്ടില്ലാത്ത മാനറിസങ്ങളാണ്. 1988ല്‍ റിലീസായി സൂപ്പര്‍ഹിറ്റായ ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഡി സി പി പെരുമാള്‍ എന്ന കഥാപാത്രത്തിന്‍റെ രീതികള്‍ അന്നത്തെ യുവത്വം ഒരുപാടുകാലം അനുകരിച്ചിരുന്നു. മുടി ഇടത്തോട്ടു പരത്തിച്ചീകുക, നല്ല സ്റ്റൈലില്‍ ഇന്‍ ചെയ്ത് നടക്കുക, ചാര്‍മിനാര്‍ വലിച്ച് ആസ്വദിച്ച് പുകയൂതുക തുടങ്ങിയ മാനറിസങ്ങളൊക്കെ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ആഗസ്റ്റ് 1ന് ‘ആഗസ്റ്റ് 15’ എന്ന പേരില്‍ രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ അതേ മാനറിസങ്ങള്‍ മമ്മൂട്ടി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ഒരു മാറ്റമുണ്ടാകും. ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍ പുകവലിക്കുന്നത് ഇത്തവണ കാണാനാകില്ല. ചാര്‍മിനാര്‍ സിഗരറ്റിന്‍റെ ആരാധകനായ പെരുമാള്‍ നിയമത്തിന് വിധേയമായി സിഗരറ്റ് വലി അവസാനിപ്പിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും അറിയിച്ചു.

എന്നാല്‍ ഷാജിയുടെയോ സ്വാമിയുടെയോ തീരുമാനപ്രകാരമല്ല പെരുമാള്‍ സിഗരറ്റ് ഉപേക്ഷിച്ചത് എന്നതാണ് വസ്തുത. ജീവിതത്തിലും സിനിമയിലും പുകവലിക്കില്ലെന്ന തീരുമാനമാനമെടുത്തിരിക്കുന്ന മമ്മൂട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് പെരുമാള്‍ ഇത്തവണ പുകവലി ഉപേക്ഷിക്കുന്നതത്രെ. പുകവലിച്ചില്ലെങ്കിലും പെരുമാളിന്‍റെ ‘കൂള്‍ ആന്‍റ് ഷാര്‍പ്പ്’ പെരുമാ‍റ്റത്തിന് ഒരു മാറ്റവും ഉണ്ടാവില്ല. പഴയതിലും കൂടുതല്‍ ബുദ്ധികൂര്‍മ്മതയും ശൌര്യവും പുതിയ പെരുമാള്‍ പ്രകടിപ്പിക്കും.

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ വധശ്രമത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കാനാണ് ഇത്തവണ പെരുമാള്‍ ചുമതലപ്പെട്ടിരിക്കുന്നത്. ചുണ്ടില്‍ സിഗരറ്റിനുപകരം നേര്‍ത്തൊരു മന്ദഹാസവുമായി വളരെ കൂളായിത്തന്നെ ഈ കേസിന് പെരുമാള്‍ തുമ്പുണ്ടാക്കുമെന്ന് ഉറപ്പിക്കാം.

Labels: , ,

Friday, November 26, 2010



FIvknIyp«ohv ssienbnepÅ thjw, ]cp¡³ apJ`mhw, F´nt\mSpw {]XnIcn¡p¶ kz`mhw. AXmWv ss{Iw{_m©v DtZymKس s]cpamÄ. hÀj§Ä¡v ap¼v t{]£Isc {Xkn¸n¨ a½q«nbpsS s]cpamÄ hoWvSpsa¯pIbmWv. BKÌv H¶n\v Xnc¡Ysbmcp¡nb Fkv.F³ kzman Xs¶bmWv Nn{X¯n\v Xnc¡Ysbmcp¡nbncn¡p¶Xv. jmPn ssIemkv Nn{Xw kwhn[m\w sN¿p¶p.

kaImenIamb Ipd¨v kw`h§sf Cu Nn{X¯n hoWvSpw ImWm³ Igntª¡mw. Znhkhpw I¬ap¶n ImWp¶ ]e IYm]m{X§fpw Cu kn\nabn h¶pt]mIp¶papWvSv.

apJya{´nsb h[n¡ms\¯p¶ sImebmfnsb s]cpamÄ ]cmPbs¸Sp¯p¶Xmbncp¶p BKÌv H¶nsâ IYmkmcw. BKÌv ]Xn\©nepw Cu IYmkmcw Xs¶bmWv {]tabamIp¶Xv.

`cWw Gsd {]XnkÔnbnencn¡pt¼mÄ apJya{´nsb h[n¡m³ Btcm {ian¡p¶p. Hcp XhWbà aq¶v XhWbmWv XpSÀ¨bmbn At±l¯n\v t\sc h[{iaw \S¡p¶Xv. Hmtcm XhWbpw At±lw IjvSn¨v c£s¸SpIbmbncp¶p. hfsc Bkq{XnXamb h[{ia§Ä. t]meokv \mSv apgph³ Acn¨p s]dp¡pt¼mgpw sImebmfnsb IsWvS¯m\mbnÃ. AbmÄ Xsâ e£yw ]qÀ¯nbm¡pI Xs¶ sN¿psa¶ `bw apJya{´n¡pw t]meokv Un¸mÀ«vsaân\pw DWvSmbn.

AtXmsSbmWv s]cpamfns\ hnfn¡m³ Un¸mÀ«vsaâv Xocpam\n¡p¶Xv. sImebmfn¡v ]n¶n D¶XamcmWv DÅsX¶v a\knem¡p¶tXmsS s]cpamfnsâ ZuXyw Bcw`n¡pIbmWv. GsäSp¯ tPmen ]qÀ¯nbm¡phm³ sImebmfnbpw, apJya{´nsb c£n¡m³ s]cpamfpw Cd§p¶tXmsS Nn{Xw DtZzKP\Iamb A´co£¯nte¡v IS¡p¶p.

b£nbpw Rm\pw F¶ Nn{X¯neqsS aebmf¯nse¯nb taLv\m cmPmWv s]cpamfnse \mbnI. s\SpapSn thWphmWv apJya{´nsb AhXcn¸n¡p¶Xv. a[p, Xssehmk hnPbv, kn±nJv, PKXn, kmbvIpamÀ, emep AeIvkv, tizXm tat\m³, IrjvW, sImÃw Xpfkn, lcn{io AtimI³ F¶nhcpw {][m\ Xmc§fmWv.

{]Zo]v \mbcmWv Ombm{KlWw. FUnänwKv þ `qan\mY³, Iemkwhn[m\w þ t_m_³, s{]mU£³ I¬t{SmfÀ þ kn±p ]\¡Â, s{]mU£³ FIvknIyp«ohv þ tkXp ASqÀ.

kp\nXm s{]mU£³knsâ _m\dn Fw.aWn \nÀ½n¡p¶ Cu Nn{X¯nsâ Nn{XoIcWw Xncph\´]pc¯v ]ptcmKan¡p¶p. Atcma dneokv Nn{Xw hnXcW¯ns\¯n¡pw. þhmgqÀ tPmkv, t^mt«m þ keojv s]cnt§m«pIc.

Labels: ,

Thursday, November 25, 2010

ബെസ്റ്റ് ആക്റ്റര്‍ ഡിസംബര്‍ 9നു


Labels: ,

Wednesday, November 24, 2010

മമ്മൂട്ടിക്കൊപ്പം ആനന്ദ് മലയാളത്തിലേക്ക്


എണ്‍പതുകള്‍ മുതല്‍ ബോളിവുഡില്‍ നടനായും പിന്നീട് സംവിധായകനായും തിളങ്ങിയ ആനന്ദ് നാരായണ്‍ മഹാദേവന്‍ പിറന്നമണ്ണിലേക്ക് തിരിച്ചെത്തുന്നു. മലയാളിയാണെങ്കിലും ഹിന്ദിയിലും മറ്റു ഉത്തരേന്ത്യന്‍ ഭാഷകളിലുമാണ് അനന്ദ് തന്റെ സിനിമകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളത്.

മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് ആനന്ദ് തന്റെ ആദ്യ മലയാള ചിത്രം പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. ഗോവരാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ മീ സിന്ധുതായ് സപ്കല്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്ക്കുമ്പോഴാണ് ആനന്ദ് തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു ഹിസ്‌റ്റോറിക്കല്‍ സബജക്ടാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും സിപി സുരേന്ദ്രന്‍ എന്ന എഴുത്തുകാരന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രമേയം മമ്മൂട്ടിയ്ക്കും ഇഷ്ടമായതായി ആനന്ദ് പറഞ്ഞു.

മറാത്തി ചിത്രമായ സിന്ധുതായ് സപ്കലിന് നല്ല പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിച്ച ആനന്ദിന്റെ തന്നെ റെഡ് അലര്‍ട്ട് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു.

Labels: ,

Saturday, November 20, 2010

മമ്മുട്ടി - തിളങ്ങും നക്ഷത്രം


സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരില്ല. എന്നാല്‍ അസാധ്യമായതെന്തും സാധ്യമാക്കുന്ന ഒരു അവസ്ഥയാണ്‌ സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്നത്. സ്വപ്നം കാണാത്തവര്‍ വിരളം എന്ന് തന്നെ പറയാം. ഉറങ്ങുമ്പോള്‍ കാണുന്നതിനേക്കാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം എന്നും മനുഷ്യന്റെ ചിന്താശക്തിയെയും, കാഴ്ച്ചപ്പാടിനെയും, ദര്‍ശനത്തെയും വെളിപ്പെടുത്തുന്നു. എം.ടി. എന്ന മഹാ പ്രതിഭ സംവിധാനം ചെയ്ത "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍" എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമക്ക്‌ മമ്മുട്ടി എന്ന പൌരുഷത്തെ യാദൃശ്ചികമായി അല്ല ഒരു സൗഭാഗ്യമായി കിട്ടിയത്. എന്നെങ്കിലും നടക്കാവുന്ന അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത ഒത്തിരി സ്വപ്‌നങ്ങള്‍ മാത്രം കണ്ട്, ശുഭാപ്തി വിശ്വാസം ഒട്ടും ചോര്‍ന്നു പോവാതെ, മനസ്സില്‍ ആശയും, ആഗ്രഹങ്ങളും നെയ്തെടുക്കുന്ന ഗള്‍ഫ്‌ മലയാളി സമൂഹത്തിന്റെ ഒരു "true portrayal" ആയിരുന്നു "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍".
മൃഗയ
മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത് "മൃഗയ" എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേളയില്‍ ആയിരുന്നു. പ്രസാദ്‌ സ്റ്റുഡിയോയില്‍ വെച്ച്. ശങ്കരാടി ചേട്ടന്‍, ഭീമന്‍ രഘു, അലിയാര്‍, പിന്നെ ഒരു ഡബ്ബിംഗ് (female) ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു അവിടെ. മമ്മുക്കയെ ഒന്ന് പരിചയപ്പെടണം എന്ന് ഒരു വലിയ ആഗ്രഹം. ആ സമയത്ത് മമ്മുക്ക ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു താരമായി മാറിക്കഴിഞ്ഞിരുന്നു. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ പ്രസാദിലും, AVM ലും ഒരു സന്ദര്‍ശനം നടത്താറുണ്ട്. പ്രസാദില്‍ ആനന്ദ്‌ എന്ന സൌണ്ട് എഞ്ചിനീയറും, എ.വി.എം.ല്‍ ശങ്കുണ്ണി ചേട്ടനെയും പതിവായ്‌ കാണും. അങ്ങനെ ഒരു ദിവസം പോയപ്പോഴാണ് "മൃഗയ" യുടെ ഡബ്ബിംഗ് നടക്കുന്ന വിവരം മനസ്സിലായത്‌. മമ്മുക്കയെ ഒന്ന് കണ്ട് പരിചയപ്പെടണം എന്ന് തീരുമാനിച്ചു. സത്യത്തില്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പരിചയപ്പെടാന്‍ പോയാല്‍ മമ്മുക്ക മൂഡ്‌ ഓഫ് ആയി തിരിച്ചു പോയാല്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരുമെന്ന് അവിടെ നിന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു. എനിക്ക് ശരിക്കും പേടിയായി. ഡബ്ബിംഗ് നടന്നാലും ഇല്ലെങ്കിലും ഞാന്‍ ഒരു തീരുമാനം എടുത്തു. സൂപ്പര്‍ സ്റ്റാറിനെ കണ്ടേ പറ്റൂ എന്ന് എന്നോട് തന്നെ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരു മൂലയില്‍ ഇരുന്ന് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ വളരെ ആസ്വദിച്ച് ബീഡി വലിക്കുന്നു. മമ്മുക്കയെ ഞാന്‍ ദൂരെ നിന്ന് കണ്ട്. അല്പം ഭയന്നാണെങ്കിലും ഇടിച്ച് കയറി കൈ കൊടുത്തു ഹലോ പറഞ്ഞു. മമ്മുക്കയും ഹലോ പറഞ്ഞു. പിന്നെ രണ്ടു മിനിറ്റ്‌ ആര്‍ട്ട് ഫിലിം പോലെയായിരുന്നു. എന്റെ പേര് മമ്മുട്ടി ചോദിക്കുന്നത് വരെ ഞാന്‍ മിണ്ടാതിരുന്നു. പേടിച്ച് പോയത്‌ കൊണ്ട്. നിശ്ശബ്ദതയ്ക്ക് ശേഷം വീണ്ടും മമ്മുക്ക സംസാരിച്ചു. സ്നേഹത്തോടെ. ഒരു give and take വ്യവസ്ഥയില്‍. അസൂയാലുക്കള്‍ പലതും പറയും. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഈ ലോകത്ത്‌ കാഴ്ചക്കപ്പുറം വിധിയെഴുതുന്ന സാധാരണ മനുഷ്യരെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. മമ്മുക്ക എന്ന വ്യക്തി അറിവിന്റെ ഭണ്ഡാരമാണ്. എന്നോട് നന്നായി വളരെ ഭംഗിയായി സംസാരിച്ചു. ഒരു സൂപ്പര്‍ താരത്തെ കണ്ട ആശ്വാസത്തോടെ അന്നത്തെ ഡബ്ബിംഗ് മുഴുവന്‍ കണ്ടതിന് ശേഷം ഞാന്‍ തിരിച്ച് പോയി. A respectable personality. ആ കലാകാരനെ കുറിച്ച് വല്ലാത്ത മതിപ്പ്‌ തോന്നി. ഇന്നും മമ്മുക്കയെ ഒരു നോക്ക് ദൂരെ നിന്നാണെങ്കിലും കാണാന്‍ കൊതിക്കാറുണ്ട്. ഭൂമിയില്‍ നില്‍ക്കുന്നവന് ആകാശത്തിലെ നക്ഷത്രങ്ങളോട് തോന്നാറുള്ള കൌതുകം. എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍ മമ്മുക്ക ഇനിയും പരന്നുയരട്ടെ. മംമുക്കയ്ക്ക് തലക്കനമാണ്, അഹങ്കാരമാണ് എന്ന് പറയുന്നവരോട് ഒരു വാക്ക്‌. സാധാരണ മലയാളിയുടെ നൂറിലൊരംശം ജാഡ മമ്മുട്ടിക്കില്ല എന്ന് മാത്രമല്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അത്തരം അഹങ്കാരികളുടെ പരുഷ വാക്കുകള്‍ തടയുവാനുള്ള ഒരു പരിചയായി അതിനെ എടുത്താല്‍ മതി. മലയാളി പൊതുവേ ego കൊണ്ട് നടക്കുന്നവരാണ്. "ദി കിംഗ്‌" എന്ന ചിത്രത്തിലെ ജില്ലാ കലക്ടര്‍ ജോസഫിനെ കാണുമ്പോള്‍ നമുക്ക്‌ ജാഡ തോന്നുന്നുവെങ്കില്‍ മനസ്സിലാകും, ഓരോ മലയാളിയും ഒരു പരിധി വരെ ഈഗോയുടെ കൂടാരം ആണെന്ന്.
ദി കിംഗ്‌
ഒരു ഐ.എ.എസ്. കാരന്റെ നടപ്പും, സംസാരവും, ശരീര ഭാഷയും പ്രത്യേകിച്ച് ഒരു aggressive ആയ കലക്ടറുടെ എല്ലാ ജാടയും മമ്മുക്ക നന്നായി വരച്ചു കാട്ടി ആ ചിത്രത്തിലൂടെ. ആ കലക്ടര്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞു പോകില്ല. അങ്ങനെ എത്രയെത്ര അനശ്വര കഥാപാത്രങ്ങള്‍. മമ്മുക്ക എവിടെയും അനാവശ്യമായി സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു പാട് വായിക്കുന്ന വ്യക്തിയും, എല്ലാം സുസൂക്ഷ്മം വീക്ഷിക്കുന്ന വ്യക്തിയുമാണ്. നിരീക്ഷണങ്ങളിലൂടെയാണ് ഒരു നടന്റെ വളര്‍ച്ച എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ഒരു നടനാണ് മമ്മുട്ടി. മമ്മുട്ടി ഒന്ന് ചിരിച്ചാല്‍, ഒന്ന് സംസാരിച്ചാല്‍ അതില്‍ കൃത്രിമത്വം ഉണ്ടാവില്ല. അത നേരിട്ട് പരിചയം ഉള്ളവര്‍ക്ക്‌ നിസ്സംശയം പറയുവാന്‍ സാധിക്കും. എം.ടി. എന്ന മഹാനായ എഴുത്തുകാരന്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. വളരെ serious ആണെന്ന് തോന്നും. എന്നാല്‍ എം.ടി. യെ പോലെ മനുഷ്യനെ സ്നേഹിക്കുന്ന അഥവാ സഹജീവികളോട് ഇത്രയും സ്നേഹമുള്ള വ്യക്തി ആരുണ്ട്‌? വാസ്തവത്തില്‍ എം.ടി. നമുക്ക്‌ സമ്മാനിച്ച ഒരു പ്രതിഭയാണ് മമ്മുട്ടി എന്ന നടന്‍. "അക്ഷരങ്ങ" ളിലെയും, "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തിലെയും ശക്തമായ കഥാപാത്രങ്ങള്‍ മമ്മുട്ടി എന്ന നടന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. എഴുതി തുടങ്ങിയപ്പോഴും, ഉയരങ്ങളില്‍ എത്തിയപ്പോഴും ജീവിതം എവിടെയോ കൈവിട്ട് പോയി, എവിടെ നിന്നൊക്കെയോ ഒരു കടിഞ്ഞാണ്‍ തന്നെ വലിച്ച് മുറുക്കി, തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന ഒരു തരാം complex തോന്നി തുടങ്ങിയപ്പോള്‍ തന്നെ ചിന്നഭിന്നമായ കുടുംബ ജീവിതം. ഒരു എഴുത്തുകാരന്റെ പച്ചയായ ജീവിതം വളരെ ഭംഗിയായി മമ്മുട്ടി കൈകാര്യം ചെയ്തു "അക്ഷരങ്ങളില്‍".
അക്ഷരങ്ങള്‍
ഭാര്യയെ ഉപേക്ഷിച്ച് സമാധാനത്തിന്റെ മേച്ചില്‍പ്പുറം തേടി ഒരിടം കണ്ടെത്തുകയും വീണ്ടും പഴയ ഫോമില്‍ തന്നെ നായകനെ ഭാര്യയുടെ കയ്യില്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ കാമുകി പറയുന്ന ആ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ മറന്നില്ലെങ്കില്‍ ശക്തമായ എം.ടി. ചിത്രത്തിന്റെ ആവിഷ്കാര മേന്മ ഒന്ന് കൊണ്ട് മാത്രമാണ്. "കുപ്പയില്‍ നിന്ന് ഞാന്‍ എടുത്തത്‌ മാണിക്യം അല്ലെന്ന്" കുറിക്ക് കൊള്ളുന്ന ഇത്തരം സംഭാഷണം ആണ് എം.ടി. യുടെ ഒരു സവിശേഷത. അത് പോലെ സ്വന്തം അച്ഛന്റെ മരണവും കാത്ത് ബന്ധു മിത്രാദികള്‍ ഒത്തു കൂടിയപ്പോള്‍ നായകന്‍ ചേച്ചിയോട് പറയുന്ന ഒരു രംഗം ഓര്‍മ്മ വരുന്നു - "എക്സിക്യൂട്ടിവ് കസേരയില്‍ ഇരിക്കുമ്പോഴും ഞാന്‍ മാധവന്‍ നായരുടെ മകനാണെന്ന് ഓര്‍ക്കാറുണ്ട്" എന്ന്.
ആള്‍ക്കൂട്ടത്തില്‍ തനിയെ
"ആള്‍ക്കൂട്ടത്തില്‍ തനിയെ" മമ്മുട്ടിയുടെ ഒരു അനശ്വര കഥാപാത്രമായിരുന്നു. ജീവിത മൂല്യങ്ങളും, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കൂട്ടുകുടുംബത്തിന്റെ അനുഭൂതി തരുന്ന നിമിഷങ്ങളും ആണ് കുടുംബങ്ങളിലെ പിരിമുറുക്കവും എം.ടി. "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തില്‍ നന്നായി പ്രതിപാദിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ഐ.വി. ശശിയുടെ കൈകളില്‍ ഈ ചിത്രം ഭദ്രമായിരുന്നു. ശശിയുടെ നല്ല ചിത്രങ്ങളായിരുന്നു "അക്ഷരങ്ങളും", "ആള്‍ക്കൂട്ടത്തില്‍ തനിയെ"യും, അടിയൊഴുക്കുകളും", "അനുബന്ധവും". അടിയോഴുക്കുകളിലെ കരുണന്‍, പരുക്കനായ മനുഷ്യനുള്ളിലെ ഹിമാകണം പോലുരുകുന്ന മനസ്സിനുടമ.
അടിയൊഴുക്കുകള്‍
"മറക്കില്ല മാഷേ" എന്ന ഡയലോഗ് ഓരോ പ്രേക്ഷകനും മമ്മുക്കയോട് ഇന്നും മനസ്സുകളില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് ഭംഗിയായി കരുണനെ അവതരിപ്പിച്ചു മമ്മുട്ടി.
യവനിക
യവനികയിലെ പോലീസ്‌ ഓഫീസറായി ചിത്രത്തില്‍ ഉടനീളം നടത്തുന്ന probing അതി മനോഹരമായി ചെയ്തു. കെ. ജി. ജോര്‍ജ്ജിന്റെ യവനികയുടെ പ്രധാനപ്പെട്ട ഹൈലൈറ്റ്‌ മമ്മുട്ടിയുടെ പോലീസ്‌ ഓഫീസറും ഗോപിയുടെ അയ്യപ്പനുമായിരുന്നു (തബലിസ്റ്റ്).
സി.ബി.ഐ. ഡയറിക്കുറിപ്പ്
സി.ബി.ഐ. ഡയറി ക്കുറിപ്പിലെ സി.ബി.ഐ. ഓഫീസര്‍ സ്വാമി അതി ഗംഭീരമായി മമ്മുട്ടി ചെയ്തു. എനിക്ക് വ്യക്തി പരമായി അറിയുന്ന ഒത്തിരി സി.ബി.ഐ. ഓഫീസേഴ്സിന്റെ മാനറിസം മമ്മുട്ടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ജനത്തിന് സി.ബി.ഐ. യും ഡമ്മിയും ഒരു പരിധി വരെ മനസ്സിലാക്കി തന്ന ചിത്രമായിരുന്നു സി.ബി.ഐ. യും അതിനു ശേഷം റിലീസ്‌ ചെയ്ത "ജാഗ്രത" എന്ന ചിത്രവും. ആവര്‍ത്തന വിരസത മലയാളിക്ക്‌ സഹിക്കാന്‍ പറ്റാത്തത് കൊണ്ട് മൂന്നാം ഭാഗം അത്ര വിജയിച്ചില്ല.
അതിരാത്രം
കണ്ണൂരും പരിസരത്തും ചിത്രീകരണം ചെയ്ത, ഐ.വി. ശശി സംവിധാനം ചെയ്ത "അതിരാത്രം" ആയിരുന്നു മറ്റൊരു അനശ്വര ചിത്രം. ഒരു ആക്ഷന്‍ ചിത്രം ഇത്രയും ഭംഗിയായി (ഏതു ചിത്രമായാലും ശശിയുടെ ഒരു ക്രാഫ്റ്റ്‌) സംവിധാനം ചെയ്യാന്‍ ശശിക്ക് മാത്രമേ സാധിക്കൂ. ഈ ചിത്രം ഹോളിവുഡില്‍ ആയിരുന്നെങ്കില്‍ ശശിയും താരാദാസും സംസാര വിഷയമായേനെ. ജെയിംസ് ബോണ്ട്‌ ചിത്രങ്ങളിലെ നായകന്മാരെ പോല്‍ , റോജര്‍ മൂര്‍ സ്റ്റൈല്‍ ആയിരുന്നു മമ്മുട്ടിയുടെ താരാദാസ്. ക്യാപ്ടന്‍ രാജുവിനോട് "I am not just Das, I am Thara Das" എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരിക്കല്‍ പോലും കൊച്ചിക്കാരനായ മമ്മുട്ടി കടന്നു വരില്ല എന്ന് തീര്‍ച്ച.
കൂടെവിടെ
ഒരു അമ്മയുടെ സ്നേഹം നല്‍കി, ഒരു അദ്ധ്യാപികയുടെ ഉപദേശം നല്‍കി ഒരു കുട്ടിയെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ ഒരു അദ്ധ്യാപിക നടത്തുന്ന പരിശ്രമമായിരുന്നു ഒടുവില്‍ highly possessive ആയ നായകന്‍ കൊടും ക്രൂരതയില്‍ ചെന്നവസാനിക്കുന്നതായിരുന്നു കൂടെവിടെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കാഞ്ഞിരപ്പള്ളിക്കാരന്‍ കൃസ്ത്യാനിയുടെ വേഷത്തില്‍ മമ്മുട്ടി നന്നായി അഭിനയിച്ചു.
കാണാമറയത്ത്
സന്ധ്യക്ക് വിരിഞ്ഞ പൂവിലെ വക്കീല്‍, യാത്ര, നിറക്കൂട്ട്‌ എന്നാ ചിത്രങ്ങളിലെ കുറ്റവാളി, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നാ ചിത്രത്തിലെ പ്രതികാര ദാഹിയായ നായകന്‍, അയ്യര്‍ ദ ഗ്രെയിറ്റ്‌, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍, കാണാമറയത്തിലെ സ്പോണ്സര്‍, മനസ്സിന്റെ സമനില തെറ്റിയ തനിയാവര്‍ത്തനത്തിലെ മാഷ്‌, അങ്ങനെ എല്ലാ കഥാപാത്രങ്ങളെയും മമ്മുട്ടി അനശ്വരനാക്കി. രാഷ്ട്രീയവും ജീവിതവും കൂട്ടിക്കുഴച്ച്, ജീവിതവും കുടുംബ ജീവിതവും താറുമാറാക്കി, ഒടുവില്‍ എല്ലാറ്റിലും വലുത് സമാധാനവും കുടുംബവുമാണെന്ന് മനസ്സിലാക്കിയ നായകന്‍റെ വേഷം - നയം വ്യക്തമാക്കുന്നു എന്ന ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.
നയം വ്യക്തമാക്കുന്നു
രമേശന്‍ നായരും, വാവയും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു. മമ്മുട്ടിയും ശാന്തി കൃഷ്ണയും കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉടനീളം ജീവിക്കുകയായിരുന്നു. ടെലഫോണ്‍ ബില്‍ അടക്കാന്‍ കൈയ്യിലെ വളയൂരി ഭര്‍ത്താവിന് കൊടുക്കുന്ന നിസ്സഹായയായ ഭാര്യ. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ഒരു രാഷ്ട്രീയക്കാരന്റെ വേഷം മമ്മുട്ടിക്ക് നന്നായി ചേരും എന്ന ഈ ചിത്രം തെളിയിച്ചു. ന്യൂഡല്‍ഹിയും വാര്‍ത്തയും മമ്മുട്ടിയുടെ ചലച്ചിത്ര ജീവിതത്തിലെ രണ്ടു നല്ല ചിത്രങ്ങളായിരുന്നു. ന്യൂഡല്‍ഹി ഒരര്‍ത്ഥത്തില്‍ മമ്മുക്കയുടെ ഒരു turning point തന്നെയായിരുന്നു എന്ന് പറയാം. ലോക സിനിമയില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമകളില്‍ ചിലപ്പോള്‍ മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളായിരിക്കും. വയസ്സ് മുഖത്ത് തീരെ അറിയിക്കാതെ ഇന്നും ചലച്ചിത്ര രംഗത്ത്‌ തിളങ്ങുന്ന താരം മമ്മുട്ടി തന്നെ. നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ സ്വന്തം ഇമേജിന് കോട്ടം തട്ടുന്ന ചിത്രങ്ങള്‍ എത്ര തന്നെ സാമ്പത്തിക നേട്ടം ഉണ്ടായാലും മമ്മുട്ടിയെ പോലെയുള്ള നടന്‍ കൂടുതല്‍ സെലക്ടീവ് ആവുന്നത് കൂടുതല്‍ ഗുണം ചെയ്യുക മമ്മുട്ടിയുടെ ആരാധകര്‍ക്കും ചലച്ചിത്ര മേഖലക്കും ആയിരിക്കും. മമ്മുട്ടിയുടെ ഒരു വിഭാഗം പ്രേക്ഷകരെ അടുത്തയിടെ നിരാശപ്പെടുത്തുന്നതായി തോന്നുന്നു. മമ്മുട്ടിക്ക് പറ്റിയ ചിത്രങ്ങളില്‍ പെടില്ല പട്ടണത്തില്‍ ഭൂതം പോലുള്ള ചിത്രം. എന്നാല്‍ അതേസമയം രാജമാണിക്യം എന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി എന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു clean entertainer ആയിരുന്നു. പഴയ പ്രേം നസീര്‍ ഭാസി ചിത്രങ്ങള്‍ അനുസ്മരിപ്പിച്ച് കൊണ്ടാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇനിയുള്ള നാളുകള്‍ മമ്മുട്ടിയുടെ നല്ല ചിത്രങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. മമ്മുട്ടിയുടെ സംഭാവനകള്‍ വീണ്ടും അയവിറക്കാന്‍ ഇനിയുള്ള ചിത്രങ്ങളും ഉപകരിക്കട്ടെ എന്ന് നമുക്ക്‌ പ്രത്യാശിക്കാം. മമ്മുട്ടിക്ക് പകരം മമ്മുട്ടി മാത്രം. ഇനിയുള്ള എല്ലാ മമ്മുട്ടി ചിത്രങ്ങള്‍ക്കും മംഗളങ്ങള്‍ നേരട്ടെ.
mammootty-yugapurushan യുഗപുരുഷന്‍
സിനിമയെയും, നാടകത്തെയും, ലോക സിനിമയിലെ പരിവര്‍ത്തനങ്ങളെ കുറിച്ചും സസൂക്ഷ്മം വിശകലനം ചെയ്യുന്ന, വാതോരാതെ സംസാരിക്കുന്ന മമ്മുക്ക ലോക സിനിമയിലും മലയാളത്തിന്റെ സാന്നിദ്ധ്യം അറിയിക്കട്ടെ. അടുക്കി വെച്ച പെട്ടികള്‍ക്ക് നടുവിലിരുന്നു മദ്രാസ്‌ മെയിലിന്റെ സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്ത് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച മമ്മുട്ടിക്ക് ദൈവം ഇന്ന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുന്നു. "എവിടെ നീ താഴ്ത്തപ്പെടുന്നുവോ അവിടെ നീ ഉയര്‍ത്തപ്പെടും" എന്നാ ബൈബിള്‍ വചനം ഓര്‍മ്മ വരുന്നു. സ്വന്തമായി ഇഷ്ടം പോലെ യാത്ര ചെയ്യാന്‍ ഒരു മദ്രാസ്‌ മെയില്‍ തന്നെ No. 20 മദ്രാസ്‌ മെയിലില്‍ കിട്ടി. ഇത് ഒരു നിമിത്തമാണ്. യാത്രച്ചിലവ് പോലുമില്ലാതെ ഈ യാത്ര ഇനിയും തുടരട്ടെ, പുതിയ അഭിനയ സാദ്ധ്യതയും, കഥാപാത്രങ്ങളും തേടി. - ജോയ്‌ സി., ഷാര്‍ജ

Labels: ,

Friday, November 19, 2010

മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നു


മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുക കേട്ടാല്‍ ഈ മമ്മൂട്ടിയ്‌ക്കെന്തുപറ്റിയെന്നു തോന്നും, പക്ഷേ മമ്മൂട്ടി തന്നെ സ്വപ്‌നം കാണുന്നതോര്‍ത്ത് നടി ഭാവന ആകെ ത്രില്ലിലാണ്.

കാരണം മമ്മൂട്ടിയ്‌ക്കൊപ്പം നായികാതുല്യമായ ഒരു റോള്‍ ഭാവന ഇതേ വരെ ചെയ്തിട്ടില്ല അതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. അത് ഒരു സ്വപ്‌നസീനാണെന്ന് മാത്രം.

ഡബിള്‍സ് എന്ന ചിത്രത്തിലാണ് ഒരു ഗാനരംഗത്ത് മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നത്. സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് തപസിയാണ്.

പക്ഷേ സിനിമയുടെ ഭൂരിഭാഗം സീനുകളില്‍ നായിക പര്‍ദയണിഞ്ഞാണ് എത്തുന്നത് ഇതിനാല്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന് നായികയുടെ മുഖം കാണാന്‍ കഴിയുന്നില്ല.

ഇങ്ങനെ മമ്മൂട്ടി മുഖമറിയാത്ത നായികയെ സ്വപ്‌നം കാണുകയാണ്, ഈ സ്വപ്‌നത്തില്‍ വരുന്നതാകട്ടെ ഭാവനയുടെ ഛായയുള്ള പെണ്‍കുട്ടി. അങ്ങനെ സ്വപ്‌നത്തിലൂടെ ഭാവനയ്ക്ക് മമ്മൂട്ടിയുടെ നായികയാവാന്‍ അവസരം കിട്ടിയിരിക്കുകയാണ്.

ജെയിംസ് വാസന്തിന്റെ സംഗീതത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് മമ്മൂട്ടി കാണുന്ന സ്വപ്‌നരംഗത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് സ്വപ്‌നഗാനം ഷൂട്ട്‌ചെയ്യുന്നത്.

നടി നദിയാമൊയ്തു വീണ്ടുമെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇവര്‍ക്കുപുറമെ ബോളിവുഡ്താരം അതുല്‍ കുല്‍ക്കര്‍ണി, കന്നട താരം അവിനാശ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സച്ചിയും സേതുവും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.കെ. നാരായണദാസ് ആണ്.

Labels: , ,

mammootty's best actor video and mp3 view and download

For Downloading Click the links below



Video Download.................................................................. MP3 Download

















malayalam mammootty new movie film best actor mp3 video songs free downloads swapanamoru chakku arun hear and view

Labels:

Thursday, November 18, 2010

ത്രില്ലറിനും ബെസ്റ്റ് ഓഫ് ലക്കിനും മികച്ച തുടക്കം










ബലി പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് മികച്ച തുടക്കം. ബി.ഉണ്ണികൃഷ്ണന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'ദി ത്രില്ലര്‍', എം.എ നിഷാദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'ബെസ്റ്റ് ഓഫ് ലക്ക്' എന്നിവയാണ് 17ന് പുറത്തിറങ്ങിയ ചിത്രങ്ങള്‍.

പേരു പോലെത്തന്നെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് യുവ ആക്ഷന്‍ നായകന്‍ പൃഥ്വിരാജിന്റെ 'ദി ത്രില്ലര്‍' റിലീസായത്. ഹൈവേ കൊലപാതകം അന്വേഷിക്കുന്ന കുറ്റാന്വേഷണ സസ്പെന്‍സ് ത്രില്ലറാണ് ചിത്രം. പൃഥ്വിയുടെ നിരഞ്ജന്‍ എന്ന അന്വേഷണോദ്യോഗസ്ഥന്‍ കൈയടി നേടുന്നുണ്ട്.
മിക്ക തീയറ്ററുകളിലും മികച്ച ഇനിഷ്യലാണ് ചിത്രത്തിന്.

എം.എ നിഷാദിന്റെ യുവതാരചിത്രം 'ബെസ്റ്റ് ഓഫ് ലക്ക്' മമ്മൂട്ടിയുടെ അതിഥി വേഷത്തിന്റെ പകിട്ടില്‍ മികച്ച തുടക്കം നേടി. ആസിഫ് അലി, കൈലാഷ്, റീമാ കല്ലിംഗല്‍, പ്രഭു, ഉര്‍വശി, സുരാജ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ശരാശരിക്കുമുകളില്‍ അഭിപ്രായവും ചിത്രത്തിനുണ്ട്.

മുന്‍ വാരങ്ങളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ 'കാര്യസ്ഥന്‍' മിക്ക കേന്ദ്രങ്ങളിലും നല്ല കലക്ഷനോടെ മുന്നേറുന്നു. സജി സുരേന്ദ്രന്റെ 'ഫോര്‍ ഫ്രണ്ട്സ്', അമല്‍ നീരദിന്റെ 'അന്‍വര്‍' എന്നീ ചിത്രങ്ങള്‍ നഗരകേന്ദ്രങ്ങളില്‍ ഹൈക്ലാസ് പ്രേക്ഷകരുടെ ബലത്തില്‍ തുടരുന്നു.

Labels: ,

കുഞ്ഞച്ചന്റെ വാമൊഴിവഴക്കങ്ങള്‍



കോട്ടയം നഗരമധ്യത്തില്‍ ഒരു കോമ്പസ് കുത്തിനിര്‍ത്തി പത്തുപതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വൃത്തം വരക്കുന്നുവെന്നിരിക്കട്ടെ ആ വൃത്തത്തിനുള്ളില്‍ അതിന്റേതായ ഒരു തനത് ഭാഷയുണ്ട്. ചങ്ങനാശ്ശേരി പരിസരവും ഏറ്റുമാനൂരും കുമരകവുമെല്ലാം ഉള്‍പ്പെടുന്ന പ്രദേശത്തിന്റേതായ ഒരു ഭാഷ. ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വിവേചനമില്ലാതെ, ഏതാണ്ടെല്ലാ വിഭാഗം ആളുകള്‍ക്കിടയിലും വ്യവഹാരത്തിലുള്ള സമാനഭാഷ. ആഹാരരീതിയില്‍ പോലും ഏറെയൊന്നും വൈജാത്യങ്ങളില്ലാത്ത ഈ ഏകീകൃതസമൂഹത്തിന്റെ ഭാഷ മാത്രമായിരുന്നില്ല കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമക്കു വേണ്ടി നിശ്ചയിച്ചത്. കറകളഞ്ഞ കോട്ടയം ഭാഷ സംസാരിക്കുന്ന ചില കഥാപാത്രങ്ങള്‍ക്കിടയില്‍ നായകന്റെ പേരിന് വിശേഷണമായി കോട്ടയം എന്ന സ്ഥലനാമം കൂടി ചേര്‍ക്കുമ്പോള്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരു പക്ഷേ വിപണിയിലധിഷ്ഠിതമായ കാഴ്ചപ്പാടും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ പല ദേശങ്ങളും ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ ജയിലിലും എത്തിപ്പെട്ട കുഞ്ഞച്ചന്റെ ഏറിയും കുറഞ്ഞുമിരിക്കുന്ന മധ്യതിരുവിതാംകൂറിലെ സമ്മിശ്രഭാഷയുടെ ആദേശത്തിന് കോട്ടയം എന്ന നാമവിശേഷണം ശക്തമായ അച്ചുതണ്ടൊരുക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

മീനച്ചില്‍, മണിമല,മൂവാറ്റുപുഴ എന്നീ നദികള്‍ ഒഴുകുന്ന മലയോരമേഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ജില്ലയിലെ കാര്‍ഷികവൃത്തിക്കുമേല്‍ക്കൈയുള്ള ജനതയുടെ നാട്ടുഭാഷ അതേപടി പകര്‍ത്തുന്ന കഥാപാത്രങ്ങള്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തില്‍ നിരവധിയുണ്ട്. ഏലിയാമ്മച്ചേടത്തിയും,മിഖായേലും,കോരയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. നാണ്യവിളകളുടെ നാട്ടിലെ ഒരു ശരാശരി റബ്ബര്‍ അച്ചായന്റെ സംഭാഷണപ്രകൃതം നമുക്കുവരില്‍ നിഷ്പ്രയാസം ആരോപിക്കാം. മകള്‍ക്കു കല്യാണാലോചനയുമായെത്തിയ ചെറുക്കനെ കളിയാക്കി പിന്തിരിപ്പിച്ച കുഞ്ഞച്ചനോടുള്ള ഏലിയാമ്മയുടെ പരിഭവവും ശകാരവും തന്നെ ഉദാഹരണം. 'എനിക്കാ കോട്ടയം കൊജ്ഞാണനോട് രണ്ട് വര്‍ത്താനം ചോദിക്കാതെന്റെ നാക്കിന്റെ ചൊറിച്ചില്‍ മാറത്തില്ല... കുഞ്ഞച്ചോ അവിടെ നിന്നേ;അല്ലാ നീയിതെന്നാ കാട്ടായമാ കുഞ്ഞച്ചാ നീ കാണിച്ചത് ?'

ഇത്തരം തനി കോട്ടയം ഭാഷ മാത്രം പറഞ്ഞുതീര്‍ക്കുന്നതല്ല കുഞ്ഞച്ചന്റെ വാമൊഴിപ്പെരുമ .സംഘത്തിലും നസ്രാണിയിലും മറ്റും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും കുഞ്ഞച്ചന്‍ വിഭിന്നനാകുന്നതിന്റെ ഒരു കാരണവും ഇതുതന്നെയാണ്. വ്യവഹരിക്കുന്ന ചെറുഭൂപ്രകൃതിയുടെ അതിരുകള്‍ക്കുള്ളില്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങള്‍ സ്വത്വം നിലനിര്‍ത്തുമ്പോള്‍ കോട്ടയം കുഞ്ഞച്ചന്റെ വാമൊഴിവഴക്കത്തിന്റെ ഭൂമിക കുറേക്കൂടി വിപുലപ്പെട്ടിരിക്കുന്നു. നീളന്‍ ജുബ്ബയുമിട്ട് വേഷ്ടിയുടെ കോന്തലുമുയര്‍ത്തിയുള്ള ആ നില്‍പ്പില്‍പ്പോലും ഒരു പത്തനംതിട്ട-തിരുവല്ലക്കാരനെക്കൂടി ആരോപിക്കാന്‍ കഴിയും

ആകാരപരമായി കോട്ടയം എന്ന 'ഠ' വട്ടത്തിനപ്പുറത്തേക്ക് നായകകഥാപാത്രം നേടിയ സ്വീകാര്യത ഭാഷയുടെ കാര്യത്തിലും ശരിയെന്നു കാണാന്‍ ചിത്രത്തില്‍ കുഞ്ഞച്ചനായെത്തുന്ന മമ്മൂട്ടിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രം മതി. വ്യത്യസ്തമായ അഭിനയ-ഭാഷണശൈലിക്ക് മമ്മൂട്ടി തുടക്കമിടുന്നത് ഈ സംഭാഷണശകലങ്ങളിലൂടെയാണ്.

കുഞ്ഞച്ചന്‍ : എടോ... കഴിഞ്ഞ കൊല്ലം ക്രിസ്മസിന് ഞാന്‍ പരോളി വന്നപ്പോ താനെന്നാ പറഞ്ഞെ. അന്നും ചന്ത കൊച്ചിക്കു പോയിട്ടൊല്ലോടോ. അന്ന് നാഷണല്‍ ഹൈവേയുല്ലോടോ.അന്നു താനെന്നാ പറഞ്ഞേ.നിന്നെയെറങ്ങിയിങ്ങോട്ടു കെട്ടിയെടറാ;നെനക്കു വര്‍ക്കുഷാപ്പല്ല വണ്ടിക്കമ്പനി തൊടങ്ങാനുള്ള കാശുതരാമെന്ന്.തനിക്കുവേണ്ടിയല്ലിയോടോ ഞാനവനെ കുത്തിമലത്തിയത്.
മുതലാളി : കൊല്ലാനൊന്നും പറഞ്ഞില്ലല്ലോ.ഒരെണ്ണം കൊടുക്കാനല്ലേ പറഞ്ഞൊള്ളൂ.

കുഞ്ഞച്ചന്‍ : അതുശരി...അടിപിടിയാവുമ്പോ അടി ചെലപ്പോ കുത്തിലെത്തിയെന്നു വരും. കുത്തുകൊണ്ടവന്‍ ചെലപ്പോ ചത്തെന്നും വരും.
മുതലാളി : നിന്റെ കേസിന് ഞാന്‍ രൂപ ഒന്നും രണ്ടുമല്ലല്ലോ ചെലവാക്കിയത്. അതൊന്നും കുഞ്ഞച്ചന്‍ മറന്നിട്ടില്ലല്ലോ.
കുഞ്ഞച്ചന്‍ : ഓ ഇയാളങ്ങൊലത്തിച്ചെലവാക്കി എന്നെയങ്ങ് രച്ചപ്പെടുത്തി. കൊല്ലമഞ്ചെട്ട് അതിനകത്തു കെടന്നിട്ടാടോ ഞാന്‍ വരുന്നത്.
ഈ സംഭാഷണം വിശദമായി പരിശോധിച്ചാല്‍ അതില്‍ കോട്ടയത്തിന്റെയും സമീപപ്രദേശങ്ങളുടെയും മധ്യതിരുവിതാംകൂറിലെ തന്നെ മറ്റു പ്രദേശങ്ങളുടെയും ഭാഷണവൈവിധ്യത്തിന്റെ സാന്നിധ്യം പ്രകടമാണ്.


കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ പ്ലോട്ടൊരുങ്ങിയത് ജനപ്രിയനോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ വേലി എന്ന നോവലിനെ ആധാരമാക്കിയായിരുന്നു. വേലിയില്‍ നിന്നും ചില അംശങ്ങള്‍ സ്വീകരിച്ചപ്പോള്‍ തന്നെ അതില്‍ വില്ലനായ കുഞ്ഞച്ചനെ സിനിമയില്‍ നായകസ്ഥാനത്തേക്ക് അവരോധിച്ചു. നൂറു ശതമാനം വാണിജ്യപ്രധാനമായ സിനിമയില്‍ വ്യവസ്ഥാപിതനായകനു നിരക്കാത്ത റിയലിസ്റ്റിക് സമീപനവും സ്വീകരിച്ചു. കുഞ്ഞച്ചനടക്കം കഥാപാത്രങ്ങളെ അച്ചായന്‍ഭാഷ സംസാരിപ്പിക്കുന്നതായിരുന്നു മുട്ടത്തു വര്‍ക്കിയുടെ നോവല്‍.

സാഹിത്യ രചനയില്‍ ചന്തുമേനോനും മറ്റും അനുവര്‍ത്തിച്ച പ്രാദേശികഭാഷാവഴക്കം ഒരിടവേളക്കു ശേഷം തിരിച്ചുപിടിച്ച മുട്ടത്തു വര്‍ക്കികൃതികളുടെ മണവും ഗുണവും തന്നെയായിരുന്നു വേലിയിലും പ്രകടമായത്. പാടാത്ത പൈങ്കിളിയിലൂടെ വാമൊഴിവഴക്കത്തോടടുത്തുനില്‍ക്കുന്ന ഒരു സാഹിത്യശൈലിക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മയിലാടും കുന്ന് എന്ന നോവലിലെ ചെറിയൊരുസന്ദര്‍ഭം തന്നെയെടുക്കാം:
'ജോയിച്ചന്‍ പോയോ ഏല്യേ?'
ബോധം തിരിച്ചെത്തിയപ്പോള്‍ കൊച്ചുമറിയത്തിന്റെ ചുണ്ടുകള്‍ അനങ്ങി.
'അവന്‍ പോയി ചേടത്തീ.' ഏലി സാന്ത്വനപ്പെടുത്തി.
'അവന്‍ എവിടെ നിന്നെങ്കിലും ലിസാമ്മയെ കൂട്ടിക്കൊണ്ട് വരും .ചേടത്തി അതോര്‍ത്തു ദു;ഖിക്ക. ദൈവം അവള്‍ക്കൊന്നും വരുത്തത്തില്ല.'
'എങ്കിലും ന്റേലീ ഞാനെങ്ങനെ സഹിക്കുമെടീ?'
കൊച്ചുമറിയം ഓര്‍ത്തോര്‍ത്തു പറഞ്ഞു.
'എങ്ങനെ സഹിക്കും; എന്റെ പെറ്റ വയറെരിയുന്നല്ലോടീ...ഏല്യേ,എന്റേലീ'
ഏലിയുടെ തോളത്തു മുഖം അടുപ്പിച്ചു കൊണ്ട് കൊച്ചുമറിയം പിന്നെയും ഏങ്ങിയേങ്ങിക്കരയുകയാണ്
'ഇനി ഞാനെന്തിനാടീ ജീവിച്ചിരിക്കുന്നെ?'
'ചേടത്തി ചുമ്മാ വല്ലതുമൊക്കെ പറയാതെ '
കൊച്ചുമറിയത്തിന്റെ പതറിക്കിടന്ന തലമുടി ഒതുക്കിക്കൊണ്ട് ഏലി പറഞ്ഞു.
' ദൈവം തരുന്ന സങ്കടോം ദുരിതോമൊക്കെ രണ്ടു കയ്യും നീട്ടിമേടിക്കാണ്ടൊക്കുമോ.ചേടത്തീ നമ്മളെക്കൊണ്ടുതന്നെ വല്ലോം സാധിക്കുമോ.?'
ഇത് കോട്ടയത്തും പാലയിലും മറ്റുമുമുള്ള നസ്രാണി ഭാഷയുടെ കൃത്യമായ മാതൃകയാണ്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വാമൊഴിവഴക്കങ്ങള്‍ വര്‍ക്കി സ്വീകരിച്ചതുപോലെ തന്നെ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയിലേക്കും ആവിഷ്‌കരിക്കുകയായിരുന്നു.


മുതിര്‍ന്നവരെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ അല്ലെങ്കില്‍ നസ്രാണികള്‍ക്കിടയില്‍ പൊതുവെ സംബോധന ചെയ്യുന്നത് 'അച്ചായന്‍' എന്നാണ്. കോട്ടയം,പത്തനംതിട്ട,ഇടുക്കി എന്നീ ജില്ലകളിലെല്ലാം നസ്രാണികള്‍ക്കിടയില്‍ ഇതു തന്നെയാണ് പ്രചാരത്തിലുള്ളത്. അതേ സമയം ഇതിനുള്ള അപവാദങ്ങള്‍ ചുരുക്കം ചിലയിടങ്ങളില്‍ പ്രാദേശികമായി കെണ്ടത്താം. കോട്ടയം ചുറ്റുവട്ടത്തില്‍ (വേളൂര്‍,കുമരകം പോലെയുള്ള സ്ഥലങ്ങള്‍ ഉദാഹരണം) 'അച്ചായന്‍' സംബോധനപോലെ തന്നെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുള്ള 'ചേട്ടന്‍' എന്ന പദം പരിശോധിക്കാം.ഏലിയാമ്മച്ചേടത്തിയുടെ പെണ്‍മക്കള്‍ രണ്ടുപേരും കുഞ്ഞച്ചനെ 'ചേട്ട'നെന്ന് സംബോധനചെയ്യുമ്പോള്‍ തനി കോട്ടയത്തുകാര്‍ ആയിമാറുന്നു. അതേസമയം മിഖായേലിനെ 'ചേട്ടാ' എന്നു വിളിച്ചുകൊണ്ട് കോട്ടയത്തുകാരനാകാനും 'എന്തോന്നാ' തുടങ്ങിയ പ്രയോഗങ്ങളിലൂടെ അച്ചായന്‍നാടിന്റെ അതിരുകള്‍ക്കൊപ്പം മധ്യതിരുവിതാംകൂറിന്റെ ശബ്ദമാകാനും കുഞ്ഞച്ചന് കഴിയുന്നു.

ജന്മം കൊണ്ട് കോട്ടയത്തുകാരനായ മമ്മൂട്ടിയുടെ അനായാസമായ ഭാഷാപ്രയോഗനൈപുണ്യവും കൂടിച്ചേര്‍ന്നതോടെ കോട്ടയം കുഞ്ഞച്ചന്‍ ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമായി.മിഖായേലിന്റെ വീട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി കോപവും താപവും അവമാനവും സഹിക്കാതെ വെല്ലുവിളി നടത്തുന്ന കോട്ടയം കുഞ്ഞച്ചന്റെ വാക്കുകള്‍ തന്നെ നോക്കൂ.
'എറങ്ങിവാടാ കോരക്കഴുവെറടാമോനേ. എടാ പാപ്പീ... അപ്പീ...മാത്താ...പോത്താ...എവിടറാ.നിന്റെ ചേട്ടന്‍ ചത്തോടാ.ഏറക്കിവിടറാ അവനെ.ഇന്നവന്റെ കൊടലെടുത്ത് മപ്പാസടിച്ചിട്ടുതന്നെ കാര്യം.കോട്ടയം കുഞ്ഞച്ചനെ തല്ലാന്‍ ചങ്കൊറപ്പുള്ള ഏത് ഉപ്പുകണ്ടം ചട്ടമ്പിയാടാ ഉള്ളത്.കണ്ണീ മണ്ണു വാരിയിട്ടിട്ടാണോടാ ആമ്പിള്ളേരെ തല്ലുന്നെ.ഇതെന്നാടാ പൂഴിക്കടകനടിയോ.നീയാരാടാ തച്ചോളി ഒതേനനോ പന്നക്കഴുവെറടാമോനെ.എറങ്ങി വരികേലെടാ...എറങ്ങിവരികേല...എനിക്കറിയാം;നീയൊക്കെ എട്ടും പത്തും പേരും കൂടി ഓര്‍ക്കാപ്പുറത്തുവന്നു തല്ലും.നിന്റെ വീട്ടുമുറ്റത്താടാ നിക്കുന്നെ.ധൈര്യമൊണ്ടേ ആണാണേയെറങ്ങിവാടാ കോരക്കഴുവേറീ.'
വാമൊഴി വഴക്കത്തിലും അതിന്റെ ആവിഷ്‌കരണത്തിലും തികഞ്ഞ പൂര്‍ണ്ണതയാണ് മമ്മൂട്ടി ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. ആ കയ്യടക്കമാണ് കോട്ടയത്തും ചുറ്റുവട്ടത്തുമുള്ള ഭാഷയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതമാക്കിയതും.

'മധ്യതിരുവിതാംകൂര്‍ എന്നു പറയുമ്പോള്‍ അതിനെന്തെങ്കിലും മാറ്റം വരുന്നത് ശരിക്കും ഓണാട്ടുകരക്ക് പോകുമ്പോഴാണ്. കായലിന് ചുറ്റുമുള്ള കരകളില്‍ ഭാഷയില്‍ വ്യത്യാസം വരും. ഓണാട്ടുകര വരെ ഇതിന്റെ വേരിയേഷന്‍സ് ആണ് .മധ്യതിരുവിതാംകൂറിലാണ് കുറച്ചുകൂടെ സ്​പഷ്ടവും സ്ഫുടവുമായ മലയാളം.പിന്നെ അവരുടെ ചില എക്‌സ്​പ്രഷന്‍സാണ്...എന്തുവാടേ എന്നൊക്കെ...അതു മാത്രമേ മാറുന്നുള്ളൂ.ഞാനിപ്പോ സാധാരണ സംസാരിക്കുന്ന ഭാഷയുടെ ഒരു ഏറ്റക്കുറച്ചിലുണ്ടല്ലോ...അതുതന്നെ .ഞാന്‍ ശരിക്കും കോട്ടയത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുകാരനാണ്.അതുകൊണ്ടുതന്നെ കോട്ടയം ഭാഷ എന്നെ സ്വാധീനിച്ചിട്ടില്ല. അതേ സമയം ആ ഭാഷ ഞാന്‍ സ്വാംശീകരിച്ചിട്ടുണ്ട്.-മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

സംസാരിക്കുന്നവരുടെ സാമൂഹ്യസ്ഥിതി അനുസരിച്ച്് ഭാഷക്ക് ഉച്ചനീചത്വങ്ങള്‍ കല്‍പ്പിക്കപ്പെടുന്നത് സാധാരണമാണ്. കോട്ടയം,ചങ്ങനാശ്ശേരി,പാലാ എന്നിവിടങ്ങളിലൊക്കെ ഭാഷയില്‍ കത്തോലിക്കരുടെയും ക്‌നാനായക്കാരുടെയും ആധിപത്യമാണുള്ളത്.സാമ്പത്തികമായും അധീശത്വപരമായും മേല്‍ക്കൈയുള്ളതുകൊണ്ട് അവരുടെ ഭാഷയും ആധിപത്യം പുലര്‍ത്തുന്നുവെന്നു പറയാം.തിരുവല്ല,കോഴഞ്‌ചേരി,പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് വരുമ്പോള്‍ പ്രസ്തുതഭാഷയില്‍ പ്രകടമായ വ്യത്യാസം സംഭവിക്കുന്നു.ഹിന്ദു സംസ്‌കാരത്തോട് അതിന് കൂടുതല്‍ അടുപ്പമുണ്ട്. ഭാഷാപരമായ പങ്കുവക്കല്‍ ഇവിടെ വേണ്ടുവോളം നടക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സ്വാധീനമേഖലയിലെത്തുമ്പോഴേക്കും ഭാഷയുടെ കാര്യത്തിലുള്ള യാഥാസ്ഥിതികനില മാറുകയും അത് കൂടുതല്‍ വശഗമാകുകയും ചെയ്യുന്നു. മതം മാറിയുള്ള കല്യാണമടക്കം പൊതുധാരയിലുള്ള അവര്‍ കുറേക്കൂടി ഭാഷാപരമായ കൊണ്ടുകൊടുക്കലുകള്‍ക്ക് തയ്യാറാവുന്നു.അതേ സമയം റോമന്‍ കാത്തലിക് വിഭാഗത്തിനിടയില്‍ മതം മാറിയുള്ള വിവാഹവും മറ്റും അനുവദനീയമല്ല. അവരുടെയിടയിലാണ് 'അച്ചായന്‍ഭാഷ' പരമാവധി പ്രാദേശികസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ളതും.

സ്വന്തം കുലത്തില്‍ നിന്നല്ലാതെ ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് വിവാഹം അനുവദനീയമല്ലാത്ത ഒരു ജനതക്കിടയില്‍ കുഞ്ഞച്ചനിലെ അച്ചായന്‍ ഭാഷ വിതുമ്പുന്നതിപ്രകാരമാണ്.
കുഞ്ഞച്ചന്‍ : ഞാനൊരനാഥനും പോക്രീമായതുകൊണ്ട് എനിക്കാരും പെണ്ണു തരികേലന്നേ.ഞാനെന്നാ ചെയ്യാനാ...?'
മിഖായേല്‍ : എന്നാലും ഒരു പെണ്ണൊക്കെ വേണ്ടേ?
കുഞ്ഞച്ചന്‍ : ഓ;രണ്ടുമൂന്നു പെണ്ണുങ്ങടെ കൂടെ ഞാന്‍ പൊറുത്തതാ.ഒന്നും കൊണമില്ല.കൊറേയെണ്ണം എന്നെയിട്ടേച്ചും പോയി.ബാക്കിയൊള്ളതിനെ ഇട്ടേച്ചു ഞാനുമിങ്ങുപോന്നു.



കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ തിരക്കഥാകൃത്ത് ഡന്നീസ് ജോസഫ് തീര്‍ത്തും പരിചിതമായ ഒരു വാമൊഴിവഴക്കത്തിനകത്ത് നിന്നുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചത്.കോട്ടയത്തിന്റെ നാട്ടുഭാഷാവഴക്കങ്ങളുടെ മിനിയേച്ചറായ കുറുവിലങ്ങാട് ദേവമാതാ കോളജിലെ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസവും അവിടുത്തെ ഹോസ്റ്റല്‍ ജീവിതവും രചനാഭാഷയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായിരുന്നെന്നും സംഘമെന്ന സിനിമയിലെ കുട്ടപ്പായിയെ സൃഷ്ടിച്ചതും ഭാഷാപരമായി ഇതേ പാറ്റേണില്‍ തന്നെയായിരുന്നെന്നും ഡെന്നീസ് ജോസഫ് ഓര്‍ക്കുന്നു.
'പടം തുടങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി മുഴുവന്‍ സ്‌ക്രിപ്റ്റും വാങ്ങിയിരുന്നു.അതിലഭിനയിച്ച പല ആളുകളെയും കോട്ടയം ഭാഷ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. '-ഡന്നീസ് ജോസഫ് പറയുന്നു.


ലേക്ക്‌സ്,ലാറ്റക്‌സ്,ലെറ്റേഴ്‌സ് എന്നിവയുടെ ജില്ലയെന്നാണ് കോട്ടയം അറിയപ്പെടുന്നതുതന്നെ.1991ലെ സെന്‍സസ് അനുസരിച്ച്് ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം കോട്ടയമാണ്. 1962 ല്‍ സാര്‍വത്രികസഭയുടെ ഇരുപതാം വത്തിക്കാന്‍ സുന്നഹദോസ് ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനങ്ങളിലൊന്ന്് അതത് രാജ്യങ്ങളുടെയും ദേശങ്ങളുടെയും സാംസ്‌കാരികസ്ഥിതിയുമായി സമരസപ്പെട്ട് സഭാപ്രവര്‍ത്തനവും ആരാധനാരീതിയും ക്രമീകരിക്കുക എന്നതായിരുന്നു. പൊതുആരാധനയുടെ നിര്‍ദ്ദിഷ്ടമുറകള്‍ വരെ മലയാളഭാഷയുടെ പ്രാദേശികസ്വഭാവം സ്വീകരിച്ചതങ്ങനെയാണ്.എങ്കില്‍പ്പോലും വിഭിന്നമായ എക്‌സ്​പ്രഷന്റെ, നീട്ടലിന്റെയും കുറുക്കലിന്റെയും ,പുറംചട്ട അതില്‍ അന്തര്‍ലീനമായിരുന്നു.

നിയോജകങ്ങളുടെ ഉപയോഗത്തിലാണ് ഈ പ്രാദേശിക ഭാഷാഭേദത്തിന്റെ മറ്റൊരു സവിശേഷത പ്രകടമാകുന്നത്.ബഹുമാനസൂചക നിയോജകങ്ങളായ വരൂ,തരൂ എന്നിവ സാധാരണ സംഭാഷണങ്ങളില്‍ കടന്നുവരാറില്ല. പകരം ഏകവചന നിയോജകങ്ങളാണ് ഉപയോഗിക്കുന്നത്.ഭയത്തിന് പകരം ഫയമെന്നു പറയുക.വാക്കുകള്‍ക്ക് പൊതുവെ ദീര്‍ഘം കൂടുതല്‍ ഉപയോഗിക്കുക(പ്രത്യേകിച്ചും കോട്ടയം ജില്ലയിലെ പാലയിലും മറ്റുമെത്തുമ്പോള്‍ ഭാഷയിലെ നീട്ടലുകള്‍ വര്‍ദ്ധിക്കും) 'ഓ;എന്നതാ മറിയക്കൊച്ചേ 'എന്നും മറ്റുമുള്ള ഉച്ചാരണങ്ങളും വരാറണ്ട്

പറയുന്ന ഭാഷാഭേദത്തില്‍ത്തന്നെ ചിലരെങ്കിലും എഴുതുക,പൊന്തക്കാടെന്നും കുറ്റിക്കാടെന്നുമൊക്കെപ്പറയുന്നതിന്് പകരം പൊള്ളക്കാടെന്ന തരത്തില്‍ ഒറ്റപ്പെട്ട തീര്‍ത്തും പ്രദേശികമായ വാക്കുകള്‍ക്ക് രൂപം നല്‍കുക തുടങ്ങി നിരവധി കൗതുകങ്ങളും ഈ വാമൊഴിവഴക്കത്തിന്റെ ഭാഗമാണ്. നസ്രാണി,മാപ്പിള എന്നിങ്ങനെയുള്ള സാധാരണ വിശേഷണങ്ങള്‍ കൂടാതെ താരിഫ് എന്ന പദവുമായി ബന്ധപ്പെട്ട തരകന്‍,മിലിട്ടറി ട്രെയിനിംഗിലെ പ്രാവീണ്യം മുന്‍നിര്‍ത്തി പണിക്കര്‍ തുടങ്ങിയ പ്രത്യേകപദങ്ങളും ഈ ഭാഷയുടേതായി ചൂണ്ടിക്കാട്ടാനുണ്ട്.


'കോട്ടയത്തിന്റെ കഥ പറയുന്ന സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആവശ്യം.നെയ്യാറ്റിന്‍കരക്കടുത്തുള്ള അമ്പൂരി കോട്ടയം പറിച്ചുനട്ടതു പോലെയുള്ള സ്ഥലമാണ്.സ്‌ക്രിപ്റ്റില്‍ എന്തെല്ലാമുണ്ടോ അതെല്ലാമവിടെയുണ്ട്. റബര്‍-കുരുമുളക് കൃഷി, വലിയ പള്ളി,താറിടാത്ത റോഡ്... എല്ലാം കൂടൊരു നല്ല ലുക്ക് ... ആ സ്ഥലമാണ് ഓടാങ്കര എന്ന ഗ്രാമമാക്കി മാറ്റിയെടുത്തത് .ക്രിസ്ത്യന്‍സ്ലാങ്ങും കള്‍ച്ചറും പശ്ചാത്തലമാക്കിയ ചിത്രങ്ങള്‍ പൊതുവെ ഓടാറുണ്ടായിരുന്നില്ല.കോട്ടയം,ചങ്ങനാശ്ശേരി ഏരിയ സിനിമാ ചരിത്രത്തില്‍ത്തന്നെ ക്ലിക്കായിട്ടില്ലന്നു പറയാം. ആ ചരിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍ തിരുത്തിയത്' -സംവിധായകന്‍ ടി എസ് സുരേഷ് ബാബു പറയുന്നു.

പ്രാദേശികഭാഷാവിനിമയം പരിചിതമാക്കുന്നതില്‍ കോട്ടയം കുഞ്ഞച്ചന്‍ നേടിയത് അസൂയാവഹമായ വിജയമായിരുന്നു.ചലച്ചിത്രത്തിന്റെ ജയാപജയങ്ങളെക്കുറിച്ചുള്ള മുന്‍വിധികളെയെല്ലാം അപ്രസക്തമാക്കിയതിന് പ്രധാനകാരണം മമ്മൂട്ടിയുടെ താരസാന്നിധ്യം തന്നെയാണ് .ഉറച്ച ആത്മവിശ്വാസത്തോടെ ചിത്രത്തിലോരിടത്ത് കുഞ്ഞച്ചനുയര്‍ത്തുന്ന വെല്ലുവിളിയില്ലേ;'കോട്ടയമെവിടെക്കെടക്കുന്നു ഉപ്പുകണ്ടമെവിടെക്കെടക്കുന്നു. കുഞ്ഞച്ചനോടാണോടാ കളി.'എന്നിങ്ങനെ.വാമൊഴിവഴക്കത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതിലും പുനരാവിഷ്‌കരിക്കുന്നതിലും മമ്മൂട്ടി എന്ന നടന്റെ അപ്രതിരോധ്യമായ അധീശത്വത്തെ ഈ വാക്കുകള്‍ പോലും പ്രതീകവല്‍ക്കരിക്കുന്നുണ്ട്.

Labels:

Wednesday, November 17, 2010

Best Actor malayalam mammootty film trailer

Labels: ,

ജയന്‍ പുരസ്‌കാരം മമ്മൂട്ടിക്


കൊല്ലം: അന്തരിച്ച നടന്‍ ജയന്റെ ഓര്‍മ്മയ്ക്കായി രൂപവത്കരിച്ച ജയന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആദ്യപുരസ്‌കാരം മമ്മൂട്ടിക്കും ഉര്‍വശിക്കും നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക്. നടിക്കുള്ള അവാര്‍ഡ് ഉര്‍വശിക്കും.

മികച്ച സംവിധായകനുള്ള പുരസ്‌കാരം രഞ്ജിത്തിനും യുവനടനുള്ള പുരസ്‌കാരം കുഞ്ചാക്കോ ബോബനും പുതുമുഖ നടീനടന്മാര്‍ക്കുള്ള പുരസ്‌കാരം ജൂബില്‍ രാജന്‍ പി.ദേവിനും ആന്‍ അഗസ്റ്റിനും കുമാരി മേഘ്‌നയ്ക്കും നല്‍കും. ജയനൊപ്പം അഭിനയിച്ച മധു, ശ്രീകുമാരന്‍ തമ്പി, ത്യാഗരാജന്‍ മാസ്റ്റര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ, സീമ, ഐ.വി.ശശി, കെ.ആര്‍.വിജയ, ഷീല തുടങ്ങിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌പെയര്‍ മീഡിയ ഗ്രൂപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുക. അവാര്‍ഡുദാനച്ചടങ്ങ് 2011 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കും. ചടങ്ങ് ടി.എ.സജി സംവിധാനം ചെയ്യും.

മാനസികവൈകല്യമുള്ള കുട്ടികള്‍ക്കായി ആശാകേന്ദ്രവും സ്‌കൂളും തുടങ്ങാന്‍ ജയന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പദ്ധതിയുണ്ട്. ഫൗണ്ടേഷന്റെ പ്രഥമ രക്ഷാധികാരിയായി രജപുത്ര രഞ്ജിത്തിനെ നിയമിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തരിച്ച നടന്‍ ജയന്റെ ഇളയ സഹോദരപത്‌നിയായ ശ്രീദേവിയും മകനും നടനുമായ ആദ്യത്യനും മകള്‍ ലക്ഷ്മിയും നേതൃത്വം വഹിക്കും. ആദിത്യന്‍, സുരേഷ്ബാബു, ഗീതാകൃഷ്ണന്‍, പ്രശാന്ത് പട്ടത്തുവിള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, November 16, 2010

ശ്യാമപ്രസാദ് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി


‘ഒരേ കടല്‍’ ടീം വീണ്ടും ഒത്തുചേരുന്നു. അതേ, ‘ഇലക്ട്ര’യ്ക്ക് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. വിന്ധ്യനാണ് നിര്‍മ്മാണം. ശ്യാമപ്രസാദിന്‍റെ സിനിമ വിന്ധ്യന്‍ നിര്‍മ്മിക്കുന്നത് ഇത് മൂന്നാം തവണയാണ്.

മമ്മൂട്ടിച്ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ മെഗാസ്റ്റാറിനുവേണ്ടി തയ്യാറാക്കുന്നത്. ഒരു ക്രൈമിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്ന് സൂചനയുണ്ട്.

2007ലാണ് ‘ഒരേ കടല്‍’ റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്.

മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റ്, ഫൊക്കാന, വനിത, അമൃത, ദുബായ് ‘അമ്മ’ തുടങ്ങിയവയുടെ മികച്ച നടനുള്ള പുരസ്കാരം ഒരേ കടലിലൂടെ മമ്മൂട്ടി സ്വന്തമാക്കി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം മീരാ ജാസ്മിനും ഒരേ കടല്‍ നേടിക്കൊടുത്തു.

എന്തായാലും മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്നത് കലാമൂല്യമുള്ള സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ്.

Labels: ,

സജിയുടെ പുളുവടി മത്തായിയില്‍ മമ്മൂട്ടി!

കോമഡി ട്രാക്കില്‍ നിന്നും വഴിമാറിയൊരുക്കിയ ഫോര്‍ഫ്രണ്ട്‌സിനേറ്റ തിരിച്ചടിയുടെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ സജി സുരേന്ദ്രന്‍. ഇതിനായി സജി കൂട്ടുപിടിയ്ക്കുന്നത് പുളുവടിക്കാരന്‍ മമ്മൂട്ടിയെ. അതേ മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ചിത്രത്തിലൂടെ വിജയവഴിയില്‍ തിരികെയെത്താനാണ് സജി ശ്രമിയ്ക്കുന്നത്.


പുളുവടി മത്തായി എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമയില്‍ ഗള്‍ഫില്‍ നിന്നും പൊള്ളാച്ചിയിലെത്തപ്പെട്ട മത്തായിയുടെ വിശേഷങ്ങളാണ് സജി പറയുന്നത്. മത്തായിയായി അരങ്ങുതകര്‍ക്കുന്നത് സാക്ഷാല്‍ മമ്മൂട്ടിയും.

ഒരു മയവുമില്ലാത്ത പുളുവടിയാണ് മത്തായിയുടെ ട്രേഡ്മാര്‍ക്ക്. ഈ പുളുവടി തന്നെയാണ് ഗള്‍ഫില്‍ നിന്നും ഇയാളെ പൊള്ളിച്ചിയിലെത്തിച്ചത്. ഇങ്ങനെയാരു രസികന്‍ പ്ലോട്ടാണ് സജി സുരേന്ദ്രന്‍ സിനിമകളുടെ സ്ഥിരം തിരക്കഥരചിയിതാവായ കൃഷ്ണാപൂജപ്പുര ഒരുക്കിയിരിക്കുന്നത്.

ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനും ഒരു തകര്‍പ്പന്‍ റോളുണ്ടാവും. മത്തായിയുടെ ഇടംകൈയ്യും വലംകൈയ്യുമായി നില്‍ക്കുന്ന സുഹൃത്തിന്റെ വേഷമാണ് സുരാജിന്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരികയാണ്.

അതേസമയം പുളുവടി മത്തായിയുടെ ഷൂട്ടിങ് എന്നുതുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒട്ടേറെ പ്രൊജക്ടുകള്‍ മമ്മൂട്ടിയെ നായകനാക്കി അണിയറയിലുണ്ട്. ഇതിനിടയില്‍ എപ്പോഴാണ് പുളുവടി മത്തായിക്ക് വേണ്ടി മമ്മൂട്ടി സമയം നീക്കിവെയ്ക്കുകയെന്ന് കണ്ടുതന്നെ അറിയണം.

Friday, November 12, 2010

യുവതാരങ്ങള്‍ക്കൊപ്പം മമ്മൂട്ടി 'ബെസ്റ്റ് ഓഫ് ലക്കി'ല്‍


'വൈര'ത്തിന് ശേഷം എം. എ നിഷാദ് യുവതാരങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന 'ബെസ്റ്റ് ഓഫ് ലക്കി'ല്‍ മമ്മൂട്ടിയും! അടുത്ത വാരം റിലീസാകുന്ന ചിത്രത്തില്‍ ആസിഫ് അലി, കൈലാഷ്, അര്‍ച്ചന കവി, റീമാ കല്ലിങ്കല്‍ തുടങ്ങിയവരാണ് മുഖ്യവേഷത്തിലുള്ളത്. ഉര്‍വശി, പ്രഭു, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

തന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ അവതരണമാണ് നിഷാദ് ഈ ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. ആദ്യ ചിത്രമായ 'പകല്‍' കര്‍ഷക ആത്മഹത്യയുടെ നീറുന്ന പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടാമത്തെ ചിത്രമായ 'നഗര'ത്തില്‍ ഒരു ഗ്രാമം പേറേണ്ടിവരുന്ന നഗര മാലിന്യഴത്തക്കുറിച്ച ഗൌരമായ പ്രമേയമായിരുന്നു. പീന്നീട് നിഷാദ് ഒരുക്കിയ 'ആയുധ'ത്തില്‍ തീവ്രവാദം അതിന്റെ ഇരകളുമായിരുന്നു വിഷയം. അവസാന ചിത്രമായ 'വൈരം' ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി മകളെ പിച്ചിച്ചീന്തിയ ആളോട് അച്ഛന്‍ നടത്തുന്ന പ്രതികാരമാണ് പറഞ്ഞത്. എന്നാല്‍ ഇത്തവണ തീര്‍ത്തും യുവത്വം തുളുമ്പുന്ന ഫണ്‍ എന്റര്‍ടൈനര്‍ ആണ് 'ബെസ്റ്റ് ഓഫ് ലക്കി'ലൂടെ ഉദ്ദേശിക്കുന്നത്.

താരപൊലിമക്ക് പ്രഭുവിനെയും അതിഥി താരമായി മമ്മൂട്ടിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലത്താമര, റിതു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ യുവതാരങ്ങളെ ഒരുമിച്ച് അണിനിരത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിനായക നായ്ക്കര്‍ എന്ന വേഷമാണ് പ്രഭുവിന്.

യൂഫോറിയ ടീമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ഗാനങ്ങള്‍: സന്തോഷ് വര്‍മ. ക്യാമറ:സഞ്ജീവ് ശങ്കര്‍. എ. ആന്റ് എം എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം അടുത്തവാരം തീയറ്ററുകളില്‍ എത്തും.

Labels: ,

Thursday, November 11, 2010

പലേരിമാണിക്യവും യുഗപുരുഷനും കൊല്‍ക്കത്ത ചലചിത്രോത്സവത്തില്‍


Labels: ,

Wednesday, November 10, 2010

ബോംബെ കലാപഭൂമിയില്‍ മമ്മൂട്ടി


രാജ്യത്തെ നടുക്കിയ ബോംബെ കലാപത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. മികച്ച തിരക്കഥകളൊരുക്കി ശ്രദ്ധേയനായ ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധായകനാവുന്ന ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി 1993ലെ മാര്‍ച്ച് 12നുണ്ടായ സ്‌ഫോടനപരമ്പരയില്‍ തകര്‍ത്തെറിയപ്പെട്ട സാധാരണക്കാരുടെ ജീവിതമാണ് ബോംബെ മാര്‍ച്ച് 12 എന്ന സിനിമയില്‍ ബാബു ജനാര്‍ദ്ദനന്‍ ആവിഷ്‌ക്കരിയ്ക്കുന്നത്. ബോംബെ നഗരത്തെ നടുക്കിയ 13 ബോംബ് സ്‌ഫോടനങ്ങളില്‍ 250ലധികം പേര്‍ കൊല്ലപ്പെടുകയും എഴുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും നിര്‍മിയ്ക്കുന്ന സിനിമ രാജസ്ഥാനിലും കേരളത്തിലും വെച്ച് ചിത്രീകരിയ്ക്കാനാണ് പ്ലാന്‍.

അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, വാസ്തവം തുടങ്ങിയവയാണ് ബാബു ജനാര്‍ദ്ദനന്റെ ശ്രദ്ധേയമായ തിരക്കഥകള്‍.

Labels: ,

മമ്മൂട്ടി ഹെല്‍മറ്റ് ധരിച്ചില്ല, പിഴയടച്ച് രക്ഷപ്പെട്ടു!


നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് മെഗാസ്റ്റാറാണെങ്കിലും. ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവരെ പിടികൂടുക എന്നത് ട്രാഫിക് പൊലീസിന്‍റെ കടമയാണ്. അവര്‍ അത് കൃത്യമായി നിര്‍വഹിക്കുന്നതിനിടയില്‍ ഒരു വി ഐ പി ഇര വലയില്‍ കുടുങ്ങി. സാക്ഷാല്‍ മമ്മൂട്ടി!

വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും കൂളിംഗ് ഗ്ലാസും ധരിച്ച് തിരുവനന്തപുരം ഗോള്‍ഫ് ക്ലബിനു മുന്നില്‍ കൂടി ബുള്ളറ്റില്‍ പാഞ്ഞുപോയ മമ്മൂട്ടിയെ ട്രാഫിക് പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂട്ടി ഐ ഡി കാര്‍ഡ് കാണിച്ചു - ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്‍! പൊയ്ക്കൊള്ളാന്‍ പൊലീസ് നിര്‍ബന്ധിച്ചിട്ടും നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കി പിഴയടയ്ക്കാന്‍ മമ്മൂട്ടി തയ്യാറായി - ഇത്രയുമായപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസ് ‘കട്ട്’ പറഞ്ഞു.

ഷാജി സംവിധാനം ചെയ്യുന്ന ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗത്തിന്‍റെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് നടന്നത്. പെരുമാളിനെ ആളറിയാതെ പൊലീസ് പിടിക്കുന്നതും പെരുമാള്‍ പിഴയടയ്ക്കുന്നതും രസകരമായാണ് എസ് എന്‍ സ്വാമി തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വന്‍ ജനക്കൂട്ടത്തിന്‍റെ മധ്യത്തിലായിരുന്നു ഷൂട്ടിംഗ്. എങ്കിലും വളരെ സ്മൂത്തായി നടുറോഡിലെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഷാജി കൈലാസിന് കഴിഞ്ഞു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചയാളെ കണ്ടെത്താന്‍ ഡി സി പി പെരുമാള്‍ നടത്തുന്ന ശ്രമങ്ങളാണ് ആഗസ്റ്റ് 15ന്‍റെ പ്രമേയം. ക്രിസ്മസിനാണ് ഈ സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.

Labels: ,

Tuesday, November 9, 2010

സത്യന്റെ അഭിനയം ഒരു പാഠപുസ്തകം- മമ്മൂട്ടി


തിരുവനന്തപുരം: സത്യന്റെ അഭിനയം എല്ലാക്കാലത്തെയും കലാകാരന്മാര്‍ക്ക് ഒരു പാഠപുസ്തകമാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ സത്യന്‍ അവാര്‍ഡ് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യന്‍ എല്ലാ നടന്മാര്‍ക്കും മാതൃകയാണ്. സത്യന്റെ കാല്‍തൊട്ട് വന്ദിച്ചശേഷമാണ് ഞാന്‍ ചലച്ചിത്ര അഭിനയരംഗത്ത് എത്തിയത്- മമ്മൂട്ടി പറഞ്ഞു. അഭിനയിക്കുമ്പോള്‍ സത്യന്റെ മുഖത്തുണ്ടാവുന്ന ഭാവചലനങ്ങള്‍ കണ്ണാടിയുടെ മുമ്പില്‍നിന്ന് നോക്കി പരിശീലിച്ചാണ് താന്‍ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഈ പാഠമാണ് തന്നെ അറിയപ്പെടുന്ന ചലച്ചിത്രതാരമാകാന്‍ പ്രാപ്തനാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു.

സത്യന്‍ ജന്മദിനാഘോഷവും അവാര്‍ഡ് വിതരണ സമ്മേളനവും മന്ത്രി വി.സുരേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സത്യന്റെ ജീവനുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്മാരകങ്ങള്‍ എന്ന് മന്ത്രി വി.സുരേന്ദ്രന്‍പിള്ള പറഞ്ഞു.

'സത്യന്‍അവാര്‍ഡ്' പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മമ്മൂട്ടിക്ക് നല്‍കി. സത്യന്‍ മലയാള ചലച്ചിത്രലോകത്ത്മരിക്കാത്ത ഓര്‍മകളായി നിലനില്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരുപുറം ജെ.യേശുദാസ് അധ്യക്ഷനായിരുന്നു. സത്യന്‍ കലാപുരസ്‌കാരവിതരണം പ്രതിപക്ഷ ഉപനേതാവ് ജി.കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. എന്‍.ശക്തന്‍ എം.എല്‍.എ, സത്യന്റെ മകന്‍ സതീഷ് സത്യന്‍, എ.നീലലോഹിതദാസന്‍ നാടാര്‍, ചലച്ചിത്രനടന്‍ മധുപാല്‍, സുലോചനാ റാംമോഹന്‍, വിനു എബ്രഹാം, നിംസ് എം.ഡി. ഫൈസല്‍ ഖാന്‍, ഡി.ദേവപ്രസാദ്, പി.മനോഹരന്‍, എം.എസ്.രാജ്, അഡ്വ.എന്‍.പി. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

Labels: ,

ബെസ്റ്റ് ഓഫ് ലക്കില്‍ മമ്മൂട്ടി വീണ്ടും മമ്മൂട്ടിയായി


മമ്മൂട്ടി, മമ്മൂട്ടിയാകുന്നു വീണ്ടും. സിനിമയില്‍ത്തന്നെ മമ്മൂട്ടിയായി ഇപ്പോഴെത്തുന്നത് എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രത്തിലാണ്.
ജോഷി സംവിധാനം ചെയ്ത 'നമ്പര്‍ 20 മദ്രാസ് മെയിലി'ലാണ് മമ്മൂട്ടി സ്വന്തം പേരില്‍ ആദ്യമായി അഭിനയിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട സുഹൃത്തുക്കളെ, ഒരു കുറ്റത്തില്‍നിന്നും രക്ഷപ്പെടുത്തുന്ന കഥാപാത്രം ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു.
തുടര്‍ന്ന് ഏറെ ഇടവേളയ്ക്കുശേഷം ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത 'വണ്‍വേ ടിക്കറ്റ്' എന്ന ചിത്രത്തിലും മമ്മൂട്ടിയായി അഭിനയിച്ചു. മമ്മൂട്ടി ഫാന്‍സുകാരനായ ഒരു യുവാവിന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെത്തുകയാണ് മമ്മൂട്ടി. ബെസ്റ്റ് ഓഫ് ലക്കിലും ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. മമ്മൂട്ടിയായിത്തന്നെയാണെത്തുന്നതെങ്കിലും കഥാപാത്രത്തിന് ഏറെ സാധ്യതകള്‍ ചിത്രത്തിലുണ്ട്.

സൂര്യ, മനു, ദിയ, നീതു എന്നീ ചെറുപ്പക്കാരുടെ ജീവിതകഥ
പറയുന്ന ഈ ചിത്രത്തിലെ മനു എന്ന യുവാവിനാണ് മമ്മൂട്ടിയുടെ സാന്നിധ്യം ഏറെ ഗുണകരമാകുന്നത്.
ഒരു സിനിമാസംവിധായകനാകുക എന്ന സ്വപ്‌നവുമായി ഒരു ചാനലില്‍ പ്രവര്‍ത്തിക്കുന്നവനാണ് മനു. മനുവിന്റെ സ്വപ്‌നസാക്ഷാത്കാരം നടക്കുന്നതും മമ്മൂട്ടി എന്ന മെഗാസ്റ്റാറിലൂടെയാണ്.

സിനിമയ്ക്കുള്ളിലെ ഒരു സിനിമയുടെ ചിത്രീകരണത്തിലൂടെയായിരുന്നു മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെറിയാന്‍ കല്പകവാടിയുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഒരു ചിത്രം. 'സാമ്രാജ്യ'ത്തിലെ അലക്‌സാണ്ടറെ അനുസ്മരിപ്പിക്കുംവിധത്തിലുള്ള രൂപത്തില്‍ മമ്മൂട്ടി വില്ലനായ അജിത്തുമായുള്ള സംഘട്ടനരംഗമാണ് ഈ ചിത്രത്തിലെ സിനിമയ്ക്കുള്ളിലെ സിനിമയുടെ ഭാഗങ്ങളായി ചിത്രീകരിച്ചത്.

ഇവിടുത്തെ ചിത്രീകരണത്തിനിടയില്‍ ആസിഫ് അലി, റിമാ കല്ലിങ്കല്‍ എന്നിവരുമായുള്ള രംഗങ്ങളും ചിത്രീകരിച്ചു. ആസിഫ് അലിയാണ് മനുവിനെ അവതരിപ്പിക്കുന്നത്. റിമാ കല്ലിങ്കല്‍ ദിയയെയും കൈലേഷ് സൂര്യയെയും അര്‍ച്ചനാ കവി നീതുവിനെയും പ്രതിനിധാനം ചെയ്യുന്നു. പ്രഭു, ഉര്‍വശി, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഭീമന്‍ രഘു, ബൈജു, മച്ചാന്‍ വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ, തിരക്കഥ എം.എ. നിഷാദ്, സംഭാഷണം-വിനു കിരിയത്ത്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് യുഫോറിയ എന്ന സംഗീത ട്രൂപ്പ് ഈണം പകര്‍ന്നിരിക്കുന്നു. സഞ്ജീവ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ്-സംജത്, കലാസംവിധാനം-സാലു കെ. ജോര്‍ജ്, മേക്കപ്പ്-പി.എന്‍. മണി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, അസോസിയേറ്റ് ഡയറക്ടര്‍-സന്തോഷ്‌കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സേതു അടൂര്‍.

Labels: ,

കാര്യസ്ഥന് മമ്മൂട്ടി വക പ്രമോഷന്‍


ദിലീപിന്റെ നൂറാം ചിത്രമായ കാര്യസ്ഥന്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്, കാര്യസ്ഥനെന്ന നൂറാം ചിത്രം ദിലീപിന്റെ ഭാഗ്യമായി മാറുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഇതിനിടെ ദിലീപീന് പ്രശംസ ചൊരിഞ്ഞ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും രംഗത്ത്. കഴിഞ്ഞ ദിവസം പ്രമുഖ ചാനലിലെ പരിപാടിയ്ക്കിടെയാണ് മമ്മൂട്ടി ദിലീപിനെ പ്രശംസിച്ചത്.

കരിയറിന്റെ ആദ്യകാലത്ത് താന്‍ അനുഭവിച്ച ബുദ്ധമിട്ടുകളും പിന്നീട് വര്‍ഷത്തില്‍ 20 ചിത്രങ്ങള്‍ വരെ അഭിനയിച്ചതും മമ്മൂട്ടി ഓര്‍മ്മിച്ചു.

നൂറു ചിത്രം പൂര്‍ത്തിയാക്കുകയെന്നത് എന്നെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ദിലീപ് എന്ന നടന്‍ വളരെ ഈസിയായി അതു ചെയ്തു. വളരെ വേഗത്തിലായിരുന്നു ദിലീപിന്റെ വളര്‍ച്ച. നൂറാമത്തെ ചിത്രമെന്നത് ഒരു നടനെ സംബന്ധിച്ച ചെറിയ കാര്യമല്ല- മമ്മൂട്ടി പറഞ്ഞു.

ദിലീപിന്റെ ആത്മാര്‍പ്പണവും അത്യധ്വാനവും തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പറയാനും ദിലീപിന്റെ പ്രശംസിക്കാനും മമ്മൂട്ടി മടികാണിച്ചില്ല.

മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും അദ്ദേഹത്തിന്റെ വിതരണ കമ്പനിയായ പ്ലേ ഹൗസിന്റെ മേഥാവിയുമായ ആന്റോ ജോസഫ് ആണ് ദിലീപിന്റെ കാര്യസ്ഥന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങുന്ന ദിവസം ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയിരുന്നു. മാത്രമല്ല നടന്‍ ജയറാമിനെ വിളിച്ച് സംവിധായകന്‍ കമലിന് തന്നെ പരിചയപ്പെടുത്തിയതിനും കരിയറില്‍ ഇന്നത്തെ ഉയര്‍ച്ചയിലേയ്ക്ക് വഴി തുറന്ന് തന്നതിനും നന്ദിയും പറഞ്ഞിരുന്നു.

Labels: ,

മമ്മൂട്ടി എന്നെ രക്ഷിച്ചു: ഷാജി കൈലാസ്


മമ്മൂട്ടിയെപ്പറ്റി പറയുമ്പോള്‍ നൂറുനാവാണ് ഷാജി കൈലാസിന്. കരിയറിലെ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് തന്നെ അക്ഷരാര്‍ത്ഥത്തില്‍ കൈപിടിച്ചുയര്‍ത്തുകയായിരുന്നു മമ്മൂട്ടി എന്ന മഹാമനുഷ്യനെന്ന് ഷാജി കൈലാസ് പറയുന്നു. ‘ദ്രോണ 2010’ എന്ന സിനിമ തകര്‍ന്നപ്പോള്‍ സിനിമയോട് വിടപറയാന്‍ പോലും ആലോചിച്ച തന്നെ തിരികെ സിനിമാലോകത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു മമ്മൂട്ടിയെന്ന് ഷാജി വ്യക്തമാക്കി.

പരാജയപ്പെട്ട സിനിമയുടെ സംവിധായകനെ ആ ചിത്രത്തിലെ ഹീറോ വിളിക്കുന്ന പതിവ് മലയാളത്തിലെന്നല്ല, ഒരിടത്തുമില്ല. പക്ഷേ, മമ്മുക്ക എന്നെ വിളിച്ചു. എവിടെയാണെന്നു ചോദിച്ചു. ‘ദ്രോണ പരാജയപ്പെട്ടതിന്‍റെ മനസ്സമാധാനത്തില്‍ ഇരിക്കുകയാണെ’ന്ന് പറഞ്ഞു. ‘അങ്ങനെയിരിക്കേണ്ട, ഇങ്ങോട്ടു വാ’ എന്നു പറഞ്ഞു അദ്ദേഹം. ‘ആഗസ്റ്റ് 15’ എന്ന പ്രൊജക്ടിന്‍റെ എല്ലാ കാര്യങ്ങളും റെഡിയാക്കിയ ശേഷമാണ് മമ്മുക്ക എന്നെ വിളിക്കുന്നത് - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് വെളിപ്പെടുത്തി.

ഒരു സിനിമ പരാജയപ്പെട്ടെന്നു പറഞ്ഞാല്‍ അതിന്‍റെ സംവിധായകനെ സംബന്ധിച്ചിടത്തോളം അത് ഡൌണ്‍ തന്നെയാണ്. അങ്ങനെയിരിക്കെ മമ്മുക്കയെപ്പോലൊരാള്‍ വിളിക്കുമ്പോള്‍ ഒരു എക്സ്ട്രാ ബൂസ്റ്റും കോണ്‍ഫിഡന്‍സും ലഭിക്കുകയാണ്. ഇതുപോലെയുള്ള പ്രതിസന്ധികള്‍ എല്ലാവര്‍ക്കും ഉണ്ടാകുമെന്നും സിനിമയില്‍ നിന്ന് താനും ഒരിക്കല്‍ പുറത്താകുമെന്നുവരെ കരുതിയതാണെന്നും അവിടെനിന്നാണ് തിരിച്ചുവന്നതെന്നും മമ്മുക്ക എന്നോടു പറഞ്ഞു. എന്നിലെ സംവിധായകനെ തിരിച്ചറിഞ്ഞു വിളിക്കുകയായിരുന്നു മമ്മുക്ക. ആഗസ്റ്റ് 15ന്‍റെ സംവിധായകനെന്ന നിലയില്‍ എന്‍റെ കടപ്പാട് മമ്മുക്കയോടാണ് - ഷാജി പറയുന്നു.

ആഗസ്റ്റ് 15ലെ പെരുമാള്‍ ജനങ്ങളുടെ മനസ്സിലുള്ള കഥാപാത്രമാണ്. സിബി സാറും സ്വാമി സാറും നന്നായി കൈകാര്യം ചെയ്ത് വിജയിച്ച ചിത്രമാണ് ആഗസ്റ്റ് ഒന്ന്. അതുകൊണ്ടുതന്നെ റിസ്ക് കൂടുതലാണ്. ഈ സിനിമയിലേക്കു വരുമ്പോള്‍ ശരീരഭാരം കുറച്ച് പഴയ ഗെറ്റപ് നിലനിര്‍ത്താനായി ദിവസങ്ങളായി മമ്മുക്ക ആഹാരം ക്രമീകരിച്ചു വരികയായിരുന്നു. മമ്മുക്കയെപ്പോലൊരു വലിയ നടന്‍ കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി നടത്തുന്ന ശ്രമങ്ങള്‍ അതിശയിപ്പിക്കുന്നതാണ് - ഷാജി കൈലാസ് പറഞ്ഞു.

Labels: ,

Monday, November 8, 2010

കുമാരനാശാന്റെ കരുണ പ്രമേയമാകുന്ന ചിത്രത്തില്‍ മമ്മൂട്ടി

ഇ.ജി. രതീഷ്‌


വ്യത്യസ്തമായ വഴികളിലൂടെയാണ് കെ.എം. മധുസൂദനന്‍ എന്ന കലാകാരന്റെ സഞ്ചാരം. ഒരു ചിത്രകാരനായി കലാജീവിതം തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യയില്‍ ഏറെ ശ്രദ്ധേയമായി സിനിമയെ കൈകാര്യം ചെയ്യുന്ന ചലച്ചിത്രകാരന്‍മാരില്‍ ഒരാളായി എണ്ണപ്പെടുന്നു. 'ബയോസ്‌കോപ്പ്' എന്ന സിനിമ മൂന്ന് അന്താരാഷ്ട്ര അവാര്‍ഡുകളും 2008ല്‍ ദേശീയതലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരവും 2009ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകളും നേടി. മായാ ബസാര്‍, ഹിസ്റ്ററി ഈസ് എ സൈലന്റ് ഫിലിം, റേസര്‍, ബ്ലഡ് ആന്‍ഡ് അദര്‍ ടേല്‍സ് തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. ഡോക്യുമെന്ററികളിലൂടെയാണ് രംഗപ്രവേശം.

ബുദ്ധന്‍ തിരിച്ചുവരുമ്പോള്‍


ബുദ്ധദര്‍ശനം എന്നും മധുസൂദനന്റെ വെളിച്ചമാണ്. ബുദ്ധമതത്തില്‍ ചേരാന്‍ തീരുമാനിച്ചെങ്കിലും ചട്ടക്കൂടില്‍ പെടാതിരിക്കാനായി പിന്‍വലിഞ്ഞയാളാണ് അദ്ദേഹം. തന്റെ ചിത്രങ്ങളിലും ബയോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളിലും ബുദ്ധസ്വാധീനം നന്നായിട്ട് പ്രകടമാണെന്ന് മധുസൂദനന്‍ ചൂണ്ടിക്കാട്ടി. 20-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ സിനിമ ഗ്രാമങ്ങളില്‍ എത്തുന്നതിന്റെ കഥയാണ് ബയോസ്‌കോപ്പ് പറഞ്ഞത്. അതില്‍ ചിത്രീകരിക്കപ്പെട്ട വസ്തുക്കളിലും ജീവജാലങ്ങളിലുമൊക്കെ ഒരു ബുദ്ധസ്​പര്‍ശം പതിഞ്ഞുകിടന്നു. അതിന്റെയൊക്കെ പൂര്‍ണവികാസമാണ് 'കരുണ'. ദുഃഖങ്ങളുടെ നിവാരണമാണ് ബുദ്ധന്റെ ലക്ഷ്യം. ആധുനിക മനുഷ്യന്റെ വ്യഥകളെയും പഴയൊരു ബുദ്ധകഥയെയും താരതമ്യപ്പെടുത്തി എങ്ങനെ ബുദ്ധന്‍ പരിഹാരമാകുമെന്ന് വിവരിക്കുകയാണ് സംവിധായകന്‍.

മമ്മൂട്ടിക്ക് സംവിധായകന്റെ വേഷം


കുമാരനാശാന്റെ 'കരുണ'യെ ആസ്​പദമാക്കി ഒരു ചലച്ചിത്രം നിര്‍മിക്കുന്ന സംവിധായകന്റെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. അമേരിക്കന്‍ ബുദ്ധപണ്ഡിതനായ പോള്‍ കാറസിന്റെ 'ഗോസ്​പല്‍ ഓഫ് ബുദ്ധ' എന്ന കൃതിയിലെ ഒരു കൊച്ചുകഥയാണ് കുമാരനാശാന്‍ കവിതയാക്കിയത്. ശരീരമോഹങ്ങളില്‍ അടിപ്പെട്ട വാസവദത്തയ്ക്ക് ബുദ്ധഭിക്ഷുവിനോട് തോന്നിയ ആഗ്രഹങ്ങളും ഒടുവില്‍ അവയവച്ഛേദം വരുത്തപ്പെട്ട് വിരൂപയായി മരണം കാത്തുകിടക്കുമ്പോള്‍ അവള്‍ക്ക് ആശ്വാസമായി എത്തുന്ന ബുദ്ധദര്‍ശനങ്ങളുമാണ് കവിതയുടെ കാതല്‍. സുന്ദരിയായ വാസവദത്തയുടെ ക്ഷണങ്ങളെ 'സമയമായില്ല....' എന്നു പറഞ്ഞ് തടഞ്ഞ ഉപഗുപ്തന്‍ അവളുടെ ശരീരമെല്ലാമുടഞ്ഞുപോയപ്പോഴാണ് ചുടലക്കാട്ടില്‍ കാണുവാന്‍ എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സംവിധായക കഥാപാത്രം ഇതേ ശരീര നാശം തന്നെയാണ് ആധുനികലോകത്തെ യുദ്ധങ്ങളിലും സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നുണ്ട്. ബുദ്ധന്‍ ഒരു പരിഹാരമായി തെളിയുകയും ചെയ്യും.


കശ്മീര്‍ ഉള്‍പ്പെടെ ആധുനികലോകത്തെ വ്യഥകളെല്ലാം ഉള്‍പ്പെടുന്ന വിശാലമായ കാന്‍വാസാണിത്. സിനിമ ചിത്രീകരിക്കുമ്പോള്‍ പുറത്തുസംഭവിക്കുന്ന വര്‍ത്തമാനകാല കഥകളും നാം കാണുന്നു. ഈ സമാന്തരലോകങ്ങളാണ് ബുദ്ധദര്‍ശനങ്ങളിലേക്ക് വിരല്‍ചൂണ്ടുക. മനുഷ്യാവസ്ഥയുടെ സങ്കീര്‍ണമായ കഥ തന്നെയാണ് കരുണ പറയുന്നത്. അതില്‍പ്പെട്ട് മാനസിക സംഘര്‍ഷമനുഭവിക്കുന്ന സംവിധായകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. അയാളുടെ അപരവ്യക്തിത്വവും വെളിപ്പെടുന്നു. വാസവദത്തയായി ഒരു പ്രമുഖ ചലച്ചിത്രനടി വേഷമിടും. ഇതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു.മധുസൂദനന്‍ തന്നെയാണ് കഥ, തിരക്കഥ,സംഭാഷണം എന്നിവ തയ്യാറാക്കിയത്. ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളെപ്പോലെ ഇതിന്റെ ഛായാഗ്രാഹകനും എം.ജെ. രാധാകൃഷ്ണനാണ്. സംവിധായകകഥാപാത്രത്തിന്റെ വീടും പരിസരങ്ങളുമാണ് കേരളത്തില്‍ ചിത്രീകരിക്കുക. പ്രധാനമായും ഉത്തരേന്ത്യയിലെ പുരാതന നഗരാവശിഷ്ടങ്ങളിലാണ് ചിത്രീകരണം നടത്തുക. അജന്തയിലെ പെയിന്റിങ്ങുകളും മറ്റും പശ്ചാത്തലമാകുന്നുണ്ട്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ഏറെക്കാലം മനസ്സില്‍ കിടന്ന കഥ രണ്ടുവര്‍ഷം കൊണ്ടാണ് തിരക്കഥയാക്കിയതെന്ന് മധുസൂദനന്‍ പറഞ്ഞു.

Labels: ,

Saturday, November 6, 2010

കരുണ ഇനി അഭ്രകാവ്യം; മമ്മൂട്ടി നായകന്‍


വായനയില്‍ പുതിയ അനുഭവലോകം തുറന്ന കുമാരനാശാന്റെ ഖണ്ഡകാവ്യം കരുണ ചലച്ചിത്രമാകുന്നു. സുന്ദരനായ ബുദ്ധഭിക്ഷുവായ ഉപഗുപ്തനില്‍ അനുരക്തയാകുന്ന വാസവദത്തയെന്ന അഭിസാരികയുടെ കഥ പറയുന്ന ഇതിഹാസ ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ് മുഖ്യവേഷത്തില്‍. ബയോസ്‌കോപ്പ് എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ നിരൂപകശ്രദ്ധ നേടിയ കെ.എം മധുസൂദനനാണ് 'കരുണ: ദി റിട്ടേണ്‍ ഓഫ് ബുദ്ധ' എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

നാഷനല്‍ ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പറേഷനും മമ്മൂട്ടിയുടെ പ്ലേഹൗസും ചേര്‍ന്നാണ് ഇതിഹാസകഥ വെള്ളിത്തിരയിലെത്തിക്കുന്നത്. രണ്ടുകോടി രൂപ ബജറ്റ് കണക്കിയ ചിത്രം മധ്യപ്രദേശിലെ ഓക്കയിലും മധുരയിലുമായാണ് ചിത്രീകരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ കാമറ കൈകാര്യം ചെയ്യും. തീര്‍ത്തും പുതുമയാര്‍ന്ന രീതിയില്‍ പറയുന്ന ചിത്രത്തില്‍ കരുണയുടെ കഥ സിനിമയാക്കാനെത്തുന്ന സംവിധായകന്റെ വേഷമാണ് മമ്മൂട്ടിക്ക്. അടുത്ത മാര്‍ച്ചില്‍ കരുണ തീയറ്ററുകളിലെത്തും.

നേരത്തെ എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായി കരുണ ചലച്ചിത്രമാകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.


Labels: ,

മുഴുനീള മലയാള സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യം-ഡിമ്പിള്‍ കപാഡിയ


തിരുവനന്തപുരം: മുഴുനീള മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നായകന്‍ മമ്മൂട്ടിയാണെങ്കില്‍ ഏറെ സന്തോഷകരമാണെന്നും ഹിന്ദി സിനിമാ നടി ഡിമ്പിള്‍ കപാഡിയ.ബോംബെ മിഠായി എന്ന സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിലെത്തിയ ഡിമ്പിള്‍ കപാഡിയ പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു .ആശയ സമ്പന്നതയാണ് മലയാള സിനിമകളുടെ പ്രത്യേകത ദേശീയ-അന്തര്‍ദേശീയ സിനിമാ ലോകത്തിന് മികച്ച സന്ദേശങ്ങളാണ് മലയാള സിനിമ നല്‍കുന്നത്.നമ്മുടെ ചുറ്റുപാടിലെ ജീവിത യാഥാര്‍ഥ്യങ്ങളാണ് 'ബോംബെ മിഠായി' ചര്‍ച്ചചെയ്യുന്നത്.എണ്‍പതുകളില്‍ തൊഴിലില്ലായ്മയായിരുന്നു പ്രശ്‌നമെങ്കില്‍ ഇന്ന് സമൂഹത്തില്‍ പ്രകടമാകുന്നത് തൊഴിലുണ്ടായിട്ടും പണത്തിനായുള്ള ആര്‍ത്തിയാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദി സിനിമാതാരം ജയപ്രദയും പരിപാടിയില്‍ സംബന്ധിച്ചു.ഗൗരവക്കാരനായ രാഷ്ട്രീയക്കാരനെന്നാണ് താന്‍ അമര്‍സിങിനെ മനസ്സിലാക്കിയിരുന്നതെങ്കിലും ഈ സിനിമയിലെ പ്രകടനം അദ്ദേഹമൊരു കലാകാരന്‍ കൂടിയാണെന്നതിന് തെളിവാണെന്നും ജയപ്രദ പറഞ്ഞു.നായകന്‍ വിനുമോഹന്‍,നീലാംബരി, സംവിധായകന്‍ ഉമ്മര്‍ കരിക്കാട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Labels: ,

Friday, November 5, 2010

august 15 photos





Labels:

Thursday, November 4, 2010

ശ്വേത വീണ്ടും മമ്മൂട്ടിയുടെ നായിക

പാലേരി മാണിക്യത്തിന് ശേഷം ശ്വേത മേനോന്‍ വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ആഗസ്റ്റ് 15’ എന്ന ചിത്രത്തിലാണ് ശ്വേത വീണ്ടും മമ്മൂട്ടിക്കൊപ്പം എത്തുന്നത്.

മുഖ്യമന്ത്രിയുടെ സ്വകാര്യ ഡോക്ടറായ സരിതാ ഹസന്‍ എന്ന കഥാപാത്രത്തെയാണ് ശ്വേത ആഗസ്റ്റ് 15ല്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍, മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടത്തിയയാളെ കണ്ടുപിടിക്കാന്‍ ചുമതലപ്പെട്ട ഡി സി പി പെരുമാളായാണ് മമ്മൂട്ടി എത്തുന്നത്. പെരുമാളിനെ പല നിര്‍ണയക ഘട്ടങ്ങളിലും സഹായിക്കുന്നത് ശ്വേത അവതരിപ്പിക്കുന്ന സരിതാ ഹസനാണ്.

അനശ്വരം എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെയാണ് ശ്വേത മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്. പാലേരി മാണിക്യത്തില്‍ മമ്മൂട്ടിയും ശ്വേതയും ഒന്നിച്ച രംഗങ്ങള്‍ ആ സിനിമയുടെ ഹൈലൈറ്റായിരുന്നു.

‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മേഘ്നയാണ് ആഗസ്റ്റ് 15ലെ മറ്റൊരു നായിക. സൈബര്‍ സെല്ലിലെ ഓഫീസറായ ലക്ഷ്മിയായാണ് മേഘ്ന വേഷമിടുന്നത്.

Labels: ,

Tuesday, November 2, 2010

ശിക്കാരിയില്‍ പൂനവും ഡബിള്‍ റോളില്‍

മമ്മൂട്ടിയെ നായകനാക്കി അഭയ് സിംഹ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ ഹോട്ട് പൂനം ബജ്‌വ.
കന്നഡയിലും മലയാളത്തിലും ഒരേ സമയം നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമെ പൂനവും ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. മലയാളത്തിലെ ഒരക്ഷരം പോലും നേരാവണ്ണം തിരിയാത്ത നടിയ്ക്ക് എല്ലാ സഹായവും നല്‍കുന്നത് മമ്മൂട്ടിയാണത്രേ.
കന്നഡയില്‍ ശിക്കാരി എന്ന പേരിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര് മാറ്റാനുള്ള ആലോചനകള്‍ സജീവമാണ്. മലയാളത്തില്‍ 'നായാട്ട്' എന്ന് പേരിടുമെന്നാണ് സൂചനകള്‍. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ ഓടിത്തകര്‍ത്തതിന് ശേഷം തൊട്ടുപിന്നാലെ ശിക്കാരി എന്ന പേരില്‍ ചിത്രം വരുന്നത് ഗുണം ചെയ്യില്ലെന്നാണ് അണിയറക്കാര്‍ കരുതുന്നത്.

Labels: ,